fbpx
Connect with us

Narmam

കൊച്ചുതോമക്ക് ഡോക്ടര്‍ ഫെര്‍ണണ്ടാസിന്റെ മറുപടി

ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി. താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ.

 105 total views

Published

on

reply to funny letter from kuwait

reply to funny letter from kuwait

ഡിയര്‍ കൊച്ചുതോമ. താങ്കളുടെ കത്ത് വായിച്ചു. മറുപടി എന്തായാലും നേരിട്ട് എഴുതാം എന്ന് വിചാരിച്ചു. നാട്ടുകാരെ കാണിക്കാന്‍ സുമംഗല വാരികയില്‍ വേറെ ഒരെണ്ണം ഇടുന്നുണ്ട്. സത്യം പറയാമല്ലോ. എന്റെ ഈ ഇരുപതു വര്‍ഷത്തെ മനശാസ്ത്ര ജീവിതത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ആയ ഒരു കത്ത് ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ അതിനെ തിരിച്ചും മറിച്ചും അവലോകനം ചെയ്തു നോക്കി. താടി ഒന്ന് തടവാമെന്നു വെച്ചാല്‍ എനിക്ക് ഫ്രഞ്ച് താടി ഇല്ലല്ലോ. ഫ്രഞ്ച് താടി ഇല്ലാത്ത കൊണ്ട് ഒരു ലുക്ക്‌ ഇല്ല എന്നായിരുന്നു ഇന്നാള് ഉപദേശം തേടി വന്ന ഒരു തിരുവല്ലക്കാരി പറഞ്ഞത്. ഡോക്ടര്‍ ആയപ്പോള്‍ ലോനപ്പന്‍ എന്ന കണ്ട്രി പേര് മാറ്റി ഫെര്‍ണടെസ് ആയതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം. പിന്നാ.

ഈ കത്തുമായി ഞാന്‍ എന്റെ സഹപ്രവര്‍ത്തകരായ പലരുമായും ഞാന്‍ സംവാദത്തില്‍ ഏര്‍പെട്ടു. അവസാനം സിറ്റിയിലെ എന്റെ പ്രധാന പ്രതിയോഗിയും പ്രിയസഖി വാരികയുടെ മനസാസ്ട്ര വിഭാഗത്തില്‍ കത്തുകള്‍ എഴുതുന്നയാളുമായ ഡോ.ഗോണ്‍സാല്‍വസുമായി (അയാളുടെ പഴയപേര് എന്റെ പഴയ പേരിലും മോശമാ )അവസാനം എനിക്ക് താങ്കളുടെ പ്രശ്നം വിശകലനം ചെയ്യേണ്ടി വന്നു. കത്ത് വായിച്ചിട്ട് അങ്ങോരുടെ ആദ്യ പ്രതികരണം ഇവനെ ഒക്കെ ചാട്ട കൊണ്ട് അടിക്കാന്‍ അവിടെ നിയമങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു. കുവൈറ്റില്‍ ചാട്ടയടി ഈയിടെ നടക്കാറില്ല എന്ന കാര്യം ഞാന്‍ ഓര്‍മ്മിപ്പിച്ചു. പിന്നെ പ്രിയസഖി ഒക്കെ വായിക്കുന്നവരേം ചാട്ടക്ക് അടിക്കേണ്ടി വരും എന്ന് നാട്ടില്‍ ഒരു സംസാരം നടക്കുന്നു എന്ന് ഞാന്‍ ഒരു താങ്ങ് താങ്ങി. അവസരം കിട്ടുമ്പോഴല്ലേ പറ്റു!

ഞങ്ങളുടെ രണ്ടുപേരുടെയും അവലോകനത്തില്‍ താങ്കള്‍ അവിടെ തന്നെ നില്‍ക്കുന്നതായിരിക്കും നല്ലത്. അവിടകുമ്പോള്‍ കള്ളുകുടി മുതലായ കലാ പരിപാടികള്‍ നടക്കില്ലല്ലോ. കള്ളിനൊക്കെ ഇവിടെ എന്താ വില.. ഹോ… .. ഒറിജിനല്‍ കിട്ടാനും ബുദ്ധിമുട്ട്.. പിന്നെ താങ്കള്‍ പറഞ്ഞപോലെ ബാംഗ്ലൂര്‍ ഒന്നും പോയിട്ട് ഈ വൈകിയ വേളയില്‍ വലിയ പ്രയോജനം ഉണ്ട് എന്ന് തോന്നുന്നില്ല.. കാരണം പുതുതായി പഠിച്ചിറങ്ങുന്ന പിള്ളര്‍ക്കാന് അവിടെ ഡിമാണ്ട്. ഗള്‍ഫില്‍ നിന്നും കുടവയറും ഒക്കെ ആയിട്ടു വരുന്ന താങ്കളെ പോലെ ഓടിത്തളര്‍ന്ന കുതിരകളെ കൊണ്ട് (ഓടാന്‍ ഒക്കെ ഇപ്പൊ പറ്റുമോ)വലിയ പ്രയോജനം ഇല്ല എന്ന് അവര്‍ക്കറിയാം.

ഓണ്‍ലൈന്‍ ഫോറത്തില്‍ പറഞ്ഞത് തന്നാ ശരി. ഈ അവസ്ഥയില്‍ താങ്കള്‍ നാട്ടില്‍ പോയാല്‍ ഉടനെ തന്നെ ഒരു അഞ്ചു ലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കാന്‍ പറ്റും. പിന്നെ പണ്ടേ പോലെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിക്കാര്‍ ഭീഷണി ഒന്നും ആവില്ല നടത്തുന്നത്. ക്വോട്ടേഷന്‍ ആയിരിക്കും..കയ്യോ കാലോ ഒക്കെ പോയാല്‍ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാന്‍. പിന്നെ കാലം മാറിപോയി. അവിടൊക്കെ ജീവിതച്ചിലവും കൂടി.. ഒരു ചായ മൂന്ന് പേര് ബൈ ടു ഒക്കെ അടിക്കാന്‍ ഇപ്പൊ പറ്റും എന്ന് തോന്നുന്നില്ല.. പബ്ബില്‍ ബിയറടിക്കാന്‍ പോയിട്ട് പത്തു രൂപ ടിപ് കൊടുക്കുന്നവനെ വിളിച്ചു അത് തിരിച്ചു കൊടുക്കും എന്നൊക്കെ ആള്‍കാര് പറഞ്ഞു കേള്‍ക്കുന്നു. പിന്നെ ഇവിടെ ഒക്കെ താങ്കളുടെ ജോലി ചെയ്യുന്നവര്‍ ചുമ്മാ വീകെന്റില്‍ ശ്രീലങ്കക്കും ബംകോക്കിലും ഒക്കെയാണ് പോകുന്നത്. പണ്ടത്തെ പോലെ ഊട്ടി – കൊടൈകനാല്‍, മല്ലപ്പള്ളി – കറുകച്ചാല്‍ എന്നിങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ഒന്നും ആള്‍കാര് ടൂറിനു പോകാറില്ല .

Advertisement



പിന്നെ പുതുതായി ഒന്നും പഠിക്കാന്‍ പറ്റുന്നില്ല എന്ന വിഷമം ഒട്ടും വേണ്ട…തൊണ്ണൂറു ശതമാനം പേരും ഗള്‍ഫില്‍ അങ്ങനെ ഒക്കെ തന്നെ ആണെന്നാണ് എനിക്കുള്ള വിവരം..അല്ലെങ്കില്‍ തന്നെ പഠിപ്പിനനുസരിചാണോ അവിടെ ജോലി ഒക്കെ കിട്ടുന്നെ ? അതൊക്കെ ഒരു യോഗം ആണ് എന്ന് ദുബായില്‍ ജോലി ചെയ്യുന്ന ജോണ്‍സന്‍ പറയുകയുണ്ടായി.ജോണ്‍സന്‍ പത്തു ഫെയിലാണ് .എന്നിട്ടും സേഫ്റ്റി എന്‍ജിനീയര്‍ ആണ് അവന്‍ ഇപ്പൊ..അവന്റെ അനിയന്‍ ഇപ്പൊ ലിഫ്റ്റ്‌ ടെക്നോളജി പഠിക്കുന്നു.അവനും ഉടനെ ഗള്‍ഫില്‍ പോണു എന്ന് കേള്‍ക്കുന്നു..പിന്നെ പത്തു പാസായകൊണ്ട് അവനിനി വല്ല ജനറല്‍ മാനെജരൊക്കെ ആകുമായിരിക്കും…ജോണ്‍സന്‍ കഴിഞ്ഞ മാസം പുതിയ ടൊയോട്ട ഫോര്‍ച്ചുനെര്‍ ഒക്കെ വാങ്ങിച്ചു. മമ്മൂട്ടിക്കും ജയറാമിനും ഒക്കെ മാത്രേ ഉള്ളു ഈ വണ്ടി എന്നാ അവന്റെ അപ്പന് ‍ഓറഞ്ചു കുഞ്ഞപ്പന്‍ (പണ്ട് ഓറഞ്ചു വണ്ടിയില്‍ തള്ളി നടന്നായിരുന്നു ജീവിച്ചത് ,അങ്ങനെയാണ് ഈ നാമധേയം ഉണ്ടായതു ) നാട്ടില്‍ പറഞ്ഞു നടക്കുന്നെ.

കല്യാണം നല്ല ഒരു പരിഹാരം ആണ്. പണ്ട് തൊട്ടേ നമ്മള്‍ മലയാളികളുടെ ഒരു ശീലമാണ് കള്ളുകുടിയന്മാരെയും തലയില്‍ ഓളം ഇല്ലാത്തവരെയും പിടിച്ചു ആരെയെങ്കിലും കൊണ്ട് കെട്ടിക്കുക എന്നത്.. അങ്ങനെ ആള്‍ക്കാര് നന്നായിക്കോളും എന്നാണ് വിശ്വാസം ..”വിശ്വാസം അതല്ലേ എല്ലാം” അങ്ങനെ നാഴികക്ക് നാല്‍പതു വട്ടം ഒരു പരസ്യം കാണിക്കുന്നുണ്ട്. അത് കേട്ട് ഈ പറച്ചില്‍ ഒരു ശീലമായി പോയി! എന്തായാലും ഗോവക്കാരി വേണ്ട.. നാട്ടില്‍ വന്നു സെറ്റില്‍ ചെയ്യുമ്പോള്‍ അയല്വക്കതുകരുടെ തെറി ഒക്കെ കേട്ടാല്‍ മനസിലാകണ്ടേ.
താങ്കളുടെ കത്ത് പ്രസിദ്ധീകരിച്ചതിനു ശേഷം സുമംഗല വാരികയില്‍ ഒരുപാട് കത്തുകള്‍ കിട്ടുകയുണ്ടായി…ഭൂരിഭാഗവും ആവശ്യപെട്ടത്‌ താങ്കളുടെ വന്ദ്യപിതാവിന് വിളിക്കാനായി മൊബൈല്‍ നമ്പര്‍ ആയിരുന്നു…തങ്ങളുടെ അനുവാദം കിട്ടിയതിനു ശേഷം അത് ഞങ്ങള്‍ കൊടുക്കുന്നതായിരിക്കും..എല്ലാം കേള്‍ക്കാനുള്ള മനക്കരുത്ത് തങ്ങള്‍ക്കു ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട്..

ഡോക്ടര്‍ ഫെര്‍ണാഡെസ്

 106 total views,  1 views today

Advertisement



Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement