”A REVENGE, OF AN A SOLDIER……….” ഭാഗം (1 ) – ബൈജു ജോര്‍ജ്ജ്..

236

Untitled-1

നിളയുടെ തീരത്തെ ഈ തണുത്ത മണല്‍പ്പരപ്പില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ ….; മനസ്സിന് അനിര്‍വചനീയമായൊരു സുഖം തോന്നുന്നു ….!

അലകളില്ലാതെ …, മന്ദം .., മന്ദം …, ഒഴുകുന്ന .., ഈ നിളയെപ്പോലെത്തന്നെ എന്റെ മനസ്സും ശാന്തമാണെന്ന് എനിക്ക് തോന്നി …!

ഒരു കൊച്ചു കുട്ടിയുടെ കൌതുകത്തോടെ …; ആ മണല്‍പ്പരപ്പില്‍ നിന്നും …; ഞാനൊരു പിടി പൂഴിവാരി മുകളിലേക്ക് എറിഞ്ഞു …!, അത് കാറ്റേറ്റ് .., എന്റെ തലക്കു മുകളിലൂടെ …, ശരീരത്തെ ആവരണമാക്കി താഴേക്ക് ഉതിര്‍ന്നു വീണു …!

നിഷ്‌ക്കളങ്കമായ കുസ്രിതിയോടെ …, വീണ്ടും ഞാനൊരു പിടി മണല്‍ വാരിയെടുത്തു .., ഒരു ബാലന്റെ കുസൃതി നിറഞ്ഞ ജിജ്ഞാസ ഭാവമായിരുന്നു എനിക്കപ്പോള്‍ …!, അല്ലെങ്കിലും അത് സത്യം തന്നെയാണല്ലോ …, വാര്‍ദ്ധക്യം ..; ജീവിതത്തിലെ രണ്ടാമത്തെ ബാല്യം തന്നെയല്ലേ …?

മുകളിലേക്ക് വീശിയെറിയാന്‍ വാരിയെടുത്ത ആ മണല്‍ത്തരികള്‍ …; എന്റെ കൈക്കുള്ളിലൂടെ ചൂഴ്ന്ന് താഴേക്ക് ഉതിര്‍ന്നു വീണു …!

ആ തണുത്ത മണല്‍ത്തരികള്‍ക്ക് .., …ഒരുപാടൊരുപാട് വീരയോദ്ധാക്കളുടെ .., രക്തം ചിന്തിയ കഥകള്‍ പറയുവാനുണ്ടെന്ന് എനിക്ക് തോന്നി …, !, തോന്നല്‍ മാത്രമല്ല .., സത്യം തന്നെ ആയിരുന്നുവത് …!

നിളയുടെ തീരത്ത് നടന്നിരുന്ന മാമാങ്കങ്ങളും …, യുദ്ധങ്ങളുംമൂലം ജീവത്യാഗം ചെയ്ത അനേകായിരം പടയാളികളുടെ കഥകള്‍ ……; നെടുവീര്‍പ്പുകളോടെ ആ മണല്‍ത്തരികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടി കിടന്നിരുന്നു …!

കൊല്ലിനും കൊലക്കും അധികാരമുള്ള .., രാജാക്കന്മാരുടേയും …, നാടുവാഴികളുടേയും .., പേരിനും പ്രശസ്തിക്കും വേണ്ടി …; പാവപ്പെട്ട പടയാളികളുടെ ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ടുള്ള അനാവശ്യ യുദ്ധങ്ങള്‍ …!,. അങ്ങിനെ വീരചരമമമടഞ്ഞ ..; എത്രയോ യോദ്ധാക്കളുടെ ആത്മാക്കള്‍…, ഈ നിളയുടെ തീരത്ത് വീര്‍പ്പുമുട്ടി കഴിയുന്നുണ്ടായിരിക്കും …?

താനും എത്രയോ പടയോട്ടങ്ങള്‍ ഈ നിളയുടെ തീരത്തിലൂടെ നയിച്ചിട്ടുണ്ട് …?, എന്റെ മുഷ്ട്ടികള്‍ക്കുള്ളില്‍ക്കിടന്ന് ..; ആ മണല്‍ത്തരികള്‍ ഞെരിഞ്ഞമര്‍ന്നു …!

അവിടെ തിങ്ങിനിറഞ്ഞിരിക്കുന്ന ആത്മാക്കളുടെയെല്ലാം മോക്ഷത്തിനായി …, ഞാനാ മണല്‍ത്തരികള്‍ വിണ്ണിലേക്ക് വീശിയെറിഞ്ഞു …!

പറന്നു പോകാന്‍ വിസമ്മതിച്ച് ..; എന്റെ കൈവെള്ളകള്‍ക്കുള്ളില്‍ പറ്റിചേര്‍ന്നിരിക്കുന്ന ..; ആ മണല്‍ത്തരികളിലേക്ക് …, ഞാനെന്റെ മുഖം പൂഴ്ത്തി ..!

കാതുകള്‍ക്കുള്ളില്‍ വാള്‍ത്തലപ്പുകളുടെ കര്‍ണ്ണകഠോര സ്വരങ്ങള്‍ .., ഇരുമ്പും .., ഇരുമ്പും കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന അഗ്‌നി സ്ഫുലിംഗങ്ങള്‍ …, എങ്ങും ആര്‍ത്തനാദങ്ങളും .., അലര്‍ച്ചകളും.., രോദനങ്ങളും …!

കുതിരക്കുളംബടികളും .. ആനകളുടെ ഉച്ചത്തിലുള്ള ചിന്നംവിളികളും .., രണഭൂമിയെ കൂടുതല്‍ ഭയാനകമാക്കിത്തീര്‍ത്തു …!, ജീവനു വേണ്ടിയുള്ള വിലാപങ്ങള്‍ …,മുറിവേറ്റവരുടെ ദീനരോദനങ്ങള്‍ …, അറ്റുപോയികിടക്കുന്ന കബന്ധങ്ങള്‍ …!, പരസ്പരം ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന സൈനീകര്‍ …!, മുറിവേറ്റവരുടേയും ,മൃതശരീരങ്ങള്‍ക്ക് മേലേക്കൂടി കയറിയിറങ്ങുന്ന രഥചക്രങ്ങള്‍ …!

എങ്ങും കൊലവെറി പൂണ്ട ആക്രോശങ്ങള്‍ മാത്രം …, ഇവിടെ മനുഷ്യനല്ല വില .., നാടുവാഴികളുടേയും …., രാജാക്കന്മാരുടേയും …., സാര്‍ത്വതാല്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം ..!

നിളയിലെ ജലത്തിന് എങ്ങും ചുവപ്പുരാശി ….!, ഓര്‍മ്മകളുടെ കാഠിന്യത്തില്‍ നിന്ന് രക്ഷപ്പെടാനെന്നവണ്ണം ..; ഞാനെന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു …!, നിളയില്‍ നിന്നും വീശിയ തണുത്ത കാറ്റ് എന്നെ തലോടിക്കൊണ്ട് കടന്നു പോയി …!, യുദ്ധത്തിന്റെ കാഠിന്യമേറിയ ഓര്‍മ്മകളാല്‍ എന്റെ ശരീരം വിറകൊള്ളുന്നത് ഞാനറിഞ്ഞു ..!

കൊടുങ്കാറ്റില്‍ ഉലയുന്ന മനസ്സിനെ ശാന്തമാക്കാന്‍ .., ഞാനെന്റെ കണ്ണുകള്‍ മൂടി..; പതുക്കെ പതുക്കെ .. മനസ്സിനെ ധ്യാനത്തിന്റെ ആത്മീയ ലോകത്തിലേക്കെത്തിച്ചു ….!, നിമിഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഏഗാഗ്രത …, ലോകത്തിന്റെ ശബ്ദഘോഷങ്ങളില്‍ നിന്ന് എന്നിലേക്ക് മാത്രമുള്ള ഉള്‍വലിയല്‍ ..!, ഇവിടെ ഞാനെന്ന വ്യക്തിയും …, എന്റെ മനസ്സും മാത്രം .., വികാരവിചാരങ്ങള്‍ക്കൊന്നും സ്ഥാനമില്ലാതെ .., മാനസീകമായും .., ശാരീരികമായും ശാന്തമാകുന്ന അവസ്ഥ ..!

സമയം പോകുംതോറും ഉള്‍ക്കണ്ടകള്‍ ഒഴിഞ്ഞ മനസ്സിന്റെ ലക്ഷണങ്ങള്‍ ഞാനറിഞ്ഞു തുടങ്ങി ..!, അല്ലെങ്കിലും ..; സ്വന്തം ശരീരത്തേയും …, മനസ്സിനേയും നിയന്ത്രിക്കുവാന്‍ കഴിയെണ്ടാവനാണല്ലോ ..; ഒരു ദേശത്തിന്റെ പടനായകന്‍ ആവേണ്ടത് …; ഒരു കൂട്ടം പടയാളികളെ നയിച്ച് സ്വന്തം രാജ്യത്തിന്റെ ഭദ്രത കാക്കേണ്ടത് …!

സ്വയം നിയന്ത്രിക്കുവാന്‍ സാധിക്കാത്തവന് ..; എങ്ങിനെ മറ്റുള്ളവരെ നിയന്ത്രിക്കുവാന്‍ കഴിയും …?, മറ്റൊരു ദേശത്തിന്റെ ആക്രമണത്തിനു മുന്നില്‍ അക്ഷോഭ്യനായി നിന്ന് .., തന്റെ സൈന്യത്തെ നയിക്കുവാന്‍ കഴിയും …?, അചഞ്ചലനായിരിക്കണം ഒരു പടനായകന്‍ .., എന്നാലേ അവന് മുന്നില്‍ നിന്നുകൊണ്ട് നയിക്കുവാന്‍ കഴിയുകയുള്ളൂ ..!, അതിന് അവന്‍ അവശ്യം വേണ്ടത് സ്വയം നിയന്ത്രണം തന്നെയാണ് ..!

ശാന്തമായ മനസ്സിനെ …; ധ്യാനത്തിന്റെ ലോകത്തു നിന്നും പിന്‍തിരിപ്പിച്ച് കണ്ണു തുറക്കുമ്പോള്‍ .., നിള കൂടുതല്‍ മനോഹരിയായി മാറിക്കഴിഞ്ഞിരുന്നു …!

അസ്തമയ സൂര്യന്റെ സ്വര്‍ണ്ണ രശ്മികളെ ആവാഹിച്ചവള്‍ ….; സുന്ദരിയായ ഒരു യുവതിയുടെ ..; അരയില്‍ പതിഞ്ഞു കിടക്കുന്ന സ്വര്‍ണ്ണയരഞ്ഞാണത്തെ .., ഓര്‍മ്മിപ്പിച്ചു …!

ക്ഷേത്രത്തില്‍ നിന്നും ദീപാരാധനക്കുള്ള മണിമുഴക്കം ഉയര്‍ന്നു …!, സന്ധ്യാപൂജ തീരാന്‍ ഇനിയും സമയമെടുക്കും …!, ശാന്തമായൊഴുകുന്ന നിളയിലേക്ക് കണ്ണും നട്ട് …., ഞാനാ മണല്‍ത്തിട്ടയില്‍ കിടന്നു …!, എല്ലാ മനസ്സുകളേയും കുളിര്‍മ്മയണിയിക്കുന്ന ..; ശാന്തമായൊരു ലാസ്യഭാവത്തോടു കൂടിയാണ് ..; അവള്‍ ഇപ്പോള്‍ ഒഴുകുന്നത് .., ആ ചലനങ്ങളില്‍ സ്‌നേഹധാര മാത്രമേ ഉള്ളൂവെന്ന് .., നമുക്ക് തോന്നും .., എന്നാല്‍ സംഹാരരുദ്രയായ …., ഇവളുടെ താണ്ഡവവും .., ഞാനെത്രയോ തവണ കണ്ടിരിക്കുന്നു …!

അകലെ നിള കുറുകെ കടന്ന് …, പുല്ലാനി ഗ്രാമത്തിലേക്ക് പോകാനെത്തിയ ഗ്രാമവാസികള്‍ കടത്തുകാരനെ നീട്ടിവിളിക്കുന്നത് കേള്‍ക്കാമായിരുന്നു …!, നാടുവാഴികളുടേയും .., ജന്മിമാരുടേയും വീടുകളില്‍ വേലക്കു വരുന്നവര്‍ ..!

ഞാന്‍ വീണ്ടും നിളയുടെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ടു ….!

നിളയുടെ തീരത്താണ് .., പുകള്‍പെറ്റ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ..വളരെയധികം അത്ഭുതകഥകള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു …, തല്‍ഫലമായി തദ്ദേശവാസികളെക്കാള്‍ ഉപരിയായി ..; വിദൂര ദേശങ്ങളില്‍ നിന്നു പോലും .., ധാരാളം ഭക്തര്‍ ഈ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു …!

എ .ഡി . പതിനഞ്ചാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന .., ഈ ക്ഷേത്രത്തിന്റെ ഉപജ്ഞാതാവ് .., അന്നത്തെ സാമൂതിരിയുടെ കീഴില്‍ നാടുവാണിരുന്ന എഴില വര്‍മ്മനായിരുന്നു ..!

നാലുവശവും ഗോപുര നടയോടുകൂടി ..,ഴാഴ്‌സിനിക്ക് രീതിയില്‍ ചാലിച്ചെടുത്ത ക്ഷേത്രത്തിന്റെ രൂപ ഭംഗി അനിതസാധാരണമായിരുന്നു …!, ഗോപുര നടക്കു മുന്നില്‍ ഒന്നരയാള്‍ പൊക്കത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കല്‍വിളക്കുകള്‍ .., ചുറ്റുമതിലില്‍ അഞ്ചു തട്ടുകളിലായി നെയ്ത്തിരി വിളക്കുകള്‍ ..!

വാസ്തുശില്പകലയുടെ ഔന്നിത്വത്തെ വിളിച്ചോതുന്ന തരത്തിലായിരുന്നു ക്ഷേത്ര നിര്‍മ്മിതി..! മരം കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കമാനങ്ങളിലും .., തട്ടുകളിലും .., ലക്ഷോപലക്ഷം ദേവിദേവന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു …, പ്രകാശം തട്ടുമ്പോള്‍ വെട്ടിത്തിളങ്ങുന്ന ..,ആ ശില്പങ്ങള്‍ പ്രത്യേകതരം മരങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് …!

പേര്‍ഷ്യന്‍ രാജ്യമായ ഇറാനില്‍ നിന്നുമാണ് ..,ക്ഷേത്രനിര്‍മ്മിതിക്കാവശ്യമായ മരങ്ങള്‍ വരുത്തിയത് ..!, സാമൂതിരിയുടെ പ്രത്യേക താല്പര്യപ്രകാരം .., ഇറാനില്‍ നിന്നും ഉരുവഴി ഇറക്കുമതി ചെയ്തതാണിവ ..!, തഞ്ചാവൂരില്‍ നിന്നും വന്ന ക്ഷേത്ര കലാ ശില്പ വിദഗ്ദ്ധരാണ് ..; ഈ മരങ്ങള്‍ ഉപയോഗിച്ച് ക്ഷേത്രത്തിലെ കൊത്തുപണികള്‍ക്ക് മിഴിവേകിയിട്ടുള്ളത് …!

ഒരു പ്രത്യേകതരം രാസക്കൂട്ടില്‍ മുക്കിവെച്ച മരത്തെ ; തണലത്തു വെച്ചുണക്കി ..; ആവികയറ്റി …, മരത്തെ ഒരേ സമയം ദ്രിഡമുള്ളതും .., മിനുസപ്പെടുത്തതുമാക്കി മാറ്റിയാണ് ..; അവര്‍ ; ഈ ദ്രിശ്യഭംഗി അതില്‍ ചാലിച്ചെടുത്തത് …, ഇതില്‍ മേല്‍നോട്ടം വഹിക്കുന്നതിനായി ഇറാനില്‍ നിന്നും മര വിദഗ്ദ്ധരെ കൂടി .., അക്കാലത്ത് മലബാറിലേക്ക് കൊണ്ടു വന്നിട്ടുണ്ടായിരുന്നു..!

രൂക്ഷമായ കാലവര്‍ഷക്കെടുതിയില്‍ .., അകപ്പെട്ട നാട്ടുരാജ്യത്തിന്റെ ചോര്‍ന്നുപോയ സമ്പത്തും .., ഭയങ്കരമായ ദാരിദ്ര്യവും .., എല്ലാം ചേര്‍ന്ന് രാജ്യത്തെ വറുതിയില്‍ അകപ്പെടുത്തിയപ്പോള്‍ …, അതിനൊരു പ്രതിവിധിയെന്നോണം ,..; നടത്തിയ യാഗത്തിനോടുവില്‍…, യോഗീവര്യനായ ….; യാഗ ഗുരുക്കന്‍മാരിലൊരാളായ ബ്രാഹ്മണ ശ്രേഷ്ട്ടരില്‍ ഒരുവന് .., സ്വപ്നത്തില്‍ ദേവീദര്‍ശനമുണ്ടാവുകയും ..; അതിന്‍ പടി പ്രത്യേക സരസ്വതീ പൂജ നടത്തുകയും …; തല്‍ഫലമായി രാജ്യം വീണ്ടും സാമ്പത്തീകാഭിവൃദ്ധിയിലേക്ക് വളര്‍ന്നതിന്റെ നന്ദി സൂചകമായി .., നിളാ തീരത്ത് അദ്ദേഹം പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രമെന്നാണ് ഐതീഹ്യം ….!

എന്നാല്‍ എ .ഡി . 16 ആം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി രാജവംശം ശോക്ഷിച്ചു വരുകയും അതോടുകൂടി ക്ഷേത്രവും വിസ്മ്രിതിയില്‍ ആവുകയും ചെയ്തു …!, പിന്നീട് ഏകദേശം അര നൂറ്റാണ്ടിനു ശേഷം .., നാടുവാഴുന്ന ഉണ്ണി തിരുമനസ്സാണ് ഈ ക്ഷേത്രം പുനരുദ്ധരിച്ചത്.., അന്ന് ഉണ്ണി തിരുമനസ്സിന്റെ പടനായകനായിരുന്ന താനും .., ഈ ക്ഷേത്ര നിര്‍മ്മിതിയില്‍ വളരെയധികം സഹായിച്ചിട്ടുണ്ട് …!

ഇപ്പോഴും ദൂര ദേശങ്ങളില്‍ നിന്നും ഭക്തന്മാര്‍ ദേവീ കടാക്ഷത്തിനായി ക്ഷത്ര നടയിലേക്ക് എത്താറുണ്ട് …!

ഉണ്ണി തിരുമനസ്സ് നാടുനീങ്ങിയതിനുശേഷം .., അദ്ദേഹത്തിന്റെ പിന്‍ഗാമിയായി …; പുത്രന്‍ നാണു തിരുമനസ്സാണ് നാടുവാഴുന്നത് ….!, ഇപ്പോഴും മലബാറും .., അനുബന്ധ പ്രദേശങ്ങളും എല്ലാം തന്നെ സാമൂതിരിയുടെ നിയന്ത്രണത്തിന്‍ കീഴിലാണ് …!

ഉണ്ണി തിരുമനസ്സിന്റെ കാലത്തെ പടനായകനായിരുന്ന തന്റെ പേരും …, ധൈര്യവും .., യുദ്ധപ്രാവീണവും…, സാമൂതിരിയുടെ കാതിലും എത്തിയിരുന്നു…,അന്ന് അദ്ദേഹത്തിന്റെ പടനായകനായിരുന്നു കുഞ്ഞാലിമരക്കാരോളം പേര് തനിക്കുമുണ്ടായിരുന്നു …!

തന്റെ കഴിവുറ്റ നേതൃപാടവത്തെ മാനിച്ച് .., കുഞ്ഞാലിമരക്കാരോളം .., പോന്ന ഒരു സ്ഥാനം ..; സൈന്യത്തില്‍ അദ്ദേഹം തനിക്ക് വാഗ്ദാനം ചെയ്തുവെങ്കിലും ..;താനത് സേന്ഹപൂര്‍വ്വം നിരസിക്കുകയാണ് ഉണ്ടായത് …!, ചരിത്രത്തില്‍ ശക്തമായൊരു സ്ഥാനം .., തനിക്കത് നേടിത്തരുമായിരുന്നുവെങ്കിലും …; ഒരു സഹോദര തുല്യനായിരുന്ന ..; ഉണ്ണി തിരുമനസ്സിന് തന്നോടുള്ള സ്‌നേഹത്തോളം ..; തനിക്കത് വലുത് അല്ലായിരുന്നു .!

എങ്കിലും രാജകല്പനയെ ധിക്കരിക്കാതെ തന്നെ ..; രാജ്യത്തിന് ആവശ്യം വരുന്ന ഏതൊരു ഘട്ടത്തിലും ..; താന്‍ എന്തിനും സന്നദ്ധനാണെന്ന …; തന്റെ അപേക്ഷ .., സാമൂതിരി രാജന്‍ അനുകമ്പാപൂര്‍വ്വം പരിഗണിക്കുകയായിരുന്നു ..!, താനും ഉണ്ണി തിരുമനസ്സും തമ്മിലുള്ള അഗാധബന്ധം മറ്റാരേക്കാളും ..; വളരെ നന്നായി അദേഹത്തിന് അറിയാമായിരുന്നു ….!

ഉണ്ണി തിരുമനസ്സിന്റെ കാലശേഷം .., താന്‍ പടത്തലവസ്ഥാനത്തു നിന്നും സ്വമേധയാ ഒഴിവായി .., അദ്ദേഹത്തിന്റെ മകന്‍ നാണു തിരുമനസ്സിന്റെ .., നിര്‍ബന്ധത്തെ സ്‌നേഹപൂര്‍വ്വം നിരസിച്ചു കൊണ്ട് തന്നെ ആയിരുന്നൂവത് …!, എങ്കിലും ഇന്നും താന്‍ തന്നെയാണ് കൊട്ടാരത്തിലെ സൈനീക ഉപദേഷ്ടാവ് ..!

ഞാന്‍ തിരിഞ്ഞ് ക്ഷേത്രത്തിലേക്ക് നോക്കി .., കല്‍ദീപങ്ങള്‍ നിറഞ്ഞ് പ്രകാശിച്ചു .., ചുറ്റും വെണ്‍തോരണങ്ങളാല്‍ പ്രഭ ചൊരിഞ്ഞ് നില്‍ക്കുകയാണ് ക്ഷേത്രവും പരിസരവും ….!, എല്ലാ വര്‍ഷവും മേടത്തിലെ ആദ്യനാള്‍ .., സാമൂതിരി കുടുംബത്തിന്റെ സന്ദര്‍ശനം ഈ ക്ഷേത്രത്തിലേക്കുണ്ടാകും .., ആ സമയത്തു തന്നെയാണ് ഇവിടത്തെ പ്രശസ്തമായ ഉത്സവവും …!

എത്രയോ പ്രാവശ്യം ഞാനും .., എന്റെ സീതയും .., ഈ ക്ഷേത്രത്തില്‍ തൊഴാന്‍ വന്നിരിക്കുന്നു .., ,ഉത്സവ തിരക്കിലൂടെ എന്റെ കരം ഗ്രഹിച്ച് ഊളയിട്ടിരിക്കുന്നു ..!, ആ ഓര്‍മ്മകള്‍ എന്റെ ഉള്ളില്‍ കുളിരുവീഴ്ത്തുന്നു …!അതേസമയം തന്നെ ഭീകരതയുടെ ഒരു കൊടും കാലയളവ് കൂടി ആയിരുന്നൂവത് ..!, ഇന്നും അവിശ്വസനീയതയോടെ മാത്രമേ ..; ആ കാലഘട്ടത്തെ എനിക്ക് ഓര്‍ത്തെടുക്കുവാന്‍ കഴിയുന്നുള്ളൂ …!

എന്റെ കണ്ണുകള്‍ ക്ഷേത്രത്തില്‍ ആരെയോ തിരഞ്ഞു …!, ഞാന്‍ വീണ്ടും നിളയിലെ നനുത്ത ഓളങ്ങളിലേക്ക് കണ്ണും നട്ടു ….!, കണ്ണുകള്‍ക്ക് മുന്നില്‍ മനസ്സ് ഒരുപാട് പുറകിലോട്ട് പായുന്നു …!കാലത്തിന്റെ തിരശ്ശീല പതുക്കെ ഉയരുകയാണ് ..!

അങ്ങകലെ മലയടിവാരത്തിലൂടെ….., തൂവെള്ള നിറമുള്ള ഒരു കുതിര പാഞ്ഞുവരുന്നു …!, അതിന്മേല്‍ ആരോഗ്യദ്രിഡഗാത്രനായ .., ഒത്ത ഉയരമുള്ള .., ഉറച്ച മാംസപേശികള്‍ ഉള്ള .., തോളറ്റം മുടി നീട്ടി വളര്‍ത്തിയ …,. ചന്ദനത്തിന്റെ നിറമുള്ള .., താനെന്ന രാമക്കുറുപ്പ് ….!