ജൂൺ 9 ന് നടക്കുന്ന നയൻ‌താര വിഘ്നേഷ് ശിവൻ വിവാഹം നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയുന്നു. ഇതിനുവേണ്ടി രണ്ടുകോടിയിലേറെ രൂപയാണ് പ്ലാറ്റ്‌ഫോം മുടക്കുന്നത്. പ്രശസ്ത സംവിധായകൻ ഗൗതംമേനോനും ടീമും ആണ് വിവാഹരംഗങ്ങൾ ചിത്രീകരിക്കുന്നത്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചാണ് വിവാഹം. തിരുപ്പതിയിൽ വച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും 150 അതിഥികളെ സ്വീകരിക്കാൻ സാധിക്കില്ല എന്നാണു ക്ഷേത്രം അധികൃതർ പറഞ്ഞത്. അതുകൊണ്ടു വിവാഹവേദി മാറ്റുകയായിരുന്നു. വിവാഹ രംഗങ്ങൾ ഡോക്ക്യൂമെന്ററി രീതിയിൽ ഷൂട്ട് ചെയ്തിട്ട് ആകും നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയുന്നത്.

 

മഹാബലിപുരത്തുള്ള ഷെറാട്ടൻ ഫോർപോയിന്റ്സ് റിസോർട്ടിലാണ് ചടങ്ങ്. ഒരാഴ്ചയോളം റിസോര്‍ട്ട് പൂർണമായും വിവാഹാവശ്യത്തിനായി വാടകയ്ക്ക് എടുത്തിരിക്കുകയാണ്. വെളുപ്പിന് നാലുമണിക്കും ഏഴുമണിക്കും ഇടയിൽ വളരെ സ്വകാര്യമായി ആണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, രജനികാന്ത്, ചിരഞ്ജീവി, കമൽഹാസൻ, സൂര്യ, വിജയ്, അജിത്, കാർത്തി, വിജയ് സേതുപതി തുടങ്ങിയവർ പങ്കെടുത്തേക്കും എന്നാണു റിപ്പോർട്ടുകൾ. വിവാഹം നടക്കുന്ന റിസോർട്ടിൽ വച്ചുതന്നെ തലേന്ന് താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കും പാർട്ടി നൽകും. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കിയും നയനും വിവാഹിതരാകുന്നത്‌

Leave a Reply
You May Also Like

സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ ഒഫീഷ്യൽ ടീസർ

സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ ഒഫീഷ്യൽ ടീസർ. 2023 ജനുവരി 6 റിലീസ് .ബാഷ്…

“ഏത് നേരത്തടാ നിന്നെയൊക്കെ…” എന്ന് ജോഷി മോഹൻലാലിന്റെ കൂടെ മാത്രം പറഞ്ഞിട്ടില്ല, കാരണമുണ്ട് !

RJ Salim “ഏത് നേരത്തടാ നിന്നെയൊക്കെ…” അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത. അത് …

പപ്പുവിന്റെ പുതിയ തലമുറയ്ക്ക്‌ രതിച്ചേച്ചിമാരെ കണ്ടെത്താനുള്ള പ്രവണതകള്‍ക്ക്‌ പ്രചോദനമാകാനേ ഈ ചിത്രം ഉപകരിക്കൂ

പ്രണയം രതിഭാവത്തിലേക്ക് മാറിയതോ അതും അല്ലെങ്കിൽ രതി പ്രണയഭാവത്തിലേക്ക് മാറിയതോ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്…

വെൽ മെയ്ഡ് അനിമേഷൻ & ഫൺ ഫാമിലി റൈഡ് എന്ന് പറയാവുന്ന രീതിക്കുള്ള ഒരു സിനിമ

ArJun AcHu മനുഷ്യരും പല തരത്തിലുള്ള മോൺസ്റ്റേസും ആയിട്ടുള്ള അക്രമങ്ങളുടെ പല രീതിക്കുള്ള സിനിമകൾ നമ്മൾ…