21 വയസ്സ്, രേഷ്മ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ

86

21 വയസ്സ് ,രേഷ്മ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പർ

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി എന്ന ഖ്യാതി നേടിയ എൽ.ഡി.എഫിന്റെ രേഷ്മ മറിയം റോയിക്ക് യു.ഡി.എഫ് കോട്ടയിൽ മിന്നും ജയം. വർഷങ്ങൾക്ക് മുമ്പ് സി.പി.എമ്മിന് കൈവിട്ടുപോയ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ സീറ്റാണ് രേഷ്മ റോയ് തിരിച്ചുപിടിച്ചത്. 470 വോട്ടുകൾ നേടിയ രേഷ്മ എഴുപത് വോട്ടുകൾക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി സുജാത മോഹനെ തോൽപ്പിച്ചത്. ഇരുപത്തിയൊന്ന് വയസ്സ് തികയാൻ കാത്തിരുന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച രേഷ്മയുടെ കഥ മുന്നേ വൈറലായിരുന്നു. നവംബർ 18നാണ് രേഷ്മക്ക് 21 വയസ്സ് തികഞ്ഞത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 19ഉം. കാത്തിരുന്ന് നാമനിർദേശക പത്രിക സമർപ്പിച്ചത് വെറുതെയായില്ലെന്ന സന്തോഷത്തിലാണ് രേഷ്മ റോയ്.
പഠനകാലത്താണ് രേഷ്മ കമ്മ്യൂണിസ്റ്റ് അനുഭാവിയായി മാറുന്നത്. എസ്.എഫ്.ഐയുടെ സെക്രെട്ടറിയേറ് അംഗവും ഡി.വൈ.എഫ്.ഐ യുടെ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കോന്നിയിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെയാണ് രേഷ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മിന്നും ജയം നേടുന്നതും