Literature
“A REVENGE, OF A SOLDIER” (2 ) – ബൈജു ജോര്‍ജ്ജ്..
ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും ഹെന്റിക്കുണ്ടായിരുന്നു
123 total views

വടക്കന്‍ മലബാറിലെ , പ്രധാനപ്പെട്ട നാട്ടുരാജവംശമായ പുന്നത്തൂര്‍ കൊട്ടാരത്തിലെ ഉണ്ണി തിരുമനസ്സിന്റെ പടക്കുറുപ്പ് .., സര്‍വ്വ സൈന്യാധിപന് ..,ആയിരത്തോളം വരുന്ന കാലാള്‍പടയുടേയും .., ഇരുന്നൂറ്റി അമ്പതോളം വരുന്ന ആശ്വസേനയുടേയും …, ഇരുന്നൂറോളം വരുന്ന നാവീക സേനയുടേയും തലവന്‍ …!
എന്നേയും വഹിച്ചു കൊണ്ട് ആ പടക്കുതിര നിലം തൊടാതെ പാഞ്ഞു വരികയാണ്….!, അകലെ കോകനാട് മലയുടെ താഴ്വരയില് പണിതുയര്‍ത്തിയിരിക്കുന്ന ; കൊട്ടാര സദ്രശ്യമായ …, ആ എട്ടു കെട്ടിന്റെ മട്ടുപ്പാവില്‍ …; തന്റെ വരവും കാത്ത് അവള് നില്ക്കുകയായിരിക്കും …!
തന്റെ പ്രാണപ്രിയ …..സീത …!, വേളി കഴിഞ്ഞ് കഷ്ടി ഇരുപത് ദിനങ്ങള്‍ മാത്രമേ ആകുന്നുള്ളൂ …, ഒരു നിമിഷം പോലും രണ്ടുപേര്‍ക്കും പിരിഞ്ഞിരിക്കാനാകില്ല ..!, കൊട്ടാരത്തിലേക്ക് പോകുമ്പോഴും …; എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും .., തിരിച്ചു വരണമെന്നുമായിരിക്കും .., രണ്ടുപേരുടേയും മനസ്സില്‍ …! പറഞ്ഞിരുന്ന സമയം വിട്ട് ഒരു വിനാഴിക മാറിയാല്‍ മാത്രം മതി …; ആ മുഖം പരിഭവം കൊണ്ട് വാടാന്‍ …!
പിന്നെ ആ പിണക്കമെല്ലാം മാറ്റാന്‍ എന്തെല്ലാം തരത്തിലുള്ള കുസ്രിതികള്‍ …?, വിടര്‍ന്നു നില്ക്കുന്ന ആ പവിഴാധരങ്ങളില്‍ ഒരു ചെഞ്ചുമ്മ …., മുറുക്കിയുടുത്തിരിക്കുന്ന മാര്ക്കച്ചക്കുള്ളില് വീര്‍പ്പുമുട്ടി നില്ക്കുന്ന മാറിടങ്ങള്‍ക്കു കീഴെ .., തന്റെ കൈവിരലുകള്‍ കൊണ്ടുള്ള ചില കുസ്രിതികള്‍ …!, പൊന്നരഞ്ഞാണം പറ്റിചേര്‍ന്നു കിടക്കുന്ന ആ വിരിഞ്ഞ അരക്കെട്ടില്‍ തന്റെ ബലിഷ്ടമായ കരങ്ങള്‍ ചുറ്റി ..; ഉയര്‍ത്തിക്കൊണ്ട് ഒരു വട്ടം ചുറ്റല് …!
ഇതെല്ലാം മതി ആ പരിഭവങ്ങള്‍ എല്ലാം പോയി മറയുവാന് …!, തന്റെ കുസ്രിതികളില് അവള് അലയറിഞ്ഞു ചിരിക്കുമായിരുന്നു …, അപ്പോള്‍ വിടരുന്ന നുണക്കുഴികള്‍ അപൂര്‍വ്വമായൊരു ചാരുത ആ മുഖത്തിന് പ്രധാനം ചെയ്തിരുന്നു …!
മലബാറിലൊ ….., അതിനോട് ചേര്‍ന്നുകിടക്കുന്ന അനുബന്ധ പ്രദേശങ്ങളിലോ ഒന്നും തന്നെ സീതയോളം സുന്ദരിയായ ഒരു യുവതിയും ഉണ്ടായിരുന്നില്ല …., എന്നല്ല…, ഇല്ല എന്നു തന്നെ പറയാം …!
ചന്ദ്രശോഭയെ വെല്ലുന്ന നെറ്റിത്തടവും .., തെളിനീരില്‍ പരല്‍ മീനുകള്‍ പോലെ തത്തിക്കളിക്കുന്ന വിടര്‍ന്ന നയനങ്ങളും …, നീണ്ടുയര്‍ന്ന നാസികയും .., അത്തിപ്പഴത്തെ തോല്‍പ്പിക്കും ചേതോഹരങ്ങള്‍ ആയ ചുവന്നു തുടുത്ത അധരങ്ങളും .., അതിനുള്ളില്‍ പാല്‍നിറം പൊഴിച്ചു നില്ക്കുന്ന ദന്തനിരകളും .., തുടുത്ത താമരയിതള് നിറവും …, എല്ലാം ചേര്‍ന്ന് .., ആ മുഖത്തിന് ഒരു സൂര്യശോഭ നല്‍കിയിരുന്നു …!
വാത്സ്ല്യായാന് കാമസൂത്രയില്‍ വിവരിച്ചിരിക്കുന്ന .., ലക്ഷണയുകതയായ സ്ത്രീയുടെ അംഗവടിവുകള്‍ എല്ലാം തന്നെ കൃത്യമായി അവളില്‍ സമ്മോഹിച്ചിരുന്നു …!, ഒത്ത മുഴുപ്പുള്ള ഒട്ടും ഇടിയാത്ത മാര്വിടങ്ങള്ക്കു കീഴെ സ്വര്‍ണ്ണപ്രഭ ചൊരിഞ്ഞു നില്ക്കുന്ന ഒതുങ്ങിയ ആലിലവയറും .., താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന വിടര്‍ന്ന നിതംബങ്ങളും ..; വാഴയുടെ കാമ്പിനെ തോല്പ്പിക്കുമാര് …, മിനു മിനുത്ത കൊഴുത്ത തുടകളും …, സ്വര്‍ണ്ണ കൊലുസുകള്‍ അണിഞ്ഞ …; മൈലാഞ്ചി അരച്ചെഴുതിയ കാല്പാദങ്ങളും .., അവളുടെ മനോഹാരിതയെ വര്‍ദ്ധിപ്പിച്ചിരുന്നു …!
പലപ്പോഴും നീരാട്ടു കഴിഞ്ഞ് .., മേല്‍മുണ്ട് കൊണ്ട് മാറിനെ മറച്ചുകുത്തി ..; മുട്ടോളമെത്തുന്ന നീണ്ട കേശഭാരം അഴിച്ചിട്ട് …, അവള് നടന്നു വരുന്ന കാഴ്ച്ച ..; കണ്ണുകള്‍ക്ക് അമൃത് ഒരുക്കിയിരുന്നു .., കാര്‍കൂന്തലില്‍ നിന്ന് ഇറ്റ് വീഴുന്ന ജലത്തുള്ളികള്‍ വീണ് നനഞ്ഞ പിന്‍ഭാഗവും .., നടക്കുമ്പോള്‍ താളാനുസ്രതമായി തുളുമ്പുന്ന നിതംബവും .., ഈറന്‍ ഒട്ടിപ്പിടിച്ചു കിടക്കുന്ന ആ ശരീരത്തിന്റെ അംഗവടിവും …, തന്നിലെ കാമത്തെ ഉത്തുംഗശ്രേണിയിലേക്കെത്തിച്ചിരുന്നു …!, പലപ്പോഴും അടക്കാനാകാത്ത ഉന്മാദത്തോടെ .., താനവളെ അടക്കം പുണരും ..!
ആ മേനിയില്‍ നിന്നും ഉയരുന്ന കാച്ചിയ എണ്ണയുടെയും …, നൂറ്റി എട്ടു കൂട്ടം സുഗന്ധദ്രവ്യങ്ങള്‍ അരച്ചു ചേര്‍ത്തുണ്ടാക്കിയ കുഴമ്പിന്റെ മാസ്മരിക ഗന്ധവും …, അതിലുപരി ഈറന്‍ മാറാത്ത ശരീരത്തില്‍ നിന്നും ഉയരുന്ന ..; വികാരോത്തേജനമായ നൈസര്‍ഗ്ഗീക ഗന്ധവും എന്നെ മത്തു പിടിപ്പിച്ചിരുന്നു …!
ഇന്നും പറഞ്ഞ വിനാഴികയില്‍ നിന്നും മാറ്റം വരുത്തിയാണ് തന്റെ വരവ് …, സമയനിഷ്ഠ പാലിക്കുവാന്‍ ശ്രമിക്കാതിരുന്നതല്ല .., പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തിരിച്ചെത്തുവാന്‍ ..; കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിയതുമാണ് …!, എന്നാല്‍ അത്യാവശമായി ..; വീണ്ടും തിരുമനസ്സിനെ…, മുഖം കാണിക്കണമെന്നുള്ള കല്പന ..; തന്റെ എല്ലാ തീരുമാനങ്ങളേയും തെറ്റിച്ചു കളഞ്ഞു ..!
വര്‍ദ്ധിച്ചു വരുന്ന തസ്കര ശല്യത്തെക്കുറിച്ചായിരുന്നൂവത് .., ജനങ്ങള്‍ എല്ലാം ഭീതിയില്‍ ആയിത്തുടങ്ങിയിരിക്കുന്നു..!, പൊന്നും .., പണവും .., മാത്രമല്ലാ .., ആടുകളേയും .., കോഴികളേയും വരെ തസ്ക്കരന്മാര് കൊണ്ടുപോകുന്നു …!, ആര്‍ക്കും വീടുവിട്ട് പുറത്തിറങ്ങാന്‍ ആകാത്ത അവസ്ഥ ..!, ജനങ്ങളുടെ പരാതി ഗ്രാമമുഖ്യന് വഴി നാടുവാഴിയുടെ കാതിലും എത്തിയിരിക്കുന്നു ..!
അതിന്‍പടി നടന്ന ചര്ച്ചയിന്മേല് .. ഉചിതമായ പല തീരുമാനങ്ങളും ..; തിരുമനസ്സിന്റെ മുമ്പാകെ താന്‍ വിശദീകരിക്കുകയും ..; അതു കഴിഞ്ഞ് പടയാളികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി .., കൊട്ടാരം വിടുമ്പോള്‍ സൂര്യാസ്തമയമായിത്തുടങ്ങി …!
കാത്തിരുന്ന് മുഷിഞ്ഞ സീതയുടെ പരിഭവം മാറ്റാനായി ..; അവള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള.., കൊട്ടാരത്തില്‍ മാത്രം ലഭ്യമായിരുന്ന നന്തിരിയപ്പവും വാങ്ങിയാണ് തന്റെ വരവ് ..!
അശ്വത്തിന് വേഗം പോരാ …, വേഗം പോരാ …, എന്ന് തോന്നി ഇരട്ടി വേഗതയില്‍ പായിച്ചു കൊണ്ടാണ് താന്‍ കോകനാട് മലയുടെ താഴ്വര താണ്ടി .., എട്ടുകെട്ടിലേക്കുള്ള പാതയിലേക്ക് പ്രവേശിച്ചത് ..!
അകലേ നിന്നേ കണ്ടു …., എട്ടുകെട്ടിന്റെ മട്ടുപ്പാവില്‍ തന്റെ വരവും പ്രതീക്ഷിച്ചു കൊണ്ട് നില്ക്കുന്ന സീതയെ …!, കൊടുങ്കാറ്റ് വീശുന്ന വേഗതയിലാണ് .., മറക്കുള്ളിലെക്ക് തന്റെ കുതിര പാഞ്ഞു കയറിയത് .., ഓടി വന്നു നിന്ന ഭ്രിത്യന്റെ കൈവശം കുതിരയുടെ കടിഞ്ഞാണ്‍ കൊടുത്ത് .., ശര വേഗത്തിലാണ് താന്‍ മുകളിലേക്കെത്തിയത് …!
മട്ടുപ്പാവില്‍ വിടര്‍ന്നു നിന്നൊരു പനിനീര്‍പൂവ് അറുത്തെടുത്ത് .., ഒരു കാല് മുട്ടുകുത്തി.., രണ്ടു കൈകളും അവള്‍ക്കു നേരെ നീട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു …!
”എന്നോട് പൊറുക്കൂ പ്രിയേ …!, പ്രാണസഖിയേക്കാണാന്‍ .., മലകളും…, കാടുകളും .., സമുദ്രങ്ങളും …, സമതലങ്ങളും …; താണ്ടിവന്ന ..; ഈ പ്രിയനോടുള്ള പരിഭവം തീര്‍ത്ത് .., എന്റെ ഈ സ്നേഹോപഹാരം സ്വീകരിക്കൂ …!, എന്നിട്ട് ഭവതിക്കുവേണ്ടി അടിയന് കൊട്ടാരത്തില്‍ നിന്നും കൊണ്ടുവന്ന ഈ നന്തിരിയപ്പം രുചിച്ചു …, അടിയനോടുള്ള പരിഭവം അങ്ങിനെ അലിയിച്ചു തീര്‍ക്കൂ പ്രിയേ …..!”
കാര്‍മേഘം മൂടിക്കെട്ടിയിരുന്ന .., ആ മുഖഭാവം പതുക്കെ …,പതുക്കെ മാറുന്നത് ഞാന്‍ കണ്ടു …!, മേഘങ്ങള്‍ക്കിടയില്‍നിന്നും ഒളിഞ്ഞു നോക്കുന്ന ചന്ദ്രക്കല പോലെയുള്ളൊരു പുഞ്ചിരി…, ആ മുഖത്ത് വിടര്‍ന്നു വരുന്നുണ്ടായിരുന്നു …!
എങ്കിലും അതൊളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് …, അവള് വീര്‍ത്ത്കെട്ടിത്തന്നെ പറഞ്ഞു …” അല്ലെങ്കിലും ഈ പൊന്നുക്കുറുപ്പ് ഇങ്ങനെത്തന്നയാ …, ഞാനെത്ര നേരമായെന്നോ കാത്തുനില്ക്കുന്നു …? എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടായിരുന്നൂവെങ്കില്‍ ….; പറഞ്ഞ സമയത്ത് വന്നേനെ ….!”
വീണ്ടും …, ആലങ്കാരികമായ വാക്കുകളില്‍ മുട്ടുകുത്തി നിന്നുകൊണ്ടു തന്നെ ഞാന്‍ പറഞ്ഞൂ ….! ”എന്നോട് പൊറുക്കൂ പ്രിയേ …., ഭവതിയുടെ കാര്യം മറ്റെന്തിനെക്കാളും വലുതായി .., എന്റെ മനോമുകുരത്തില്‍ ഉണ്ട് …!, എങ്കിലും രാജ്യം കാക്കുന്ന ഒരു പടനായകന് എന്ന നിലയില്‍…, രാജ്യ സമാധാനത്തിന് ഭംഗം വരുത്തുന്ന .., ദുഷ്ട ശക്തികള്‍ക്കെതിരെ .., ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടിവന്ന അടിയന്തിര സാഹചര്യത്തിലാണ് …, പ്രിയേ …, എനിക്ക് വാക്ക് പാലിക്കാന്‍ സാധിക്കാതെ വന്നത് ….!, ആയതിനാല്‍ അടിയന് ..; അവിടന്നു തരുന്ന ഏതു ശിക്ഷയും സ്വീകരിക്കുവാന്‍ തയ്യാറാണ് ….!, ആജ്ഞാപിച്ചാലും ….!”
അടുത്ത നിമിഷം ചൂടുള്ള രണ്ട് പവിഴാധരങ്ങള്‍ എന്റെ ചുണ്ടുകളില്‍ അമരുന്നത് ഞാന്‍ അറിഞ്ഞു …!
ഉറക്കെ ചിരിച്ചുകൊണ്ട് അവള് പറഞ്ഞു ….!” ഇതാണ് രാജ്യത്തിന്റെ പ്രിയപ്പെട്ട പടനായകന് ഞാന്‍ നല്കുന്ന ശിക്ഷ ..; ഏറ്റുവാങ്ങിയാലും …!”
”ഉത്തരവ് റാണി …..!”, ഞാനവളെ കോരിയെടുത്ത് പള്ളിയറയിലേക്ക് നടന്നു ..!, പ്രേമത്തിന്റെ അനുഭൂതികളില്‍ ചെറുപ്പം മദിച്ചു നടക്കുന്ന കാലം ..,, തങ്ങളില്‍ ഒരാള്‍ അടുത്തില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്ത അവസ്ഥ ..!, ഏതു സമയത്തും പരസ്പരം കണ്ടുകൊണ്ടിരിക്കുവാനുള്ള അഭിനിവേശം …, കൊട്ടാരത്തിലേക്ക് പോയാല്‍ ഉടന്‍ തന്നെ തിരിച്ചു വരാനുള്ള തത്രപ്പാട് ….!
ഏതു സമയത്ത് തിരിച്ചു വന്നാലും കാണാം .., മട്ടുപ്പാവില്‍ സീതയുടെ നിഴലാട്ടം .., തന്റെ വരവും പ്രതീക്ഷിച്ചുകൊണ്ടുള്ള നില്‍പ്പാണ് അതെന്ന് തനിക്ക് നന്നായി അറിയാം ..!. ഇണ പിരിയാത്ത കിളികളെപ്പോലെ ഏതുസമയത്തും ഞങ്ങള്‍ ഒരുമിച്ചു തന്നെ ആയിരുന്നു ..!
പലപ്പോഴും അടുക്കളക്കാരി പെണ്ണുങ്ങള് വരെ ..; തങ്ങളുടെ ഈ സ്നേഹത്തെക്കുറിച്ച് അടക്കം പറയുന്നത് സീത കേട്ടിരിക്കുന്നു ..!, എന്തിന് തന്റെ അമ്മ രുദ്ര തമ്പുരാട്ടി പോലും .., തന്നോട് പറഞ്ഞിട്ടുണ്ട് ….!
”ഈ രാമന് ഇപ്പോള്‍ രാജ്യവും വേണ്ട .., രാജ്യസുരക്ഷയും വേണ്ട …, സീത മാത്രം മതിയെന്നായിരിക്കുന്നു ……, അവന് എന്നോട് സംസാരിക്കാന്‍ പോലും നേരമില്ലാതായിരിക്കുന്നു …!
തന്റെ കഴിവുറ്റ പടനായകത്വത്തിന്‍ കീഴില്‍ രാജ്യത്തെ തസ്ക്കര ശല്യം പൂര്‍ണ്ണമായും ശമിച്ചു..! എങ്ങും സമാധാനപൂര്‍ണ്ണമായ അന്തരീക്ഷം .., സംപ്രീതനായ തമ്പുരാന് തനിക്ക് പട്ടും വളയും .., കൂടാതെ അദ്ദേഹത്തിന്റെ ..;ഏറ്റവും പ്രിയപ്പെട്ട സ്വകാര്യ ശേഖരത്തില്‍ നിന്നും ..; ആനക്കൊമ്പ് കൊണ്ടുള്ള കൈപ്പിടിയോടുകൂടിയ .., മനോഹരമായ കൊത്തുപണികളാല്‍ അലംകൃതമായ എഴിഞ്ചു നീളം വരുന്ന ഒരു കഠാര പ്രത്യേക പാരിതോഷികമെന്ന നിലയില്‍ തനിക്ക് സമ്മാനിച്ചു …!
ധാരാളം വിദേശ വ്യാപാരികള്‍ കച്ചവടാവശ്യത്തിനായി മലബാറില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്ന കാലം …, ആദ്യം അറബികള്‍ ആണ് എത്തിയതെങ്കിലും .., പിന്നീട് ഡച്ചുകാരും .., വാസ്കോഡഗാമയുടെ കീഴില്‍ ധാരാളം പോര്‍ച്ചുഗീസ് കപ്പലുകള്‍ വ്യാപാരാവശ്യത്തിനായി മലബാറിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരുന്നു …,!, പോര്‍ച്ചുഗീസുകാരുടെ വരവോടെ അറബികള്‍ പിന് വാങ്ങാനാരംഭിച്ചു …!
വ്യാപാരാവശ്യത്തിനായി വരുന്നവര്‍ക്ക് .., വളരെ നല്ല രീതിയില്‍ തന്നെ സാമൂതിരി രാജാവ് സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നു ..!, ഇവിടെ നിന്നുള്ള ചുക്ക് .., കുരുമുളക് .., ഏലം .., തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ആയിരുന്നു അവര്‍ പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത് ..!
സാമൂതിരി രാജാവിന്റെ കീഴില്‍ നാട്ടുരാജ്യം ഭരിച്ചിരുന്ന ഉണ്ണി തിരുമനസ്സിനായിരുന്നു ..; വ്യാപാര ആവശ്യങ്ങള്‍ക്കായി വരുന്ന വിദേശികളുടെ കച്ചവടാവശ്യങ്ങള്‍ സംരക്ഷിക്കേണ്ടതും .., അവര്‍ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടതും ആയ ചുമതല ..!
വാസ്കോടഗാമ മലബാറിലേക്ക് വന്നതിനു ശേഷം പോര്‍ച്ചുഗീസുകാരുടെ ഒരു കുത്തൊഴുക്ക് തന്നെയുണ്ടായി …!, കുരുമുളകിനും .., ചുക്കിനും .., ഏലത്തിനും എല്ലാം വിദേശ വിപണിയില്‍ നല്ല വില ലഭിച്ചിരുന്നത് ..; കൂടുതല്‍ കൂടുതല്‍ പോച്ചുഗീസ് നാവികരെ മലബാറിലേക്ക് വരാന്‍ പ്രേരിപ്പിച്ച മുഖ്യഘടകങ്ങളില്‍ ഒന്നായിരുന്നു ..!
സാമൂതിരിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നതിനാല്‍ ..; വ്യാപാര ആവശ്യത്തിനായി മലബാറില്‍ ഒരു കോട്ട പണിയുവാനുള്ള അധികാരവും അവര്‍ക്ക് നല്കി ..!
ആയിടക്കാണ് പോര്‍ച്ചുഗീസിലെ ലിസ്ബണ്‍ തുറമുഖത്ത് നിന്നും നിറയെ ചരക്കുകളുമായി സെന്റ് മരീറ്റ എന്ന കപ്പല്‍ കാപ്പാടെ തീരത്തണിഞ്ഞത് ..!, രാജ്യത്ത് വ്യാപാരാവശ്യത്തിനായി വരുന്ന കപ്പലുകളുടെ കപ്പിത്താന്മാരെ .., രാജ കൊട്ടാരത്തിലേക്ക് സ്വീകരിച്ച് ആനയിക്കുന്ന ഒരു പതിവുണ്ടായിരുന്നു …!, ആയതിനാല്‍ നാടുവാഴിയുടെ പ്രതിനിധി എന്ന നിലയില്‍ പടത്തലവനും പോകണമായിരുന്നു …!
തീരമണിഞ്ഞ സെന്റ് മരീറ്റയിലെ കപ്പിത്താനായ വില്യം ഹെന്റിയുമൊത്ത് ..; ഞങ്ങള്‍ രാജ്യസദസ്സിലേക്ക് മടങ്ങി …!, കാഴ്ച്ചയില്‍ വളരെ സുമുഖനായ ഒത്ത ഉയരവും .., അതിനൊത്ത വണ്ണവും ഉള്ള ഒരു ആജാനബാഹു ആയിരുന്നു ഹെന്റി …!, എങ്കിലും ആ കുറിയ കണ്ണുകള്‍ ..; ഒരു കുടിലത അയാളില്‍ ഒളിഞ്ഞിരിപ്പുണ്ടോയെന്ന് ..; എന്നെ സംശയിപ്പിച്ചു …!, എങ്കിലും അത് അപ്രധാനപ്പെട്ട ഒരു വിഷയമായി കരുതി ഞാനതിനെ തള്ളി …!
ദ്വിഭാഷിയുടെ സഹായത്താലായിരുന്നു ഞങ്ങള്‍ ആശയവിനിമയം നടത്തിയത് ..!
”രാമക്കുറുപ്പ് എന്ന ഞാന്‍ …, സാമൂതിരി രാജാവിന്റെ സാമന്തനായ ഉണ്ണി തിരുമനസ്സിന്റെ വലിയ പടത്തലവന് ..; താങ്കളെ മലബാറിലേക്ക് സ്വാഗതം ചെയ്യുന്നു ..!”
”നന്ദി…!പ്രക്രതി രമണീയമായ മലബാറിലേക്ക് വ്യാപാര ആവശ്യത്തിനായി വരാന്‍ കഴിഞ്ഞതില്‍ ഞാന്‍ അത്യധികം സന്തുഷ്ടന്‍ ആകുന്നതിനോടൊപ്പം തന്നെ .., നമ്മെ വേണ്ട വിധത്തില്‍ സ്വീകരിക്കാന്‍ സന്മനസ്സു കാണിച്ച രാജാവിനോടും .., അദ്ദേഹത്തിന്റെ പ്രതിനിധിയോടും .., മലബാറിലെ ജനങ്ങളോടും .., ഞാന്‍ എന്റേയും ..; പോര്‍ച്ചുഗീസ് ജനതയുടേയും ആത്മാര്‍ത്ഥമായ ..; സന്തോഷം പങ്കുവെച്ചു കൊള്ളുന്നു …!”
വ്യാപാരാവശ്യത്തിനായി എത്തിയ ഹെന്റിക്ക് ..; നാടുവാഴിയുടെ താല്പര്യമനുസരിച്ച് അതിനുള്ള എല്ലാത്തരം സഹായങ്ങളും ചെയ്തുകൊടുത്തത് താനായിരുന്നു …!
വിവിധ തരത്തിലുള്ള സുഗന്ധദ്രവ്യങ്ങള്‍ .., പട്ടുകള്‍ .., തുണിത്തരങ്ങള്‍ ..; തുടങ്ങി മറ്റു പലതുമായിരുന്നു അവര്‍ വ്യാപാരാവശ്യത്തിനായി കൊണ്ടുവന്നത് …, അതെല്ലാം ഇവിടെ വിറ്റഴിച്ചതിനുശേഷം ..; കുരുമുളക് .., ഏലം …., ചുക്ക് എന്നിവ ഇവിടെ നിന്ന് പോര്‍ച്ചുഗീസിലേക്ക് കൊണ്ട് പോകാനായിരുന്നു ഹെന്റിയുടെ താല്പര്യം ..!, ഇതിനായി ഏകദേശം മൂന്നു മാസത്തോളം വരുന്ന ഒരു കാലയളവ് ആയിരുന്നു അയാള്‍ ഉദ്ദേശിച്ചിരുന്നത് …!
മറ്റു പല കപ്പിത്താന്മാരില്‍ നിന്നും വളരെ വ്യത്യസ്ഥനാണ് ഹെന്റി എന്നാണ് എനിക്ക് തോന്നിയത് .., വളരെ വാചാലനായിരുന്ന അയാള്‍ കാണുന്ന ഏതിനെയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു .., മലബാറിന്റെ തനതു സംസ്കാരത്തെക്കുറിച്ചും .., പൈത്രകങ്ങളെ കുറിച്ചും .., ഉത്സവങ്ങളെ കുറിച്ചും .., പരമ്പരാകത ആചാരങ്ങളെ കുറിച്ചും കൂടുതലായി അറിയുവാനുള്ള ഉത്സഹിഷ്ണുത അയാള്‍ എപ്പോഴും കാണിച്ചിരുന്നു …!
ഇത് കൂടാതെ മലബാറിനെക്കുറിച്ച് സ്വയമേവ അറിഞ്ഞു വെച്ച വിശാലമായൊരു കാഴ്ചപ്പാടും ഹെന്റിക്കുണ്ടായിരുന്നു ..!, ഈ പ്രത്യേകതകള്‍ മൂലം തിരുമനസ്സിന്റെ അനുവാദത്താല്‍ പല കളിയരങ്ങുകളും ഹെന്റിക്കുവേണ്ടി പ്രത്യേകമായി സംഘടിക്കപ്പെട്ടു .., പല ഉത്സവങ്ങളും നേരിട്ടു കാണാനുള്ളോരു ആഗ്രഹം ഹെന്റി പ്രകടിപ്പിച്ചതുമൂലം .., പല സ്ഥലങ്ങളിലേക്കും അയാളെ കൂട്ടിക്കൊണ്ട് പോകുവാന്‍ നിയോഗിക്കപ്പെട്ടതും ഞാന്‍ തന്നെ ആയിരുന്നു …!
കാരണം വിദേശത്തു നിന്നും വന്ന ഒരു കപ്പിത്താനോട് ..; അയാളുടെ പദവിക്ക് അനുസ്രതമായ രീതിയില്‍ .., ആഥിത്യ മര്യാദ കാണിക്കുന്നതിനായിരുന്നു …; തിരുമനസ്സ് എന്നെ നിയോഗിച്ചത് …!
ദിനരാത്രങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു …., ഇതിനിടയില്‍ എല്ലാവരുമായും .., പ്രത്യേകിച്ച് ഞാനുമായും നല്ലൊരു അടുപ്പം ഹെന്റി സ്ഥാപിച്ചെടുത്തു കഴിഞ്ഞിരുന്നു …!, ഏകദേശം രണ്ടര മാസത്തിനൊടുവില്‍ തന്റെ വ്യാപാര ആവശ്യങ്ങള്‍ എല്ലാം നിര്‍വ്വഹിച്ചു കഴിഞ്ഞ ഹെന്റി തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു …!
ഇവിടെ നിന്നുള്ള ചരക്കുകളായ ..ചുക്ക് , കുരുമുളക് , ഏലം തുടങ്ങി എല്ലാം തന്നെ കപ്പലില്‍ നിറച്ചു കഴിഞ്ഞിരിക്കുന്നു …, കാപ്പാട് തുറമുഖം വിടാനായി ഏകദേശം നാലോ അഞ്ചോ ദിനങ്ങള്‍ ബാക്കി നില്‍ക്കെയാണ് ….!
ഈ സമയത്താണ് ലോകനാര്‍കാവില്‍ ഉത്സവം വരുന്നത് …. പുകള്‍പെറ്റ ഉത്സവമാണത് ..!, തച്ചോളി തറവാടും .., ഒതേനന് .., ഉണ്ണിയാര്‍ച്ച .., തുടങ്ങി പേരുകേട്ട വീരനാനായകരുടെയും .., നായികമാരുടെയും ..ഓര്‍മ്മകളും .., ആവേശവും ഉണര്‍ത്തുന്ന .., ലോകനാര്‍കാവില്‍ ഉത്സവം …!
തലമുറകള്‍ കൈമാറിപോന്ന .., വടക്കന്‍ പാട്ടുകളിലൂടെ ..,ഓരോരുത്തരുടേയും ഉള്ളില്‍ .., രൊമാഞ്ചത്തിന്റെയും .., അഭിമാനത്തിന്റെയും .., വീര സ്മരണകള്‍ ഉണര്‍ത്തുന്ന ഉത്സവം ..!
കൊടിയേറിക്കഴിഞ്ഞാല്‍ …, തുടര്‍ച്ചയായ പത്ത് ദിനരാത്രങ്ങള്‍ ആണ് ഉത്സവം .., കഥകളിയും .., ഓട്ടന്തുള്ളലും .., പുള്ളുവന്‍ പാട്ടുകളും … കളരിപ്പയറ്റും …, എന്നുവേണ്ട മലബാറിന്റെ സാംസ്കാരിക കലാരൂപങ്ങള്‍ മുഴുവനും അരങ്ങു തകര്‍ത്താടുന്ന ..; പത്തു ദിനരാത്രങ്ങള്‍ …!
നാനാ ദേശങ്ങളില്‍ നിന്നു പോലും ആബാലവൃദ്ധം ജനങ്ങളും വന്നു ചേരും .., കുടുംബവുമായി വന്ന് .., ചെറിയ ചെറിയ കൂടാരങ്ങള്‍ തീര്‍ത്ത് .., ഈ പത്തു ദിവസത്തെ ഉത്സവങ്ങളും ആഘോഷിച്ചേ എല്ലാവരും മടങ്ങുകയുള്ളൂ …!
ഇതിനോടനുബന്ധിച്ച് പല തരത്തിലുള്ള കലാകായിക മത്സരങ്ങളും സംഘടിക്കപ്പെടും ….ദ്വന്ദയുദ്ധം .., വടംവലി .., മെയ്യഭ്യാസം .., തുടങ്ങിയവ ..!, വിജയികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും …!, സ്വര്‍ണ്ണനാണയങ്ങള്‍ .., വെള്ളിനാണയങ്ങള്‍ .., മാടുകള്‍ .., ആടുകള്‍ അങ്ങിനെ പലതരത്തില്‍ ..!
ദ്വന്ദയുദ്ധം കാണാന്‍ തന്നെ ഒരു പ്രത്യേക ചേലാണ് …!, ഈ ഉത്സവത്തിനായി വര്‍ഷം മുഴുവന്‍ നീളുന്ന തയ്യാറെടുപ്പുകള്‍ ആണ് ദ്വന്ദയുദ്ധക്കാര്‍ നടത്തുക .., പ്രത്യേക തരത്തിലുള്ള ഭക്ഷണം .., ദിനവും കസര്‍ത്തുകള്‍ ..; അങ്ങിനെ തുടങ്ങി …!
തോരണങ്ങള്‍ കൊണ്ടലങ്കരിച്ച .., പന്ത്രണ്ടടിയോളം വരുന്ന ഒരു വൃത്തത്തിലുള്ള ഗോദയാണ് ദ്വന്ദയുദ്ധത്തിനായി തയ്യാറാക്കുന്നത് …!, വീഴുമ്പോള്‍ ശരീരത്തില്‍ ഒടിവുകളും ചതവുകളും ഇല്ലാതാക്കാന്‍ .., ഒന്നരയടി കനത്തില്‍ പൂഴി നിറച്ചിട്ടുണ്ടായിരിക്കും …, ദേഹമാസകലം എണ്ണതേച്ച് ഒരു കോണകം മാത്രം അരയില്‍ ചുറ്റി …; മല്ലന്മാര് യുദ്ധത്തിനിറങ്ങുമ്പോള്‍ …, ആര്‍പ്പുവിളികളുടേയും .., ചെണ്ട മേളത്തിന്റെയും ..,അകമ്പടിയോടെ…, രണ്ടു കൂട്ടരേയും പ്രോത്സാഹിപ്പിച്ചു കൊണ്ട് .., ഒരു ജനക്കൂട്ടം മുഴുവന്‍ ഗോദക്കു ചുറ്റും നിരന്നിട്ടുണ്ടായിരിക്കും …!
124 total views, 1 views today