പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന എഗ്ഗ് പുലാവ്

494

പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന എഗ്ഗ് പുലാവ്

വീട്ടിൽ അതിഥികൾ വന്നാൽ പെട്ടന്ന് ചെയ്യാൻ പറ്റുന്ന പുലാവ് ആണ്.
4 മുട്ട ഉപ്പ് ആവശ്യത്തിന് ഇട്ട് 1റ്റീ കുരുമുളക് പൊടിയും ചേർത്ത് അടിച്ചു വെക്കുക
നമ്മുടെ വീട്ടിൽ ഉണക്കലരി ആണല്ലോ ചോറ് ഉണ്ടാകുക
അതിൽ മട്ട, ‘അരി
വലിയ അരിമണിയുടെ ചോറ് പറ്റില്ല.

ഞാനിവിടെ രാജാറാണി പുഴുക്കലരി ആണ് ഉപയോഗിച്ചിരിക്കുന്നത്- 15 വലിയ സ്പൂൺ
സവാള – 3
ഇഞ്ചി ചതച്ചത് ചെറിയ കഷ്ണം
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 7 –
പുലാവ് മസാല-1റ്റീ
പച്ചമുളക് – 7 എണ്ണം
മഞ്ഞൾ – I റ്റീ
സോയാബീൻ സോസ് – 2 1/2 റ്റീ
ഉപ്പ് ആവശ്യത്തിന്

എല്ലാ ചേരുവകളും നന്നായി എണ്ണയിൽ ( വെളിച്ചെണ്ണ പാടില്ല ) വഴറ്റുക.
പച്ചമണം മാറിയാൽ മഞ്ഞൾ, സോസ് ഒഴിച്ച്
പുലാവ് പൊടിയും പിന്നീട് ചോറും ഇട്ട് ഇളക്കി ഒരു പ്ലേറ്റിൽ മാറ്റുക

ഒരു നോൺ സ്റ്റിക്കിൽ മുട്ട പതപ്പിച്ചത് രണ്ടോ മൂന്നോ അപ്പങ്ങൾ ആയി
ചുട്ട് എടുത്ത് ഒരു കത്രിക കൊണ്ട് വെട്ടി അലങ്കരിക്കാവുന്നത് ആണ് ‘
മുട്ട കൊത്തി പൊരിച്ച് ഇട്ടാലും നല്ലതാണ്.

അവനവന്റെ ഭാവനക്ക് അനുസരിച്ച് പച്ചക്കറി ഉണ്ടെങ്കിൽ
അരിഞ്ഞ് പച്ച കളർ പോകാതെ വേവിച്ച് ചേർക്കാം
ഇതിൽ പച്ചക്കറി ചേർത്തട്ടില്ല.

Advertisements