Connect with us

അഗതികൾക്ക് ബിരിയാണി വിളമ്പിയാൽ വരദരാജ മുതലിയാറാവില്ല

ടേക്ക് ഓഫ് എന്ന തരക്കേടില്ലാത്ത സിനിമയുടെ സംവിധായകന്റെ ചിത്രം, മികച്ച താരനിര എന്നിവയാണ് മാലിക് ഉയർത്തുന്ന പ്രതീക്ഷകൾക്ക് കാരണം.എന്നാൽ പ്രതീക്ഷകളുടെ അടുത്തെങ്ങുമെത്താൻ സിനിമയ്‌ക്കായില്ല.പല ലോകോത്തര സിനിമകളിലെ

 17 total views

Published

on

Renjen Bell

ടേക്ക് ഓഫ് എന്ന തരക്കേടില്ലാത്ത സിനിമയുടെ സംവിധായകന്റെ ചിത്രം, മികച്ച താരനിര എന്നിവയാണ് മാലിക് ഉയർത്തുന്ന പ്രതീക്ഷകൾക്ക് കാരണം.എന്നാൽ പ്രതീക്ഷകളുടെ അടുത്തെങ്ങുമെത്താൻ സിനിമയ്‌ക്കായില്ല.പല ലോകോത്തര സിനിമകളിലെ സീനുകൾ കടമെടുത്തു കൂട്ടിച്ചേർത്ത സിനിമയുടെ എറ്റവും വലിയ ദൗർബല്യം തിരക്കഥയാണെങ്കിലും സംവിധാനവും തൊട്ടടുത്തുതന്നെയുണ്ട്.
എന്താണ് ഈ സിനിമ എന്നതിന്‌ ഒരുത്തരം നൽകാൻ തിരക്കഥയ്ക്കാവുന്നില്ല. സിനിമയുടെ തുടക്കത്തിൽ ഇതൊരു സമ്പൂർണ ഭാവനാവിലാസമാണെന്നൊക്കെ എഴുതിവിടുന്നുണ്ടെങ്കിലും അത് ഒരു നിയമക്കസർത്ത് മാത്രമാണെന്നും 2009 ലെ ബീമാപള്ളി ലഹളയും വെടിവെപ്പുമാണ് മൂലകഥയെന്നത് സുവ്യക്തമാണ്.
വളരെയേറെ സാദ്ധ്യതകൾ ഉള്ള അത്തരം ഒരു കഥയിലെ ന്യായാന്യായങ്ങൾ നിർണയിക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ടെന്ന് കരുതുന്ന ആളെന്ന നിലയിൽ കഥയെ ചരിത്രവുമായി താരതമ്യം ചെയ്തു വിലയിരുത്തനൊന്നും താല്പര്യപ്പെടുന്നില്ല. ചരിത്രസംഭവങ്ങളെ ചലച്ചിത്രങ്ങളാക്കുന്നതിന്റെ മികച്ച മാതൃകകൾ നമുക്ക് മുന്നിലുണ്ട്‌.

ടേക്ക് ഓഫ്‌ തന്നെ അത്തരത്തിലൊരു ചിത്രമാണല്ലോ. പക്ഷേ ഇത് അത്തരത്തിലൊന്നാണോ ? അതോ ഗോഡ്ഫാദറും അതിന്റെ ദയനീയ അനുകരണങ്ങളായ നായകനെയും അഭിമന്യുവിനെയും പോലെയൊരു ഡോൺ മാഫിയ ചിത്രമാണോ? അതോ സൗഹൃദം ശത്രുതയിലേക്കും പരസ്പരനാശത്തിലേക്കുമൊക്കെ വഴിമാറുന്ന തീവ്രവ്യക്തിബന്ധങ്ങളുടെ നാടകീയ ആവിഷ്കാരമാണോ?

കമ്മട്ടിപ്പാടം പോലെ രാഷ്ട്രീയക്കാർ കരുക്കളാക്കുന്നവരുടെ കഥയാണോ? മുംബൈ പൊലീസ് പോലെ പൊലീസിന്റെ ക്രിമിനൽ ഗൂഢാലോചനയുടെ കഥയാണോ? എല്ലാം കുറേശ്ശേ എന്നു പറയാം. അങ്ങനെ അവിയലാണോ അലുവയാണോ അയിലക്കറിയാണോ എന്നു പറയാൻപറ്റാത്ത മാലിക്‌ റെഡി.
അങ്കമാലി ഡയറീസിന്റെ അവസാന രംഗത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ ലോങ്‌ഷോട്ടിലൂടെയാണ് സിനിമയുടെ നാന്ദി. 2014 ൽ ഇറങ്ങിയ Birdman ആണ് ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും അത്ഭുതകരമായ ലോങ്‌ഷോട്ട്. ആദ്യം സൂചിപ്പിച്ചതുപോലെ സംവിധായകനെ ഇത്തരം പല സിനിമകളും ത്രസിപ്പിച്ചിട്ടുണ്ടാകണം. തന്റെ സിനിമയിലൂടെ കുറേ സാമ്പിളുകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാനാണോ ശ്രമിച്ചത് ?

എന്തായാലും ആദ്യത്തെ സുദീർഘമായ സീൻ ഡോൺ കോർലിയോൺ, സുഭാഷ് നാഗ്രേ മൂശയിൽ വാർത്ത ഒരു നായകനെ പ്രതീക്ഷിക്കാനിടയാക്കുന്നു. എന്നാൽ പിന്നീടതിനെ യുക്തിസഹമായി പിന്തുണയ്ക്കാനുതകുന്ന സീനുകളൊന്നും സിനിമയിലില്ല. കുറേ അഗതികൾക്ക് ബിരിയാണി വിളമ്പിയാൽ വരദരാജ മുതലിയാറാവില്ല. അതു മാത്രമല്ല ആദ്യ സീനിൽത്തന്നെയുള്ള സ്വാമിയുടെ നേർക്കുള്ള പെരുമാറ്റവും, കരയുന്ന കുഞ്ഞിനുള്ള പാലും, ആരുടെയോ കരണത്തടിക്കുന്ന മകളുമെല്ലാം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ ആയിത്തീരുന്നു. സംഭവങ്ങൾക്കൊന്നും തന്നെ യുക്തിസഹമയ ഒരു യോജിപ്പ് കൊണ്ടുവരാൻ തിരക്കഥയ്ക്കാവുന്നില്ല.

ഡോണിനെ വിട്ടു ഫ്ലാഷ്ബാക്കിലേക്ക് പോകുമ്പോൾ വ്യക്തിബന്ധങ്ങളിലേക്ക് സിനിമ മാറുന്നു. നായകനും അമ്മയുമായുള്ള ബന്ധം തീക്ഷ്ണമാണ്. എന്നാൽ അതിനെ തുണയ്ക്കാനായി ഒരു നല്ല രംഗം പോലുമില്ല. നായകന്റെ പ്രണയവും വിവാഹവുമൊക്കെ വിരസമാണ്. നായികയുമായി ഒരു തരത്തിലുള്ള രസതന്ത്രവും അനുഭവപ്പെട്ടില്ല. കള്ളക്കളടത്തോ ? സബ്മറൈൻ, ജെയിംസ് ബോണ്ട് മോഡൽ ആംഫിബിയൻ വാഹനങ്ങൾ ഇവയൊക്കെയായി ഫുൾ കോമഡി.വിദേശ സാധനങ്ങൾ കടത്തുന്ന കപ്പലായി വരുന്നത് വർഷങ്ങളായി കൊച്ചിൻ പോർട്ടിൽ ചുറ്റിത്തിരിയുന്ന ഡ്രെഡ്ജർ അഥവാ മണ്ണുമാന്തിക്കപ്പൽ ‘നെഹ്രു ജന്മശതാബ്ദി’!! കള്ളക്കടത്തുകാർ സംവിധായകനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സാദ്ധ്യതയുണ്ട്.

എന്നാൽ ഇതൊരു Hot Shots മാതൃകയിലുള്ള കോമഡി പടമാണെന്ന് കരുതാൻ വരട്ടെ. പോലീസ് ഇന്ന് മലയാള സിനിമയിൽ വില്ലന്മാരായി തീർന്നിരിക്കുന്നു.മലയാളസിനിമയിലെ പൊലീസിന്റെ പരിണാമം സാമൂഹ്യശാസ്ത്രജ്ഞന്മാർ പഠനവിഷയമാക്കേണ്ടതാണ്. പോലീസിനോട് ജനങ്ങളുടെ മനോഭാവവും അവരെപ്പറ്റിയുള്ള അഭിപ്രായവും വിജയിച്ച ചിത്രങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാം. ഇൻസ്‌പെക്ടർ ബലറാം, ഭരത്ചന്ദ്രൻ, ഏക്ഷൻ ഹീറോ ബിജു, തിന്മയിലേക്ക് വീണെങ്കിലും തിരിച്ചെത്താൻ കഴിയുന്ന ആന്റണി മോസസ് – ഇവരിൽ നിന്നും ദൃശ്യത്തിലേക്കെത്തുമ്പോൾ നിയമത്തിന്റെ കണ്ണിൽ തെറ്റെങ്കിലും ജോർജുകുട്ടിയുടെ ഭാഗത്താണ് നീതിയെന്ന് പ്രേക്ഷകർ വിശ്വസിക്കുന്നു. എന്തായാലും വരുൺ പോലീസ് ചോരയാണ്. അതിന്റെ പേരിൽ പൊലീസുകാർ ചെയ്യുന്ന അതിക്രമങ്ങൾ വിശ്വസനീയമാണ്. മാലികിലെത്തുമ്പോൾ പോലീസ് ഡി കമ്പനി പോലൊരു മാഫിയ സംഘമായി മാറുന്നു.

അടിയന്തിരാവസ്‌ഥയ്‌ക്ക്‌ ശേഷം കേരളത്തിലെ പോലീസുകാർ ആർക്കുവേണ്ടിയായാലും സ്വന്തം തടി സംരക്ഷിച്ചുകൊണ്ടുള്ള അതിക്രമങ്ങൾക്കേ മുതിരാറുള്ളൂ. മാലിക്‌ ചിത്രീകരിക്കുന്ന മെക്സിക്കൻ സ്റ്റൈൽ പോലീസ് അവിശ്വസനീയമാണെന്ന് മാത്രമല്ല ഒരു ജനാധിപത്യരാജ്യത്തെ സുപ്രധന വകുപ്പുകളിലൊന്നിനെ അടച്ചാക്ഷേപിക്കുന്നത് വളരെ തെറ്റായ സന്ദേശം നല്കും.സിനിമയിലെ സോമനാഥക്ഷേത്രമാണ് കൊപ്പോളയുടെ ഗോഡ്ഫാദർ. അതിലെ മാമ്മോദീസ സീൻ മണിരത്നം അടിച്ചുമാറ്റി ബലികർമ്മ സീനാക്കിയത് മാലികിലെത്തുമ്പോൾ മകന്റെ ഖബറടക്കമാകുന്നു.നായകനെ അപായപ്പെടുത്തേണ്ടവർ എല്ലാവരും ജയിലിൽ സമഞ്ജസമായി സമ്മേളിക്കുന്നതടക്കം ബഹുഭൂരിപക്ഷം സീനുകളും വിശ്വാസയോഗ്യമല്ല.
കയ്യിൽ തോക്കുണ്ടായിരുന്നത് കൊണ്ടാണ് ഫഹദ്‌ ജയിലിൽ വെച്ച് പയ്യന്റെ കൈ കൊണ്ട് ചാകാതെ രക്ഷപ്പെടുന്നത്. അവസാനം ഈ നാട്ടുകാർക്ക് അയാളെ കൊല്ലാൻ പറ്റുമോ എന്ന ചോദ്യത്തിനു മുന്നിൽ നാം ചിരിക്കണോ കരയണോ എന്നറിയാതെ സ്തംഭിക്കുന്നു.

Advertisement

അഭിനേതാക്കളിൽ വിനയ് ഫോർട്ട് എന്ന നടന്റെ ഉജ്ജ്വല പ്രകടനമാണ് സിനിമയിലെ ഏക ആശ്വാസം. ഫഹദിന്റെ ചെറുപ്പവും പ്രായമായ അവസ്‌ഥയും വേർതിരിച്ചറിയാൻ തന്നെ പലപ്പോഴും പ്രയാസം. പഴയ CID സിനിമകളിൽ മറുകുള്ളത് ഡിറ്റക്റ്റീവ് ബാലചന്ദ്രനും ഇല്ലാത്തത്‌ ഡ്രൈവർ വാസുവും എന്നപോലെ സ്പീഡിൽ നടക്കുന്നത്‌ പയ്യൻ ഫഹദ്, വേച്ചു വേച്ചു നടക്കുന്നത്‌ കിഴവൻ ഫഹദ്.നിമിഷയുടെ അഭിനയം മാസ്റ്റർകാർഡിനെ അനുസ്മരിപ്പിക്കുന്നു. ഒറ്റ മുഖഭാവം മതി എല്ലാ സീനിനും.എൺപതുകളുടെ അവസാനം തീയേറ്ററുകളിൽ നിറഞ്ഞാടിയ സിനിമയായിരുന്നു പ്രിയദർശന്റെ ചിത്രം. പ്രശസ്ത ചലച്ചിത്ര നിരൂപകൻ കോഴിക്കോടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആ സിനിമയെ സംഗ്രഹിച്ചത് സിനിമയിലെ തന്നെ ശ്രീനിവാസന്റെ കഥാപാത്രം അമ്മയായി അഭിനയിച്ച സുകുമാരിയോട് പറഞ്ഞ വാചകമെടുത്താണ്,

‘ഇതൊരു ആനയല്ല ഇതൊരു തേങ്ങയല്ല ഇതൊരു ഒലക്കയുമല്ല’. മാലികിനും ഈ വിശേഷണം ചേരുന്നു. പക്ഷേ ചിത്രം ഒരു തട്ടുപൊളിപ്പൻ വിനോദസിനിമ എന്ന സത്യസന്ധമായ ഒരു വാഗ്ദാനം മാത്രമാണ് മുന്നോട്ട് വച്ചത്. മാലിക് ആകട്ടെ മഹേശ് മാജിക്, ആനയുടെ പിണ്ഡം, തേങ്ങയുടെ കുല, ഒലക്കയുടെ മൂട് എന്നൊക്കെ തള്ളി മറിക്കുന്നു. വ്യാജ ബുജി ചിത്രങ്ങൾ ഹാനികരങ്ങളാണ്. മികച്ച ചിത്രങ്ങൾക്ക് മേൽ താൽക്കാലികമായെങ്കിലും മറ സൃഷ്ടിക്കാൻ അവയ്ക്ക് കഴിയും. നായകനിലെ കമലഹാസന്റെ ബാലെ നഷ്ടമാക്കിയത് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച അഭിനയപ്രകടങ്ങിലൊന്നായ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിൽ നെടുമുടിക്ക് കിട്ടേണ്ടിയിരുന്ന ദേശീയ അവാർഡായിരുന്നു.

 18 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment1 hour ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment22 hours ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam2 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment3 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment3 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment4 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment5 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment6 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment6 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education7 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment1 week ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment1 month ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement