Connect with us

Women

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു

ശബ്ദം ഉയർത്താൻ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവർക്ക് ഇത് എന്തായാലും “അശ്ലീലം” തന്നെ ആയിരിക്കും.

 100 total views,  1 views today

Published

on

Revathy Sampath എഴുതുന്നു

ശബ്ദം ഉയർത്താൻ പാടില്ല എന്ന് പറയുന്ന സമൂഹത്തിന് ഈ ചിത്രം വളരെ വൈരുധ്യം നിറഞ്ഞതാകും. സ്ലീവ്ലസിട്ടാൽ നശിച്ചുപോകുമെന്ന് ഇന്നും പുലമ്പുന്നവർക്ക് ഇത് എന്തായാലും “അശ്ലീലം” തന്നെ ആയിരിക്കും. എന്നാൽ എനിക്ക് ഇതെന്റെ മനോഹരമായ കാടാണ്. പല വർണ്ണനകളും ഈ ഇടത്തെ കുറിച്ച് പലേടത്തും വായിച്ചിട്ടുണ്ട്. എന്നാൽ വിയർപ്പിന്റെ തുള്ളികൾ ഉല്പാദിപ്പിക്കുന്ന അത്രമേൽ ജൈവീകമായൊരു ഇടമാണിത്. ഇവിടങ്ങളിലെ സ്വാഭാവികമായ കറുപ്പു നിറവും സ്ത്രെച്ച് മാർക്കും വിയർപ്പിൻ്റെ ഗന്ധവും യാഥാർത്ഥ്യത്തിൽ നിന്ന് മറ്റൊന്നായിരിക്കണമെന്ന് ആർക്കാണിത്ര നിർബന്ധം ?

Revathy Sampath

Revathy Sampath

ഈ ഇടവും മറ്റേതൊരു ഇടവും പോലെ വളരെ ഏറെ ഞാൻ ഇഷ്ടപ്പെടുന്നു. ചില സമയങ്ങളിൽ ദുർഗന്ധം വിയർപ്പിനാൽ ഉണ്ടാകുന്നു. തികച്ചും മാനുഷികമായ ആ ഗന്ധത്തെ, ചില എഴുത്തുകളിൽ കാണുന്നപോലെ സുഗന്ധമേറിയതാക്കാനുള്ള ആവിഷ്കരണങ്ങളൊന്നും സ്വീകരിക്കുന്നില്ല ഇവിടെ. ശരീരത്തോടുള്ള പൊതുജന കാഴ്ചപ്പാട് സ്ത്രീ – പുരുഷ- ട്രാൻസ്ജെൻ്റർ ഉൾപ്പടെയുള്ളവർക്കെല്ലാം വിഭിന്നമായിട്ടാണല്ലോ സമൂഹം ചാർത്തികൊടുത്തിരിക്കുന്നത്. (എല്ലാ കാര്യത്തിലും പൊതുവെ നിങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയവും ഇതുപോലെ തന്നെ ). ആണിന് രോമം ആണത്തവും, പെണ്ണിന് രോമം അശ്ലീലവും ആകുന്നു, അല്ല ‘ആക്കുന്നു’ എന്നാണ് പറയേണ്ടത്. എത്രനാൾ നിങ്ങൾ ഈ സങ്കുചിത മനോഭാവവും കൊണ്ട് നടക്കും? കൈകുഴികളുടെ, കൈകാലുകളുടെ, സ്വകാര്യഭാഗങ്ങളിലെ, ശരീരമാകെയുമുള്ള രോമങ്ങൾ കാണുമ്പോൾ എന്തിനു സ്ത്രീകൾ മാത്രം വർഷങ്ങളായി വിമർശനപാത്രങ്ങളാകുന്നു?

ആണുങ്ങളുടെ കൈകാലുകളിലെ രോമങ്ങൾ ചർച്ചാവിഷയം ആകുന്നേയില്ല. മനുഷ്യ ശരീരത്തിൽ രോമമുണ്ട്, അതു ജൈവികമാണ്. സ്ത്രീകൾക്ക് അതു നിഷേധിക്കപ്പെടുമ്പോൾ മനുഷ്യാവകാശത്തിൽ നിന്ന് അവർ പുറത്താക്കപ്പെടുകയാണ്. പെണ്ണഴകിൻ്റെ ശൈലിനിഘണ്ടുവിൽ രോമം ദർശിക്കാൻ പാടില്ല എന്നു സമൂഹം നിഷ്കർശിക്കുമ്പോൾ ചിലതു കൂടി ഇവിടെ സൂചിപ്പിക്കണം, ജീവിതാനുഭവങ്ങളിൽ നിന്ന്.. തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ(റാംപ് )ഞാൻ സജീവമായിരുന്നെങ്കിലും അവർ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം അർത്ഥശൂന്യമായതിനാൽ അത് ഉപേക്ഷിച്ചു. നിലവിലുള്ള ചില സോ കാൾഡ് ഷോ ഡയറക്ടറുമാർ/ ഫാഷൻ choreographമാർ മുന്നോട്ടു വയ്ക്കുന്ന ആശയത്തിൻ സ്ത്രീയൊരു വസ്തുവായി മാത്രം മാറുകയും ജൈവികതയെ മറച്ചുപ്പിടിച്ച് സ്ത്രീയെ സ്ത്രീയല്ലാതെ ആക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീ ശരീരമെന്നാൽ ഇവർക്ക് രോമങ്ങളില്ലാത്ത മിനുക്കപ്പെട്ട മാംസം മാത്രമാണ് ഇവർക്ക്.

ഉത്പന്ന കമ്പനികളും, മുഖ്യധാരാ ഫാഷൻ കമ്പനികളും, സിനിമയും സ്ത്രീസൗന്ദര്യത്തെ ജൈവികതയിൽ നിന്നു വിച്ഛേദിച്ചു കൊണ്ട് കൃത്രമമായ സൗന്ദര്യബോധത്തിലേക്കാണ് തരംതാഴ്ക്കുന്നത്. മേൽ പറഞ്ഞ മീഡിയങ്ങളിലൂടെ ‘മോഡലു’കളായി വരുന്നവരിലൊന്നും രോമങ്ങൾ കാണാനേയുണ്ടാവില്ല. മോഡലുകളായ സ്ത്രീകൾ തന്നെ സ്ത്രീകളെ തെറ്റായി നയിക്കുന്നത് തികച്ചും വേദനാജനകമാണ്.മിസ്സ് യൂണിവേഴ്സ്, മിസ്സ് ഇന്ത്യ, മിസ്സ് കേരള തുടങ്ങി ഒരിടത്തും രോമങ്ങളുള്ള ശരീരവുമായി ആരും എത്തുന്നില്ല. പേജൻറുകളുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെയൊരു യാഥാർത്ഥ്യം പ്രകടമാക്കാൻ ആരും മുന്നോട്ടു വന്നിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നു.

പാവാട ഇടാനെടുക്കുമ്പോൾ ഇന്നും എത്ര പെൺകുട്ടികൾ ” അയ്യോ, വാക്സ് ചെയ്തില്ലല്ലോ ” എന്നാലോചിച്ച് മടക്കിവയ്ക്കാറുണ്ട്. ഇതൊരു അലിഖിത നിബന്ധനയായി സമൂഹം അംഗീകരിച്ചാണ് പോകുന്നത്. രോമരഹിതമായ സ്ത്രീ ശരീരം പുരുഷനെ ആകർഷണത്തിൻ്റെ മുൾമുനയിലെത്തിക്കുന്നു എന്നാണ് വയ്പ്പ്. രോമകൂമങ്ങൾ കാരണം പുരുഷൻ ലൈംഗികതയിൽ നിന്നും സ്ത്രീയെ മാറ്റിനിറുത്തുന്നു എന്നു വരെ പരസ്യകമ്പനികൾ മാർക്കറ്റിംഗ് ചെയ്തിട്ടുണ്ട്. സ്ത്രീയെ അരക്ഷിതാവസ്ഥയിലാക്കാൻ ദിനം ദിനം ഇവർ ആഞ്ഞു ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പല വിധത്തിനുള്ള പ്രതിഷേധങ്ങൾ ഇതിനെതിരെയെല്ലാം ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നടന്നുകൊണ്ടേയിരിക്കുകയാണ്.

രണ്ടു കോടിയുടെ ഫെയർനസ് ക്രീം പരസ്യം അവഗണിച്ച സായി പല്ലവിയെ പ്രത്യേകമായി സ്നേഹത്തോടെ ഓർക്കുകയാണ്. നിങ്ങൾ മാതൃകയാവുകയാണ്. “What will I do with the money I get from such an add?? ” എന്നു നിങ്ങൾ ചോദിച്ച ചോദ്യം പാട്രിയാർക്കി നിറഞ്ഞ ഈ സമൂഹത്തിൽ മുഴങ്ങി കേൾക്കട്ടെ!സ്വന്തം ശരീരം സ്വന്തം അവകാശമാണ്.

NB : ഫെയർനസ്സ് ക്രീം ഉപയോഗിച്ച് വെളുത്തവരും ശരീരത്തിൽ രോമമില്ലാത്തവരും കല്ലെറിയട്ടെ.

 101 total views,  2 views today

Advertisement
Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement