ചപ്പാത്തിക്ക് ഒരു സൂപ്പർ കടല പരിപ്പ്, മുരിങ്ങ കറി

കടല പരിപ്പ് ( സാമ്പാർ പരിപ്പ് അല്ല ) 150 g ഉപ്പ്, മഞ്ഞൾ, മുളകുപൊടി വെള്ളവും ഒഴിച്ച് കുക്കറിൽ അഞ്ച് വിസിൽ വരുന്നവരെ വേവിക്കുക –
കടല പരിപ്പ് വേവ് കൂടുതൽ ആണ്.
ആ വി പോയതിനു ശേഷം ചെറുകഷ്ണങ്ങൾ ആക്കി കഴുകിയ മുരിങ്ങക്ക ഇട്ട് തുറന്ന് വേവിക്കുക – ഉടഞ്ഞുപോകാതെ നോക്കണം’

2 സവാള നീളത്തിൽ അരിഞ്ഞത് ഒരു പാനിൽ എണ്ണ ( വെളിച്ചണ പാടില്ല,) ഒഴlച്ച് അതിൽ ഇട്ട് വഴറ്റുക –

വഴന്നു വരുമ്പോൾ 3 പച്ചമുളക് കീറായത്, ഒരു ചെറു കഷ്ണം ഇഞ്ചി ചതച്ചത്, 4 വെളുത്തുള്ളി ചതച്ചത് ഇട്ട് പച്ച മണം പോകുന്നവരെ വഴറ്റി ഒന്നരറ്റീ മുളകുപൊടിയും ഇട്ട് മൂപ്പിച്ച് മൂന്ന് തക്കാളി അരിഞ്ഞത് ഇട്ട് ഇളക്കി അഞ്ചു മിനിറ്റ് മൂടി വെക്കുക _
തക്കാളി വെന്ത് എണ്ണതെളിഞ്ഞാൽ കുക്കറിലെ പരിപ്പും മുരിങ്ങക്കായും ഒഴിച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കുക –

ചപ്പാത്തി, നല്ല വെള്ള പച്ചരി ചോറിന്റെ കൂടെ അടിപൊളി കറിയാണ് –
Try ചെയ്യണേ :

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.