സ്വാദിഷ്ടമായ ഫ്ളവർ & ഉരുളൻ കിഴങ്ങ് മസാല

589

ഫ്ളവർ & ഉരുളൻ കിഴങ്ങ് മസാല
:- – – – – – – – – – – –
ഫ്ലളവർ – ചെറുത് 1
ഉരുളൻ കിഴങ്ങ് – 3
മുളകുപൊടി – 2 റ്റീ
മല്ലി-2 റ്റീ
മഞ്ഞൾ – 1റ്റീ
സവാള – 3 – തക്കാളി – 3
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1റ്റീ
അണ്ടി പരിപ്പ് പേസ്റ്റ് – 2 റ്റീ
മല്ലിയില – കുറച്ച്

ഉണ്ടാക്കുന്ന വിധം:-
– – – – – – –
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക ‘ അതിനു ശേഷം തീ കെടുത്തുക: ഫ്ളവർ മുഴുവന്നോടെ അതിൽ ഇട്ട് അടച്ചു വെക്കുക.
ഉരുളൻ കിഴങ്ങ് തൊലി കളഞ്ഞ് ഒരു പകുതി നാലായി മുറിക്കുക ‘
ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ”സവാള ഇടുക. പിന്നീട് ഓരോന്നായി മസാലകൾ ഇട്ട് മൂപ്പിച്ച് അതിൽ തക്കാളി അരിഞ്ഞതും ഉരുളൻ കിഴുങ്ങും ഒരു ചെറു കപ്പ് ചൂടുവെള്ളവും ചേർത്ത് മൂടി വെച്ച് 15 മിനിറ്റ് ചെറു തീയൽ വേവിക്കുക.

മൂടി വെച്ച ഫ്ളവർ എടുത്ത് വിടർത്തി ‘ഒരു പ്ലേറ്റിൽ വെക്കുക.
ഉരുളൻ കിഴങ്ങ് വെന്തു വെങ്കിൽ ഫ്ല ളവർ ചേർത്തിളക്കി കൂടെ അണ്ടിപരിപ്പ് പ്ലേസ് റ്റും ഇളക്കി 10 മിനിറ്റ് അടച്ച് ചെറുതീയിൽ വേവിക്കുക -അവസാനം മല്ലിയില തൂകി ഉപയോഗിക്കാം –

Advertisements