നല്ല അടിപൊളി മുട്ട ബിരിയാണി എളുപ്പത്തിൽ ഉണ്ടാക്കാം
മുട്ട 5, ഉരുളൻ കിഴങ്ങ് ചെറുത് – 4
ഇവ പുഴുങ്ങി തൊണ്ട് കളഞ്ഞ് 1റ്റീ മഞ്ഞൾ,
1റ്റീ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് ചേർത്ത് ഒരു ചെറുനാരങ്ങ നീരും ഒഴിച്ച് അര മണിക്കൂർ വെക്കുക –

ഇത് കുക്കറിലും ഉണ്ടാക്കാം –
ഇവിടെ നോൺ സ്റ്റിക് ആണ് ഉപയോഗിക്കുന്നത്-
5 സവാള നീളത്തിൽ അരിഞ്ഞ് വറുത്ത് കോരുക- അതിൽ തന്നെ മുട്ടയും ഉരുളൻ കിഴങ്ങും ചെറിയ തീയിൽ ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

2 സവാള നീളത്തിൽ അരിഞ്ഞ് അതേ എണ്ണയിൽ വഴറ്റുക.
അതിൽ വഴന്ന് വരുമ്പോൾ 1റ്റീi വെളുത്തുള്ളി, 1റ്റീ ഇഞ്ചി പേസ്റ്റും ഇട്ട് പച്ച മണം മാറുമ്പോൾ |റ്റീ മഞ്ഞൾ, 1റ്റീ മുളകുപൊടി എന്നിവ ഇട്ട് ഇളക്കി –
4 തക്കാളി അരിഞ്ഞത് ഇട്ട് ഇളക്കി 10 മിനിറ്റ് മുടി വെക്കുക –
അതിനു ശേഷം എണ്ണതെളിഞ്ഞ് തക്കാളി ഉടഞ്ഞു എന്ന് കാണുമ്പോൾ തീ കുറച്ച് 2 റ്റീ തൈര് ഇട്ട് ഇളക്കി വെക്കുക.

അരി 4 ഗ്ലാസ് ആണെങ്കിൽ 4 ഗ്ലാസ് വെള്ളം ഒഴിക്കണം.
അരി കഴുകി വെക്കുക.
ഇവിടെ 6 ഗ്ലാസ് അരി ആണ് ഉപയോഗിച്ചത് ‘
അത്രയും വെള്ളം മസാലയിൽ ഒഴിച്ച് തിളവന്നാൽ അരി ഇട്ട് ചെറുതീയിൽ അടച്ചു വെക്കുക.
ഇടക്കു മൂടി തുറന്ന് ആവി കളയണം.
വെന്ത് വന്നു തുടങ്ങിയാൽ സവാള വറുത്തതും മുട്ട ഉരുളൻ കിഴങ്ങും ബിരിയാണി മസാലയും ഇട്ട് ഇളക്കി (മുട്ട ഉടയാതെ നോക്കണം) മുകളിൽ മല്ലിയില വിതറി വീണ്ടും 10 മിനിറ്റ് അടച്ചു വേവിക്കുക

പിന്നീട് തൈര് സാലഡിന്റെ കൂടെ ഉപയോഗിക്കുന്നതാണ് –
കുക്കറിൽ ആണെങ്കിൽ ഒരു വിസിൽ മതി –
എളുപ്പത്തിൽ ഉണ്ടാക്കാം.
ഇവിടെ ഞാൻ ഷാഹി ബിരിയാണി എസൻസ് ഉപയോഗിച്ചു –
2 തുള്ളീ – നല്ല മണവും കിട്ടും –
എല്ലാരും try ചെയ്യണം.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.