A REVENGE, OF A SOLDIER (3 ) – ബൈജു ജോര്‍ജ്ജ്

257

Untitled-1

[one_half][ads2][/one_half]

മലബാറിന്റെ കലാകായിക സംസ്‌കാരത്തെക്കുറിച്ച് ഏറ്റവും ആഴത്തില്‍ മനസ്സിലാക്കുവാനുള്ള ഈ അവസരം ശരിക്കും വിനിയോഗിക്കുവാന്‍ തന്നെ ഹെന്റിയും തീരുമാനിച്ചു. തിരുമനസ്സിന്റെ നിര്‍ദ്ദേശപ്രകാരം ആ ചുമതലയും എന്നില്‍ തന്നെയാണ് നിഷിപ്തമായത് ..!, ചുരുങ്ങിയകാല സൌഹ്രദം എന്നിലും .., ഹെന്റിയിലും ഒരു മാനസീക അടുപ്പം സൃഷ്ട്ടിക്കുന്നതിന് കാരണമായിത്തീര്‍ന്നു …!

തുടര്‍ച്ചയായ ആശയവിനിമയംമൂലം ദ്വിഭാഷിയുടെ സഹായമില്ലാതെ തന്നെ പല ആംഗലേയ വാക്കുകളും ഞാന്‍ മനസ്സിലാക്കിയെടുത്തിരുന്നു …!അതുപോലെ തന്നെ ഹെന്റിയും അല്പസ്വല്പം മലബാറിയും സ്വായത്തമാക്കിയിരുന്നു ….!

ലോകനാര്‍കാവില്‍ ഉത്സവം കാണാന്‍ സീതയും തയാറെടുത്തു കഴിഞ്ഞിരുന്നു .., വേളി കഴിഞ്ഞുള്ള ആദ്യ ഉത്സവമാണിത് .., അതവളെ കുറച്ചൊന്നുമല്ല മോഹിപ്പിച്ചിരിക്കുന്നത് …!, എന്നാല്‍ ഹെന്റിക്ക് ഉത്സവത്തിന്റെയും .., അതിന്റെ കലാ പാരമ്പര്യത്തേയും കണ്ടു ആസ്വദിക്കുവാനുള്ള അവസരം …; അത് തിരുമനസ്സ് തന്നില്‍ നിഷിപ്തമാക്കിയപ്പോള്‍ ..; തന്നേയും അതല്പം നിരാശനാക്കിത്തീര്‍ത്തു …!

എങ്കിലും തിരുമനസ്സിന്റെ അഭ്യര്‍ത്ഥനക്കു മുന്നില്‍ വ്യക്തി താല്പര്യങ്ങള്‍ ഹനിക്കാതെ വയ്യല്ലോ ..!, എന്നാല്‍ ഇത് സീതയില്‍ കുറച്ചൊന്നുമല്ല എതിര്‍പ്പിന് ഇടയാക്കിയത് …, അത് തന്നോടുള്ള പരിഭവമായി പുറത്തേക്കൊഴുകി …!

”പോന്നു കുറുപ്പിന് എപ്പോഴും രാജ്യകാര്യത്തില്‍ മാത്രമേ ശ്രദ്ധയുള്ളൂ ..! എന്നോട് ഒട്ടും തന്നെ സ്‌നേഹമില്ല .., ഞാന്‍ എത്ര നാളായി ആശിക്കുന്നതാണെന്നോ …?, ലോകനാര്‍കാവില്‍ ഉത്സവം കാണണമെന്നു …?”

അന്ന് താനവളെ സമാധാനിപ്പിക്കാന്‍ പെട്ട പാട് …!

”കോപിക്കാതെ എന്റെ പ്രിയേ ….!, ഒരു നാലു നാള്‍ തള്ളി നീക്കിയാല്‍ പോരേ …അതു കഴിഞ്ഞാല്‍ ഹെന്റി തിരിച്ചു പോകും .., പിന്നേയും ആറുനാള്‍ ഉത്സവം ബാക്കിയാണല്ലോ …?, ഇനി എന്തു പ്രതിബന്ധങ്ങള്‍ തന്നെ നേരിട്ടാലും .., ഈ ആറ് ദിനങ്ങളും ..ഭവതിയേയും കൂട്ടി ഉത്സവത്തിനു പോകുന്ന കാര്യം ഞാന്‍ ഉറപ്പു തരുന്നു ..!, ഇത് ലോകനാര്‍കാവിലമ്മയാണേ സത്യം..!

എന്തു തന്നെ പറഞ്ഞിട്ടും അല്പം പോലും വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതിരുന്ന അവളെ ഒരു വിധത്തിലാണ് സമാധാനിപ്പിച്ചെടുത്തത് .., എന്നിട്ടും ആ മുഖത്തെ കാര്‍മേഘം പൂര്‍ണ്ണമായും ഒഴിഞ്ഞിരുന്നില്ല …!
അങ്ങിനെ പ്രശസ്തമായ ലോകനാര്‍ കാവില്‍ ഉത്സവത്തിന്റെ ആദ്യദിനം …; ആശ്വാരൂഡരായാണ് ഞങ്ങള്‍ ലോകനാര്‍ കാവിലെത്തുന്നത് ..! തനതു സാംസ്‌കാരിക ശൈലികളില്‍ കേളി കൊട്ടിയാടുന്ന കലാരൂപങ്ങളെ .., വളരെ അവിശ്വസനീയതയോടെയാണ് ഹെന്റി നോക്കിക്കണ്ടത് .., അതില്‍ അയാള്‍ക്കുണ്ടായിരുന്ന ധാരാളം സംശയങ്ങളെ ദ്വിഭാഷിയുടെ സഹായത്തോടെ ഞാന്‍ നിവാരണം ചെയ്തു കൊടുത്തുകൊണ്ടിരുന്നു ..!

നേരമേറെ ചെന്നിട്ടും വളരെ ഉത്സാഹത്തോടുകൂടിയാണ് ഹെന്റി അവിടെ ചിലവഴിച്ചു കൊണ്ടിരുന്നത് ..!, അവസാനം എന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഞങ്ങള്‍ മടങ്ങാനായുള്ള തീരുമാനമെടുത്തത് .., എല്ലാവരും വളരെയേറെ ക്ഷീണിതരാണ് .., കൂടാതെ വിശപ്പും ദാഹവും .., !

തിരിച്ച് രാജകൊട്ടാരത്തിലേക്കുള്ള ദൂരം വളരെ കൂടുതലായതിനാല്‍ ..; വഴിയില്‍ എവിടെയെങ്കിലും തങ്ങി ക്ഷീണമകറ്റുവാനായി ഞങ്ങള്‍ തീരുമാനമെടുത്തു …!

എന്റെ ജീവിതത്തിലെ ഏറ്റവും ശപിക്കപ്പെട്ടതും .., ജീവിതത്തെ തന്നെ മാറ്റി മറച്ചതുമായ തെറ്റായ തീരുമാനമെടുത്തത് ആ നിമിഷത്തിലായിരുന്നു ..!

”ഈ അസമയത്ത് ഇത്രയും ദൂരം താണ്ടി തിരിച്ചു പോകുവാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും മാത്രമല്ല എല്ലാവരും വളരെ ക്ഷീണിതരുമാണ് …, വഴിയാണെങ്കില്‍ അല്പം ദുര്‍ഘടം പിടിച്ചതും.., ആയതിനാല്‍ ഇന്ന് എന്റെ എട്ടുകെട്ടില്‍ താമസിച്ച് .., വിശ്രമിച്ച് …..; നാളെ ; തിരിച്ചു പോകുന്നതായിരിക്കും ഉചിതം എന്നാണ് എനിക്ക് തോന്നുന്നത് ..”’, എന്ന എന്റെ ആശയത്തെ ദ്വിഭാഷിമൂലം ഹെന്റിയോട് ഞാന്‍ അവതരിപ്പിച്ചു …!

വളരെയധികം ക്ഷീണിതനായിരുന്ന അയാള്‍ .., എന്റെ ഈ നിര്‍ദേശത്തെ ; വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു എന്നു മാത്രമല്ല …; അതിലുള്ള അയാളുടെ അകമഴിഞ്ഞ നന്ദിയും രേഖപ്പെടുത്തി ..!, ലോകനാര്‍കാവില്‍ നിന്നും .., വളരെ കുറച്ചു നാഴിക ദൂരം മാത്രമേയുള്ളൂ എന്റെ എട്ടുകെട്ടിലേക്ക് …!

ഇരുട്ട് അല്പം കനംവെച്ചു തുടങ്ങികഴിഞ്ഞ സമയത്താണ് ഞങ്ങള്‍ എട്ടുകെട്ടിന്റെ പടി കടന്നെത്തുന്നത് ..!

കുളിച്ച് ..; തുളസിക്കതിരും ചൂടി നില്‍ക്കുന്ന സീത ..; എന്റെ കൂടെ അപരിചിതരെ കണ്ടപ്പോള്‍ ഉള്‍വലിഞ്ഞു കളഞ്ഞു …!

കുശിനിയിലേക്ക് പോയി ..; അത്താഴത്തിന് എട്ടുപത്തുപേര്‍ അധികമുണ്ടാകുമെന്നും ..അവര്‍ക്ക് വിശേഷവിധിയായി എന്തെങ്കിലും ഉണ്ടാക്കുവാന്‍ വാല്യക്കാരികള്‍ക്ക് നിര്‍ദേശം കൊടുത്തുകൊണ്ട് ..; മട്ടുപ്പാവില്‍ എന്നേയും പ്രതീക്ഷിച്ചിരിക്കുന്ന സീതയുടെ സമീപത്തേക്ക് ഞാന്‍ ചെന്നു ….!, വന്നിരിക്കുന്ന അഥിതികളുടെ പ്രാധാന്യം കണക്കിലെടുത്ത് …; പൂമുഖത്തേക്ക് കുറച്ചു സംഭാരം എടുത്തുകൊണ്ടുവന്ന് അഥിതികള്‍ക്ക് നല്‍കുവാന്‍ .., ഞാന്‍ സീതയോട് നിര്‍ദേശിച്ചു ..!

ആദ്യം ഒന്ന് മടി പറഞ്ഞെങ്കിലും ..; അഥിതികളുടെ പ്രാധാന്യം അവളെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ സീത അതിനു തയ്യാറായി ..!, ഇതിനിടയില്‍ തന്നെ കോവിലകം കാര്യസ്ഥന്‍ നാണപ്പനോട് അഥിതികള്‍ക്ക് തങ്ങുവാനുള്ള കെട്ടുകള്‍ ശരിയാക്കുവാനും താന്‍ നിര്‍ദേശം കൊടുത്തു കഴിഞ്ഞിരുന്നു …!

നാണപ്പന്റെ കുടുംബക്കാര്‍ പരമ്പരാഗതമായി ഞങ്ങളുടെ കാര്യസ്ഥന്‍മാരാണ് .., കൂടാതെ എന്റെ ഏറ്റവും വിശ്വസ്ഥനായ ഒരു ആശ്രിതനും കൂടിയാണ് നാണപ്പന്‍ …!

സന്ധ്യാവിളക്കുകള്‍ ..; നിറയെണ്ണയില്‍ .; പ്രഭാപൂരിതമാക്കിക്കൊണ്ടിരിക്കുന്ന പൂമുഖത്തേക്ക് …; അതിനേക്കാള്‍ പ്രശോഭയോടെ തിളങ്ങി നില്‍ക്കുന്ന മുഖകാന്തിയില്‍ …; താലത്തില്‍ സംഭാരവുമായി സീത കടന്നുവന്നു …!

ആ പ്രഭയുടെ അവിസ്മരണീയ മാസ്മരികതയാല്‍ ..; ഒരു നിമിഷം ഹെന്റി ഇരിപ്പടത്തില്‍ നിന്നും ഉയര്‍ന്നുപോയി …!

ആ കണ്ണുകള്‍ സീതയുടെമേല്‍തന്നെ തങ്ങി നില്‍ക്കുകയാണ് …!.., ആപാദചൂഡം സീതയെ ഉഴിഞ്ഞ് ..;വിറക്കുന്ന കൈകളാല്‍ സംഭാരം മൊന്ത വാങ്ങിക്കൊണ്ട് ഹെന്റി ഉറക്കെ പറഞ്ഞു …!

”you are very lucky Ramu ….., your wife is so beautiful ….’!, പറഞ്ഞത് എന്താണെന്ന് അറിയുവാനുള്ള ആകാംക്ഷയില്‍ ഞാന്‍ ദ്വിഭാഷിയെ നോക്കി …!

അയാള്‍ പറഞ്ഞു ….!

”പടക്കുറുപ്പേ …, ഇത്രയും സുന്ദരിയായ പത്‌നിയെ ലഭിച്ച .., താങ്കള്‍ ഭാഗ്യവാന്‍ ആണെന്നാണ് ഹെന്റി പറഞ്ഞത് ….”!

ഞാന്‍ അഭിമാനത്താല്‍ ഉയര്‍ന്ന് പൊങ്ങിയ നിമിഷം ..!, ഇത് കേട്ടപാടെ നാണത്താല്‍ ചുവന്ന് തുടുത്ത മുഖവുമായി സീത അകത്തളത്തിലേക്ക് ഓടിപ്പോയി ..!

ഓടുമ്പോള്‍ ..; ഈറനായ കൂന്തലില്‍ നിന്നും അടര്‍ന്നുവീണ .., വെള്ളത്തുള്ളികളാല്‍ നനഞ്ഞ …;നല്ല വടിവൊത്ത .., തുളുമ്പുന്ന നിതംബത്തില്‍ ..; ഹെന്റിയുടെ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നത് ഞാനറിഞ്ഞു …, അതെന്നില്‍ കോപത്തെ തീക്ഷിണിപ്പിച്ചെങ്കിലും …, ഞാന്‍ ആത്മസംയമനം പാലിച്ചു …!

ഹെന്റി ; സീത സൃഷ്ട്ടിച്ച ആ മാസ്മരിക ലോകത്താണ് എന്നെനിക്ക് തോന്നി .., സ്ഥല കാല ബോധമില്ലാത്ത രീതിയില്‍ അയാള്‍ എന്തൊക്കെയോ പിറുപിറുക്കുന്നത് ഞാന്‍ വ്യക്തമായി കേട്ടു ….!

”what a beautiful women …, what a beautiful women ….!” , ഒന്ന് നിറുത്തി …, ആ സംഭാരം മുഴുവന്‍ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തുകൊണ്ട് അയാള്‍ വീണ്ടും പിറുപിറുത്തു..!

‘ so beautiful ….!”

ആ കണ്ണുകളില്‍ തിളങ്ങി നില്‍ക്കുന്ന വ്യഗ്രത …, അതെന്താണെന്ന് മനസ്സിലാക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല …!

ഹെന്റി പറഞ്ഞത് എന്താണെന്ന് അറിയുവാന്‍ .., ഞാന്‍ ദ്വിഭാഷിയെ നോക്കി …, പക്ഷേ…, എനിക്കത് പരിഭാഷപ്പെടുത്താതെ അയാള്‍ മുഖം തിരിച്ചു കളഞ്ഞു ….!

അന്നെനിക്കതിന്റെ അര്‍ഥം ഗ്രഹിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ …; ആ നിമിഷം .., ഹെന്റിയുടെ തല ആ മണ്ണില്‍ കിടന്നുരുണ്ടേനെ …!, അങ്ങിനെയെങ്കില്‍ എന്റെ സീതക്കും .., കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു …!

അണപൊട്ടിയ കോപാഗ്‌നിയാല്‍ …; എന്റെ മുഷ്ട്ടിക്കുള്ളില്‍ കിടന്ന് നിളയുടെ മണല്‍ത്തരികള്‍ ഞെരിഞ്ഞമര്‍ന്നു ….!

നിശയുടെ അഗാധതയില്‍ ..; സീതയുടെ മടിയില്‍ തല ചായിച്ചു കിടക്കുമ്പോള്‍ …; എന്തോ ഒരു അസ്വസ്ഥത എന്നെ വലയം ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു …!

അസ്വസ്ഥമായ മനസ്സിനുള്ളില്‍ ചോദ്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉയരുന്നു ..!
”എന്താണ് അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ …?, സീതയെ കണ്ടപ്പോള്‍ .., അയാളില്‍ പ്രത്യക്ഷപ്പെട്ട വികാരമെന്തായിരുന്നൂ …?, എന്താണ് ദ്വിഭാഷി ഒന്നുംതന്നെ പറയാതിരുന്നത് ..?”

എന്നാല്‍ ഇതൊന്നും അറിയാതെ …, സീത എന്നിലേക്ക് ചെര്‍ന്നലിയുകയായിരുന്നൂ ..!, അസ്വസ്ഥമായതിനെ മറക്കാന്‍ ശ്രമിച്ചു എന്റെ കൈകള്‍ സീതയെ ഗാഡം പുണര്‍ന്നു …!

പുലര്‍ കാലത്തിലും …; എന്തോ ..? ആ അസ്വസ്ഥത …, മനസ്സില്‍ നിന്നും മാഞ്ഞിരുന്നില്ല ….!, ഇരുണ്ട മുഖത്തിന്റെ കാരണം സീത അന്വേഷിച്ചുവെങ്കിലും ഒഴിഞ്ഞുമാറി ..!

ഇന്നും അയാളേയും കൂട്ടി ലോകനാര്‍കാവിലേക്ക് പോകണമല്ലോ ..; എന്ന അനിഷ്ടത്തോടെയാണ് അഥിതി മന്ദിരത്തിലേക്ക് ചെന്നത് …!, ഒരു രാത്രി കൊണ്ട് ..; അയാളോട് മനസ്സില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞപോലെ ..!

എന്നാല്‍ ശൂന്യമായ അഥിതി മന്ദിരത്തില്‍ ..; ഹെന്റിക്കുവേണ്ടി …; ദ്വിഭാഷിയുടെ …; നാണപ്പന്‍ കൈവശം കൊടുത്തുവെച്ച ഒരു കുറുപ്പാണ് എന്നെ കാത്തിരുന്നത് …….!

‘അടിയന്തിരമായി കപ്പലില്‍ നിന്നും ആളുവന്നതിനാല്‍ ..; ഉടന്‍ തന്നെ തിരിച്ചുപോകുന്നു …, ! ഇന്ന് സന്ധ്യക്ക് കപ്പല്‍ തുറമുഖം വിടും .., താങ്കള്‍ ചെയ്തുതന്ന എല്ലാ സൌകര്യങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ….! ഹെന്റി ..!”

മനസ്സില്‍ സന്തോഷം തോന്നിയെങ്കിലും അതോടൊപ്പം കുറെയേറെ സംശയങ്ങളും എന്നില്‍ ഉയര്‍ന്നു വന്നു …!

”എന്തായിരിക്കും കപ്പലില്‍ നടന്നത് ..?തന്നോട് നേരിട്ട് യാത്ര പോലും ചോദിക്കാന്‍ നില്‍ക്കാതെ ..; പോകാനുള്ളത്രയും തിടുക്കത്തിന് കാരണം എന്തായിരിക്കും …?”

നാണപ്പനോട് കാരണം ആരാഞ്ഞെങ്കിലും അയാള്‍ക്കും കൂടുതലൊന്നും അറിവുണ്ടായിരുന്നില്ല …, നിശയുടെ മൂന്നാം യാമത്തില്‍ ഈ കുറിമാനം തന്നെ ഏല്‍പ്പിച്ച് അവര്‍ തിരിച്ചുപോയി എന്നു മാത്രമേ .., അയാള്‍ക്കും പറയുവാനുണ്ടായിരുന്നുള്ളൂ …!

നടന്നത് കേട്ടപ്പോള്‍ സീതക്ക് വലിയ സന്തോഷമായി ….”എന്തായാലും കുറുപ്പിനെ ..; തിരക്കൊന്നുമില്ലാതെ അല്പസമയം എനിക്ക് തനിച്ചു കിട്ടുമല്ലോ …, എന്നായിരുന്നു അവളുടെ പ്രതികരണം ….!, ആ സന്തോഷത്തില്‍ ഞാനും പങ്കുചേര്‍ന്നുകൊണ്ട് അവളോട് പറഞ്ഞു ..!

”ഏതായാലും നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ .., നമുക്ക് ലോകനാര്‍കാവിലെ ഉത്തസവത്തിനു പോകാം …!”

അത് കേട്ടതോടെ ആ മുഖത്ത് പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുയരുന്നത് താന്‍ കണ്ടു …!

ഉത്സവത്തിന്റെ തിരക്കിലൂടെ ഊളയിടുമ്പോള്‍ …ഒരു കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു സീതക്കപ്പോള്‍ .. ആശ്ചര്യവും .., അത്ഭുതവുമൂറുന്ന മിഴികളോടെയാണ് എല്ലാം അവള്‍ നോക്കിക്കണ്ടത് …., സീത ആദ്യമായാണ് ലോകനാര്‍കാവിലേക്ക് വരുന്നത് തന്നെ ….!

ആഘോഷിച്ച്…, മതിതീരാതെ ലോകനാര്‍കാവില്‍ നിന്നും മടങ്ങുമ്പോള്‍ സന്ധ്യയായി തുടങ്ങിയിരിക്കുന്നു .., എട്ടുകെട്ടിലേക്ക് കടക്കുന്ന പൂമുഖവാതില്‍ക്കല്‍ …, തിരുമനസ്സിന്റെ കുറിമാനവുമായി ഒരു ഭ്രിത്യന്‍ തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു …; കൂടെ നാണപ്പനും ..!

ആകാംക്ഷയോടെ വായിച്ചു നോക്കിയ കുറിമാനം ഇപ്രകാരമായിരുന്നു …!

”എത്രയും പെട്ടെന്ന് തിരുമനസ്സിനെ മുഖം കാണിക്കുക …’!, തിരിഞ്ഞു നോക്കുമ്പോഴേക്കും .., കുറിമാനവുമായി വന്ന ദൂതനെ കാണുവാനുണ്ടായിരുന്നില്ല്‌ല …, ഞൊടിയിടയില്‍ അയാള്‍ അപ്രത്യക്ഷ്യനായിരിക്കുന്നു …..!, ചോദ്യഭാവത്തില്‍ നാണപ്പനെ നോക്കിയെങ്കിലും അയാളും അജ്ഞനായിരുന്നു…!

തന്റെ ഓര്‍മ്മയില്‍ അങ്ങിനെയൊരു ദൂതന്റെ മുഖം അപരിചിതമായിത്തോന്നി ..!

കാറ്റ് വീശുന്ന വേഗതയിലാണ് രാജകൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നത് …!, എന്നാല്‍ തിരുമനസ്സിന്റെ മുഖം തന്നെ ആശങ്കാകുലനാക്കിതീര്‍ത്തു ….!, പ്രതീക്ഷിക്കാത്ത സമയത്ത് അഥിതിയെ കണ്ടതുപോലെയുള്ള ആശ്ചര്യമായിരുന്നു അദേഹത്തിന് …!

”എന്താ രാമാ ഈ ത്രിസന്ധ്യക്ക് …, എന്തെങ്കിലും വിശേഷമുണ്ടോ …?.., അല്ല താന്‍ ലോകനാര്‍കാവിലേക്ക് പോയില്ലേ ….?”

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാനാകാതെ നിന്ന എന്റെ കൈയ്യിലിരുന്നു ആ കുറിമാനം വിറച്ചു കൊണ്ടിരുന്നു …,

എന്തോ ചതി എന്ന് ഉള്‍മനസ്സ് മന്ത്രിക്കുന്നു …, വിറയ്ക്കുന്ന കരങ്ങള്‍ കൊണ്ടാണ് .., ആ കുറിമാനം തിരുമനസ്സിനു നേരെ നീട്ടിയത് … , ക്ഷണ നേരത്തില്‍ ആ മുഖഭാവം മാറി മറയുന്നത് ഞാനറിഞ്ഞു …!

”അല്ല ഇത് നമ്മുടേതല്ല .., ഇതിലെന്തോ ചതിയുണ്ടല്ലോ …., രാമാ …?”, തന്റെ ഊഹം അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നു …!, ഒരു ഞെട്ടലോടെയാണ് താന്‍ അത് ശ്രവിച്ചത് …!

പരിഭ്രാന്തി പുറത്തു കാണിക്കാതെ താന്‍ പറഞ്ഞു …!

”തിരുമനസ്സേ ….; ഞാനുടന്‍ തിരിക്കുകയാണ് ….!, എന്തോ .., ഒരു ആപത്ശങ്ക എന്റെ ഉള്ളിലിരുന്ന് മന്ത്രിക്കുന്നു …”!

”രാമാ വേണ്ടത്ര പടയാളികളെയും കൂട്ടിക്കൊള്ളൂ …”!

”ശരി തിരുമനസ്സേ …”!

കൊടുങ്കാറ്റിനേക്കാള്‍ വേഗത്തില്‍ തന്റെ കുതിര എട്ടുകെട്ട് ലക്ഷ്യമാക്കി പായുകയാണ് …, എങ്കിലും വേഗം പോരാ എന്ന് തോന്നിച്ച നിമിഷങ്ങള്‍ ..!, കൂടെയുള്ള പടയാളികള്‍ തന്നോടൊപ്പം ചേരാന്‍ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു …!, അകലേ നിന്നു തന്നെ കണ്ടു .., നിഴല്‍ ഉയര്‍ത്തി നില്‍ക്കുന്ന എട്ടുകെട്ട് …!

അര്‍ദ്ധചന്ദ്രന്റെ നേരിയ നിലാവെളിച്ചത്തില്‍ …; ഭീമാകാരമായൊരു കോട്ടപോലെ അത് ഉയര്‍ന്നു നില്‍ക്കുന്നു …!, വെട്ടത്തിന്റെ ഒരു കീറുപോലും എങ്ങും കാണുവാനുണ്ടായിരുന്നില്ല …!., ഇടിമിന്നല്‍ ഏറ്റ പോലെ ശരീരം വിറകൊള്ളുന്നത് ഞാനറിഞ്ഞു ..!

”ആപത്ത് …, ആപത്ത് ”.., എന്ന് മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നു …!, അലച്ചു കൊണ്ട് വന്നു നിന്ന കുതിരമേല്‍ നിന്നും .., താന്‍ പറന്നിറങ്ങുകയായിരുന്നു …!, അടഞ്ഞു കിടന്ന പൂമുഖ വാതില്‍ തള്ളിതുറക്കുമ്പോള്‍ .., പച്ച രക്തത്തിന്റെ രൂക്ഷ ഗന്ധം ഉള്ളിലേക്ക് അടിച്ചുകയറി …!

ഒരു ഉള്‍ക്കിടിലത്തോടെ വലതു കൈ .., അരക്കെട്ടിലെ ഉടവാളിലേക്ക് നീങ്ങി …, ഊരിപ്പിടിച്ച വാളുമായി അലറിക്കൊണ്ടാണ് അകത്തേക്ക് ചുവടു വെച്ചത് ..!, ഇതിനിടയില്‍ ഭടന്മാര്‍ ചൂട്ട് തെളിയിച്ച് വെട്ടം പകര്‍ന്നിരുന്നു …!

അരണ്ട വെളിച്ചത്തില്‍ ഞാന്‍ കണ്ട കാഴ്ചകള്‍ ….? ”ഹോ …”!നടുക്കുന്നത് ആയിരുന്നൂവത് …!

അറ്റു കിടക്കുന്ന കബന്ധങ്ങള്‍ …, രക്തം തളം കെട്ടി കിടക്കുന്ന പൂമുഖം .., ശിരസ്സറ്റു കിടക്കുന്ന കാവല്‍ ഭടന്മാരുടെ ശരീരങ്ങള്‍ ..!

ഉറക്കെ അലറി വിളിച്ചു കൊണ്ട് ഞാന്‍ പള്ളിയറ ലക്ഷ്യമാക്കി ഓടി .., പക്ഷെ അവിടം ശൂന്യമായിരുന്നു …!, സീതയേയും .., അമ്മയേയും … , സഹോദരിമാരേയും ., പേരെടുത്ത് വിളിച്ചു കൊണ്ട് .., ഞാനാ എട്ടുകെട്ട് ക്ഷണനേരം കൊണ്ട് ഓടിത്തീര്‍ത്തു ….!

പക്ഷേ .., എങ്ങും അവര്‍ മാത്രം ഉണ്ടായിരുന്നില്ല …, പരിചാരകന്‍മാരുടേയും വാല്യക്കാരികളുടെയും .., നിശ്ചല ശരീരങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു …, അവരില്‍ ആരും തന്നെ രക്ഷപ്പെട്ടിരുന്നില്ല …!

നിലവറയിലേക്കുള്ള ഓട്ടത്തിനിടയില്‍ ആണ് …, ഞാനാ ഭീകരമായ കാഴ്ച കണ്ടത് ..!, അതൊന്നുകൂടി കാണുവാന്‍ കരുത്തില്ലാതെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു കളഞ്ഞു …!, നിലവറയിലേക്കുള്ള ഇടനാഴിയില്‍ കമിഴ്ന്നു കിടക്കുന്ന അമ്മയുടെ നിശ്ചല ശരീരം …!

ഇടനാഴിയുടെ അങ്ങേയറ്റത്തെ നിലവറയില്‍ .., അരണ്ട വെളിച്ചത്തില്‍ ഞാന്‍ ആ നടുക്കുന്ന കാഴ്ച്ച കണ്ടു …!., മൂന്ന് സഹോദരികളുടേയും ജീവനറ്റ ശരീരങ്ങള്‍ …, വെറും നാമ മാത്രമായ വസ്ത്രങ്ങള്‍ മാത്രമേ അവരുടെ ശരീരങ്ങളില്‍ ഉള്ളൂ ..!, മൂന്നുപേരും ക്രൂരമായ ബലാല്‍ക്കാരത്തിനു .., വിധേയരായിട്ടുണ്ടെന്നു .., ,വളരെ വ്യക്തമായിരുന്നു …!

ഈ ക്രൂര ദ്രിശ്യങ്ങള്‍ കാണാന്‍ കരുത്തില്ലാതെ …; ഞാന്‍ .., പുറത്തേക്കോടി .., ആ പാച്ചിലിനിടയിലും സീതേയെന്ന് ഞാന്‍ ഉറക്കെ വിളിച്ചു കൊണ്ടിരുന്നു …!