interesting
ഇങ്ങനെയും ഉണ്ടോ മനുഷ്യർ ?
സഞ്ചരിക്കുന്ന പച്ചപ്പ് നിറഞ്ഞ ഒരു ഓട്ടോ…. ഇത് അനി ചേട്ടന്റെ \ഓട്ടോ…. ആൽമരം മുതൽ മണി പ്ലാന്റ് വരെ ഉണ്ട്
172 total views

Renju Krishnan
“ഇങ്ങനെയും ഉണ്ടോ മനുഷ്യർ “
സഞ്ചരിക്കുന്ന പച്ചപ്പ് നിറഞ്ഞ ഒരു ഓട്ടോ…. ഇത് അനി ചേട്ടന്റെ \ഓട്ടോ…. ആൽമരം മുതൽ മണി പ്ലാന്റ് വരെ ഉണ്ട് ഈ ഓട്ടോയിൽ. തിരുവനന്തപുരത്തു വെച്ചു അവിചാരിതമായി കണ്ടതാണ് .കൈ കാണിച്ചു വണ്ടി നിർത്തിച്ചു. അപ്പോൾ ഒരു നിഷ്കളങ്ക ചിരിയോടെ അദ്ദേഹം ചോദിച്ചു “എന്താ വേണ്ടത്” എന്ന്… ഞാൻ പറഞ്ഞ് “ഒരു ഫോട്ടോ എടുത്തോട്ടെ “…. ഒകെ പറഞ്ഞു. എന്തൊക്കെ ചെടികൾ ഉണ്ടെന്ന് ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ എല്ലാം വിവരിച്ചു… പിന്നെ RCC വന്ന് പോകുന്ന രോഗികൾക്ക് ഫ്രീ യാത്ര…. അനി ചേട്ടൻ പറയുന്നത് ചെറിയ സഹായം ആണ് അത് എന്ന്. ഒടുവിൽ ഇനിയും കാണാം എന്ന് പറഞ്ഞ് വണ്ടി എടുത്തു പോകുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി… “ഇങ്ങനെയും ഉണ്ടോ മനുഷ്യർ “🙏…?
**
173 total views, 1 views today