വളർത്തിയില്ലെങ്കിലും ആരെയും തളർത്തരുത്

0
117

Reshmi Renchen

കോവിഡ് സമയത്തു സിനിമ മേഖല പ്രതിസന്ധിയിൽ ആകുന്ന കാലത്തു, മോളി കണ്ണമാലിയെ പോലുള്ളയുള്ളവർ പലരും യു ട്യൂബ് ചാനൽ , പരസ്യങ്ങൾ , ഫോട്ടോ ഷൂട്ടിലേക്ക് തിരിയുന്നതിൽ സന്തോഷം . മോളി കണ്ണമാലിയുടെ ഈ ഗെറ്റ് അപ്പ് ൽ എനിക്ക് യാതൊരു അപാകതയും തോന്നുന്നില്ല . ലോക ഫാഷൻ റാമ്പുകളിൽ ഇന്ന് കറുത്ത നിറം കീഴടക്കി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മോളി കണ്ണമാലി ആധുനിക വേഷം ധരിക്കുമ്പോൾ പരിഹസിക്കാൻ തോന്നുന്നത് നമ്മുടെ ആറ്റിട്യൂട് ഇഷ്യൂ മാത്രമായി കാണാനേ സാധിക്കുന്നുള്ളൂ .പിന്നെ ഇതിനിടയിൽ ,കോവിഡ് കാലത്തെ ലൈംഗികത എന്ന തലക്കെട്ടിലെ ആ മാർക്കറ്റിങ് strategy കാണാഞ്ഞിട്ടോ , കറുപ്പിന്റെ കരുത്തിനു ഫ്ലോയ്ഡ് കാലത്തു കൊടുക്കുന്ന പ്രാധാന്യത്തിനു പിന്നിലെ ബുദ്ധി അറിയാഞ്ഞിട്ടോ അല്ല ഇതിൽ ഊന്നി എഴുതുന്നത് . ഈ പ്രതിസന്ധി കാലത്തു മോളി കണ്ണമാലിയെ പോലെ ഒന്നാം നിര നടി- നടൻമാർ അല്ലാത്ത കലാകാരന്മാരും കലാകാരികളും ഈ കാലത്തെ അതിജീവിക്കണം . അവർക്കും തൊഴിൽ ഉണ്ടാകണം . കോവിഡ് കാലം നൽകുന്ന സാമ്പത്തിക മാനസിക ശാരീരിക പ്രതിസന്ധികൾക്കിടയിൽ പിടിച്ചു നിൽക്കാനാവാതെ ജീവിതം അവസാനിപ്പിച്ച് പോകുന്നവരുടെ എണ്ണം വർധിക്കുന്ന കാലത്തു വളർത്തിയില്ലെങ്കിലും ആരെയും തളർത്തരുത്