Renjith

ലൈംഗീകതയുടെ മറ്റൊരു മലയാളീ കാപട്യം ആണ് ‘രതി നിര്‍വേദം’ എന്ന കഥയും സിനിമയും.
“സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം”.

ലൈംഗീക ചിന്തകള്‍ പ്രായപൂര്‍ത്തിയായ ഏതൊരു ജീവിക്കും ഉണ്ടാകും. പുരുഷന്‍ സ്ത്രീയാലും സ്ത്രീ പുരുഷനാലും ആകര്‍ഷിക്കപ്പെടും. ലൈഗീകത ഒരാളുടെ സ്വകാര്യതയാണ്. അവ ആരോഗ്യകരമായി കൊണ്ട് നടക്കാനും, ആരോഗ്യമുള്ള ലൈംഗീകതയിലൂടെ ആരോഗ്യമുള്ള ജീവിതവും,അതിലൂടെ ആരോഗ്യമുള്ള സമൂഹവും വളര്‍ന്നു വരേണ്ടതാണ്. എന്നാല്‍, ഇന്ന് ലൈംഗീകതയുടെ വിപണന സാധ്യതകള്‍ മാത്രമാണ് രതി നിര്‍വേദം പോലുള്ള ഇക്കിളി ചിത്രങ്ങളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്.

ഷക്കീല തുണിയഴിച്ചാല്‍ ‘ അശ്ലീലവും’ മുഖ്യധാര സിനിമകളിലെ നായികമാര്‍ തുണിയഴിച്ചാല്‍ ഗ്ലാമറും ആകുന്നതു അങ്ങനെയാണ്.പമ്മന്‍റെ കഥയിലുള്ളത് അശ്ലീലവും പദ്മരാജന്‍റെ കഥയില്‍ ‘ഉദാത്ത കാമവും’ എന്നത് സൌകര്യപൂരവം മലയാളികള്‍ മേനഞ്ഞുണ്ടാക്കിയ പൊയ്തൊലികള്‍ തന്നെയല്ലേ.?( ഇപ്പറയുന്നതിനു പദ്മരാജന്‍ എന്ന പ്രതിഭയെ കരിവാരിതേക്കല്‍ അല്ല.രതി നിര്‍വേദവും വൈശാലിയും പദ്മരജന്റെയും ഭരതന്റെയും പൊളിപ്പടങ്ങള്‍ മാത്രമായിരുന്നു എന്ന അര്‍ഥത്തില്‍ മാത്രമാണ് ) മാത്രമല്ല, ഇവയെ മാന്യതയുടെ മൂടുപടം അണിയിച്ചു നമ്മളുടെ കുടുംബന്തരീക്ഷങ്ങളില്‍ എത്തിക്കുന്നത് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ തന്നെയാണ്. ‘കാമം’ എന്ന് പറയാതെ ‘ഗ്ലാമര്‍’ എന്ന് പറഞ്ഞാല്‍ ഏതു വീട്ടിലും ഇവ ചൂടപ്പം പോലെ ചിലവഴിക്കാം. അവയ്ക്കിടയിലെ പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കാം. കാരണം, രഹസ്യമായി ഇത്തരം ഇക്കിളികള്‍ ആസ്വദിക്കാന്‍ നമ്മള്‍ ഇഷ്ട്ടപ്പെടുന്നു. ആ ഇക്കിളിയുടെ ബാലപാഠങ്ങള്‍ തന്നെയല്ലേ നമ്മുടെ റിയാലിറ്റി ഷോകളില്‍ കുരുന്നുകളിലൂടെ അവതരിപ്പിക്കപ്പെടുന്നത്..? ഒരു മസാല സീനിലെ മസാല പാട്ടിലെ അംഗ ചലനങ്ങള്‍ ഒരു കുട്ടി റിയാലിറ്റി ഷോവില്‍ അരക്കെട്ട് വികൃതമായി കുലുക്കി മുതിര്‍ന്നവരെ വെട്ടുന്ന കൊക്രികള്‍ കാട്ടി നൃത്തം ചെയ്യുന്ന പരിപാടിയിലെ ആസ്വാദ്യത എന്താണ്? ആ നടിമാര്‍ സിനിമയില്‍ തന്‍റെ അരക്കെട്ട് കുലുക്കുമ്പോള്‍ മാറിടം ത്രസിപ്പിക്കുമ്പോള്‍ അത് കാണുന്നവരില്‍ എന്ത് വികാരം ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ടാണവര്‍ അങ്ങനെ ചെയ്യുന്നത്.?( ഞാന്‍ പലതും കാണിക്കും നിങ്ങള്ക്ക് ആ സമയം എന്‍റെ കാതുകളില്‍ നോക്കിയാല്‍ പോരെ എന്ന് ചോദിക്കുമോ ഇവര്‍ ) അതെ രംഗങ്ങള്‍ നമ്മുടെ കുട്ടികള്‍ പൊടിപ്പും തൊങ്ങലും വെച്ച് റിയാലിറ്റി ഷോകളില്‍ കാണിക്കുമ്പോള്‍,കുരുന്നു മനസ്സുകളിലേക്ക് എന്ത് വികാരമാണ്/വിചാരമാണ് ഇവര്‍ കടത്തി വിടുന്നത്.? തങ്ങള്‍ മാതൃകയാക്കിയ നടിമാര്‍ അല്ലെങ്കില്‍ നടന്മാര്‍ കാണിക്കുന്ന ഓരോ ചേഷ്ടയും അതിലും കൂടുതല്‍ വികാരത്തോടെ എങ്ങനെ കാണി ക്കമെന്നോ!! ഓ……. ഇവയെല്ലാം ചെയ്യുന്നത് മലയാളത്തിന്‍റെ ‘സഭ്യത’ സൂക്ഷിപ്പുകാരായ മനോരമയും ഏഷ്യാനെറ്റും അടക്കമുള്ള ചാനല്‍ തമ്പുരാക്കന്മാര്‍ ആണല്ലോ അല്ലെ.? അപ്പോള്‍, അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാം മാന്യമായി കണ്ടേ ഒക്കൂ… രതിനിര്‍വേദം എന്ന സിനിമയും അതെ..!! കാരണം, അത് മലയാളത്തിലെ അമൂല്യ സാംസ്കാരിക ചിത്രങ്ങളില്‍ ഒന്നാവാം……!!!

ഇതൊക്കെ പറയുമ്പോള്‍ തെറ്റിദ്ധരിക്കേണ്ട, വികാരവും വിചാരവും ഒക്കെ ഈ പറയുന്നയാള്‍ക്കും ഉണ്ട്. വിവാഹം കഴിച്ചു എന്ന് കരുതി ആരും മാതാപിതാകളുടെ മുന്നില്‍ പലതും കാണിക്കാറില്ലല്ലോ.? അതിനെയാണ് സ്വകാര്യത എന്ന് പറയുന്നത് അതാണ്‌ അതിന്‍റെ സന്ദര്യവും,അതിലാണ് സമൂഹത്തിന്റെ നിലനില്‍പ്പും. ബെഡ് റൂം ഒരുക്കും പോലെയല്ലല്ലോ നമ്മള്‍ വിസിറ്റിംഗ് റൂം ഒരുക്കുന്നത്..? കാരണം, വിസിറ്റിംഗ് റൂം പൊതു ഉപയോഗമാണ് ബെഡ് റൂം സ്വകാര്യതയും. എന്നിട്ടും, കുട്ടികളും മുതിര്‍ന്നവരും ഒക്കെ കാണുന്ന “ഒരു പൊതുമാധ്യമം അതിന്‍റെ സഭ്യതകള്‍ പാലിക്കണം” എന്ന് പറഞ്ഞാല്‍ അത് മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കൈ കടത്തല്‍ ആവുമോ..? എന്തും കച്ചവടവത്ക്കരിക്കുന്ന ചാനല്‍ തമ്പുരാക്കന്മാരുടെയും മാധ്യമ പിമ്പുകളുടെയും മുന്നിലേക്ക്‌ കുട്ടികളെ എറിഞ്ഞു കൊടുക്കും മുമ്പ് ഒന്നാലോചിക്കുക.

‘പ്ലേ ബോയ്‌’ എന്ന നഗ്ന ചിത്രങ്ങള്‍ വില്‍ക്കുന്ന ഒരു ആഗോള മാസികയുടെ പേരും ധരിച്ചു നമ്മുടെ കുട്ടികള്‍ നടക്കുമ്പോള്‍ അവ സ്വീകരണ മുറികളിലെ സ്റ്റാറ്റസ് സിമ്പലായി മാറുമ്പോള്‍ നമുക്കും വിളിച്ചു പറയേണ്ടതുണ്ട്. പ്രിയ ചാനലുകളെ, “നിങ്ങളും പ്ലേ ബോയ്‌ മാഗസിന്‍ ഉടമകളും തമ്മില്‍ വലിയ വ്യത്യാസമില്ല” എന്ന്. ലൈംഗീകത ചര്‍ച്ച ചെയ്യണ്ട എന്നോ ചിത്രീകരിക്കേണ്ട എന്നോ അര്‍ഥമില്ല. അതിനു മാനദണ്ഡങ്ങള്‍ വേണം. അവ ചര്‍ച്ച ചെയ്യപ്പെടെണ്ടാതുണ്ട്.നമ്മുടെ ‘സാംസ്കാരിക പരിപാടികള്‍’ എന്ന പേരില്‍ ചാനലുകള്‍ കൊണ്ടാടുന്ന അശ്ലീല പരിപാടികള്‍ നമുക്കവശ്യമുണ്ടോ എന്നലോചിക്കണം. ഒരു തീയറ്ററിലെ ഇരുണ്ട തുണിയില്‍ ആടുന്ന മസാലക്കൂട്ടുകള്‍ തുറന്ന സ്റ്റേജു പരിപാടികളായി മാറുമ്പോള്‍ ആലോചിക്കുക, ഇതാണോ സാംസ്കാരിക പരിപാടികള്‍.? ഇതാണോ സഭ്യതയുടെ വര്‍ത്തമാനം.? .ഇവയിലൂടെ എന്ത് ഭാവിയാണ് നമ്മുടെ കുട്ടികള്‍ക്ക് നമ്മള്‍ കരുതിവെക്കുന്നത്…?

മാധവിക്കുട്ടിയുടെ ‘എന്‍റെ കഥ’ വായിച്ചു അവരെ തന്നെ തെറി വിളിച്ച പല ചെറിയ കുട്ടികളെയും ( കോളേജിലെ കന്നിക്കാര്‍ ) എനിക്കറിയാം. അപ്പോള്‍ തോന്നിയത്, ചില വിഷയങ്ങള്‍ നമുക്ക് എല്ലാവരോടും തുറന്നു സംസാരിക്കാന്‍ കഴിയില്ല എന്നതാണ്. കാരണം, പലപ്പോഴും അന്ന് പറഞ്ഞവര്‍ തന്നെ പിന്നീട് ആ പുസ്തകത്തെ മാന്യമായി വിലയിരുത്തുന്നതിനും ഞാന്‍ സാക്ഷിയാണ്. പ്രായം പ്രശ്നമാണ്. അപ്പോള്‍ അത് ചിലപ്പോള്‍ സമൂഹത്തില്‍ വിഷം ഉണ്ടാക്കും.

അതായത്, പ്രായം അനുസരിച്ചാണ് നമ്മള്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ചെറുപ്പത്തില്‍ ധാരാളം ഭക്ഷണം മുന്നിലുള്ളപ്പോള്‍ അതെടുക്കാന്‍ തുനിഞ്ഞാലും അമ്മമാര്‍ സമ്മതിക്കില്ല. കാരണം അതവന് ഹാനികരമാണ് എന്നറിയുന്നത് കൊണ്ടാണത്. പക്ഷെ ,പുസ്തകത്തിന്‌ അതൊരു തടസ്സവുമാണ്. കാരണം അതാര് വായിക്കണം ആര് വായിക്കേണ്ട എന്നത് പറയാന്‍ കഴിയാറില്ല. പറഞ്ഞാലും കാര്യവുമില്ല. അപ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട് പൊതു സമൂഹത്തില്‍ എന്ത് പറയണം/എന്ത് പറയണ്ട എന്നൊക്കെ . ഇതുവരെ ഇത്തരത്തില്‍ ചിന്തിച്ചില്ല എന്നത് ഇനി ചിന്തിക്കാതിരിക്കാനുള്ള കാരണവുമല്ലല്ലോ.? കാരണം, “സമൂഹത്തിന്‍റെ ആരോഗ്യമുള്ള വളര്‍ച്ചയാണ് പ്രധാനം സിനിമയുടെ എങ്ങനെയും ഉള്ള വളര്ച്ചയല്ല. സിനിമയും സാംസ്കാരിക പ്രവര്‍ത്തനങ്ങളും സമൂഹത്തിനു വേണ്ടിയാണ്. അല്ലാതെ സമൂഹം സിനിമയുടെ വഴിയിലേക്ക് ഓടുകയല്ല വേണ്ടത്”.

‘നോബിള്‍ ലേഡി’ എന്നൊരു ലൈംഗീകതയുടെ അതിപ്രസരമുള്ള ഒരു ചിത്രം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് കണ്ടതോര്‍ക്കുന്നു സത്യത്തില്‍ അതിലൊരു മനോഹരമായ കഥയുണ്ട്. പക്ഷെ , ചിത്രീകരണത്തില്‍ വല്ലാത്ത സെക്സും.! അന്നത് കണ്ടു എത്രയോ കാലം കഴിഞ്ഞു പിന്നീട് അതിനെ കുറിച്ച് വായിച്ചപ്പോഴാണ് ഞാന്‍ കണ്ട സെക്സ് പടമാണ് ഈ പറയുന്ന ‘മനോഹര ചിത്രം’ എന്ന് മനസ്സിലായത്‌….!!!

ഒരു കാര്യം വ്യക്തമാണ് നമ്മുടെ കുട്ടികളുടെയും സമൂഹത്തിന്റെയും മാനസിക വളര്‍ച്ചയുടെ നേര്‍ക്ക്‌ കണ്ണടക്കാന്‍ കഴിയുമോ നമ്മള്‍ക്ക്..?എന്ത്, എപ്പോള്‍, എങ്ങനെ എന്നത് ഒഴിവാക്കാന്‍ പറ്റുമോ..? എത്ര മനോഹരമായാണ് സ്നേഹത്തിന്റെയും ലൈംഗീകതയുടെയും കഥകള്‍ നമുക്ക് നമ്മുടെ ചലച്ചിത്ര കുലപതികള്‍ തന്നിട്ടുള്ളത്. പദ്മരാജന്‍റെ ‘തൂവാനത്തുമ്പികള്‍’ പറയുന്ന പ്രമേയത്തില്‍ രതിയുണ്ട്. ശക്തമായി .രതി നിര്‍വേദം എന്ന സിനിമയിലെ രതിയിലോ….!!!

“ഒരു സിബ്‌ വലിച്ചൂരുന്ന ശബ്ദത്തില്‍ ഏറ്റവും വികാര ഉത്തേജനമായ ലൈംഗീകത എനിക്ക് സൃഷ്ടിക്കാന്‍ കഴിയും” എന്ന് ജോണ്‍ എബ്രഹാം പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാന്‍ പറഞ്ഞത് ഒരു പദ്മരജന്റെയോ ഭരതന്റെയോ പ്രതിഭയെ കുറിച്ചല്ല തന്നെ. രതി നിര്‍വ്വേദവും വൈശാലിയും അവര്‍ രണ്ടു പേരുടെയും ‘പൊട്ട പടങ്ങള്‍’ ആണെന്ന് പറയേണ്ടി വരുന്നതില്‍ ക്ഷമിക്കുക. ഒപ്പം അതിലെ സെക്സ് ആസ്വദിച്ചില്ലേ എന്ന ചോദ്യം പ്രതീക്ഷിച്ചു കൊണ്ട് അത് ആസ്വദിച്ചു എന്നും സെക്സ് എന്റെ സ്വകാര്യതയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.

സമൂഹത്തിനു വേണ്ടിയാണ് സിനിമ അല്ലാതെ സിനിമക്ക് വേണ്ടിയല്ല സമൂഹം. കപട സദാചാരം എന്നത് ഉള്ളതിനെ വികൃതമായി കാനിക്കുന്നതല്ലേ.? നമ്മള്‍ പറയുന്നത് അത് കയ്യടക്കത്തോടെ കാണിക്കണം എന്നാണ്. കാരണം ഇന്ന് ഏറ്റവും അധികം ജനങ്ങളുമായി സംവേദിക്കുന്ന മാധ്യമം ആണ് സിനിമ. ആയതിനാല്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, അതിലെ പാളിച്ചകള്‍ സമൂഹത്തെ രോഗാതുരമാക്കും.അതിന്‍റെ വിജയം സമൂഹത്തെ ആരോഗ്യമുള്ളവരാക്കും. ഇതെല്ലം സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയാവണം.

Leave a Reply
You May Also Like

മാഫിയ ശശിയ്ക്കൊരു പുരസ്‌കാര സമർപ്പണത്തിന്‌ 40 വർഷം വേണ്ടിവന്നു എന്നതൊരു അതിശയോക്തിയാണ്

Priyanka A Pillai സിനിമയിലെ സംഘട്ടന സംവിധായകനാണ്. പൊളിറ്റിക്കൽ കറക്ടനെസ്സും കുന്തവും കൊടചക്രവുമൊക്കെ തപ്പുന്ന സംവിധായകരുടെ…

‘കള്ളനും ഭഗവതിയും’ മാർച്ച് 31-ന്

“കള്ളനും ഭഗവതിയും “മാർച്ച് 31-ന് ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം…

ഈ സിനിമ 90 കാലഘട്ടത്തിലെ കുട്ടികൾക്ക് കേവലമൊരു സിനിമ മാത്രമല്ല …

അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു രാഗീത് ആർ ബാലൻ അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു എന്ന…

കഴിഞ്ഞ ദിവസം വിവാഹിതയായ പ്രിയരാമന്റെ ഭർത്താവിനെ നിങ്ങളറിയും, മനസിലായില്ലേ ?

സിനിമയിൽ ഭാഗ്യക്കേടുള്ള നായികാ എന്ന ദുഷ്‌പേര് സമ്പാദിച്ച നടിയായിരുന്നു വിമലാരാമൻ. അത് താരത്തിന് അഭിനയിക്കാൻ അറിയാത്തതുകൊണ്ടോ…