കാശ്മീരി സ്വീറ്റ് പുലാവ് തയ്യാറാക്കാം

413

കാശ്മീരി സ്വീറ്റ് പുലാവ് 
Kashmeeri sweet pulav…

കാശ്മീരി സ്വീറ്റ് പുലാവ് –
Kashmeeri sweet pulav…
ഇത് കുറച്ച് മധുരം ഉള്ളത് ആണ്
വീട്ടിൽ എനിക്കും മോൾക്കും ഇഷ്ടം

നല്ല ബസുമതി അരി 1 – kg കഴുകി
ഒരു മണിക്കൂർ കതിർക്കാൻ വെക്കുക

പിന്നീട് അതിൽ ഇളം ചൂടുവെള്ളം,
ഒരു ഗ്ലാസ് പാലിൽ കാശ്മീർ പൂവ് ഇട്ട് ഇളക്കി
ഒഴിച്ച് മുക്കാൽ വേവിക്കുക – വെന്ത് ഉടയരുത് –

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ
2 സവാള അരിഞ്ഞത് വറുത്ത് കോരുക-
മുന്തിരിയും അണ്ടിപരിപ്പും വറുത്ത് കോരുക-
ബദാം ആവശ്യമുള്ളവർക്ക് ചേർക്കാം.

പിന്നീട് നല്ല പഴുത്ത പപ്പായ,
മാതള നാരങ്ങയുടെ കുരു,
കൈതച്ചക്ക ( നമുക്ക് ഇഷ്ടമുള്ള പഴങ്ങൾ ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞത് ഇതിൽ ചേർക്കാം’
( ഒരു കാര്യം ശ്രദ്ദിക്കണം – പഴങ്ങൾ ഉടഞ്ഞുപോകുന്നത് ആകരുത് -)

പിന്നീട് ഇഷ്ടമുണ്ടെങ്കിൽ മാത്രം
കളർ മഞ്ഞയും ചുവപ്പും ചോറിൽ ചേർത്ത്
ബാക്കി എണ്ണയിൽ വറുത്തതും
പഴങ്ങൾ അരിഞ്ഞതും ചേർത്തിളക്കി
പുതിനയില അല്ലെങ്കിൽ മല്ലിയില ചേർത്ത് അലങ്കരിച്ച് വിളമ്പാം

ഒരിക്കലും പഴങ്ങൾ ചേർത്തതിനു ശേഷം ചൂടാക്കരുത് –
പഴങ്ങൾ കുറവ് ആണെകിൽ
ഫ്ലവർ ,കാരറ്റ് എന്നിവയും ഒന്നുവേവിച്ചതിനു ശേഷം
ആവശ്യം ഉപ്പും കാശ്മീരി പുലാവ് പൊടിയും ചേർത്ത് ഉപയോഗിക്കാം.

ഇതിൽ മസാല ഉപയോഗം കുറവ് ആണ് –

Advertisements