സ്രാവ് മുളകിട്ടത്

494
സ്രാവ് മുളകിട്ടത്
ദശകട്ടിയുള്ള മീൻ ഏതായലും – 1/2 kg (വലിയ കഷ്ണങ്ങൾ ആയി അരിഞ്ഞത്)
നന്നായി കഴുകി മഞ്ഞൾ ‘ഉപ്പ്, കുരുമുളകുപൊടി, മുളക് പൊടി ( 1/2 റ്റീ ഇട്ട് പുരട്ടി അര മണിക്കൂർ വെക്കുക -പിന്നീട് ഒരു പാനിൽ എണ്ണ ചൂടാക്കി മുക്കാൽ വേവിൽ വറുത്ത് കോരുക.
ചെറിയ ഉള്ളി – 12
ഇഞ്ചി, വെളളുത്തുള്ളി കൊത്തി അരിഞ്ഞത് – 2 റ്റീ
വേപ്പില – 2 കതിർ
മഞ്ഞൾ, മല്ലി, മുളകുപൊടി – 1റ്റീ
പച്ചമുളക് – 2നടുകെ കീറിയത്
കടുക് -1റ്റീ
കൊടംപുളി രണ്ട് വലുത് – നെടുകെ കീറിയത്

ചട്ടിയിൽ വെളിച്ചെണ ആവശ്യത്തിന് ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് മുകളിൽ എഴുതിയ ചേരുവകൾ ഇട്ട് വഴറ്റി (അവസാനം മാത്രം മുളകുപൊടി ) ഇട്ട് രണ്ട് ഗ്ലാസ് ഇളം ചൂടുവെള്ളം ഒഴിച്ച് തിളപ്പിക്കുക ‘ പിന്നീട് തീ കുറച്ച് മീൻ കഷ്ണങ്ങൾ ഇട്ട് 10 മിനിറ്റ് മൂടി വെക്കുക ‘
ആദ്യം തന്നെ വറുത്തതു കാരണം പെട്ടന്ന് വെന്ത് കൊള്ളും –
മുകളിൽ കറിവേപ്പില തൂകി ഉപയോഗിക്കാം.
ഇതിൽ തേങ്ങാപാൽ ഉപയോഗിക്കുന്നില്ല –
നല്ല കുറുകിയ ചാർ കിട്ടണം എങ്കിൽ മല്ലി ഇത്തിരി കൂടുതൽ ചേർക്കുക.

Previous articleനാസികളെ പറ്റിച്ച ജർമ്മൻ ഫോട്ടോഗ്രാഫർ
Next articleസർഫാസി എന്ന കാടൻ നിയമം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.