ലോകത്തെ ഒരു രാഷ്ട്രത്തിന്റെയും പരമാധികാരത്തെ വെല്ലുവിളിക്കാത്തവരോട് എന്തിനാണ് പുച്ഛം ?

219

Renjith P Thankappan

ജനസംഖ്യയുടെ കേവലം അമ്പതു ശതമാനത്തിൽ താഴെ ആളുകൾ പങ്കെടുക്കുന്ന ജനാധിപത്യ പ്രക്രിയ ഉള്ള നാട് അമേരിക്ക !, ബാക്കി അമ്പതു ശതമാനവും ഇതിലൊന്നും പങ്കെടുക്കാതെ പുറംതിരിഞ്ഞുനിൽകുന്ന ജനാധിപത്യ ആഭാസത്തിനും പേര് മഹത്തായ ജനാധിപത്യം !!ആര് ഭരിക്കണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിൽ കോടികൾ വീശിയെറിയുന്ന കോർപ്പറേറ്റുകൾ !! പേര് മഹത്തായ ജനാധിപത്യ രാഷ്ട്രം !

North korea map Royalty Free Vector Image - VectorStockഓരോ മിനുട്ടിലും ഒരു സ്ത്രീ ബലാൽസംഗം ചെയ്യപ്പെടുന്ന ലോകത്തെ വൃത്തികെട്ട രാഷ്ട്രം ! പേര് മഹത്തായ ജനാധിപത്യ രാഷ്ട്രം !ഈ കൊറോണക്കാലത്തും സ്വന്തം ജനതക്കു മതിയായ ചികിത്സയും സുരക്ഷയും നൽകാൻ കഴിയാത്ത,… കോർപ്പറേറ്റുകളുടെ കാര്യം മാത്രം നോക്കുന്ന നാട് !! പേര് മഹത്തായ ജനാധിപത്യ രാഷ്ട്രം !ഹിരോഷിമ നാഗസാക്കി ക്യൂബ വിയറ്റനാം ലിബിയ ഇറാക്ക് അഫ്ഗാനിസ്ഥാൻ തുടങ്ങി ലോകത്തെ പകുതിയോളം രാജ്യങ്ങളെ ആക്രമിച്ചു കൂട്ടക്കൊലകൾ നടത്തുന്ന ലോക ഭീകരതയുടെ നാട്..ലോകത്തെങ്ങുമുള്ള എല്ലാ വിധ ഭീകരവാദികൾക്കും ആയുധവും ധനവും നൽകുന്ന നാട് ! പേര് മഹത്തായ ജനാധിപത്യ രാഷ്ട്രം !

സ്വന്തം കോര്പ്പറേറ്റ് താല്പര്യം സംരക്ഷിക്കാൻ എന്ത് വൃത്തികേടും ചെയ്യുന്ന ഒരേയൊരു നാട് ! ഉൽഭവം തന്നെ തദ്ദേശീയരായ കോടിക്കണക്കിനു റെഡ്ഡ് ഇന്ത്യൻസിനെ മുച്ചൂടും കൊന്നു കൊലവിളിച്ചുകൊണ്ടു ! ഇന്നും ആ ശരിയായ അമേരിക്കക്കാർക്ക് തുല്യ പരിഗണന പോലും ഇല്ലാതെ ചില സംസ്ഥാനങ്ങളിൽ മൂലയ്ക്ക് ഒരുക്കിയിരിക്കുന്ന നാട് ! പേര് മഹത്തായ ജനാധിപത്യ രാഷ്ട്രം !
ഈ സാമ്രാജ്യത്വ രാഷ്ട്രത്തിന്റെ തലവനെ നിങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്നു ” മാന്യനായ പ്രസിഡന്റ് ! ”

ലോകത്തു ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെയും വെല്ലുവിളിക്കാതെ, അവിടങ്ങളിൽ ജനതയെ കൂട്ടക്കൊല ചെയ്യാതെ സ്വന്തം കാര്യം നോക്കുന്ന നാട് ഉത്തരകൊറിയ . പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !ഏക പാർട്ടി തിരഞ്ഞെടുപ്പാണ് വോട്ടര്മാര്ക്ക് വോട്ടുകൾ ചെയ്യാതെ പ്രതിഷേധിക്കാനുള്ള അവകാശം ഉണ്ട് എന്നിട്ടും 99.9 ശതമാനം ജനങ്ങളും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കുന്ന നാട് ഉത്തരകൊറിയ , പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !എല്ലാവര്ക്കും വിദ്യാഭ്യാസവും വീടും തൊഴിലും മികച്ച ആരോഗ്യവും ഉറപ്പായവരുത്തിയ രാജ്യം പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !

ഒരു സ്ത്രീ പോലും അപമാനിക്കപ്പെടാത്ത സംസ്കാരം ഉള്ള മനോഹരമായ നാട് , പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !വിദ്യാഭ്യാസവും ആരോഗ്യവും ലോക വികസ്വര രാജ്യങ്ങൾക്കു അസൂയ ഉളവാക്കുന്നതാണ് എന്നും, ആംനസ്റ്റി ഇന്റർനാഷ്ണൽ കൊറിയയെ കുറിച്ച് കള്ളക്കഥകൾ പ്രചരിപ്പിക്കരുത് എന്ന് യു എൻ പറഞ്ഞ രാജ്യം , പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !
ഏതു സമാധാന കരാറിനും തങ്ങൾ ഒരുക്കം എന്ന് പറഞ്ഞു അമേരിക്കയുമായി സമാധാനകരാർ ഒപ്പിട്ടു കരാർ പാലിച്ച നാട് ഉത്തര കൊറിയ അമേരിക്ക കരാറിൽ നിന്നും ഏകപക്ഷീയമായി പിന്മാറിയപ്പോൾ ഉപരോധങ്ങൾ പിൻവലിക്കാതെ വന്നപ്പോൾ സ്വന്തം രക്ഷക്കായി ആണവായുധം നിർമ്മിച്ച നാട് ..പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !

ഉത്തര കൊറിയൻ തലവനെ കുറിച്ച് ഇന്നോളം പടച്ചുണ്ടാക്കിയ മുഴുവൻ കള്ളങ്ങളോടെയും അമേരിക്കൻ മാധ്യമ ആഭാസങ്ങളുടെയും അറപ്പുളവാക്കുന്ന കഥകളോടെ നിങ്ങൾ ആ രാഷ്ട്രത്തലവൻ എന്നും അപഹസിക്കുന്നു കാരണം അതൊരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണ് ! സോഷ്യലിസം ആണ് ലഷ്യം ! നിരീശ്വരത്വം ആണ് മതം. എന്നിട്ടും അവിടെ മത വിശ്വാസം ഉള്ളവർക്ക് പൂർണ്ണ സ്വാതന്ത്ര്യവും ബഹുമാനവും ലഭിക്കുന്നു. മതവിശ്വാസം വ്യക്തികളുടെ സ്വകാര്യത ആക്കിയിരിക്കുന്നു. അതായതു പൊതു സ്ഥലങ്ങളിൽ മതം കർശനമായി നിരോധിച്ചിരിക്കുന്നു. അവ വ്യക്തികളുടെ ആത്മീയ കാര്യമാക്കി മാറ്റിയിരിക്കുന്നു. അവർക്കു പള്ളികൾ ഉണ്ട് ആരാധനാലയങ്ങൾ ഉണ്ട് അവരുടെ ആഘോഷങ്ങൾ ഉണ്ട് .. എന്നിട്ടും പേര് വൃത്തികെട്ട ഏകാധിപത്യ രാഷ്ട്രം !സ്വന്തം ജനതയുടെ തൊണ്ണൂറ്റൊന്പത്ത് ശതമാനവും സ്നേഹിക്കുന്ന അവിടത്തെ രാഷ്ട്ര തലവനെ നിങ്ങൾ വിളിക്കുന്ന പേര് : ” ലോകത്തെ ക്രൂരനും വൃത്തികെട്ടവനുമായ ഏകാധിപതി ! ”

പ്രിയ മാന്യന്മാരെ മഹതികളെ .. ലോകം മുഴുവൻ ആക്രമിക്കുന്ന കൂട്ടക്കൊലകൾ നടത്തുന്ന നിങ്ങളുടെ നാണംകെട്ട അമേരിക്കൻ സാമ്രാജ്യത്വ അറപ്പിനേക്കാൾ ഞങ്ങൾ ഇഷ്ട്ടപ്പെടുന്നു … അഭിവാദ്യം ചെയ്യുന്നു, സോഷ്യലിസം പറയുന്ന സമത്വം ലക്‌ഷ്യം വെക്കുന്ന ഈ പോരാളിയെ ഈ കമ്മ്യൂണിസ്റ്റിനെ .. കിം ജോംഗ് ഉന്നിനെ !മഹത്തായ ഉത്തരകൊറിയ നേതാവിനെ .. ലാൽസലാം കോമ്രേഡ്.