നിങ്ങളെ ആരെങ്കിലും തോൽപ്പിച്ചാൽ അതെങ്ങനെ ഇന്ത്യക്കാരുടെ പരാജയം ആവും മിസ്റ്റർ മോദി ?

142

Renjith P Thankappan

ഇതുപോലെ ഭീരുവും അൽപ്പനുമായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കു ഉണ്ടായിട്ടില്ല !

ഞങ്ങൾക്കിപ്പോൾ മികച്ച ആയുധങ്ങൾ ഉണ്ടത്രേ !ഞങ്ങൾ പഴയ ഞങ്ങൾ അല്ലത്രേ !! എന്തൊരു ബോർ ! അതെ സമയം ചൈനയുടെ എന്തെങ്കിലും ഇത്തരം വളികൾ നിങ്ങൾ കേൾക്കുന്നുണ്ടോ ? അവർക്കു ചെയ്യാൻ അറിയാം അതുകൊണ്ടുതന്നെ അവർക്കു സംയമനവും ഉണ്ട് വിളിച്ചു കൂവലും ഇല്ല !! ലളിതമായ മനഃശാസ്ത്രം ആണ് വല്ലാതെ കുരയ്ക്കും പട്ടി കടിക്കല്ല എന്ന് !! കാരണം കടിക്കാൻ അറിയുന്നവൻ അത്രക്കും കുരയ്ക്കില്ല അവന്റെ കടിക്കാനുള്ള സാധ്യത നഷ്ടമാവുമോ എന്നോർത്തു !!

ഇന്ത്യയും ചൈനയും തമ്മിൽ ഒരു യുദ്ധം ഉണ്ടാവില്ല .ഉണ്ടായാൽ ഇന്ത്യൻ ഭരണകൂടം തവിടുപൊടിയാകും എന്ന കാര്യത്തിൽ വലിയ തർക്കം ഒന്നും വേണ്ട സാർ ! ആനയും ആടും തമ്മിലുള്ള വ്യത്യാസം ഉണ്ട് ഇന്ത്യയും ചൈനയും തമ്മിൽ ! ചൈന അവരുടെ ദാരിദ്ര്യത്തെ തുടച്ചുമാറ്റുന്നു.. പ്രകൃതി ക്ഷോഭങ്ങളിൽ സൈന്യം സഹായിക്കുന്നു. അവരുടെ പ്രവിശ്യകളോട് അവർ അതിനു ഇന്ത്യയെ പോലെ കൂലി ചോദിച്ചു ചതിക്കാറില്ല !

അവരുടെ ജനതയുടെ ദാരിദ്ര്യം അകറ്റാനും അവർക്കു നല്ല ജീവിതം നൽകാനും അവർ മത്സരിച്ചു പണിയെടുക്കുന്നു..ഇന്ത്യ ഇപ്പോഴും സൈന്യത്തിന്റെ വീരക്കഥകൾ കൊണ്ട് ജനതയെ പറ്റിച്ചു അവരെ കൊള്ളയടിക്കുന്നു അദാനിയും അംബാനിയും അടക്കം കോടികൾ തട്ടുന്നു.. കർഷകർ തെരുവിൽ പ്രക്ഷോഭത്തിലാണ് …തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് തൊഴിലാളികളെ നരകിപ്പിക്കുന്നു .ഇതിനെല്ലാം മറയിടാൻ ഒരു ദേശീയതയും ! നിങ്ങളെ ആരെങ്കിലും തോൽപ്പിച്ചാൽ അതെങ്ങനെ ഇന്ത്യക്കാരുടെ പരാജയം ആവും മിസ്റ്റർ മോദി ?