സംവിധായകൻ രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളാണ്. പ്രധാനമായും അവർ വിമർശിക്കുന്നത് രഞ്ജിത്തിന്റെ ‘ഡബിൾ സ്റ്റാന്റി’നെ ആണ് . എന്നാൽ ദിലീപ് നിരപരാധിയാണ് എന്ന് താൻ  ഒരിടത്തും ചിത്രീകരിച്ചിട്ടില്ല എന്നും ഒരു മാധ്യമചർച്ചയിലും അങ്ങനെ ചെയ്തിട്ടില്ല എന്നും രഞ്ജിത്ത് പറയുന്നു. രഞ്‌ജിത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്

“ഞാൻ ഒരു മാദ്ധ്യമത്തിന്റെ അന്തി ചർച്ചയിലും അയാൾക്കുവേണ്ടി വക്കാലത്തെടുത്ത് വാദിച്ചിട്ടില്ല, അയാൾ അത് ചെയ്യില്ലെന്ന് ഒരിടത്തും പ്രസംഗിച്ചിട്ടില്ല, എഴുതിയിട്ടില്ല . അവൻ അങ്ങനെ ചെയ്യുമോ എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ ”

ദിലീപിനെ കണ്ടത്, അങ്ങനെ കാണണം എന്ന് വിചാരിച്ചു വീട്ടിൽ നിന്നിറങ്ങി കണ്ടതല്ല എന്നും കോഴിക്കോട് നിന്ന് എറണാകുളത്തേയ്ക്കു നടൻ സുരേഷ് കൃഷ്ണയുമായി സഞ്ചരിക്കുമ്പോൾ സുരേഷിന്റെ തീരുമാനം ആയിരുന്നു എന്നും രഞ്ജിത്ത് പറയുന്നു. ഞാൻ വണ്ടിയിലിരിക്കാം സുരേഷ് പോയി കാണൂ എന്നാണ് താൻ പറഞ്ഞതെന്ന് രഞ്ജിത്ത് പറയുന്നു. ദീലീപിനെ കണ്ടപ്പോൾ ഒരു നമസ്കാരം പറഞ്ഞിരുന്നു, നമ്മൾ തമ്മിൽ ആകെ രണ്ടുവാക്കാണ് സംസാരിച്ചതുതന്നെ. അല്ലാതെ ദിലീപിനെ താൻ നിരപരാധിയായി ചിത്രീകരിച്ചിട്ടില്ല. അതൊക്കെ കോടതിയിൽ പരിഗണയിലുള്ള വിഷയമാണ്.. എന്നും രഞ്ജിത്ത് പറയുന്നു.

Leave a Reply
You May Also Like

വീണ്ടും ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾ പരത്തി സാനിയ മിർസ

2022-ൽ, ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷൊയ്ബ്…

ഒരു തലമുറയെ സൗന്ദര്യം കൊണ്ടും രൂപഭംഗി കൊണ്ടും വശീകരിച്ച രേഷ്മ സത്യത്തിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ?

Kumbidi Memes മറ്റ് ബി ഗ്രേഡ് സിനിമാ നടിമാരെയും ഐറ്റം സോങ്ങ് ഗേൾസിനെയും പോലെ ഒരു…

ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

ചോളന്മാരുടെ കേരള ആക്രമണങ്ങളും ,അനന്തര ഫലങ്ങളും – കേരളത്തിൻറെ സാമൂഹിക ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ Linesh…

പെൺ സ്വത്വത്തെ സർജറി കൊണ്ടുമാത്രം മറികടക്കാൻ സാധിക്കുമോ ?

ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ് ‘മൈക്ക്’. Muhammed Sageer Pandarathil ജെഎ എന്റർടൈൻമെന്റിന്റെ ബാനറിൽ ബോളിവുഡ് നടൻ…