രാക്ഷസിയല്ല ദേവിയാണ് ; ബുൾബുൾ !

44

Reshma Muraleedharan Tp ✍🏻

രാക്ഷസിയല്ല ദേവിയാണ് ; ബുൾബുൾ !

യക്ഷികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. ദുർമരണം സംഭവിച്ചവരാണ് യക്ഷിയായി മാറുന്നതെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞാൻ കേട്ട കഥകളിലെ യക്ഷികളെല്ലാം സ്ത്രീകളായിരുന്നു. പ്രതികാര ദാഹിയായ സ്ത്രീ യക്ഷികൾ. ആണുങ്ങളെ മാത്രം കൊല്ലുന്ന ഒരു യക്ഷിയെ നിങ്ങൾക്ക് അറിയാമോ ? ബുൾബുളിലെ യക്ഷിയെ. അൻവിത ദത്തിന്റെ സംവിധാനത്തിൽ 2020 ജൂൺ 24 ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ‘Bulbbul’. ബുൾബുൾ ആണ് കഥയിലെ കേന്ദ്ര കഥാപാത്രം. ബോളിവുഡ് താരം ത്രിപ്തി ദിമ്രിയാണ് ബുൾബുൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Bulbbul review: Netflix film starring Tripti Dimri is a beguiling tale of  chudails and love1881ൽ ബംഗാൾ ബ്രിട്ടീഷ് പ്രവിശ്യയിലാണ് കഥ നടക്കുന്നത്. അഞ്ചു വയസായ ബുൾബുളിനെ ഇന്ദ്രനിൽ ഠാക്കൂർ എന്ന മധ്യ വയസ്കൻ വിവാഹം ചെയ്യുന്നു. അനിയനെ കാണിച്ച് ചേട്ടന് വിവാഹം ചെയ്ത് കൊടുക്കുന്ന ബാലവിവാഹ സമ്പ്രദായം. ഇന്ദ്രനിലിന് രണ്ട് സഹോദരങ്ങളാണുള്ളത്. ഇരട്ട സഹോദരനായ മഹീന്ദ്രയും ഇളയ സഹോദരൻ സത്യയും. മഹീന്ദ്രന് പ്രായത്തിനനുസരിച്ചുള്ള വിവേകമില്ല. ബുൾബുളും സത്യയും സമപ്രായക്കാരാണ്. 2 വർഷങ്ങൾക്ക് ശേഷം പഠനം കഴിഞ്ഞ് സത്യ നാട്ടിലേക്ക് മടങ്ങി വരുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. നാട്ടിലെത്തിയ സത്യ തന്റെ നാട്ടിൽ ആണുങ്ങളെ കൊല്ലുന്ന ഒരു യക്ഷിയുണ്ടെന്നറിയുന്നു. ബുൾബുളിന് സത്യ പറഞ്ഞ് കൊടുത്ത കഥകളിലെ അതേ യക്ഷി.
“You are all the same”

പുരുഷാധിപത്യത്തിന് കീഴിൽ ജീവിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് നിങ്ങൾക്കെന്തറിയാം. അവരുടെ സ്വപ്നങ്ങൾ, ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, ആഗ്രഹങ്ങൾ അങ്ങനെ എന്തിനെയെങ്കിലും കുറിച്ച് എന്തെങ്കിലും നിങ്ങൾക്കറിയുമോ. അവർ പറയാതെ നിങ്ങളെങ്ങനെ അറിയാനാണല്ലേ. പറയാൻ അനുവാദമുണ്ടെങ്കിലല്ലെ പറയാൻ പറ്റൂ. പുരുഷമേധാവിത്വത്താൽ ഉടഞ്ഞു പോയ സ്ത്രീ ജീവിതങ്ങൾ ഒരുപാടുണ്ട് സമൂഹത്തിൽ, അന്നും ഇന്നും. ‘Bulbbul’ നിങ്ങളോട് സംവധിക്കുന്നത് അത്തരത്തിൽ ഉടഞ്ഞു പോയ സിത്രീ ജീവിതങ്ങളെ കുറിച്ചല്ല. സ്ത്രീകളുടെ കാലിൽ ചങ്ങലയിട്ട ആണുങ്ങളെ തിരിഞ്ഞ് പിടിച്ച് ബലി നൽകുന്ന ഒരു യക്ഷിയെ കുറിച്ചാണ്.

Bulbbul (2020) - IMDbസ്ത്രീപക്ഷ സിനിമകൾ ഒരുപാടുണ്ട്. അവയിൽ മികച്ചതെന്ന് കണക്കാക്കാവുന്ന ചിത്രം തന്നെയാണ് ‘Bulbbul’. ഫെമിനിസം എന്നാൽ യഥാർത്ഥത്തിൽ എന്താണെന്ന് ഇപ്പോഴും മനസ്സിലാക്കാത്ത ചില മനുഷ്യരുണ്ട്. നീയൊരു പെണ്ണാണ് എന്ന് പറഞ്ഞ് പുച്ഛിക്കുന്ന ചില പുരുഷന്മാരുണ്ട്. പെണ്ണായാൽ ക്ഷമിക്കണം, മിണ്ടാതിരിക്കണം എന്ന് പറഞ്ഞ് പഠിപ്പിക്കുന്ന ചില സ്ത്രീകളുണ്ട്. ഇവരെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘Bulbbul’. സ്ത്രീ അമ്മയാണെങ്കിൽ അവളിലൊരു രാക്ഷസിയും ഉണ്ടായിരിക്കും. ചുവപ്പണിഞ്ഞൊരു സ്ത്രീ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ അപകടകാരിയാണ്.
Reshma Muraleedharan Tp ✍🏻
Movie – Bulbbul
Director – Anvita Dutt Guptan
Release – 24 June 2020