തലയ്ക്കു മുകളിൽ കണ്ണുകൾ ഉള്ള ജീവിയായ തിരണ്ടി മത്സ്യത്തിന്റെ കണ്ണുകൾ അതിനെ എങ്ങനെ സഹായിക്കുന്നു ?

അറിവ് തേടുന്ന പാവം പ്രവാസി

തിരണ്ടി വർഗങ്ങളെല്ലാം പൊതുവെ അപകടകാരികളാണ്.തിരണ്ടിയുടെ പരന്ന ശരീരത്തിന് നീളത്തേക്കാൾ വീതി കൂടുതലാണ്. വാലിന് ശരീരത്തേക്കാൾ മൂന്നോ, നാലോ ഇരട്ടി നീളവുമുണ്ട്. പൃഷ്ഠപത്രവും, പുച്ഛപത്രവും ഇല്ല. തലയുടെയും, ശരീരത്തിന്റെയും ഉപരിഭാഗത്തും, വാലിന്റെ ആരംഭസ്ഥാനത്തും നിരവധി ചെറുമുഴകളുണ്ട്. ഇളം പ്രായത്തിൽ ഈ മത്സ്യത്തിന്റെ പുറംഭാഗം ചുവപ്പ് കലർന്ന ഊതനിറമാണ്. പ്രായമാകുമ്പോൾ ഈയത്തിന്റെ നിറമാകുന്നു. ചാട്ടവാർ പോലെയുള്ള വാലിന്റെ ആരംഭത്തിൽ ഒന്നോ ,രണ്ടോ വലിയ മുള്ളുകളുണ്ടാകും. ഇരുവശവും ചർമദന്തങ്ങളും. 10-12 സെ.മീ. നീളമുള്ള ഈ മുള്ളിലൂടെ വിഷം വമിപ്പിക്കാൻ കഴിയും. ഒരു മുള്ളു നശിച്ചാൽ മറ്റൊന്ന് അതിനുപകരം മുളച്ചുവരും.

 ശാന്തസമുദ്രതീരങ്ങളിലെ ഗോത്രവർഗക്കാർ അഗ്രത്തിൽ വിഷംപുരട്ടിയ തിരണ്ടിമുള്ളുകൾ കുന്തമുനയായി ഉപയോഗിക്കുന്നു. കവചിതവർഗങ്ങളാണ് ഇവയുടെ മുഖ്യ ആഹാരം. ഇതിന്റെ മാംസം മനുഷ്യർ ഭക്ഷണത്തിന് ഉപയോഗിക്കുന്നു. തൊലി ഊറയ്ക്കിട്ടാൽ നല്ല തുകലാകും.തിരണ്ടികൾ കടലിനടിത്തട്ടിലുള്ള ചെളിയിൽ പൂണ്ടാണ് കിടക്കുന്നത്. അപ്പോൾ അവയുടെ വാലും, കണ്ണുകളും മാത്രമേ പുറത്തു കാണാൻ കഴിയു. അപൂർവമായി മാത്രമേ അവ മുകൾപ്പരപ്പിലേക്കു വരാറുള്ളൂ.

ഭക്ഷണസമയത്തു അവ ആഴമുള്ള സ്ഥലങ്ങളിൽ ആയിരിക്കും തമ്പടിക്കുക. ഇത്തരം സന്ദർഭങ്ങളിൽ പതിയിരുന്നു ഇര പിടിക്കുന്നതിനും, ശത്രുക്കളുടെ സാന്നിധ്യം അറിയുന്നതിനും കണ്ണുകളുടെ ഈ പ്രേത്യേകത അവയെ സഹായിക്കുന്നു.ഇരയെ പിടിക്കാൻ മണ്ണിൽ മൂടി കിടക്കും കണ്ണ് മാത്രം കാണാൻ പറ്റും. ഇരയെ പിടിച്ചുകഴിഞ്ഞാൽ അവയ്ക്കു ഇരയെ കാണാൻ പറ്റില്ല കാരണം വാ അടിഭാഗത്താണല്ലോ. കണ്ണ് മുകളിലും.അതിനാൽ ഇര പിടിക്കുവാൻ കണ്ണുകൾ തിരണ്ടിയെ സഹായിക്കുന്നില്ല. Electro sensors ഉപയോഗിച്ചാണ് അടുത്ത ഇരയെ മനസ്സിലാക്കുന്ന ത്. പരന്ന ശരീരമായതിനാൽ മണ്ണിൽ പൂണ്ടു കിടക്കുമ്പോഴും മുകളിലെ കാഴ്ചകൾ കാണാൻ അവയുടെ കണ്ണുകൾ സഹായിക്കുന്നു.കേരളത്തിന്റെ തീര സമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം തിരണ്ടിമത്സ്യമാണ് അടവാലൻ തിരണ്ടി (Stingray). വാലൻ തിരണ്ടി, കൊടിവാലൻ തിരണ്ടി, ഓലപ്പടിയൻ തിരണ്ടി എന്നീ പേരുകളും ഇവയ്ക്കുണ്ട്.

നീല നിറത്തിലുള്ള പൊട്ടുകൾ പോലുള്ള അടയാളമുള്ള തിരണ്ടികളിൽ ആൺ മത്സ്യങ്ങൾ 10 വർഷവും, പെൺ മത്സ്യങ്ങൾ 13 വർഷവും ജീവിച്ചിരിക്കും. ചെറിയ മത്സ്യങ്ങളും ,ചിപ്പികളും ആണ് ഇവയുടെ ഇഷ്ടാഹാരം. ഇതിന്റെ വാലുകൊണ്ടുള്ള പ്രഹരമേറ്റാൽ മരണം ഉറപ്പാണ്. ഇരകളെ പിടിക്കാനും ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുമാണ് ഇലക്ട്രിക് റേ തിരണ്ടി ഷോക്ക് നൽകുന്നത്. വളരെ പതുക്കെ നീന്താൻ ഇവയ്ക്ക് കഴിയും.മണ്ണിനടിയിൽ പതുങ്ങിയിരുന്ന് ഇരയെ ആക്രമിക്കുന്നതാണിവയുടെ പ്രധാന രീതി.

You May Also Like

ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും പിന്നെയും കുറേനാൾ കൂടി ‘കൂളായി’ ജീവിക്കാന്‍ കഴിവുള്ള ജീവിയുണ്ട്

ശാസ്ത്രലോകത്തിന് നിരന്തരമായ അദ്ഭുതങ്ങള്‍ സമ്മാനിക്കുന്ന ജലക്കരടി അറിവ് തേടുന്ന പാവം പ്രവാസി ഭൂമിയിലെ സർവരും മരിച്ചൊടുങ്ങിയാലും…

രണ്ടാം ഗൾഫ് യുദ്ധത്തിൽ ഫിർദോസിലെ സദ്ദാം പ്രതിമ വലിച്ചു താഴെയിട്ട സംഭവം എങ്ങനെയാണ് വളരെ പ്രാധാന്യം അർഹിക്കുന്നത്?

ബഗ്ദാദ് പോരാട്ടത്തിന് വലിയ മാധ്യമശ്രദ്ധയും , ലോകശ്രദ്ധയും കൈവന്നിരുന്നു. ഒട്ടേറെ ചിത്രങ്ങൾ, വി‍ഡിയോകൾ, ലൈവ് ടെലിക്കാസ്റ്റുകൾ ഒക്കെ ഉണ്ടെങ്കിലും ഈ പോരാട്ടത്തെക്കുറിച്ചുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഒരു ചിത്രമാണ്. ഇറാഖ് ഭരണാധികാരിയായ സദ്ദാമിന്റെ പ്രതിമ താഴേക്കു വലിച്ചിടുന്ന ചിത്രം.

രവീന്ദ്ര നാഥ ടാഗോർ മധുമഞ്ജരി എന്ന് പേരുനൽകിയ, കുമാരനാശാൻ ഉത്തമമായി വർണ്ണിച്ച യശോദപ്പൂ എന്ന റംഗൂൺ ക്രീപ്പർ

‘നേരേ വിടര്‍ന്നു വിലസീടിന നിന്ന നോക്കി- യാരാകിലെന്തു, മിഴിയുള്ളവര്‍ നിന്നിരിക്കാം”- മഹാകാവ്യം രചിക്കാതെ തന്നെ മഹാകവിയായിത്തീർന്ന മലയാളത്തിൻറെ സ്‌നേഹഗായകൻ കവി കുമാരനാശാൻ . പൂക്കളിൽ കണ്ണുടക്കിയ കവിയുടെ കാൽപ്പനികതയിങ്ങിനെ

ഭൗതികശാസ്ത്രത്തിൽ പുതിയൊരു വിപ്ലവത്തിനു നാന്ദികുറിച്ചുകൊണ്ടു അഞ്ചാമത്തെ അടിസ്ഥാന ബലം കണ്ടെത്തി

അഞ്ചാമത്തെ അടിസ്ഥാന ബലം ? Fundamental interactions Sabu Jose പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ നാലല്ല,…