fbpx
Connect with us

Kerala

ചാരവൃത്തി എന്ന വ്യാജകേസുണ്ടാക്കി നിരപരാധികളുടെ ജീവിതം നശിപ്പിച്ച പാരമ്പര്യമുണ്ട് കോൺഗ്രസിനും ചില മാമാമാധ്യമങ്ങൾക്കും

ഈയിടെ ഫേസ്ബുക്കിൽ കൂടി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഖദറിട്ട ചില കോൺഗ്രസ് കുഞ്ഞുങ്ങൾ അറിയാൻ അല്പം ചരിത്രം പറയാം.. അധികം പഴക്കമില്ലാത്ത ചരിത്രമാണ്.. എന്തെങ്കിലും സംശയമുണ്ട്

 130 total views,  1 views today

Published

on

✍️റേണസ്റ്റ് പോൾ

ഒരല്പം മനോരമചരിതം..

ഈയിടെ ഫേസ്ബുക്കിൽ കൂടി രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ഖദറിട്ട ചില കോൺഗ്രസ് കുഞ്ഞുങ്ങൾ അറിയാൻ അല്പം ചരിത്രം പറയാം.. അധികം പഴക്കമില്ലാത്ത ചരിത്രമാണ്.. എന്തെങ്കിലും സംശയമുണ്ട് എങ്കിൽ വീട്ടിൽ മുതിർന്നവരോട് ചോദിച്ചാൽ മതി.. അവർ സത്യം പറയും.

വർഷം 1994 ഒക്ടോബർ 20..
അന്ന് കേരളാപോലീസ് വീസകാലാവധി തീർന്നു എന്നു പറഞ്ഞു ഒരു മാലിക്കാരി സ്ത്രീയെ അറസ്റ്റ് ചെയ്തു. അവരുടെ പേര് മറിയം റഷീദ. ഒരു വിസ കേസ് ആകേണ്ടിയിരുന്ന ആ കേസ് പിറ്റേദിവസം പത്രങ്ങൾ അറിഞ്ഞത് കേരളത്തിലെ ചാരപ്രവർത്തനം എന്ന മനോരമ തലക്കെട്ടോടു കൂടിയാണ്.. ഇന്ത്യയുടെ അഭിമാനമായിരുന്ന ഐ എസ് ആർ ഓ യിലെ ശാസ്ത്രജ്ഞർ ആയിരുന്ന നമ്പിനാരായണയും, ശശികുമാറും രാജ്യത്തിന്റെ അതീവസുരക്ഷാ രേഖകൾ മറിയം റഷീദയും ഫൗസിയഹസൻ എന്ന വനിതയും മുഖേന ശത്രുരാജ്യങ്ങൾക്കു കൈമാറി എന്നായിരുന്നു വാർത്ത.

കേരളം ഇളകിമറിഞ്ഞു.. കോട്ടയം മനോരമാ ഓഫീസിൽ ഇരുന്നു അന്നത്തെ കൊച്ചുപുസ്തകങ്ങളെ തോല്പ്പിക്കും വിധം മനോരമ അച്ചു നിരത്തി. മറിയം റഷീദ കിടക്കയിൽ പുലിക്കുട്ടിയാണെന്നു മാമൻമാപ്പിളയുടെ കുടുംബം കണ്ടുപിടിച്ചു (എങ്ങനെ.. അറിയില്ല ). മറിയം റഷീദയുടെ അടിവസ്ത്രത്തിൽ ശാസ്ത്രജ്ഞരുടെ ബീജം വരെ മണത്തു കണ്ടെത്തി മനോരമയിലെ ഞരമ്പ് രോഗികൾ.. ഓർക്കുക.. അന്ന് സത്യം അറിയാൻ വേറെ മാർഗമില്ലാതെ കാലഘട്ടം. നവമാധ്യമങ്ങൾ ഇല്ല. ടീവി ചാനലുകൾ ഇല്ല. ഇന്ന് മനോരമന്യൂസിൽ നിശാപുരുഷോത്തമന്മാരും അയ്യപ്പദാസന്മാരും ഓവർടൈം പണിയെടുക്കുന്ന പോലെ അന്ന് മനോരമയിലെ മഞ്ഞ എഴുത്തുകാർ മത്സരിച്ചു കഥകൾ എഴുതി. അന്ന് കൊച്ചുപുസ്തകങ്ങൾ വായിക്കുന്നതിനേക്കാൾ ആവേശത്തോടെ മലയാളികൾ മനോരമ വായിച്ചു തുടങ്ങി.

നമ്പിനാരായണൻ എന്ന ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടെ ശശികുമാറും ചന്ദ്രശേഖരനും. അവരുടെ കരിയർ ഇല്ലാതായി.. കുടുംബം നശിച്ചു. നാട്ടിൽ ഇറങ്ങാൻ പറ്റാതെ ആയി ആ കുടുംബങ്ങൾ.. വീടിനു നേരെ കല്ലേറുകൾ.. അസഭ്യവർഷങ്ങൾ.. !!

Advertisement

ഒടുവിൽ ഇന്നത്തെ പുതുപ്പള്ളി പുണ്യാളൻ ഉമ്മൻ‌ചാണ്ടിയും അന്നത്തെ തിരുത്തൽവാദിഗ്രൂപ്പിന്റെ നേതാവ് രമേശ്‌ ചെന്നിത്തലയും അടക്കമുള്ളവർ കെ കരുണാകരൻ എന്ന മുഖ്യമന്ത്രിയുടെ ചോരയ്ക്കായി നിലവിളിച്ചു. ഓർക്കുക അന്ന് ലീഡർ കരുണാകരന്റെ കാർ തടഞ്ഞതും കല്ലെറിഞ്ഞതും തെറിവിളിച്ചതും ഇടതുപക്ഷമല്ല. മറിച്ചു ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്..
ഒടുവിൽ കെ കരുണാകരൻ രാജിവെച്ചു !!

രാജിവെപ്പിച്ചു മനോരമയും ഉമ്മൻചാണ്ടിയും കൂടെ ഒരുപറ്റം കോൺഗ്രെസ്സുകാരും. അന്ന് കേ കരുണാകരൻ ഹൃദയവേദനയോടെ പറഞ്ഞ വാക്കുകൾ ഓർമ്മയുണ്ടോ?? ഒടുവിൽ എന്തായി?? പതിറ്റാണ്ടുകൾക്കു ശേഷം കേസ് വെറുതെ വിട്ടു. തെളിവുകൾ ഇല്ല എന്നുപറഞ്ഞു സിബിഐ സുപ്രീം കോടതിയിൽ ഈ കേസ് അവസാനിപ്പിക്കാൻ അപേക്ഷ കൊടുത്തു അവസാനിപ്പിച്ചു. സംസ്ഥാന സർക്കാർ 50ലക്ഷം രൂപാ നമ്പിനാരായണന്‌ നഷ്ടപരിഹാരം കൊടുക്കാൻ വിധിയുണ്ടായി.പക്ഷേ ഇതിൽ പ്രതി ചേർക്കപെട്ടവർക്കു നഷ്ടപ്പെട്ടത് അവരുടെ ജീവിതമായിരുന്നു… അവരുടെ കരിയർ ആയിരുന്നു.. അവരുടെ ജീവിതത്തിന്റെ നല്ല ഒരു പങ്കു ആയിരുന്നു.. !!
മനോരമയ്ക്ക് ലാഭം മാത്രം.. പത്രത്തിന്റെ പ്രചാരം കൂടി.. പരസ്യങ്ങൾ കൂടി.. കോൺഗ്രസ്സിന്റെ മുഖപത്രമായി മാറാൻ കഴിഞ്ഞു. ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ്‌ നേതാക്കൾ മനോരമയുടെ അടുക്കളപണിക്കാർ ആയി.

ഇതിപ്പോ പറയുന്നത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുറത്തു വരുന്ന മനോരമ വാർത്തകളിൽ ആ തൊണ്ണൂറുകളിലെ നിലവാരം വീണ്ടും കണ്ടു.. ഇക്കിളിപ്പെടുത്തുന്ന കഥകൾ.. ശിവശങ്കർ എന്ന മുതിർന്ന ഐ എ എസ് ഉദ്യഗസ്ഥനെയും സ്വപ്ന എന്ന സ്ത്രീയെയും ചേർത്ത് ദ്വയാർത്ഥ പ്രയോഗങ്ങൾ.. സ്വപ്നയുടെ ശരീരഅളവുകളെക്കുറിച്ചു ഗവേഷണ പ്രബന്ധങ്ങൾ.എന്നാൽ എന്താണ് ഈ കേസിന്റെ മെറിറ്റ്?? ആർക്കാണ് ഈ സ്വർണം കൊണ്ടുവന്നത്?? ആരാണ്‌ കൊടുത്തു വിട്ടത്?? ഈ വക ചോദ്യങ്ങൾ മനോരമയ്ക്ക് അറിയേണ്ട.. കസ്റ്റഡിയിൽ ഉള്ള സരിത്ത് എന്ന പ്രതിയുടെ ജീവചരിത്രവും മനോരമയ്ക്ക് അറിയേണ്ട.. അവർക്കറിയേണ്ടത് സ്വപ്ന എന്ന യുവതിയുടെ അരക്കെട്ടിന്റെ ബലത്തെ കുറിച്ച് മാത്രമാണ്.ഇതിനു മാധ്യമധർമ്മം എന്ന് വിളിക്കാമോ?? അറിയില്ല.. എന്റെ നോട്ടത്തിൽ കാശു കൂടുതൽ ഉണ്ടാക്കാൻ സ്വന്തം അമ്മയെ വരെ കൂട്ടിക്കൊടുക്കാൻ ചിലർ തയ്യാറാകും.. ഇത്രയുമേ പറയുന്നുള്ളൂ.

എന്ത് കൊണ്ടു ഈ കേസ് അതിന്റെ മെറിറ്റിൽ അന്വേഷണം പോകുന്നതിൽ മനോരമയ്ക്ക് വേവലാതി?? എന്ത് കൊണ്ടു അപസർപ്പകകഥകൾ കൊണ്ടു ഈ നാടിന്റെ വാർത്താ സംസ്കാരത്തെ കളങ്കപ്പെടുത്തുന്നു.. ഉത്തരം ഒന്നേയുള്ളൂ.. കണ്ടത്തിൽ മാമൻമാപ്പിളയും കുടുംബവും പത്രമെഴുത്തു പഠിച്ചത് ഏതോ കൊച്ചുപുസ്തകകടയിൽ നിന്നാവും.പണ്ട് ചാരക്കേസ് പ്രതിയായി ആരോപക്കപ്പെട്ട രാമൻ ശ്രീവാസ്തവയെ സർവീസിൽ തിരിച്ചെടുത്ത സമയം കെ കരുണാകരൻ പറഞ്ഞു.

” ഈ കേസിൽപെട്ട എല്ലാവരെയും തിരിച്ചെടുത്തു.. പഴയ മുഖ്യമന്ത്രിയെ മാത്രം… “ഓർക്കുക നിങ്ങൾ ചമച്ച കഥകളിൽ ജീവിതം തകർന്നുപോയ ആത്മാക്കൾ ഇന്നും ജീവനോടെ കേരള സമൂഹത്തിൽ ഉണ്ടു.. മാധ്യമ വിചാരണയും തുണ്ട് കഥകളും എഴുതി ആത്മസംതൃപ്തിയോടെ വീട്ടിൽ ചെല്ലുന്ന മനോരമയിലെ കൂലിപണിക്കാർ വീട്ടിൽ ചെല്ലുമ്പോൾ സ്വന്തം മക്കളുടെ മുഖം ഒന്ന് നോക്കുക.. അവർ കഴിക്കുന്ന ഭക്ഷണം താൻ ആത്മാഭിമാനം പണയം വെച്ചു കൂട്ടിക്കൊടുത്തതിന് കിട്ടിയ കൂലിയാണ് തന്റെ മക്കൾ കഴിക്കുന്നതെന്ന നിന്ദ നിങ്ങളെ മുറിവേല്പിക്കാതിരിക്കില്ല.. നിങ്ങൾ മനുഷ്യൻ ആണെങ്കിൽ.

Advertisement

 131 total views,  2 views today

Advertisement
SEX4 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment4 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment8 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment10 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy11 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment11 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment11 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment12 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment12 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy14 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment14 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment8 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment15 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »