പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര, അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു

166
Resmitha Ramachandran 
പ്രസ്താവനയിൽ ഖേദമില്ല എന്ന് കപിൽ മിശ്ര. അയാൾ ഇപ്പോഴും സ്വതന്ത്രനായി വിഹരിയ്ക്കുന്നു.കലാപം ആസൂത്രിതമല്ലെന്ന് അമിത് ഷാ. ഭരണകൂടം തന്നെ ഇത്തരത്തിൽ ലാഘവത്തിൽ പെരുമാറുമ്പോൾ ജനം ആശങ്കയിലാണ്. പലരും കയ്പ്പിടിയിലൊതുങ്ങുന്ന വീട്ടു സാധനങ്ങളുമായി കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും കൂട്ടി താമസസ്ഥലങ്ങൾ വിട്ടു പോകുന്നു. അന്നന്നത്തെ അന്നം തേടുന്ന ദരിദ്രരായ മനുഷ്യരുടെ അവശേഷിക്കുന്ന ജീവനോപാധിയും തീയിട്ടും കൊള്ളയടിച്ചും നശിപ്പിക്കുന്ന ക്രിമിനലുകൾ. ആട്ടയും പാലും പച്ചക്കറിയും കിട്ടാതെ അർദ്ധ പട്ടിണിയിൽ നിന്ന് മുഴു പട്ടിണിയിലേക്കായ ദരിദ്രർ.ദില്ലി മുഖ്യമന്ത്രി ധ്യാനവും പ്രാർത്ഥനയും കൊണ്ട് കലാപത്തെ നേരിടുവാനുള്ള ശ്രമത്തിലാണ്. ദൈവത്തിനും ജനത്തിനുമിടയ്ക്കാണ് ജനാധിപത്യത്തിന്റെ നടപടിക്രമങ്ങളെങ്കിൽ നമ്മളെന്തിനാണ് തിരഞ്ഞെടുപ്പുകളിലൂടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്? കോടതികൾ കൂടുന്നത് കലാപകാരികൾ അക്രമിച്ചവർക്ക് ചികിത്സ കൊടുക്കണം എന്ന ചാരിറ്റബ്ൾ ഉത്തരവുകൾ പുറപ്പെടുവിക്കാനാണോ? ജനത്തിനറിയേണ്ടത്:
1. ദില്ലിയിലെ ഒന്നാമത്തെ കലാപകാരിയായ കപിൽ മിശ്രയെ എപ്പോൾ അറസ്റ്റ് ചെയ്യും?
2. കലാപബാധിത പ്രദേശത്തുള്ളവർക്ക് ഭക്ഷണമെത്തിക്കാൻ എന്താണ് നടപടി?
3. കലാപബാധിതരായ ആളുകളുടെ സുരക്ഷിതമായ പുനരധിവാസത്തിന് എന്താണ് നടപടി?
4. പ്രശ്നബാധിത പ്രദേശത്ത് കണ്ടാലുടനെ വെടിവെയ്ക്കാനുള്ള ഉത്തരവ് CAA വിരുദ്ധ പ്രക്ഷോഭകാരികൾക്ക് എതിരെയാകുമോ പ്രയോഗിക്കുക?
5. ഭരണഘടന ഉറപ്പു നൽകുന്ന പ്രതിഷേധിയ്ക്കാനുള്ള അവകാശത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം ഉൾപ്പെടില്ലേ?
6. ഷഹീൻ ബാഗുകളെ സർക്കാർ ഭയക്കുന്നത് എന്തുകൊണ്ടാണ്?
Advertisements