നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല…ഉള്ളത് മതം മാത്രം

6725

Resmitha Ramachandran

നോക്കൂ, മതം / വിശ്വാസം ഒക്കെഎത്ര നന്നായി നമ്മെ മയക്കിക്കിടത്തുന്നുവെന്ന്….!

അയോദ്ധ്യയിലൂടെ സജീവമായ മതം ശബരിമലയിലൂടെ, ദാവൂദി ബോറയിലൂടെ, മുസ്ലീം പള്ളി പ്രവേശന പ്രശ്നത്തിലൂടെ, പാഴ്സി സ്ത്രീയുടെ വിവാഹാനന്തര അവകാശങ്ങളിലൂടെ , ഏഴംഗ ബെഞ്ചിലൂടെ കുറേക്കാലം കൂടെ നമ്മെ ഇല്യൂഷനുകളിൽ നിർത്തും. ഹോളിക്കാലത്ത് വടക്കേ ഇന്ത്യക്കാർ കഴിക്കുന്ന ഭാംഗ് കലർന്ന ബദാംപാലു പോലെയാണത് ! കഴിക്കുമ്പോ അതിന്റെ വിഷ രുചി അറിയുന്നില്ല – കുറെയധികം നേരത്തേക്ക് കഴിക്കുന്നവർ നിറങ്ങളിലും ഭ്രമ കല്പനകളിലും ലയിക്കുക്കയും ചെയ്യും. ആ സമയത്ത് നിങ്ങളുടെ കാലുകൾ തന്നെ ആരെങ്കിലും അറത്തു മാറ്റിയാലും അറിയണമെന്നില്ല. മതവും അനുബന്ധ വിശ്വാസങ്ങളും അങ്ങനെ തന്നെയാണ് – അതിൽ വിഹരിക്കുന്ന സമയമത്രയും നമ്മുടെ മനസ്സിൽ പെട്രോളിന്റെയും ഉള്ളിയുടെയും വിലക്കയറ്റമില്ല, തകരുന്ന സമ്പദ് വ്യവസ്ഥയില്ല, തൊഴിൽ ഇല്ലായ്മ ഇല്ല, സർക്കാർ വിത്തെടുത്തു കുത്തുന്നു എന്ന അലട്ടയില്ല – നമ്മൾ സുഖകരമായ ട്രാൻസിലാണ്. മൂപ്പര് അതുകൊണ്ടുതന്നെയാണ് മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് തന്നെ മതത്തെ വിളിച്ചത്.