സ്വാദിഷ്ടമായ തക്കാളി സാദം

502

തക്കാളി സാദം(Tomato rice)

പച്ചരി – 2 cup
തക്കാളി – 4 വലുത്
സവാള – 2
പച്ചമുളക് – 4 നെടുകെ കീറിയത്
വേപ്പില – 2 കതിർ
,കടല പരിപ്പ് – 1/4 റ്റീ
ഉഴുന്ന് പരിപ്പ് – 1/4 റ്റീ
നല്ല ജീരകം – 1 14 റ്റീ
എണ്ണ ,ഉപ്പ് ആവശ്യത്തിന്
മഞ്ഞൾ, മുളക് പൊടി, ഗരം മസാല – 1റ്റീ
വറ്റൽമുളക് – 4
കടുക് – 1/4 റ്റീ

അരി ബിരിയാണി വേവിൽ എടുക്കുക
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക
പൊട്ടി തുടങ്ങുമ്പോൾ ജീരകം, കടല പരിപ്പ് ,ഉഴുന്ന് പരിപ്പ് ഇട്ട് തീ ചെറുതാക്കുക
ഒരു ഇളം ബ്രൗൺ നിറം ആകുമ്പോൾ സവാള, പച്ചമുളക്, വേപ്പില ഇട്ട്
മൂക്കുമ്പോൾ മഞ്ഞൾ, മുളക് പൊടി ഇട്ട് ഇളക്കി അവസാനം തക്കാളിയും ഉപ്പ് ഇട്ട് വഴറ്റി
ചെറുതീയിൽ 15 മിനിറ്റ് മൂടി വെക്കുക
തക്കാളി വെന്ത് എണ്ണ തെളിയുമ്പോൾ ഗരം മസാല ഇട്ട് പിന്നീട് ചോറും വിതറി
നന്നായി ഇളക്കി 5 മിനിറ്റ് ചൂടാക്കുക- ചെറുതീയ്യിൽ!
തൈരിന്റെ കൂടെ ചൂട്ടോടെ കഴിക്കാൻ സ്വാദ് ആണ്

ഒരിക്കലും മട്ട അരി, പുഴുക്കലരി വലുത് ഉപയോഗിക്കരുത് – സ്വാദ് കിട്ടില്ല.