മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
222 VIEWS

Renjith Joseph

പൊന്നിയൻ സെൽവനൊരു വമ്പൻ ഹിറ്റാവാനുള്ളൊരു കാരണം ആ പുസ്തകം അല്ലെങ്കിലാ കഥ തമിഴ് ജനതയുടെ ജീവിതത്തിന്റെ തന്നെയൊരു ഭാഗമായത് മൂലമാണ്.ഇത്രമേൽ തമിഴ് ജനത അഭിനിവേശം കാട്ടിയൊരു പുസ്തകം ഉണ്ടായിട്ടുണ്ടോ എന്നതൊരു സംശയമാണ്.ഇനി നമ്മുടെ നാട്ടിലേക്ക് വന്നാൽ ഇതുപോലെ ജീവിതത്തിന്റെ ഭാഗമായ വലിയ കഥകളോ അല്ലെങ്കിൽ ചരിത്രപരമായ വലിയ സിനിമകൾക്ക് സാധ്യതകളുള്ള സംഭവ വികാസങ്ങളോ വിരളം .അപ്പോഴാണ് എനിക്കൊരു പേര് ഓർമ്മ വന്നത് “അനിഴം തിരുന്നാൾ മാർത്താണ്ഡ വർമ്മ”.

മേൽപറഞ്ഞ പോലെ കേരളം മൊത്തം ഏറ്റെടുത്തൊരു രാജാവ് അല്ലെങ്കിൽ ആരാധ്യ പുരുഷനാണോ മാർത്താണ്ഡ വർമ്മയെന്ന് ചോദിച്ചാൽ,അല്ല.എന്നിരുന്നാൽ കൂടിയും കേരള രാജാക്കന്മാരുടെ ചരിത്രം നോക്കിയാൽ അങ്ങേയറ്റം സംഭവബഹുലമായ ഒന്നാണ് മാർത്താണ്ഡ വർമ്മയുടെ ജീവിതം.രാജവാകുന്നതിന് മുന്നേ നേരെ വരുന്ന വധശ്രമങ്ങളും പിന്നീട് തിരികെ വന്ന് എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം.ആ ജീവിതം ഒരു സിനിമയായാൽ എങ്ങനെ വേണമെന്ന് ഈയുള്ളവന്റെ ചെറിയൊരു ഭാവന പങ്ക് വെച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാം.

കാർമേഘാവൃതമായ അന്തരീക്ഷം.ചോരയുടെ ഗന്ധം പേറുന്ന കാറ്റിൽ പ്രാണരക്ഷാർത്ഥം കുതിക്കുന്ന രണ്ട് കാലുകൾ.പൊടുന്നെനെ ആരോ കുതിച്ചു ചാടുന്നു.ചെറിയൊരു മൽപ്പിടുത്തതിനൊടുവിൽ തന്റെ മേൽ കുതിച്ചു ചാടിയവന്റെ കണ്ഠത്തിൽ കത്തി കുത്തിയിറക്കി അയാൾ എണീക്കുമ്പോൾ നല്ല ശക്തമായ മിന്നൽപിണരിൽ ആ മുഖം അനാവൃതമാവുന്നു.പിന്നീട് ഓട്ടം തുടർന്ന അയാൾ വലിയൊരു മരപ്പൊത്തിനുള്ളിൽ ഒളിച്ചിരിക്കുന്നു.പിന്നാലെ വന്ന കുറച്ചാളുകൾ ആ പൊത്തിന് സമീപം വന്ന ശേഷം തിരികെ നടക്കവേ ചെറിയൊരു രേഖാചിത്രം താഴെ വീഴുന്നു.അവിടെ title വരുകയാണ്.

വീണു കിടക്കുന്ന രേഖാചിത്രത്തിലേക്ക് സൂം ചെയ്ത ശേഷം കഥ ഫ്ലാഷ്ബാക്കിലേക്ക് പോവുകയാണ്.എട്ടുവീട്ടിൽ പിള്ളമാരുടെയും മറ്റ് പ്രഭുക്കളുടെയും ഭരണത്തിലെ അകാരണമായ കൈകെടത്തൽ മൂലം വലഞ്ഞിരിക്കുന്ന രാമവർമ്മ മഹാരാജാവ്.അയാളിലെ പ്രതീക്ഷ അനന്തരവൻ മാർത്താണ്ഡ വർമ്മയിലാണ്.മധുര നായ്ക്കരായി സന്ധി സംഭാഷണത്തിൽ വിജയിച്ച മാർത്താണ്ഡൻ.രാമവർമ്മയുടെ പ്രതീക്ഷയ്ക്കൊത്തുയർന്ന മാർത്താണ്ഡൻ പിള്ളമാരുടെ കണ്ണിലെ കരടാവാൻ അധികം സമയം വേണ്ടി വന്നില്ല.തനിക്ക് നേരെയുള്ള വധശ്രമങ്ങൾ തുടർക്കഥയാകവേ ഒപ്പം പിള്ളമാരുടെ നീക്കം തന്നെ കൃത്യമായി അറിയിച്ച സുഭദ്രയുടെ കൊലപാതകം ഒക്കെ ആയപ്പോൾ മാർത്താണ്ഡൻ ഒളിവിൽ പോവുകയാണ് – ഒരടി പിന്നിൽ വെച്ച് ശത്രുവിന്റെ ചങ്ക് പിളർന്നെടുക്കും കുതിച്ചുചാട്ടത്തിന് ഒരുങ്ങിയ മനസ്സോട് കൂടിയുള്ള പിന്മാറ്റം.ഒടുക്കം അയാൾ തന്റെ ശത്രുക്കൾക്ക് മേൽ വിജയം വരിക്കുകയാണ്.എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂടും മുടിപ്പിച്ച് കുളം തോണ്ടിയ ശേഷം ശത്രുക്കളുടെ ചോരയിൽ മുങ്ങിയ തള്ളവിരൽ കൊണ്ടയാൾ നെറ്റിയിൽ കുറി വരയ്ക്കുമ്പോൾ ഇടവേള.
പിന്നീട് മാർത്താണ്ഡ വർമ്മയുടെ ഭരണപാടവവും മികച്ച നയതന്ത്ര നീക്കങ്ങളും ഒക്കെ കാണിക്കുന്ന രംഗങ്ങളാണ്.

ഡച്ചുകാരായിട്ടുള്ള പ്രശ്നങ്ങളും പിന്നീടത് കുളച്ചിൽ യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ പടം അവസാനത്തോട് അടുക്കുകയാണ്.ശരിക്കുള്ള കുളച്ചിൽ യുദ്ധത്തിൽ നായർ പടയാളികളും മുക്കുവന്മാരും ചേർന്നാണ് ഡച്ചു പടയെ തോൽപിക്കാൻ സഹായിച്ചതെങ്കിൽ ഇവിടെ ഒരു historical fiction എന്ന ചിന്തയിൽ പഴയ മധുര നായ്ക്കർ(തമിഴിലെ പ്രമുഖ താരങ്ങളിൽ ആരെങ്കിലും) കൂടി സഹായിക്കാൻ വരുന്നതും ഡച്ച് പടയെ തുരത്തിയോടിക്കുകയും ചെയ്യുന്നത് കൂട്ടിച്ചേർക്കുന്നുണ്ട്.ശേഷം തൃപ്പടി ദാനം ചെയ്യുന്ന രംഗമാണ്(ഏറ്റം സൂക്ഷിച്ചും ഏറ്റവും impactful ആയും ചെയ്യേണ്ട രംഗം).പദ്മനാഭന് മുന്നിൽ എല്ലാം സമർപ്പിച്ച ശേഷം പടിക്കെട്ടുകൾ ഇറങ്ങി വരുന്ന മഹാരാജാവ് (പിന്നിൽ സൂര്യതേജസ്സ്).
ഈ രംഗത്തോട് കൂടി ചിത്രം അവസാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.