രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സാമൂഹ്യപ്രവർത്തകയെ യുവസഖാവ് പീഡിപ്പിച്ചത് നിങ്ങളറിഞ്ഞിരുന്നോ ?

125

ഇതിൽ പറയുന്ന ഇരയെ മനസിലായില്ല .എന്നാൽ ഇത്തരം ഒരു 10 കേസെങ്കിലും പ്രിവിലേജിടങ്ങളിൽ ചൂണ്ടിക്കാണിക്കാനുണ്ടാവും. നദിയുടെ കേസിലെ ദുർബലയായ പെൺകുട്ടിയെ പോലെയല്ല. നല്ല കഴിവും തൻ്റേടവും ബുദ്ധിയും സാമൂഹ്യ സമ്മതിയുമുള്ള പെണ്ണുങ്ങൾ ഇരകളായവർ. അവർ പക്ഷേ പറയില്ല. അവരുടെ പ്രൈവസി ക്ക് വിലയുണ്ട്. അവർക്ക് ഏജൻസികളും ഉണ്ടാവില്ല.

Renjith Sivan എഴുതുന്നു

ഞാഞ്ഞൂൽ സഖാവ് പീഡിപ്പിച്ച പ്രശസ്തയുടെ ക്ലിപ്പുകൾ വച്ച് ബ്ളാക് മെയിൽ ചെയ്താണ് മുതിർന്ന സഖാവ് പീഡനം ഒതുക്കിത്തീർക്കുന്നത്

മനുഷ്യരുടെ സ്വകാര്യതകളെ കുറിച്ച് പറഞ്ഞാൽ, മനുഷ്യർ വളരെ ദുർബലരാണെന്നാണ് എൻ്റെ ധാരണ. ഒരു റേപ്പ് വിക്റ്റിമിന് അത് തുറന്ന് പറയാൻ പരിമിതികളുണ്ട്. തുറന്ന് പറയൽ അവരുടെ തുടർന്നുള്ള ജീവിതത്തെ സങ്കീർണ്ണമാക്കും. “ഓ ലവള് പ്രശസ്തയാണല്ലോ, ഏത് രീതിയിലാ പ്രശസ്തിയെന്ന് ഞാൻ പറയേണ്ടാലോ ” എന്ന് ഒരു വെറ്റേറൻ സഖാവ് എതിർ സ്ഥാനാർത്ഥിയെ കുറിച്ച് പത്രക്കാരോട് പറഞ്ഞ പോലെ ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശസ്തി ആരാ ആഗ്രഹിക്കുന്നത്. നദി കേസിലെ വിക്റ്റിമിന് ആ പ്രശസ്തി വേണ്ടാത്തോണ്ട് അത് സഖാക്കളുടെ രാഷ്ട്രീയ വൃത്തത്തിൽ പരിഹരിച്ച വിഷയമാണ്. ഇപ്പോൾ അവരാഗ്രഹിക്കാത്ത തരത്തിൽ കേസായി, പ്രശസ്തിയായി അവര് ഇനി അപമാനിക്കപ്പെടും. ജീവിതകാലം മുഴുവൻ ട്രോമയാകാം. ഇത് ഒരു കൗമാരക്കാരിയുടെ കാര്യം. വീടിൻ്റെ ചെറിയ ലോകം മാത്രമുള്ള കുട്ടികൾ. അവർ ദുർബലരായിരിക്കും സ്വാഭാവികം.

ഇനി മുതിർന്നവരുടെ, വലിയ ലോകം ഉള്ളവരുടെ കാര്യം പറയാം. 35 വയസ്സായ ഒരു സ്ത്രീ. അവർ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ്. കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങളിൽ ചരിത്രം കുറിച്ചിട്ടുള്ളവരാണ്. പിണറായി വിജയനെ, ചീഫ് ജസ്റ്റിസിനെ, നരേന്ദ്ര മോദിയെ പോലും നേരിട്ട് വിളിച്ച് പേര് പറഞ്ഞാൽ ഓ ഐ നോ,, ഐ നോ,, എന്താ സിസ് വിശേഷിച്ച് എന്ന് ചോദിക്കാൻ സാധ്യതയുള്ള തരത്തിൽ പ്രശസ്തയാണ്. അവർ പീഡിപ്പിക്കപ്പെട്ടു. പീഡിപ്പിക്കപ്പെട്ടതിൽ അസ്വാഭികമായി ഒന്നുമില്ല. ഇന്ദിരാഗാന്ധി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകും. പീഡനം പുറത്ത് പറയണോ, വേണ്ടയോ എന്നത് മനുഷ്യരുടെ സ്വകാര്യ വിഷയമാണ്. ഇവിടെ ആക്റ്റിവിസ്റ്റുകൾ പറയുന്നപോലെ അത് തുറന്ന് പറയണമോ, അത് എങ്ങനെ കാണുന്നു എന്നതൊക്കെ വ്യക്തിപരമായ വിഷയമാണ്. അത് നിർണ്ണയിക്കുന്ന പല ഘടകങ്ങളുണ്ട്. ഈ പറഞ്ഞ സ്ത്രീയുടെ കാര്യത്തിലും പല ഘടകങ്ങളുണ്ട്. അതിൽ ഒന്ന് മാത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമായതുകൊണ്ട് ഇവിടെ പറയാം.

ഈ സ്ത്രീ പീഡനത്തിന് ഇരയായ വിഷയം സെറ്റില് ചെയ്യാൻ ഒരു സഖാവ് അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു. അവരുടെ ചില ക്ലിപ്പിങ്ങുകൾ കൈക്കലാക്കി. അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി, പീഡനവിവരം പുറത്ത് പറഞ്ഞാൽ ക്ലിപ്പിങ്ങ് പുറത്ത് വിടും. യുവതി തൻ്റെ സുഹൃത്തുക്കളോട് സംസാര മദ്ധ്യേ പീഡന വിവരം പറഞ്ഞു. അവർ പ്രശനം ഉണ്ടാക്കി. നമ്മുടെ സഖാവ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് പേര് പറയാതെ ക്ലിപ്പിങ്ങ് പുറത്തു വിടുമെന്ന് പ്രഖ്യാപിച്ചു. എന്തൊരു ധൈര്യം. അതായത് ആകാശത്തേക്ക് വെടി വച്ചിരിക്കുന്നു. ഇനി നെഞ്ചത്തേക്കായിരിക്കുമെന്ന് അദ്ദേഹം പല തവണ ആവർത്തിച്ച് പ്രഖ്യാപിച്ചു. നമ്മുടെ യുവതിയും, സുഹൃത്തുക്കളും വിവരം മൂടി വച്ചോളാമെന്ന് വാക്ക് കൊടുത്തു.

ഇപ്പോൾ നടന്നോണ്ടിരിക്കുന്ന വിഷയമാണ്. ഈ സഖാവ് ഒരു ഞാഞ്ഞൂൽ സഖാവാണ്. പക്ഷെ കോടിയേരിയെ നേരിട്ട് വിളിക്കാനുള്ള പ്രിവിലേജ് ഒക്കെയുണ്ട്. പറയാൻ കാരണം CPIM ന് വോട്ട് ചെയ്യുന്നോര് കന്നം തിരിവ് കാണിച്ചാൽ സഖാവെന്ന് വിളിച്ച് പാർട്ടിയെ ആക്ഷേപിക്കുന്ന പോലല്ല. ഇത് സഖാവ് തന്നെ. പറഞ്ഞ് വന്നത് സ്വകാര്യത / രഹസ്യം. അത് ചിലപ്പോ മൂലക്കുരുനെ കുറിച്ചാകാം, നമ്മുടെ മുടി വിഗ്ഗാണെന്നാകാം, വപ്പ് പല്ലിനെ കുറിച്ചാകാം, സെക്സ് സംബന്ധിച്ചതാകാം. അത് പരസ്യപ്പെടുന്നത് വ്യക്തികളെ ബാധിക്കുന്നത് പല രീതിയിലാണല്ലോ. ഒരു പ്രമുഖ വ്യക്തിയെ ഒരു ഞാഞ്ഞൂൽ സഖാവ് ഇങ്ങനെ ബ്ലാക്ക്മെയില് ചെയ്യുന്നത് അറിഞ്ഞിട്ടും എനിക്ക് തടയാൻ കഴിഞ്ഞില്ല, കേരളത്തിലെ പ്രധാന സാമൂഹിക പ്രവർത്തകർക്കെല്ലാം അറിയാം. അവർക്കാർക്കും ഒന്നും ചെയ്യാൻ കഴിയില്ല. കാരണം ആ സ്ത്രീയുടെ സ്വകാര്യതയെ അവര് മാനിക്കുന്നു. ആ സ്വകാര്യത മാനിക്കപ്പെട്ടില്ല എന്നതാണ് നദിയുടെ വിഷയം ഇവിടെ ചർച്ച ചെയ്ത് കേസായപ്പോ ഉണ്ടായ ഒരു പ്രശനം.

നമ്മളിടങ്ങളും, സഖാക്കളുടെ ഇടങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. നമ്മളിടങ്ങളിൽ കള്ളും, കഞ്ചാവും, റേപ്പും നടന്നേക്കാം. അത് ബോധപൂർവ്വം അല്ല. സംഭവിച്ച് പോകുന്നതാണ്, ഒരു വികാരത്തിലാണ്. തല്ലാം, കേസാക്കാം, അവസാനിപ്പിക്കാം. സഖാക്കളുടെ ഇടങ്ങളിൽ നടക്കുന്ന മാനിപുലേഷൻ 3rd ക്ലാസ് ചെറ്റത്തരങ്ങളാണ്. പിന്നെ ഗുണ്ടായിസം വേറേ. അവിടെ വരുന്ന മനുഷ്യരുടെ സ്വകാര്യതകൾ പകർത്തി വച്ച് അവരെ എന്നെന്നും ബ്ലാക്ക് മെയില് ചെയ്ത് ഉപയോഗിക്കുക. കേരളത്തിലെ അറിയപ്പെടുന്ന പല സ്ത്രീകളും സഖാവിടത്തിൽ പോയി സ്വകാര്യത കൈമോശം വന്ന് ഇന്നും ഭയന്ന് ജീവിക്കുന്നുണ്ട്. നദിയും, പുഴയും ഒക്കെ വെറും വികാര ജീവികളാണെങ്കിൽ യഥാർത്ഥ പാർട്ടി സഖാക്കളുടെ ലോകത്ത് ക്യാമറയും , മൈക്രോഫോണും നടത്തുന്ന കളികൾ ചില്ലറയല്ല മക്കളേ.. ചെന്ന് വീണാൽ ലൈഫ് ലോംങ്ങ് മൂഞ്ചി. കാശുള്ളവരാണെങ്കിൽ നിക്കറ് വരെ സഖാവ് ഊരി വാങ്ങും. സഖാവിടത്തിൽ പോകുന്നവര് പുരുഷൻമാരാണെങ്കിൽ പോലും ജട്ടിയിട്ടേ കുളിക്കാവൂ. ജാഗ്രതെ.