മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്ക് പ്രഹരം നൽകുന്നതുമായിരിക്കും‌

  0
  199
  Hafis Mohd
  “മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്കത്രയും പ്രഹരം നൽകുന്നതുമായിരിക്കും‌.
  ഞാൻ ഇടക്കെ India against CAA ഗ്രൂപ്പും മറ്റും കയറിനോക്കാറുണ്ട്. അധികവും കാണുക നിരാശ മുറ്റിയ മനുഷ്യരുടെ മഹാവേദനകളുടെ ഭയത്തിന്റെ പങ്ക് വെയ്ക്കലുകളാണ്. എന്നാലിടയ്ക്ക് കേരളം സ്റ്റേറ്റ് തന്നെ നേതൃത്വമാവുന്ന സമരവും ചെറുത്ത് നിൽപ്പുമെല്ലാം ഓരോരുത്തരവിടെ പങ്ക് വെയ്ക്കുമ്പൊ അവർ പ്രകടിപ്പിക്കുന്ന ആ ആവേശവും അഭിമാനവും പ്രതീക്ഷയുമൊക്കെ ഉണ്ട്.
  ഭയാശങ്കകൾക്കിടെ അവർ നമ്മളെ മാതൃകയും നേതൃത്വവുമെന്ന് പറഞ്ഞ് കാതോർക്കുന്നത് നെഞ്ചിൽ തട്ടിയാണ്. ആളുകൾ നമ്മൾ ഭീതിപ്പെടുന്നത് വെറുതെ ആണെന്നൊക്കെ പറയും. എന്ത് കൊണ്ടെന്നാൽ അങ്ങനെ പറയുന്നോർ ആ അവസ്ഥ അനുഭവിക്കാത്തവരൊ താദാത്മ്യം പ്രാപിക്കാത്തവരൊ ഇനിയുമറിയാത്തവരൊ ഒക്കെയാവും.
  തൊട്ടപ്പുറത്തെ സ്റ്റേറ്റിൽ, ബാംഗ്ലൂരിൽ ഒരു ബിജെപി നേതാവിന്റെ ട്വീറ്റിനെ തുടർന്ന് ബംഗ്ലാദേശികളെന്നാരോപിച്ച് പോലീസ് ഒരു കോളനിയിലെ നൂറുകണക്കിനു കുടിലുകൾ തല്ലിപ്പൊളിച്ച് ആയിരങ്ങളെ ഒരു രാവിൽ നിന്നിടമില്ലാതാക്കിയത് നമ്മൾക്ക് എത്ര പേർക്ക് ചർച്ച ചെയ്യാൻ കിട്ടിയിരിക്കും .അവിടെ തങ്ങളുടെ രേഖകളും പിടിച്ച് കരഞ്ഞ് ഞങ്ങൾ ഇന്ത്യാക്കാരാണെന്നും പറഞ്ഞ് മരച്ചോട്ടിലേക്ക് അഭയമോടിയവരിൽ മുസ്ലിംകൾ മാത്രമല്ല പണിയന്വേഷിച്ച് വന്ന ബംഗാളിലെയും ബീഹാറിലെയുമെല്ലാം ദരിദ്രദളിത് തൊഴിലാളികളെല്ലാമുണ്ടായിരുന്നു. അവരത് ഇപ്പഴെ നടപ്പിലാക്കിക്കൊണ്ടിരിക്കയാണു. യൂപിയിൽ തന്നെ 40 ലക്ഷം പേരെ എൻ ആർ സി പോലും നടപ്പിലാക്കുന്നതിനു മുന്നെ സംശയിക്കുന്നവരുടെ ലിസ്റ്റിൽ പെടുത്തിക്കഴിഞ്ഞു. എട്ടു വയസ്സുകാരനെ മുതൽ 17 കാരൻ ആമിറിനെ മുതൽ അവിടെ പോലീസും സംഘും ചേർന്ന് എത്രയോ മനുഷ്യരെ കൊലപ്പെടുത്തിയത് കൂടാതെ., എത്രയൊ മനുഷ്യരെ ജയിലിലടച്ചത് കൂടാതെ,
  വീടുകളും കടകളും തല്ലിത്തകർത്ത് പാലായനം ചെയ്യിച്ചത് കൂടാതെ സമരത്തിൽ പോലും പങ്കെടുക്കാത്തവരെയടക്കം പൊതുമുതൽ നശിപ്പിച്ചെന്ന് പറഞ്ഞ് കാൽക്കോടിയൊക്കെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസയിച്ചിരിക്കുകയാണു‌.
  ആന്റി എൻ ആർ സി ഗ്രൂപ്പിൽ ഇന്നലെ ഒരു 13 കാരൻ യൂപിയിൽ അവനനുഭവിച്ച ഭീകരത പങ്ക് വെച്ചത് വായിച്ചിരുന്നു‌. പ്രക്ഷോഭത്തിനിടെ പോലീസുകാർ പിടിച്ച് കൊണ്ട് പോയി അവന്റെ ഇരുകൈകൾ തീയിൽ എരിക്കുകയും നിന്റെ അള്ളാ വരുമോടാ രക്ഷീക്കാൻ എന്നും ചോദിച്ച് തീയിൽ ഇട്ട് കത്തിച്ച് കൊല്ലാൻ നോക്കുകയും ഇടയിൽ രണ്ട് പോലീസുകാർ തന്നെ ഇടപെട്ട് രക്ഷിക്കുകയും ചെയ്തത്.
  ജയിലിലടച്ച ആക്റ്റിവിസ്റ്റുകളെല്ലാം ജയിലിൽ നിന്ന് വന്നപ്പോൾ അനുഭവിച്ചത് പങ്ക് വെച്ചിട്ടുണ്ട്.‌ ഷുഹൈബെന്ന വക്കീലിനെ ജയിലിൽ ചെയ്തത് അഞ്ച് തവണ ഷോക്കടിപ്പിക്കുകയാണു‌. പിടിച്ച സ്ത്രീകളെ പുരുഷന്മാരുടെ മുന്നിൽ വസ്ത്രാക്ഷേപം നടത്തിയത് വരെ വായിച്ചു. മോഡിയുടെ മണ്ഡലത്തിലെ സീ പി ഐഎം ജില്ലാ കമ്മറ്റിക്കാരെ മൊത്തം പോലും ജയിലിലടച്ചു .
  ആസ്സാമിലെ കാര്യങ്ങൾ പിന്നെ കേൾക്കുന്നു കൂടിയില്ല. പശ്ചിമ ബംഗാളിൽ പാസ്പോർട്ടിനു അപേക്ഷിച്ച ആൾ പത്തിലധികം രേഖകൾ നൽകിയിട്ടും പോരാഞ്ഞ് അപ്പന്റെയും മുഴുവൻ രേഖകളും ബംഗ്ലാദേശിയല്ലാന്ന് തെളിയിക്കാൻ ആവശ്യപ്പെട്ട് കൊണ്ട് പോലീസ് ക്ലിയർ ചെയ്ത് കൊടുക്കാത്തത് ഇന്ന് വായിച്ചു. അയാൾ അനുഭവിക്കുന്ന ആ അപമാനമുണ്ടല്ലോ. ഇങ്ങനെയൊക്കെയാണു എൻ ആർ സി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് .
  ‘കുടിയേറിയ മുസ്ലിങ്കളെ’ പുറത്താക്കണമെന്ന് മഹാരാഷ്ട്രയിലെ ശിവസേനയും ഇന്ന് സാമ്നയിലെഴുതി‌. ഭയന്നെത്രയോ ആത്മഹത്യകൾ നടക്കുന്നു.
  പ്രതിഷേധമായും ഇന്നൊരു സഖാവ് മധ്യപ്രദേശിൽ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലുള്ളത് വായിച്ചു. ഈ ഭയങ്ങളെല്ലാം കേരളത്തിനു പുറത്തെ മാത്രം അവസ്ഥയല്ലല്ലോ.
  ആത്മഹത്യ ചെയ്ത മുഹമ്മദലി മാഷ് എന്റെ അകന്ന ബന്ധുവാണ്. അയല്പക്കത്തുള്ള മൂന്നാം ക്ലാസുകാരി കുട്ടി പഠനത്തിൽ പോലും ശ്രദ്ധ മാറി ഭയന്ന് അവൾടെ ഉപ്പയോട് ഫോൺ വിളിച്ച് “ഗൾഫിലോട്ട് കൊണ്ട് പോ അല്ലേൽ അവർ പാക്കിസ്ഥാനിലേക്ക് പിടിച്ചയക്കും”
  എന്ന് പറഞ കരയണത് കേട്ടു. മലപ്പുറത്തൊരു സ്കൂളിൽ, കൊച്ച് കുട്ടി പാക്കിസ്താനിലേക്ക് റ്റൂറിസ്റ്റ് ബസ്സ് കടത്തിക്കൊണ്ട് പോയിക്കളയുമെന്ന് പേടിച്ച് റ്റൂരിനു പോക്ക് രക്ഷിതാവിനെ കൊണ്ട് വിളിച്ച് ക്യാൻസൽ ചെയ്യിച്ചത് വായിച്ചു. ദയവായി കുട്ടികളുടെ മുന്നിൽ ആശങ്കകൾ പങ്ക് വെയ്ക്കാതിരിക്കുക‌ . അഥവ അറിഞ് പോയ കുട്ടികളുണ്ടെങ്കിൽ നമ്മളുടെ സമരത്തിന്റെ പ്രതീക്ഷയുടെ ഉഷിരുള്ള കാര്യങ്ങൾ മാത്രം അവരോട് പങ്ക് വെയ്ക്കുക.
  ഉമ്മമാർ എത്ര വൈകാരികമായി ആനന്ദാശ്രുക്കളോടെയാണു മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പ്രസംഗം കേട്ടിട്ടള്ളതെന്ന് നമുക്കറിയാം. നമ്മൾ കൈചേർത്ത് അണിചേർന്ന് പ്രതിരോധിക്കുകയാണു . നമ്മുടെ സ്വാതത്ര്യത്തെ ഭരണഘടനയെ സംരക്ഷിക്കാൻ. അത് പറയുക. നാളെ മുതൽ കൂടുതൽ ഉച്ഛത്തിൽ പറയാം.
  620 കിലോമീറ്ററിൽ
  70 ലക്ഷം പട അണിചേരുന്ന
  രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭവും നാളെ ഇങ്ങ് കേരളത്തിലാണു. ഞാനത് കഴിഞാൽ ആദ്യം ചെല്ലുക ആന്റി എൻ ആർസി ഗ്രൂപ്പുകളിലേക്ക് പോസ്റ്റിടാനാണു‌
  കമന്റ്സ് കണ്ട് മലയാളക്കോളുമയിർ കൊള്ളാനൊന്നുമല്ല. ഷഹീൻബാഗിലടക്കം സമരം തുടരുന്ന ആയിരങ്ങൾ യുവാക്കൾ വിദ്യാർഥികൾ സ്ത്രീകൾ ഊർജ്ജമേൽക്കുന്നത് കണ്ടറിയാൻ.
  നാളെ റിപ്പബ്ലിക്ക് ദിനത്തിൽ ആർ എസ് എസുകാർ കൊന്ന സുധീഷിന്റെ ഓർമ്മദിനത്തിൽ, നടക്കുന്ന മനുഷ്യമഹാശൃംഖലയിൽ എല്ലാരും അണി ചേരുക. സംഘിത്വത്തെ മുറിവേല്പിക്കുക. ഞാനുമുണ്ടാവും ഇരു കൈ കോർത്ത്, ഇടയിലൊരു കണ്ണിയായി..!!”