എന്താണ് പകർച്ചവ്യാധികളുടെ പുനരുല്‍പാദന സംഖ്യ ? സാമൂഹ്യ അകലംവഴി കോവിഡിന്റെ പുനരുല്‍പാദന സംഖ്യ എങ്ങനെ കുറയ്ക്കാം ?

68

Ashish Jose Ambat

പകർച്ചവ്യാധികളുടെ വ്യാപനം അളക്കാൻ ഉപയോഗിക്കുന്ന ഒരു മാർഗ്ഗമാണ് പുനരുല്‍പാദന സംഖ്യ അഥവാ reproduction number പരിശോധിക്കുക എന്നത്. രോഗ ബാധയേറ്റ ഒരാളിൽ നിന്നു പുതിയത് ആയി എത്രപേരിലോട് രോഗം പകരാമെന്നാണ് ഇത് പറയുന്നത്. നിലവിൽ ഉള്ള സ്വാഭാവിക സാമൂഹിക സമ്പർക്കത്തിൽ കോവിഡ്-19 രോഗത്തിന്റെ പുനരുല്‍പാദന സംഖ്യ 2.5 ആണ്, എന്നുപ്പറഞ്ഞാൽ രോഗമുള്ള ഒരാളിൽ നിന്നു ശരാശരി രണ്ടര പേർക്കു കൂടി രോഗം പകാരമെന്നു അർത്ഥം. പത്ത് പേർക്ക് കോവിഡ്-19 രോഗം ബാധിച്ചാൽ അവരിൽ നിന്നും പുതിയ 25 പേർക്കു രോഗം പകരാം, ഈ ഇരുപത്തിയഞ്ചിൽ നിന്നും 62.5 പേർക്ക്, അങ്ങനെ ഓരോ തവണയും രോഗമുള്ളവരുടെ എണ്ണം 2.5യുടെ ആവൃത്തിയിൽ വർദ്ധിച്ചു കൊണ്ട് ഇരിക്കും. ശരാശരി നിരക്ക് ആയത് കൊണ്ടാണ് അംശ സംഖ്യ വന്നത്.

നിലവിൽ ആരോഗ്യരംഗത്ത് ഉള്ളവർ കോവിഡ്-19യിന്റെ രോഗപകർച്ചയുടെ അളവ് കഴിയുന്ന അത്രയും കുറച്ചു കൊണ്ടു വരാൻ ആണ് നോക്കുന്നത്. സാമൂഹിക അകലം അതായത് മനുഷ്യർ തമ്മിൽ സമൂഹത്തിൽ നടത്തുന്ന ഭൗതിക അടുപ്പം കുറച്ചു കൊണ്ടു വരും വഴി രോഗപകർച്ചയുടെ അളവും കുറയ്ക്കാം, നിലവിൽ ഉള്ള സാമൂഹിക സമ്പർക്കം നാലിൽ ഒന്നായി കുറച്ചാൽ കോവിഡ്-19യിന്റെ പുനരുല്‍പാദന സഖ്യ 0.625 ആകും, ഇവിടെ വേറെയും ഘടങ്ങൾ സ്വാധീനിക്കുന്നുണ്ട് തൽക്കാലം അവ കൂടി വിശദീകരിച്ചു സങ്കീർണ്ണം ആക്കുന്നില്ല. അതായത് വീട്ടിൽ ഇരുന്നു, അത്യാവശ്യത്തിന് അല്ലാതെ വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കി, വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി നമ്മുടെ സാമൂഹിക സമ്പർക്കം ഏകദേശം നാലിൽ ഒന്ന് ആക്കിയാൽ കോവിഡ്-19യിന്റെ രോഗപകർച്ചയുടെ തോത്ത് കുറയും. പകർച്ചവ്യാധികളുടെ പുനരുല്‍പാദന സഖ്യ ഒന്നിൽ കുറവ് ആയാൽ ക്രെമേണ അതിന്റെ വ്യാപനം സമൂഹത്തിൽ നിന്നും അപ്രതീക്ഷിതമാകും. അതെങ്ങനെ എന്നു വിശദീകരിക്കാം.

കോവിഡ്-19 രോഗം ബാധിച്ച പത്ത് പേർ ഉണ്ടെന്ന് കരുതുക അവരിൽ നിന്നും പുതിയതായി 6.25 പേർക്കു മാത്രേ രോഗം പകരൂ, അവരിൽ നിന്നും 3.9 പേർക്കു, അവരിൽ നിന്നും 2.4 പേർക്കു, അവരിൽ നിന്നും 1.5 പേർക്കു, അവരിൽ നിന്നും 0.9 പേർക്കു, അതായത് രോഗം പകർച്ച ഇവിടെ കൊണ്ടു നിൽക്കും. രോഗം വന്നു ഭേദം ആയവർക്കു കോവിഡ്-19 എതിരെ സ്വാഭാവികമായ ആന്റൈബോഡി സംരക്ഷണം കിട്ടും, കൃത്യമായ ചികിത്സ സഹായം നമ്മുടെ സ്രോതസ്സുകളെ പ്രതിസന്ധിയിൽ ആക്കാതെ നൽകാനും പറ്റും. പകർച്ചവ്യാധി നിലവിൽ എത്രമാത്രം കുറഞ്ഞു ഇരിക്കുന്നുവോ അത്രമാത്രം വേഗത്തിൽ സാമൂഹിക അകലം പാലിക്കും വഴി അവയെ പിടിച്ചു കെട്ടാൻ പറ്റും.

ജനതകർഫ്യുവിന്റെ അന്ന് വൈകുന്നേരം അഞ്ചുമണിക്ക് കോവിഡ്-19യിനു എതിരെ പോരാട്ടുന്ന ആരോഗ്യപ്രവർത്തകർക്കു പ്രതീകാത്മകമായി പിന്തുണ അറിയുക എന്ന ഉദ്ദേശത്തിൽ പലരും പാത്രങ്ങളുമായി കൈകൊട്ടി ശബ്ദം കേൾപ്പിച്ചിരുന്നു, നടൻ മോഹൻലാലിനെ പോലെ ചിലരെങ്കിലും ഇങ്ങനെ ശബ്ദം കേൾപ്പിക്കും വഴി കൊറോണ വൈറസുകളെ നശിപ്പിക്കാം എന്നാണ് വിശ്വസിച്ചത്. വാർത്ത മാധ്യമകളിൽ കൂടി കണ്ട പല വീഡിയോകൾ പ്രകാരം തെരുവുകളിൽ വലിയ കൂട്ടമായി, കുട്ടികളും വൃദ്ധരുമെല്ലാം ചേർന്നു തുള്ളിച്ചാടി പാത്രങ്ങൾ കൊണ്ട് ഉച്ച കേൾപ്പിച്ചും, “ഗോ കൊറോണ” മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ആണ് ഇതിൽ പങ്കു ചേർന്നത്. (ഒപ്പമുള്ള വീഡിയോ നോക്കുക). ഇങ്ങനെ ചെയ്യും വഴി ഇന്നത്തെ ജനത കർഫ്യു വഴി കരുതിയ സാമൂഹിക അകലം പാഴായി എന്നുമാത്രമല്ല, സാമൂഹിക സമ്പർക്കം കൂടിയത് വഴി പുതിയ ആളുകളിലോട് കൂടി രോഗം പകടരാൻ ഇടയുണ്ട്. ഇന്നത്തെ പ്രഹസനം വഴി കൊറോണ വൈറസുകൾ നശിച്ചു പോയി എന്ന അബദ്ധ ആത്മവിശ്വാസത്തിൽ ചിലരെങ്കിലും നാളെ മുതൽ വേണ്ട മുൻകരുതൽ എടുക്കാതെ ഇരിക്കാനും ഇടയുണ്ട്. അത് കൊണ്ട് വീണ്ടും പറയുന്നു, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യത്തിന് മാത്രം വീടിന്റെ വെളിയിൽ ഇറങ്ങുക, കൈകൾ സോപ്പ് ഇട്ടു കഴുകുക, വലിയ ആൾക്കൂട്ടങ്ങൾ ഒഴിക്കുക, ജാഗ്രത പാലിക്കുക.