പിഞ്ചു സോയാബീൻ & പിഞ്ചു ഉരുളൻ കിഴങ്ങ് മസാല,
(ചപ്പാത്തിക്ക് ബെസ്റ്റ് )

ഉണ്ടാക്കുന്ന വിധം

സോയാബീൻ – 100 g
ഉരുളൻ കിഴങ്ങ് – 5 എണ്ണം
കിഴങ്ങ് തൊലി ചെത്തി രണ്ടാക്കി മുറിച്ച് ഈ രണ്ടും കഴുകി
1/2 മണിക്കൂർ കുതിർക്കാൻ വെക്കുക.
മഞ്ഞൾ പൊടി – 1റ്റീ
മുളകുപൊടി 1/2 റ്റീ
ഉപ്പ് ആവശ്യത്തിന് ഇട്ട് ‘200 ml വെള്ളം ഒഴിച്ച് വേവിക്കുക – 10 മിനിറ്റ് തിളക്കണം’
ഒരു തക്കാളി, 2 പച്ചമുളക്, ഇഞ്ചി കുഞ്ഞു കഷ്ണം,
5 അല്ലി വെളുത്തുള്ളി, ഇവ ഇട്ട് മിക്സിയിൽ വെള്ളം ഇല്ലാതെ അരക്കുക

ഇടത്തരം 4 സവാള കനം കുറച്ച് എണ്ണയിൽ
ഗോൾഡൻ നിറത്തിൽ വറുത്തു കോരുക
മിക്സിയിൽ അടിച്ച മിശ്രിതത്തിൽ ഇട്ട് വീണ്ടും ഗ്രേറ്റ് ചെയ്യുക.

ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ 1റ്റീ നല്ല ജീരകം,
4 വറ്റൽമുളക് ഇട്ട് ഇളം തീയ്യിൽ
ക്കാളി സവാള അരച്ചത് ഒഴിക്കുക
എണ്ണ തെളിയുന്നത് വരെ 10 മിനിറ്റ് ചെറുതീയിൽ വേവിക്കുക

മൂടി തുറന്ന് 1/4 റ്റീ ഗരം മസാല, 1/4 റ്റീ കസ്തൂരി മേത്തി ഇട്ട്
ഇളക്കി വേവിച്ച സോയാബീൻ,
ഉരുളൻ കിഴങ്ങ് വെള്ളം ഊറ്റാതെ ഒഴിക്കുക
ഗ്രേവി ആയാൽ തീ അണച്ച് ചൂട്ടോടെ വിളമ്പുക

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.