“അരിച്ചാക്ക് കമാന്റോകളെ കയ്യടിക്കുന്നവർക്കു കൈലാഷിന്റെ കമാന്റോയെ പരിഹസിക്കാൻ അവകാശമില്ല” ,ബിക്കിനി മോഡൽ രശ്മി നായർ കൈലാഷിന് പിന്തുണ നൽകിക്കൊണ്ടുള്ള പോസ്റ്റ്

424

ഇപ്പോൾ സൈബർ ആക്രമണത്തിന് വിധേയമാകുന്ന നടനാണ് കൈലാഷ് . അദ്ദേഹത്തിന് പിന്തുണയറിയിച്ചു കൊണ്ട് നിരവധി സിനിമാ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ബിക്കിനി മോഡൽ ആയ രശ്മി നായർ ആണ് ഏറ്റവും ഒടുവിൽ പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റ് ഇട്ടതു. രശ്മിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

Resmi R Nair

മലയാള സിനിമാ നടൻ കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാൾ ഏതെങ്കിലും തന്ത നടന്റെ മോൻ നടനായി ജനിച്ചു എന്നതുകൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടിൽ നിന്നും സ്വന്തം കഴിവുകൾ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ് . അയാളുടെ അഭിനയത്തെ വിമർശിക്കാം സിനിമകളെ വിമർശിക്കാം അരിച്ചാക്കിൽ പട്ടാള യൂണിഫോമിട്ടു കമാൻഡോ ഓപ്പറേഷൻ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കയ്യടിക്കുന്ന മലയാള സിനിമാ പ്രേക്ഷകർക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാൻഡോ നായക വേഷം ചെയ്യുന്നു എന്നത് പോസ്റ്ററിൽ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ് .

**