Reshma Raveendran
കുറച്ചു നാളുകളായി സീരിയൽസ് ശ്രദ്ധിച്ചുതുടങ്ങീട്ട്… സീരിയൽ കാണാത്ത ഒരാൾ ആയിരുന്നതുകൊണ്ട പലരും പറഞ്ഞു അതിലെ കഥകൾ കേട്ടപ്പോൾ തന്നെ ഈ ചിരി ആയിരുന്നു വരുക..എന്നാൽ കണ്ടുത്തുടങ്ങിയപ്പോളാണ് ഒരു കാര്യം ശ്രദ്ധിച്ചതു.എല്ലാത്തിലും കോമൺ ആയി കാണുന്ന ഒരു സാധനം.വേഷഭൂഷദികൾ .സ്വതവേ നായികമാർ പഞ്ചപുച്ഛം അടക്കി എല്ലാം കേട്ട് സഹിച്ചു ജീവിക്കുന്നവൾ പിനീട് ബോൾഡ് ആകുന്നവരും അല്ലാത്തവരും. വില്ലത്തികൾ നായികയെ ദ്രോഹിക്കുകയും ചെയ്യുന്നു..
പക്ഷെ ഇവരുടെ വേഷത്തിൽ നിന്നുതന്നെ നായികയേയും വില്ലത്തിയെയും എളുപ്പത്തിൽ മനസിലാകാം.
നായിക = ഏറ്റവും നാടൻരീതിയിലുള്ള വേഷം (സാരീ, പട്ടുപാവാട, ഹാഫ് സാരീ,അങ്ങേയറ്റം പോയാൽ ചുരിദാർ ), ഇടുന്ന ആഭരണങ്ങളും ആഹ്‌വിധം ഹെയർസ്റ്റൈൽ അതിനേക്കാൾ 🤭 രണ്ടുവശം മുടി പിന്നിലെക്ക് കെട്ടി ഇടുന്നവരും ഉണ്ട്.
വില്ലത്തി = ഹെവി മേക്കപ്പ്, ജീൻസ് or so called modern dress ഏതുമാവാം, ഹെയർസ്റ്റൈൽ മോഡേൺ തന്നെ, ഓർണമന്റ്സും സാമാന്യം ബേധപ്പെട്ട മോഡേൺ കളക്ഷൻസ്, sarees ആണെലോ ഹെവി type ഉം..
നായകൻ പ്രണയിക്കുന്നതോ മേല്പറഞ്ഞവിധമുള്ള നായികയേയും, വില്ലത്തിമാരെ മേല്പറഞ്ഞവിധത്തിലുള്ള appearence ൽ അറഞ്ചം പുറഞ്ചം പുച്ഛിക്കൽസും കളിയാക്കലും വേറെയും.
ഇതെന്താ ഇങ്ങിനെ ???
ഒന്നുല്ലേലും 2021 അല്ലെ, സീരിയൽസ് നിരോധിക്കണമെന്ന് ഒന്നും പറയുന്നില്ല.ഒന്നുമില്ലേലും ഒരുപാട് പ്രേക്ഷകർ audience ആയിട്ടുള്ള നിലക്ക് കുറച്ചെങ്കിലും അപ്ഡേറ്റ് ആയിക്കൂടെ ഇവർക്ക്..
കഥയിലോ ഇല്ല അങ്ങിനെ നോക്കിയാൽ films ഒരുപാട് നടന്നുനീങ്ങിയിരിക്കുന്നു അതിൽനിന്നൊക്കെ…
എന്തിനു ഇപ്പോളും മോഡേൺ ഡ്രസ്സ് ധരിക്കുന്ന പെൺകുട്ടികളെക്കാൾ ആൺകുട്ടികൾ നല്ലതെന്ന് വിലയിരുത്തുന്നത് നാടൻ വേഷധാരികളെ ഒന്ന് ട്രാക്ക് മാറ്റി പിടിച്ചൂടെ മാഷേ
Nb: ഇവരുടെ ഫോട്ടോയെ കിട്ടിയുള്ളൂ 😒