fbpx
Connect with us

controversy

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Published

on

കുട്ടിക്കാലത്ത് താന്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രേവതി രൂപേഷ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്.

 

രേവതിയുടെ പോസ്റ്റ് വായിക്കാം

നഴ്‌സറി ക്ലാസില്‍ പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ മടിയിലിരുത്തി വേദനിപ്പിച്ചത് അന്ന് ഉറക്കമില്ലാത്ത രാത്രികളിലേക്ക് പേടിയോടെ കൂപ്പുകുത്തി വീണിട്ടും ,എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ മുപ്പത്തിനാലാം വയസ്സിലും മുറിവായി തന്നെയുണ്ട്.12 വയസിലാണ് അങ്കിള്‍ എന്ന് വിളിച്ചിരുന്ന അച്ഛന്റെ സുഹൃത്തിന്റെ സ്‌നേഹപ്രകടനങ്ങള്‍ അതിരുവിടുന്നു എന്ന് തോന്നി തുടങ്ങിയതും പ്രതികരിച്ചു തുടങ്ങിയതും.പിന്നെ സിനിമയ്ക്ക് പോയപ്പോഴും, ബസ്സില്‍ കയറിയപ്പോഴും,അങ്ങനെ തിരക്കുള്ള എല്ലാ സ്ഥലങ്ങളിലും മനസ്സിനെ മുറിവേല്‍പ്പിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാകും.. സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ അവരുടെ അനുഭവവും ഇതുതന്നെ.

Advertisement

അന്ന് മുതലാണ് തിരക്കുള്ള എല്ലാ സ്ഥലങ്ങളും പേടിയായി തുടങ്ങിയത്. ഒരിക്കല്‍ തൃശ്ശൂര്‍ പൂരത്തിന് പോകാന്‍ അച്ഛന്റെ അടുത്തു വാശിപിടിച്ചപ്പോള്‍ ഒരു ഫാമിലി തൃശ്ശൂര്‍ പൂരത്തിന്റെ തിരക്കിനിടയില്‍ പെട്ട് അതിലെ ആ പെണ്‍കുഞ്ഞിനും അമ്മയ്ക്കും അനുഭവിക്കേണ്ടിവന്നത് കേട്ടപ്പോള്‍ പൂരം പോലും വെറുത്തു പോയ അവസ്ഥയുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ വീഡിയോ മുഴുവനായി ശ്രദ്ധിക്കാതെ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രത്തെ പുകഴ്ത്തി കമന്റ് ചെയ്തിരുന്നു. അതില്‍ അയാള്‍ പറയുന്ന ഒരു കാര്യമുണ്ട് തൃശ്ശൂര്‍ പൂരത്തിന് പോകുന്േപാള്‍ ജാക്കി വെക്കാറുണ്ട്, ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന്.അത്രയും സിംപിള്‍ ആയാണ് അയാള്‍ അത് പറഞ്ഞു പോകുന്നത് ..പക്ഷേ അതിനു വിധേയരാകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എത്രവലുതാണെന്ന് ഊഹിക്കാന്‍ പോലും പറ്റില്ല.

 

ഈ പ്രാവശ്യം തൃശ്ശൂര്‍ പൂരത്തലേന്ന് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം പൂമ്ബാറ്റയെപ്പോലെ പാറി നടന്നപ്പോള്‍ ഞാന്‍ അനുഭവിച്ച സന്തോഷം..അത് എത്രയോ വലുതാണ്.എന്റെ അറിവില്‍ 90 ശതമാനവും അല്ലെങ്കില്‍ അതില്‍ കൂടുതലും സ്ത്രീകള്‍ കുഞ്ഞിലെ മുതല്‍ ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ ക്ക്, അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകും. അത് നല്കുന്ന മാനസിക ആഘാതങ്ങളില്‍ നിന്നും മോചിതരാകാന്‍ വര്‍ഷങ്ങളും എടുത്തിട്ടുണ്ടാകും. എത്രയോ സ്ത്രീകള്‍ ഇങ്ങനെയുള്ള മുറിപ്പാടുകള്‍ പങ്കുവെച്ചിട്ടുണ്ട്.പ്രതികരിക്കാന്‍ പ്രാപ്തയാകുന്നത് വരെ അവള്‍ ആ മുറിപ്പാടുകളുടെ ആഴങ്ങളില്‍ കൂപ്പുകുത്തി കിടക്കും.വീണ്ടും വീണ്ടും ആ ഓര്‍മ്മകള്‍ തിരികെ വന്ന് അവളെ കുത്തി നോവിച്ചു കൊണ്ടിരിക്കും.

 

Advertisement

 

പെണ്ണിന്റെ മാനം ആകാശത്തു കൊണ്ടുവച്ച ഈ സമൂഹത്തില്‍ ഒരു ബോധം വരുന്നതുവരെ അവള്‍ സ്വയം തെറ്റുകാരിയായി അവളെ തന്നെ ചിലപ്പോള്‍ ചിത്രീകരിക്കും. ‘ ഇല വന്ന് മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലക്കാണ് കേട് ‘ എന്ന തരത്തില്‍ സമൂഹം സംരക്ഷണം കൊണ്ട് ബന്ധിയാക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടല്ലോ അതില്‍ അവള്‍ അകപ്പെട്ട് പോകും.സമൂഹത്തിന്റെ മുന്നില്‍ നിന്നും സമൂഹത്തിന്റെ ചിന്താഗതികള്‍ ക്കെതിരെ ആയി സംസാരിക്കുന്ന സ്ത്രീകളെ അല്ലെങ്കില്‍ ഉച്ചത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന സ്ത്രീകളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ..

നിങ്ങള്‍ കെട്ടിക്കൊടുത്ത എത്രയോ ഇരുമ്പ് വേലിക്കെട്ടുകള്‍ തകര്‍ത്താണ് അവര്‍ ഈ സമൂഹത്തിനു മുന്‍പില്‍ വന്ന് നില്‍ക്കുന്നത് എന്ന് അറിയാമോ..പ്രതികരിക്കുന്ന സ്ത്രീകളെ അഹങ്കാരി തന്റെടി എന്നും പ്രതികരിക്കുന്ന പുരുഷന്‍ ആണത്തത്തിന്റെ പ്രതീകവുമാണ് ഇപ്പോഴും. മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും.പൊതു ഇടങ്ങള്‍ ഞങ്ങളുടേത് കൂടിയാകുന്നു. തിരക്കിനെ പേടിയില്ലാതെ , അമര്‍ത്തിയുള്ള നോട്ടങ്ങള്‍ ഇല്ലാതെ, അനാവശ്യ സംരക്ഷണങ്ങള്‍ പഠിപ്പിക്കാതെ,ഇഷ്ടമല്ലാത്ത സ്പര്‍ശനങ്ങള്‍ ഇല്ലാതെ രാത്രിയും പകലുമില്ലാതെ, ഇഷ്ടങ്ങള്‍ ആസ്വദിക്കാന്‍ പാറി പറന്നു നടക്കാന്‍.

 

Advertisement

 1,569 total views,  4 views today

Advertisement
Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment2 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy5 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment5 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment6 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment6 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment7 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy8 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment2 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »