ഞങ്ങൾക്ക് പഴയ ലാലേട്ടനെ വേണം.. കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ..?🤔
രഞ്ജിത്ത് വെമ്പാലയിൽ
മോഹൻലാൽ എന്ന ‘നടന്റെ’ മികച്ച പ്രകടനം അവസാനമായി കാഴ്ച്ച വെച്ചത് “വില്ലൻ” എന്ന സിനിമയിൽ ആയിരുന്നു.സ്ക്രിപ്റ്റ് വൈസ് ഒരുപാട് പോരായ്മകൾ ഉള്ള സിനിമയിലെ അസ്ഥാനത്ത് പറയുന്ന ഏച്ചുകെട്ടിയ ഡയലോഗ്സ് പോലും, അദ്ദേഹം പ്രസന്റ് ചെയ്യുന്ന രീതി ആണ് അതിലെ അതിന്റ ഭംഗി 😘ബി. ഉണ്ണികൃഷ്ണന്റെ തന്നെ, ഗ്രാൻഡ് മാസ്റ്ററിലും പ്രകടനം മികച്ചതായിരുന്നു എങ്കിലും മഞ്ഞൂരാനിൽ എവിടെയൊക്കെയോ ചന്ദ്രശേഖരന്റെ മാനസിക വികാരങ്ങളുടെ തുടർച്ച കാണാൻ കഴിയും.ഒടിയന് ശേഷം കൈ വിട്ട് പോയല്ലോ ലാലേട്ടാ..?എന്ന് പ്രേക്ഷകർ പറയുമ്പോളും എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായ ലൂസിഫർ സംഭവിച്ചു.OTT റിലീസ് അല്ലായിരുന്നുവെങ്കിൽ തീയേറ്ററുകളിൽ നല്ല പ്രകടനം കാഴ്ച്ച വെയ്ക്കാൻ ‘ദൃശ്യം2’ വിനും തരക്കേടില്ലാതെ ‘ബ്രോഡാഡിക്കും’ കഴിയുമായിരുന്നു.ബാക്കി ഇറങ്ങിയ സിനിമകളെ പറ്റി പറയേണ്ടതില്ലല്ലോ..?
എല്ലാം ഒന്നിനൊന്നു പിന്നോട്ടും.പഴയ ലാലേട്ടനെ വേണം എന്ന് പറയുമ്പോൾ,അയാളിലെ ഇപ്പോഴുള്ള കഴിവുകളെ അണ്ടർസ്സ്റ്റിമേറ്റ് ചെയ്യുന്നതിന് തുല്യം അല്ലെ അത്..?സ്ക്രിപ്റ്റ് പോരായ്മകൾ ഉണ്ടെങ്കിൽ പോലും പ്രകടനത്തിന്റ കാര്യത്തിൽ അതുകൊണ്ടാണ് ‘വില്ലൻ’ സിനിമയെ പരാമർശിച്ചത്.നല്ല ഒരു സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ അതിൽ ചലെൻജിങ് ആയ എന്തെങ്കിലും ഉണ്ടെങ്കിൽ ഉള്ളിലെ പ്രതിഭയെ ഇനിയും കാണാൻ കഴിയും.അപ്പോൾ പിന്നെ എന്തിനാണ് പഴയത്…? അതാണ് അറിയാൻ പാടില്ലാത്തത്…?🤔ഏതൊരു മേഖലയിലും ജോലി ചെയ്യുന്ന ആൾക്കാരുടെ മാക്സിമം ഔട്ട്പട്ട് ലഭിക്കുന്നത് അവരവരുടെ യൗവനകാലത്താവും, പിന്നീടങ്ങോട്ട് പൂർണമായി കുറയും എന്നല്ല.കാലങ്ങളുടെ അപ്ഡേഷനുകൾ ആവശ്യമായി വരും.
ചുറ്റുപാടുകളും സാഹചര്യങ്ങളും ആളുകളും മാറുമ്പോൾ പുതിയ ജനറേഷനുകൾ ഒപ്പം വരുമ്പോൾ, ഈ അപ്ഡേഷനുകൾ ആണ് തുണയ്ക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഇടവേളകൾ ഇല്ലതെ ഇത്രയും പതിറ്റാണ്ടുകൾ അവരുടെ ഫീൽഡിൽ വാല്യൂ ഒട്ടും കുറയാതെ നിൽപ്പുണ്ടെങ്കിൽ,അതവരുടെ കാലതീതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള മാറ്റങ്ങളിലൂടെ ആണ്.❤️മുൻനിര താരങ്ങൾ ആയത് കൊണ്ടാണ് അവരുടെ പേര് എടുത്ത് പറഞ്ഞത്.ഇവരോടൊപ്പം കലാത്തിന് വേണ്ട മാറ്റങ്ങൾ ഉൾക്കൊണ്ട് പതിറ്റാണ്ടുകളായി നിൽക്കുന്ന മറ്റ് കൊ-ആർട്ടിസ്റ്റുകളും ഒരുപാട് നമുക്കുണ്ട്.ഇന്ദ്രൻസ്, സുധീഷ് തുടങ്ങിയവർക്കൊക്കെ വളരെ വൈകിയാണെങ്കിൽ കൂടെയും നല്ല നല്ല കഥാപാത്രങ്ങൾ തേടി വരുന്നതും, കാലത്തിനു വേണ്ട ചേരുവകൾ അവർ ചേർത്ത് നമുക്ക് തരുമ്പോഴും ആണ്, പ്രിയമുള്ളതാവുന്നത്.പറഞ്ഞു വന്നത് ചുവടെ പറയാൻ പോകുന്ന കാര്യത്തിലേക്കാണ്.
അച്ചായൻ കഥാപാത്രങ്ങൾ മലയാളത്തിൽ ഒരുപാട് വന്നിട്ടുണ്ടെങ്കിലും,മലയാളികൾ നെഞ്ചോട് ചേർത്ത അച്ചായൻ കഥാപാത്രങ്ങൾ ആണ് കുഞ്ഞച്ചനും, തോമാച്ചായനും,ചാക്കോച്ചിയും.ഈ സിനിമകളുടെ ഏതേലും സീൻ അബദ്ധവശാൽ കണ്ടുപോയാൽ, സിനിമ മുഴുവൻ കാണേണ്ടുന്ന അവസ്ഥ ഉണ്ടാകുന്നത് സ്വാഭാവികം. പ്രകടനം ,ഡയലോഗ്സ് ടെക്നിക്കൽ, മ്യൂസിക്ക് ഉൾപ്പടെ എല്ലാ ഡിപ്പാർട്മെന്റുകളും വളരെ മികവോടെ വന്നിരിക്കുന്ന സിനിമകൾ.അതുകൊണ്ട് തന്നെയാണ് ഇവയെല്ലാം എത്രവട്ടം കണ്ടാലും മടുപ്പ് തോന്നിക്കാത്തത്.ചില സിനമകളുടെ വിജയം അതിന്റെ ശിൽപ്പിക്ക് സന്തോഷത്തിലുപരി ബാധ്യത ആവാറുണ്ട്,കാരണം അതിന് മുകളിൽ മറ്റൊരു സിനിമ സംഭിക്കാൻ കാരണം ആവാത്തത്. ഭദ്രൻ സ്ഫടികത്തിനു മുകളിൽ മറ്റൊന്ന് അതിന് ശേഷം ചെയ്തിട്ടില്ല, എന്നത് തന്നെ ഉദാഹരണം.
“സ്ഫടികം” നൂതന ടെക്നിക്കൽ സപ്പോർട്ടോടു കൂടി, അപ്ഡേറ്റ് ചെയ്ത് റിലീസ് ചെയ്യുകയാണ്,Feb 9 ന് തീയേറ്റകളിൽ എത്തും.തമാശ രൂപേണ പറയുകയാണെങ്കിൽ..?
ഇനിയും പഴയ ലാലേട്ടനെ വേണം എന്ന് പറഞ്ഞവർക്കായി, ഭദ്രൻ വേണ്ടി വന്നു ആ “വിൻറ്റേജ് ലാലേട്ടനെ” വെള്ളിത്തിരയിൽ കൊണ്ട് വരാൻ. ഇതിന്റെ പാത പിന്തുടർന്ന്, തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മറ്റ് സിനിമകൾ വെള്ളിത്തിരയിൽ കാണാൻ പറ്റാത്തവർക്കായി, ഇനിയും അവസരങ്ങൾ മലയാളത്തിൽ ഉണ്ടാവട്ടെ എന്ന ആഗ്രഹത്തോടെ, ആശംസയോടെ.
Trailer-
Song-