Cooking
പാവ് ബാജി (മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട ആഹാരം)
ചട്ടിയിൽ എണ( വെളിച്ചെണ്ണ പാടില്ല ) ഒഴിച്ച് ചൂടാകുമ്പോൾ – സവാള, വെളുത്തുള്ളി, ”ഇഞ്ചി എന്നിവ ഇട്ട് മൂപ്പിച്ച് ബാക്കിചേരുവകളും ഇട്ട് ഇളക്കി 1 ഗ്ലാസ് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിക്കുക
144 total views

പാവ് ബാജി (മഹാരാഷ്ട്രയുടെ പ്രിയപ്പെട്ട ആഹാരം)
പാവ് – 3 ladi
ഉരുളൻ കിഴങ്- 4
ഫ്ല ളവർ – 1 ചെറുത്
കാരറ്റ് – 2
ഇത് മൂന്നും കുക്കറിൽ വേവിക്കുക – പിന്നെ കിഴങ്ങ് തെലി കളഞ്ഞ് മൂന്നും ഉടച്ച് വെക്കുക –
സാവള കുനുകുനു അരിഞ്ഞത് – 4
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 റ്റീ
മഞ്ഞൾ – 1റ്റീ
മുളക് പൊടി – 1 1/2 റ്റീ
കാശ്മീരി മുളക് പൊടി – 1റ്റീ
ബാജി മസാല – 2 റ്റീ
നാരങ്ങ – 1
തക്കാളി – 4
ഉപ്പ് ആവശ്യത്തിന് –
ചട്ടിയിൽ എണ( വെളിച്ചെണ്ണ പാടില്ല ) ഒഴിച്ച് ചൂടാകുമ്പോൾ – സവാള, വെളുത്തുള്ളി, ”ഇഞ്ചി എന്നിവ ഇട്ട് മൂപ്പിച്ച് ബാക്കിചേരുവകളും ഇട്ട് ഇളക്കി 1 ഗ്ലാസ് വെള്ളം ഒഴിച്ച് ചെറുതീയിൽ വേവിക്കുക
എണതെളിയുമ്പോൾ ഉടച്ചു വെച്ച പച്ചക്കറി കൂടെ പച്ച പട്ടാണി (green Peas) ഇട്ട് നന്നായി ഉടച്ച് നാരങ്ങ പിഴിഞ്ഞ് ഒരു കഷ്ണം ബട്ടർ ഇട്ട് വീണ്ടും അടച്ച് ചെറുതീയ്യിൽ വേവിക്കുക –
പിന്നീട് മല്ലിയില തുകി ഉപയോഗിക്കുമ്പോൾ ചെറുതായി അരിഞ്ഞ സവാളയും നാരങ്ങ പിഴിഞ്ഞതും കൂട്ടി പാവിന്റെ കൂടെ കഴിക്കാം.
പാവ് ചെറുതായി ഇടയിൽ കീറി ചട്ടിയിൽ ബട്ടർ തൂകി അതിൽ വെച്ച് ഒന്നു ചൂടാക്കി തിരിച്ചും മറിച്ചും ഇട്ട് ഉപയോഗിക്കാം –
1996 ആണ് ഞാൻ ആദ്യം ആയി ഉണ്ടാക്കുന്നത്- പച്ചമുളക് കുറെ ഇട്ട് കുളം ആക്കി.
പച്ചമുളക് ഒരിക്കലും ഇടരുത് – അത് ഉടയാൻ പ്രയാസം ആണ് ‘
ചൂട്ടോടെ കഴിക്കാൻ നല്ല രസം ആണ് ‘
എല്ലാരും ട്രൈ ചെയ്ത് അഭിപ്രായം പറയണം’🙏
ഉടക്കുന്ന തവി ഞാൻ പോട്ടത്തിൽ ഇട്ടിട്ടുണ്ട്
145 total views, 1 views today