കല്ലുമ്മ കായ (shell curry) ഉണ്ടാക്കാം

617

കല്ലുമ്മ കായ( shell curry )
കല്ലുമ്മക്കായ :1 kg ഒരു ലിറ്റർ വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങി 10 മിനിറ്റ് അടച്ചു വെക്കുക –
പിന്നീട് വെള്ളം ഊറ്റിയതിനു ശേഷം അത് പിളർത്തി ഇറച്ചി എടുത്ത് കഴുകി ഉപ്പ് ‘മഞ്ഞൾ 1/4 റ്റീ; 1/4 റ്റീ കുരുമുളക് പൊടിയും ചേർത്ത് ഇളക്കി വെക്കുക –

സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 5
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 റ്റീ
മഞ്ഞൾ – 1/4 റ്റീ
മല്ലി-2 റ്റീ
മുളകു പൊടി – 2 റ്റീ
വേപ്പില – 2 കതിർ
ഗരം മസാല – 1/4 റ്റീ
ജീരകപ്പൊടി – 1/4 റ്റീ
ഉപ്പ് ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക –

കനം കൂടിയ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയിട്ട് ഇളക്കി ചെറുതായി വഴന്നു വരുമ്പോൾ – ഇഞ്ചി, വെളുത്തുള്ളി, മല്ലി, മഞ്ഞൾ, ജീരകപ്പൊടി; വേപ്പില: അവസാനം ഗരം മസാലയും ഇട്ട് (തീ കുറച്ചിടണം) ഇളക്കി കല്ലുമ്മക്കായ ചേർത്തിളക്കി 2 ഗ്ലാസ് ചെറുചൂടുള്ള വെള്ളം ഒഴിച്ച് അര മണിക്കൂർ ചെറുതീയിൽ അടച്ചു വേവിക്കണം –
പിന്നീട് രണ്ട് പച്ചമുളക് കീറിയത് ഇട്ട് നല്ല ഒരു പ്ലേറ്റിലക്ക് മാറ്റി ഉപയോഗിക്കാവുന്നത് ആണ് – !

Advertisements