ഭൂമിയിലെ ഏഴു വർഷങ്ങൾക് തുല്യമാണ് ആ ഗ്രഹത്തിലെ ഒരു മണിക്കൂർ എന്നത്

0
398

Rethi Krishnan

‘ഇന്റർസ്റ്റെല്ലാർ’ എന്ന സിനിമ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്. എത്ര തവണ കണ്ടാലും വീണ്ടും കാണുമ്പോൾ പുതിയ ഒരു അനുഭവവും പുതിയ ഒരു വ്യാഖ്യാനവും ക്രിസ്റ്റഫർ നോളൻ സിനിമകൾ നമുക്ക് സമ്മാനിക്കുന്നു.

The science of Interstellar: astrophysics, but not as we know it |  Interstellar | The Guardianവളരെ സൂക്ഷ്മമായി ഓരോ ഷോട്ടും ഓരോ ഫ്രെയിമും കിറു കൃത്യമായി ചീത്രീകരിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ക്രിസ്റ്റഫർ നോളനും. അതിന്റെ ഒരു ഉദാഹരണം ഇന്റർസ്റ്റെല്ലാറിൽ നിന്ന് തന്നെ പറയാം
ക്രിസ്റ്റഫർ നോളന്റെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ഇന്റെർസ്റ്റെല്ലർ. ഏറ്റവും കൂടുതൽ പഠനങ്ങൾ നടന്നിട്ടുണ്ടാവുക ഈ സിനിമയെ കുറിച്ചായിരിക്കും. ഫിസിക്സിലെ പല പ്രധാനപ്പെട്ട തത്വങ്ങളെ അതി സൂക്ഷ്മമായും എന്നാൽ വസ്തുനിഷ്ഠവും മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലും അവതരിപ്പിച്ചിരിക്കുന്നുണ്ട്. ഈ സിനിമയിൽ കഥാപാത്രങ്ങളായ ശാസ്ത്രജ്ഞർ മില്ലേഴ്സ് പ്ലാനറ്റ് എന്ന ഗൃഹത്തിൽ എത്തിച്ചേരുന്നു. അവിടെ ഭൂമിയെക്കാൾ 130 സ്ഥാനം ഇരട്ടി ഗുരുത്വാകര്ഷണമാണ് ഉള്ളത്. മാത്രമല്ല അവിടെ ചിലവഴിക്കുന്ന ഒരു മണിക്കൂർ എന്നത് ഭൂമിയിലെ ഏഴു വർഷങ്ങൾക് തുല്യമാണ്.

A guide to the incredible science behind Interstellar | British GQ |  British GQഅതായത് അവിടത്തെ ഓരോ 0.023 സെക്കന്റിലും ഭൂമിയിലെ ഒരു ദിവസം കടന്നു പോവുന്നു. ഇത് അവതരിപ്പിക്കാൻ നോളൻ മറ്റൊരു രീതി ഉപയോഗിക്കുന്നു. അവർ മില്ലേഴ്സ് പ്ലാനെറ്റിൽ ഇറങ്ങിയത് മുതൽ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാം. ഇതിൽ ഓരോ 0.023 സെക്കൻഡുകൾ കഴിയുമ്പോഴും ഒരു പ്രത്യേക തരത്തിലുള്ള ടിക്ക് ശബ്ദം കേൾക്കാം. ഇത് ഭൂമിയിലെ ഒരു ദിവസം കടന്നു പോയി എന്ന് കാണിക്കാനാണ്. ഇത്രയും സൂക്ഷ്മമായി സിനിമ ചിത്രീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ട് എന്ന് തോന്നുന്നില്ല. ഇന്റർസ്റ്റല്ലറിലെ ഓരോ രംഗവും അത്രയും കൃത്യമായാണ് ചെയ്‌ത്രീകരിച്ചിരിക്കുന്നത്.

Movie Review: Interstellar, Christopher Nolan delivers a masterpiece - The  Economic Timesസിനിമയുടെ പൂർണതക്ക് വേണ്ടി, താൻ ആഗ്രഹിക്കുന്ന കാര്യം അതെ പോലെ സിനിമയിൽ ലഭിക്കാൻ വേണ്ടി ഏത് ഏറ്റവും വരെ പോകുന്ന ആളാണ് ക്രിസ്റ്റഫർ നോളൻ. ഇന്റെർസ്റ്റെല്ലർ എന്ന ചിത്രത്തിലെ ചോള കൃഷിയുടെ ഇടയിലൂടെ വണ്ടി ഓടിച്ചു പോകുന്ന രംഗം ഷൂട്ട് ചെയ്യാൻ വേണ്ടി 500 ഏക്കറോളം സ്ഥലത്തു ചോള കൃഷി നടത്തി രംഗം ഷൂട്ട് ചെയ്ത ആളാണ് നോളൻ. അതിനുശേഷം ആ ചോളം വിറ്റ് ലാഭവും ഉണ്ടാക്കി എന്നാണ് പറഞ്ഞ കേട്ടിട്ടുള്ളത്.ഇന്റർസ്റ്റെല്ലാർ കാണുന്ന ഒരാൾക്കു അത് ആദ്യ തവണ കാണുന്നതിൽ നിന്ന് പൂർണമായി മനസ്സിലാക്കാൻ കുറച്ച കഷ്ടപ്പാടുണ്ട്. പക്ഷെ സൂക്ഷ്മമായി വീക്ഷിച്ചാൽ ഇത്രയും മനോഹരമായ മറ്റൊരു സയൻസ് ഫിക്ഷൻ സിനിമ വേറെ ഇല്ല.

കഥ മനസിലാകാത്തവർക്കായി video

**