ഹിന്ദുത്വ കാർഡിലൂടെ ബിജെപി ഒരു വശത്തും മറ്റെല്ലാവരും എതിർപക്ഷത്തും എന്ന നിലയിലേയ്ക്ക് നാളെ മാറാവുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണം

0
131
Reshmi Renchen
ദില്ലിയുടെ മനം കേജ്രിവാള്‍ വീണ്ടും സ്വന്തമാക്കുമ്പോള്‍, മോദിക്ക് ബദല്‍ കേജ്രിവാള്‍ , പതിനഞ്ചു കൊല്ലം ദില്ലി വാണ കോണ്‍ഗ്രസ്‌ സംഘടന പ്രതിസന്ധിയില്‍ പെട്ടു സംപൂജ്യ തകര്‍ച്ച നേരിടുന്നു എന്നൊക്കെ ചര്‍ച്ചയാവുമ്പോള്‍ ദില്ലി തിരഞ്ഞെടുപ്പിന്‍റെ മറുപുറം കൂടി കാണേണ്ടതുണ്ട്. കോൺഗ്രസ് ശക്തമായ പ്രകടനം നടത്തി വോട്ട് നേടിയിരുന്നെങ്കിൽ ചിത്രം മാറിയേനെ .കോൺഗ്രസ് വോട്ടുകൾ നേടിയാണ് AAP ഈ വിജയം നേടിയത് എന്നതു സത്യത്തിൽ ഡൽഹിയിൽ ബിജെപി യുടെ വിജയമാണ്. ഹിന്ദുത്വ മാത്രം മുന്നോട്ടു വെച്ച് ബിജെപി മുഖ്യ പ്രതിപക്ഷം ആയിരിയ്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ചും, വിഭജന തന്ത്രം പയറ്റിയും , മുതിര്‍ന്ന നേതാക്കള്‍ തന്നെ നേരിട്ട് കളത്തില്‍ ഇറങ്ങി കളിച്ചിട്ടും ദില്ലി സ്വന്തമാക്കാനവാത്ത ഖിന്നത ഒക്കെ ബി ജെ പി നേതാക്കളിലും ക്യാമ്പുകളില്‍ കാണും എന്നിരുന്നാലും, രണ്ടായിരത്തി പതിനഞ്ചുമായി തട്ടിച്ചു നോക്കുമ്പോള്‍ ജെ പി നദ്ദയുടെ കീഴില്‍ ഇക്കുറി ബി ജെ പി സീറ്റുകള്‍ മുൻപത്തെക്കാള്‍ വര്‍ധിപ്പിച്ചതും , വോട്ടു വിഹിതം വര്‍ധിപ്പിച്ചതും കാണാതെ പോകരുത് .ആപ്പിനെ പോലെ റൊട്ടി , മകാന്‍ വെള്ളം, വെളിച്ചം സ്ത്രീ സുരക്ഷ പോലെ ജനപ്രിയ ജീവല്‍പ്രശ്നങ്ങളും പദ്ധതികള്‍ ഒന്നും മുന്നോട്ടു വെയ്ക്കാതെ യാണ് നിശബ്ദ മുന്നേറ്റം എന്ന് ഓര്‍ക്കണം. രാജ്യത്തെ കനത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളി വിടുകയും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ജനതയെ ഭിന്നിപ്പിച്ചു അനശ്ചിതാവസ്ഥയിലേക്ക് തള്ളിയിടുകയും ചെയ്തതവര്‍ ഇന്ന് രാജ്യ തലസ്ഥാനത്ത് ഏക പ്രതിപക്ഷ സ്ഥാനത്ത് അമര്‍ന്നിരിക്കുന്നത് ഹിന്ദുവത കാര്‍ഡ് മാത്രം ഇറക്കിയാണ് . ഹിന്ദുത്വ കാർഡിലൂടെ ബിജെപി ഒരു വശത്തും മറ്റെല്ലാവരും എതിർപക്ഷത്തും എന്ന നിലയിലേയ്ക്ക് നാളെ മാറാവുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരീക്ഷണം അല്ലെ നടന്നത് എന്ന് കൂടി ചിന്തിക്കേണ്ടിയിരിയ്കുന്നു,.