‘മല്ലു സിങ്ങി’ലൂടെ പ്രേക്ഷകഹൃദയം കീഴടങ്ങി സ്വപ്രയത്നം കൊണ്ട് നല്ലൊരു നടനായി മാറിയ ഉണ്ണിമുകുന്ദൻ ഇന്ന് അറിയപ്പെടുന്ന പ്രൊഡ്യൂസർ കൂടിയാണ്. നായകനായും വില്ലനായും ഒരേസമയം അഭിനയിക്കുന്ന അധികം നടന്മാർ മലയാളത്തിൽ ഇല്ല എന്നുതന്നെ പറയാം. മിഖായേലിലും മാസ്റ്റർപീസിലും ഭ്രമത്തിലും ഒക്കെ ഉണ്ണിയുടെ വില്ലൻവേഷം മലയാളി പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഉണ്ണി നായകനായി ഇറങ്ങിയ മേപ്പടിയാൻ എന്ന ചിത്രം വലിയ വിജയവും കൂടിയായി. ഉണ്ണിമുകുന്ദന്റെ താരമൂല്യം ഉയർത്തുന്ന അഭിമാനിക്കാവുന്ന വിജയം തന്നെയായിരുന്നു. സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിച്ച സിനിമയായിരുന്നു ഇത്. എന്തിലും വിവാദം കണ്ടെത്തുന്നവരുടെ വിമർശനങ്ങളെ മറികടന്നു ഈ വർഷത്തെ ആദ്യത്തെ ബ്ളോക് ബസ്റ്റർ ആയി മേപ്പടിയാൻ . തിയേറ്ററിലും ഒടിടിയിലും വമ്പിച്ച വരവേൽപ് തന്നെയായിരുന്നു ചിത്രത്തിനു ലഭിച്ചത്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നാണു ഉണ്ണിയുടെ നിർമ്മാണ കമ്പനിയുടെ പേര്. UMF എന്നാണു ചുരുക്കപ്പേര്. എന്നാൽ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഒരാൾ ഈ പേരിനെ വികലമാക്കി ‘umfiii’ എന്ന് കമന്റിട്ടു. അതിനു താഴെയാണ് ഉണ്ണിയുടെ മറുപടി.

ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു
ടി.എസ്.സുരേഷ് ബാബുവിന്റെ ഡി.എൻ.എ. ചിത്രീകരണം ആരംഭിച്ചു. മലയാള സിനിമാ പ്രേക്ഷകർക്ക് ഒരു പിടി