(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Ressel Ressi ന്റെ കുറിപ്പ്

വിസ്‌കി എന്താണെന്ന് അറിയണമെങ്കില്‍ ആദ്യം സ്‌കോട്‌ലന്‍ഡിനെ അറിയണം

ഇത്തവണ വേനൽ അവസാനിക്കുന്നതിന് മുൻപായി ഒരു യാത്ര തരപ്പെട്ടു. ഒട്ടേറെ ദ്വീപുകൾ ചേർന്നുകിടക്കുന്ന സ്കോട്ലൻഡിലെ സ്കൈ എന്ന ദ്വീപിലേക്ക്. സ്കോട്ലൻഡിനെ സ്കോട്ലൻഡാക്കി മാറ്റുന്നത് മലകളും അരുവികളും കടലും ഒക്കെ ചേർന്നുകിടക്കുന്ന ഭൂപ്രകൃതിയും സ്കോച്ച് വിസ്കിയും ആണ്. ലോക ടൂറിസം മാപ്പിൽ മുന്നിലെത്താൻ സ്കോച്ച് വിസ്കിയുടെ സഹായം ചെറുതല്ലെന്നു തോന്നുന്നു. ഇവരുടെ തനതായ ഡിസ്റ്റിലെറി ടൂറുകളും ടേസ്റ്റിങ് സെഷൻസും ഒരുപാട് ആളുകളെ ആകർഷിക്കുന്നുണ്ട്. അവിടെ താമസിച്ച നാലുദിവസത്തിനിടയിൽ ഞങ്ങൾക്കും അവസരം കിട്ടി സ്കൈയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിസ്റ്റിലെറിയായ ടാലിസ്കാറിൽ പോകാനും ടൂറിൽ പങ്കെടുക്കാനും.

വിസ്കി ടൂർ എന്നുവെച്ചാൽ ഡിസ്റ്റിലെറിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം ആണ്. ഫിനിഷിങ് പോയിന്റിൽവെച്ച് ഒരു ടെസ്റ്റിങ് സെഷനും. ഞങ്ങളവിടെ കണ്ട ടാലിസ്കാർ സ്റ്റാഫെല്ലാം അവരുടെ ഉത്പന്നത്തിന്റെ, വിസ്കിയുടെ പാരമ്പര്യത്തിൽ ഉള്ളിൽതട്ടി അഭിമാനിക്കുന്നവരെപോലെ തോന്നി. ഞങ്ങളുടെ ടൂർ ഗൈഡ് നാൽപതുവർഷത്തോളമായി അവിടെ ജോലിചെയ്യുന്ന ഒരാളാണ്. കാര്യങ്ങൾ ലളിതമായി പറഞ്ഞുതരാൻ നോക്കുന്ന ഒരാൾ. ആമുഖം ഏകദേശം ഇങ്ങനെ. സിംഗിൾ മാൾട്ട് വിസ്കി എന്നുവെച്ചാൽ ഒരു സിംഗിൾ ഡിസ്റ്റിലെറിയിലെ വിസ്കിയാണ്. സ്കോട്ലൻഡിലെ ഓരോരോ പ്രദേശത്തെ ഡിസ്റ്റിലെറികൾ വേറിട്ട രുചിക്കും ഫ്ളേവറിനും പ്രശസ്തമാണ്. ഞങ്ങൾ വന്നിരിക്കുന്ന സ്കൈ റീജിയൻ പീറ്റ് രുചിയിലെ അവസാനവാക്കാണ്.

കടലും പുകയും ചേർന്ന ഒരു സ്വാദ്. സിംഗിൾ മാൾട്ടിൽതന്നെ പ്രീമിയം ആയി പരിഗണിക്കപ്പെടുന്നു ഇത്. ഈ തറവാട്ടിലെ മറ്റു പ്രധാന താവഴികളാണ് ലഫ്രോയ്ഗ്, ആഡ്ബെർഗ്, ലഗാവ്ലിൻ ഒക്കെ.ടാലിസ്കാറിൽ ടൂറിനിടെവെച്ചിരിക്കുന്ന ഒരു ചാർട്ടിൽ എല്ലാ സ്കോച്ച് റീജിയൻസും രുചികളും കാണിച്ചിരിക്കുന്നു. കാര്യങ്ങൾ ചക്കപോലെ കുഴയ്ക്കാതെ ലളിതമായി അവതരിപ്പിക്കാനുള്ള സായിപ്പിന്റെ കഴിവിന് ഒരു സല്യൂട്ട് .

കുറെനാളായി മനസ്സിലുള്ള ഒരു ചോദ്യം. സ്കോച്ച് വിസ്കിയിൽ പീറ്റ് ഫ്ളേവർ എങ്ങനെ ചേരുന്നു. കേട്ട പാടെ ഗൈഡ് ചിരിച്ചു ‘എത്ര കേട്ടിരിക്കുന്നു…’അത് ഞങ്ങളുപയോഗിക്കുന്ന വെള്ളത്തിന്റെയും ഇവിടുത്തെ കാറ്റിന്റെയും പീറ്റിന്റെയും ഗുണമാണ്. ഒപ്പം ചേർത്തു, കഴിഞ്ഞ നൂറ്റമ്പതുവർഷമായി ടാലിസ്കാർ ഉപയോഗിക്കുന്നത് ഒരേ ഉറവയിലെ വെള്ളമാണ്.

എന്താണീ പീറ്റ് വിസ്കി?

പീറ്റിന്റെ കഥയറിയണമെങ്കിൽ സ്കോട്ലൻഡിലെ പീറ്ററിനെയറിയണം. ഇവിടുത്തെ ചതുപ്പുനിലങ്ങളിലെ പായലും ചെടികളും അനേകായിരം വർഷം ജീർണിച്ചുണ്ടാകുന്ന കൽക്കരിപോലുള്ള സാധനം ആണ് പീറ്റ്. ഇത് കത്തിക്കുമ്പോഴുള്ള പുകയാണ് പീറ്റ് വിസ്കിക്ക് ആ ഫ്ളേവർ കൊടുക്കുന്നത്.വാറ്റുന്നതിന്റെ പ്രോസസ് കേട്ടപ്പോൾ എത്ര സിമ്പിൾ പക്ഷേ, പവർഫുൾ എന്നു തോന്നിപ്പോയി.
ഇവിടുത്തെ വെള്ളവും പീറ്റും നമുക്കുണ്ടാക്കാൻ പറ്റില്ലല്ലോ എന്നാലോചിച്ചപ്പോൾ ആവേശം തണുത്തു.അണിയറരഹസ്യങ്ങൾ ഒഴിവാക്കി ഗൈഡ് പറഞ്ഞുതന്നതിൽ മനസ്സിലാക്കിയത് ഇതാണ്…

ഐറിഷ് വിസ്‌കി അയർലണ്ടുകാരൻ സായിപ്പാണ്‌. മൂന്ന് വർഷത്തിന് മേലെയെങ്കിലും ബാരലിൽ അടച്ചു സൂക്ഷിച്ചതിനു ശേഷം മാത്രമേ ഐറിഷ് വിസ്കി ഉപയോഗിക്കുകയുള്ളു. അല്പം പഴച്ചാറിന്റെ രുചിയുള്ള വിസ്കിയാണ് കനേഡിയൻ വിസ്‌കി. ഓരോ വിസ്‌കിക്കും ഓരോ രുചിയും വീര്യവുമാണ്. സ്‌കോച്ച് വിസ്‌കിക്കും സിംഗിൾ മാൾട്ടിനുമാണ് ഏറ്റവും വീര്യം കൂടുതൽ. ഐറിഷ്,കനേഡിയൻ എന്നിവ അത്ര കഠിന ഹൃദയരല്ല. കുടിക്കുന്ന കള്ളിനെ ബഹുമാനിക്കണം എന്നാണ് പണ്ട് മോഹൻലാൽ രാവണപ്രഭു സിനിമയിൽ പറഞ്ഞിട്ടുണ്ട്. ..So ഈ മദ്യരാജാവിനെ ഒന്ന് ബഹുമാനിച്ചോളു.

You May Also Like

ഭൂമുഖത്തുനിന്നും തേനീച്ചകൾ അപ്രത്യക്ഷ്യമായാൽ, പിന്നീട് മനുഷ്യൻ ഭൂമിയിൽ നാലു വർഷം മാത്രമേ ജീവിക്കൂ

ലോകത്തുള്ള തേനീച്ചകൾ മുഴുക്കെ അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും ? നമുക്ക് തേൻ ലഭിക്കാതെ വരും എന്നായിരിക്കും കൂടുതൽ പേരും പറയുന്ന മറുപടി ..എന്നാൽ തേനീച്ചകളുടെ

ഉപഗ്രഹ വിക്ഷേപണത്തിന് പടിഞ്ഞാറുള്ള തുമ്പയ്ക്കു പകരം കിഴക്കുള്ള ശ്രീഹരിക്കോട്ട തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട് ?

ഇന്ത്യയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി പടിഞ്ഞാറൻ തീരത്തുള്ള തുമ്പയ്ക്കു പകരം കിഴക്കൻ തീരത്തുള്ള ശ്രീഹരിക്കോട്ടയാണ്

ചെറുവിരൽ നിസാരക്കാരനല്ല, തള്ളവിരൽ കഴിഞ്ഞാൽ പുലി

നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുന്നു എന്ന് വിചാരിക്കുക. നിങ്ങളുടെ ഒരു വിരൽ മുറിച്ചു മാറ്റാൻ സമ്മതിച്ചാൽ നിങ്ങളെ അവർ മോചിപ്പിക്കും. ഏതു വിരൽ ആയിരിക്കും നിങ്ങൾ മുറിക്കുവാൻ സമ്മതിക്കുന്നത് ??

ആംബർഗ്രിസ്- തിമിംഗല ശർദ്ദിയല്ല, അതൊരു രോഗ നിദാനവസ്തുവാണ്

തിമിംഗലങ്ങളിൽ നിന്നുലഭിച്ച മുപ്പത് കോടി വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ തൃശൂരിലെ ചേറ്റുവയിൽ നിന്ന് വനം വകുപ്പ് വിജിലൻസ് അറസ്റ്റ് ചെയ്തത്