മിനി സ്കർട്ട് ധരിച്ചതിന്റെ പേരിൽ നടി റിമ കല്ലിംഗലിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്. കൊച്ചിയിൽ നടക്കുന്ന റീജണൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റിമ. സദാചാരവാദികൾ റിമയ്ക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ തികച്ചും വ്യത്യസ്തമായ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.
മിനി സ്കർട്ട് ധരിച്ചുകൊണ്ട് തന്റെ സുഹൃത്തിനൊപ്പം പൊട്ടിച്ചിരിക്കുന്ന ചിത്രമാണ് രഞ്ജിനി ഷെയർ ചെയ്തത്. ‘നമ്മൾ എന്ത് ധരിക്കണം , എങ്ങനെ ജീവിക്കണം , എന്ത് ചെയ്യണം..എന്നൊക്കെ മറ്റുള്ളവർ പറയുന്ന കാലത്തു ഞങ്ങളിങ്ങനെ..’ എന്നാണ് ചിത്രത്തിനൊപ്പം ക്യാപ്ഷനായി രഞ്ജിനി കുറിച്ചത്. മുൻപ് യുവനടി അനശ്വര രാജനും ഷോർട്ട്സ് ധരിച്ചതിന്റെ പേരിൽ സദാചാരവാദികളുടെ സൈബർ ആക്രമണത്തിന് വിധേയമായിരുന്നു.