Connect with us

ജോജിയെക്കാൾ വലിയൊരു ക്രിമിനൽ ആ വീട്ടിൽ വളർന്നു വരുന്നുണ്ട്

ജോജി’ സിനിമ കണ്ടു; ഒരുപാട് റിവ്യൂസ് വായിച്ചു. ഒരിടത്തും, ഒറ്റയൊരിടത്തും ജോജിയെ ആരും പിന്തുണച്ചു കണ്ടില്ല. അലസൻ, സൂത്രശാലി, ക്രിമിനൽ, തിന്മയുടെ പ്രതിരൂപം… ഇതൊക്കെയാണ് അയാളുടെ വിശേഷണങ്ങൾ. പക്ഷേ എനിക്കെന്തോ അയാളോട് സഹതാപമാണ്

 67 total views

Published

on

രമ്യ ബിനോയ് എഴുതിയത് 

ജോജി: സ്വപ്നങ്ങളില്ലാത്ത വീട്
സ്വപ്നം കാണാൻ ധൈര്യം വേണോ?
വേണം… തീർച്ചയായും വേണം.
*
‘ജോജി’ സിനിമ കണ്ടു; ഒരുപാട് റിവ്യൂസ് വായിച്ചു. ഒരിടത്തും, ഒറ്റയൊരിടത്തും ജോജിയെ ആരും പിന്തുണച്ചു കണ്ടില്ല. അലസൻ, സൂത്രശാലി, ക്രിമിനൽ, തിന്മയുടെ പ്രതിരൂപം… ഇതൊക്കെയാണ് അയാളുടെ വിശേഷണങ്ങൾ. പക്ഷേ എനിക്കെന്തോ അയാളോട് സഹതാപമാണ് തോന്നുന്നത്. ജോജി പറയുന്നത് പോലെ ( f*%#ng society killed me) സമൂഹത്തെ മുഴുവൻ പ്രതിക്കൂട്ടിൽ കയറ്റാൻ ഞാനില്ല. പക്ഷേ, ആ കുടുംബമുണ്ടല്ലോ – ആണധികാരത്തിന്റെ കെട്ട സ്വഭാവങ്ങളെല്ലാമുള്ള ആ കുടുംബം – അതാണ് അയാളെ കൊലപാതകിയാക്കിയത്.

മുപ്പതുകളിലും നാൽപ്പതുകളിലും നിൽക്കുന്ന, പോത്ത് പോലെ വളർന്ന മൂന്ന് ആൺമക്കളാണ് ‘ഒന്നിനും കൊള്ളാത്തവരായി’ ആ വീട്ടിലുള്ളത്. എസ്റ്റേറ്റുകളടക്കമുണ്ടായിട്ടും പത്തു പൈസ സ്വന്തം കയ്യിൽ ഇല്ലാത്തവർ. അപ്പന്റെ ചികിത്സ നടത്താൻ കെട്ടി വന്ന പെണ്ണിന്റെ സ്ത്രീധനപ്പണം മാത്രമേ solid money ആയി ആ മക്കളുടെ കയ്യിലുള്ളൂ. മൂത്ത മകൻ ഒരു പാവം കള്ളുകുടിയനാണ്, ഭാര്യയ്ക്ക് പോലും വേണ്ടാത്തവൻ. രണ്ടാമന് ഭാര്യയെയും കൊണ്ട് വന്ധ്യതാ ചികിത്സയ്ക്ക് പോകാൻ പോലും ധൈര്യമില്ല. പിന്നെ ജോജി, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.

ബിടെക് പഠനം പാതിയിൽ ഉപേക്ഷിച്ചവനാണ് ജോജി. മക്കളിലൊരുത്തനെ പള്ളിക്ക് കൊടുക്കുന്ന പതിവുണ്ടായിരുന്നു പണ്ട് ക്രിസ്ത്യൻ കുടുംബങ്ങളിൽ. പിന്നെയത് ഒരുത്തനെ എൻജിനീയറാക്കാമെന്നായി. ഉറപ്പാണ്, അപ്പന്റെ ചോയ്സ് ആയിരുന്നിരിക്കണം അവന്റെ പഠനം. ഇത്തരം ‘അതിപുരാതന പാരമ്പര്യം’ പറയുന്ന കുടുംബങ്ങൾ അങ്ങനെയാണ്. തിരഞ്ഞെടുപ്പുകളെല്ലാം അപ്പന്റേതാണ്. ഭയമാണ് മക്കൾക്ക് അപ്പനോടുള്ള സ്ഥായീഭാവം. അങ്ങേരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനുള്ള ടൂൾസ് ആണ് മക്കൾ.

ഇവിടെയാണ് ഞാൻ ആദ്യം പറഞ്ഞ കാര്യത്തിന്റെ പ്രസക്തി – സ്വപ്നം കാണാനുള്ള ധൈര്യം. അത് ഇത്തരം കുടുംബങ്ങളിലെ കുട്ടികൾക്ക് ഉണ്ടാവില്ല. കാരണം സ്വപ്നങ്ങൾക്ക് ഒരു കുഴപ്പമുണ്ട്. ചിലപ്പോഴത് പാതിവഴിയിൽ പരാജയപ്പെട്ടേക്കാം. ആ വീഴ്ച ഒരുപാട് പിന്നാക്കം നടത്തിയേക്കാം. അപ്പോഴൊക്കെ “ഞങ്ങളുണ്ടെടാ ഉവ്വേ നിന്റെ കൂടെ” എന്ന് പറയുന്ന അമ്മയച്ഛന്മാർ ഒപ്പമുണ്ടെങ്കിൽ മക്കൾക്ക് ആകാശം പോലും അതിരാകില്ല. പക്ഷേ, ഒരിക്കൽ നഷ്ടപ്പെട്ടു പോയ ബിടെക് എന്ന കോഴ്‌സ് ജോജിയോടുള്ള അപ്പന്റെ പുച്ഛപ്രാക്കുകളിൽ വർഷങ്ങൾക്കിപ്പുറവും പച്ച പിടിച്ചു നിൽപ്പുണ്ട്. എന്നിട്ടും ജോജി ശ്രമിക്കുന്നുണ്ട്, കുതിരയെ വാങ്ങിയും വളർത്തിയും മറിച്ചു വിറ്റുമൊക്കെ. പക്ഷേ കഴിക്കുന്ന ഭക്ഷണത്തിന് പോലും അവൻ ആട്ട് കേൾക്കേണ്ടി വരുന്നു. ഒരു കാര്യം ശ്രദ്ധിച്ചോ, ആ മക്കൾക്ക് കൂട്ടുകാരില്ല. ബന്ധുവായ ഡോ. ഫെലിക്സ് മാത്രമാണ് ഒരേയൊരു ആശ്രയം.

സ്വപ്നങ്ങൾ ഇല്ലാത്തതു പോലെ തന്നെ ആ വീട്ടിൽ സ്നേഹസ്മരണകളുമില്ല. മരിച്ചു പോയ അമ്മച്ചി ഫോട്ടോയിലോ വാക്കുകളിലോ കടന്നുവരുന്നില്ല. പടിയിറങ്ങിപ്പോയ മൂത്ത മരുമകളും അങ്ങനെ തന്നെ. വീട്ടിലുള്ള ഒരേയൊരു സ്ത്രീയായ ബിൻസി നിശബ്ദ സഹനത്തിന്റെ പ്രതിരൂപമാണ്. അതേ നിശബ്ദത കൊണ്ടു തന്നെ അപ്പന്റെ കൊലപാതകത്തിൽ അവർ പങ്കാളിയാകുന്നുമുണ്ട്. മടുത്തിട്ടാണ്, അത്രയേറെ സഹിച്ചിട്ടാണ്. നല്ലൊരു ഓഹരി സ്വത്തുമായി വന്നിട്ടും ഒരു വീട്ടുസഹായിയുടെ വില പോലും അവൾക്കില്ല. എത്രയേറെ മ്ലാനമായ ലോകമാണവളുടേത്.

ജോജിയെക്കാൾ വലിയൊരു ക്രിമിനൽ ആ വീട്ടിൽ വളർന്നു വരുന്നുണ്ട്, പോപ്പി. വല്യപ്പന്റെ ബാങ്ക് കാർഡ് അടിച്ചു മാറ്റി ഓൺലൈനിൽ കളിപ്പാട്ടം വാങ്ങിയവൻ. ആ ‘കളിപ്പാട്ടം’ എന്തെന്നല്ലേ… പെല്ലറ്റ് ഗൺ. അവൻ തന്നെയാണ് ജോജിയിലെ ക്രിമിനലിനെ തിരിച്ചറിയുന്നതും. സൂക്ഷിച്ചോളൂ… അവനെ അമ്മ ഏറ്റെടുത്തില്ലെങ്കിൽ, നന്നായി സ്നേഹിച്ചു വളർത്തിയില്ലെങ്കിൽ ഭാവിയിൽ അവൻ മയക്കുമരുന്നിനടിമയോ മനസാക്ഷി ഇല്ലാത്ത ക്രിമിനലോ ആയിപ്പോയേക്കാം. ആ കുഞ്ഞിന്റെയും തെറ്റല്ല. അത്രയ്ക്ക് ട്രോമയിലൂടെയാണവൻ കടന്നു പോകുന്നത്. അമ്മയാൽ ഉപേക്ഷിക്കപ്പെട്ടവനാണ്, ആ വീട്ടിൽ ആരാലും ചേർത്തുപിടിക്കപ്പെടാത്തവനാണ്, സഹോദരനാൽ കൊല്ലപ്പെട്ട അപ്പന്റെ മകനാണ്, ഇനി മരിച്ചു പോയ അപ്പന്റെ വിഹിതമായി വലിയൊരു സ്വത്ത് കൈവശം വന്നു ചേരാൻ പോകുന്നവനാണ്.

പനച്ചേൽ കുട്ടപ്പായീ… നിങ്ങളാണ് പ്രതി. അല്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർക്ക് അപ്രമാദിത്വം നൽകുന്ന ദായക്രമമാണ് പ്രതി. നിങ്ങൾ മക്കൾക്ക് ഒന്നും നൽകേണ്ടിയിരുന്നില്ല, സ്വത്തോ പണമോ ഒന്നും. പക്ഷേ അവരെ സ്നേഹിക്കാമായിരുന്നു, കരുതാമായിരുന്നു, സ്വപ്നം കാണാൻ പഠിപ്പിക്കാമായിരുന്നു, ആ സ്വപ്നങ്ങൾക്ക് കൂട്ടുനടക്കാമായിരുന്നു, വീണുപോയപ്പോൾ താങ്ങിനിർത്താമായിരുന്നു. പകരം നിങ്ങളെന്തിനാണ് ആ പാവം മക്കളെ അത്രയേറെ ഭയപ്പെടുത്തിയത്, ഒന്നിനും കൊള്ളാത്തവരാക്കിയത്…? ആ മരണം നിങ്ങൾ ചോദിച്ചു വാങ്ങിയതാണ്….

Advertisement

 68 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment19 hours ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment1 day ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment2 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment2 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment5 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment6 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam7 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment1 week ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment1 week ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment2 months ago

ചുവരിനപ്പുറത്തുനിന്നും നിങ്ങൾ ചുവരിനിപ്പുറത്തേയ്‌ക്ക്‌ വരരുതേ… അസഹനീയമാകും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Advertisement