കേരള സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിൽ ആർ.എസ്.എസ് നൽകിയ വലിയ സംഭാവന

182

Resmi R Nair

ഒരു പത്തിരുപതു വർഷം മുൻപൊക്കെ കേരളത്തിലെ കവലകളിൽ കാണുന്ന ഒരു പ്രത്യേക വായിനോക്കി വിഭാഗം ഉണ്ടായിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഉണ്ടാകില്ല മദ്യപാനം കഞ്ചാവ് എന്നിവ ഉപയോഗിക്കാനുള്ള കാശൊക്കെ എവിടുന്നെങ്കിലും ഒപ്പിക്കും അത് ചിലപ്പോൾ തേങ്ങാ മോഷണവും റബർ ഷീറ്റ് മോഷണവും ഒക്കെ ആയിരിക്കും. സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ ആരെങ്കിലും വരുന്നോ എന്ന് ഒളിഞ്ഞു നോക്കുക കുളിമുറിയിൽ ഒളിഞ്ഞു നോക്കുക ഗൾഫുകാരുടെ ഭാര്യമാരെ പറ്റി കഥകൾ നിർമിക്കുക അത് പരസ്പരം പറഞ്ഞു ആത്മനിർവൃതികൊള്ളുക അതൊക്കെ ആയിരിക്കും പ്രധാന തൊഴിൽ.

കുടുംബത്തിനോ നാട്ടുകാർക്കോ പ്രത്യേകിച്ച് ഒരു ഉപകാരവും ഉണ്ടാകില്ല എന്ന് മാത്രമല്ല ശല്യവും ആയിരിക്കും. ഇവർക്കൊക്കെ ഒരു കുടക്കീഴിൽ ഒന്നിച്ചു പ്രവർത്തിക്കാൻ ഒരു അഡ്ഡ്രസ്സും, സംഘടനയും, കൂടി ഇരിക്കാൻ ഓഫീസ് എന്ന് വിളിക്കുന്ന കടമുറികളും, മോഷണത്തിന് പകരം രസീത് കുറ്റി അടിച്ചു പിരിക്കാനുള്ള പരിശീലനവും നൽകി എന്നതാണ് കേരള സാംസ്കാരിക രാഷ്ട്രീയ ചരിത്രത്തിൽ RSS നൽകിയ വലിയ സംഭാവന.