കൊറോണക്കാലം വംശവിദ്വേഷത്തിൻ്റെ കാലമാകരുത്

59
resmitha ramachandran
കൊറോണക്കാലം വംശവിദ്വേഷത്തിൻ്റെ കാലമാകരുത്….
ചൈനീസ് പതാകയിലെ നക്ഷത്രങ്ങൾക്കു പകരം കൊറോണ വൈറസിനെ വരച്ചു ചേർത്ത് ഡെൻമാർക്ക് പത്രം.POTUS കോവിഡ് വ്യാപന തുടക്കത്തിൽ കൊറോണയെ ചൈനീസ് വൈറസ് യെലോ വൈറസ് എന്നൊക്കെയാണ് വിളിച്ചിരുന്നത്ർ ഇപ്പോ ചൈനയുടെയും ഇന്ത്യയുടെയുമൊക്കെ സഹായത്തോടെ രോഗവ്യാപനം തടയാൻ ചക്രശ്വാസം വലിക്കുന്ന അവസരത്തിൽ ചൈനീസ് വൈറസ് Danish newspaper's virus cartoon angers China | Daily Mail Onlineഎന്ന വിളി തിരുത്തി കൊറോണ വൈറസ് എന്നായി മാറിയിട്ടുണ്ട്.
ഡെൻമാർക്കിലുള്ളവർ ഇക്കാര്യം ഓർക്കുന്നത് നന്ന് ഇന്ത്യയിൽ ദില്ലിയിലെ മത സമ്മേളനത്തിൽ രോഗ വ്യാപനം വന്നതുമുതൽ രോഗ വ്യാപനത്തിൻ്റെ ഉത്തരവാദിത്വം ഒരു പ്രത്യേക വിഭാഗത്തിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള പുറപ്പാടാണ് രണ്ടാഴ്ച മുമ്പ് വരെ കുർബാന കൂടിയവരും സമ്മേളനങ്ങൾ നടത്തിയവരും കല്യാണ സത്ക്കാരങ്ങൾ നടത്തിയവരും പൊങ്കാല ഇട്ടവരും ഒക്കെ കല്ലെറിയുന്ന കൂട്ടത്തിലുണ്ട്.
നിരുത്തരവാദിത്തപരമായി ഏതൊരു കൂട്ടം കൂടൽ നടത്തിയവരും രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട് എന്നാൽ അത് ഒരു കൂട്ടം ആളുകളെ വംശീയമായോ വർഗ്ഗീയമായോ മതപരമായോ ഒറ്റതിരിയ്ക്കാനുള്ള മാർഗ്ഗമാകരുത് മാനവികതയും ശാസ്ത്രവും പൊതുബോധവും ഒത്ത് ചേർന്ന് ഭൂമിയിലെഎല്ലാ വൈറസുകളെയും തുരത്തുന്ന പുതിയ യുഗത്തിലേക്ക് നമുക്കുണരാം… സ്നേഹം.
Advertisements