A REVENGE, OF A SOLDIER (4 ) – ബൈജു ജോര്‍ജ്ജ്

281

Untitled-1

പിറ്റേന്ന് പ്രഭാതമായപ്പോഴേക്കും ..,നാടൊട്ടുക്കും പടത്തലവനും , കുടുംബത്തിനും സംഭവിച്ച ദുരന്തം അറിഞ്ഞു കഴിഞ്ഞിരുന്നു ….!

തിരുമനസ്സ് എട്ടുകെട്ടിലേക്ക് നേരിട്ട് എഴുന്നിള്ളിയിരിക്കുന്നു ….., ജനസമുദ്രമായിക്കഴിഞ്ഞിരിക്കുന്നു അവിടെമെല്ലാം ..!, പല തരത്തിലുള്ള അടക്കം പറച്ചിലുകളും ഊഹാപോഹങ്ങളും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകൊണ്ടിരുന്നു…!

”രാമക്കുറുപ്പ് പടത്തലവന്റെ എട്ടുകെട്ടിലെ എല്ലാവരും അതിദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു .., അദ്ദേഹത്തിന്റെ പത്‌നി സീതയെ കാണ്മാനില്ല ..!, ”പടയാളികള്‍ നാലുവശത്തേക്കും അന്വേക്ഷണം വ്യാപിപ്പിച്ചു കഴിഞ്ഞിരുന്നു ..!

ഇതിനിടയില്‍ സാമൂതിരി രാജാവിന്റെ പ്രത്യേക സന്ദേശം നാടുവാഴി തമ്പുരാന് എത്തിച്ചേര്‍ന്നു …!

”എന്തുവന്നാലും പടത്തലവന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടുപിടിക്കണം …”!

അന്നേക്ക് സന്ധ്യ മയങ്ങുന്നതിനു മുന്‍പായിതന്നെ ആ വിവരം എത്തി …!, കല്ലുകൊത്താന്‍ നടക്കുന്ന ശങ്കുണ്ണിയില്‍ നിന്നാണ് അത് ഭടന്മാര്‍ക്ക് ലഭിച്ചത് …!, തലേന്ന് രാത്രി ഏകദേശം ഏഴാം വിനാഴിക നേരത്ത് പതിനഞ്ചോളം വരുന്ന അശ്വാരൂഡര്‍ പടക്കുറുപ്പിന്റെ എട്ടുകെട്ട് ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് അയാള്‍ കണ്ടുവത്രെ ..!, കുറച്ചു വിനാഴികക്കു ശേഷം അവര്‍ തിരിച്ചു പോകുന്നതും അയാള്‍ കണ്ടിരിക്കുന്നൂ ..!, അതില്‍ ഒരു അശ്വത്തിന്‍മേല്‍ ….; ഭാണ്‍ഡക്കെട്ട് പോലെ എന്തോ ഒന്ന് കിടക്കുന്നുണ്ടായിരുന്നു …!

പടക്കുറുപ്പിന്റെ വീട്ടിലേക്കുള്ള വഴിയല്ലേ …; പടയാളികള്‍ ആരെങ്കിലും ആയിരിക്കും എന്നാണ് അയാള്‍ കരുതിയിരുന്നത് …! വിശദമായ ചോദ്യം ചെയ്യലിനോടുവില്‍ …, ഓര്‍മ്മയില്‍ പരതിക്കൊണ്ട് അയാള്‍ ഒന്നുകൂടി പറഞ്ഞു ..!, അതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന അശ്വാരൂഡന് ഒരു വെള്ളക്കാരന്റെ ശാരീരിക ഭാവങ്ങള്‍ ഉണ്ടെന്ന ഒരു സംശയം ഉണ്ടത്രേ .., എങ്കിലും അരണ്ട നിലാവില്‍ അത് വ്യക്തമല്ലായിരുന്നു …!

ഒരു ഞെട്ടലോടെ തലേന്ന് രാത്രി നടന്ന സംഭവങ്ങള്‍ എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു …!, തന്റെ മനസ്സില്‍ അസ്വസ്ഥത ഉളവാക്കുന്ന തരത്തില്‍ ..; സീതയെക്കണ്ട് ..; ഹെന്റി എന്തോ പറഞ്ഞതും ..,അതിനുള്ള തന്റെ ചോദ്യത്തിന് ദ്വിഭാഷി വിശദീകരണം തരാതെ മുഖം തിരിച്ചതും …; ഞാന്‍ തിരുമനസ്സിനോട് വിശദീകരിച്ചു ..!

എന്തൊക്കെയോ സംശയഭാവങ്ങള്‍ ആ മുഖത്ത് മിന്നി മറയുന്നു .., കൂട്ടലും .., കിഴിക്കലുകള്‍ക്കുമൊടുവില്‍ അദ്ദേഹം എന്നോട് പറഞ്ഞു …!

എന്റെ രാമാ എനിക്ക് ചില സംശയങ്ങള്‍ തോന്നുന്നു …”!, ഞാന്‍ ആകാംക്ഷയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി ..!

”ഹെന്റി …; സീതയെ കടത്തിക്കൊണ്ട് പോയിരിക്കാനാണ് സാദ്ധ്യത .., ഇത് എന്റെയൊരു ഊഹം മാത്രമാണ് രാമാ …”!

തന്റെ മനസ്സിലുള്ളത് തന്നെയാണ് തിരുമനസ്സ് തുറന്ന് പറഞ്ഞിരിക്കുന്നത് ..! അദ്ദേഹം തുടര്‍ന്നു…!

”ഇതിന്റെയെല്ലാം പൂര്‍ണ്ണമായ ഉത്തരം ആ ദ്വിഭാഷിയുടെ കൈയ്യില്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ …!” , അദ്ദേഹം പടയാളികളോടായി ആജ്ഞാപിച്ചു …!

”എത്രയും പെട്ടെന്ന് ആ ദ്വിഭാഷിയെ കണ്ടുപിടിച്ചു നമ്മുടെ മുന്നിലെത്തിക്കൂ …!”, അതിനു ശേഷം അദ്ദേഹം തന്റെ തോളില്‍ തട്ടിക്കൊണ്ട് ആശ്വസിപ്പിച്ചു …!

”രാമാ …, വിഷമിക്കാതിരിക്കൂ …, നമുക്ക് എത്രയും പെട്ടെന്നു തന്നെ സീതയെ കണ്ടുപിടിക്കാം …!”

ഏകദേശം നാലാം മണി നേരത്തില്‍ തന്നെ ദ്വിഭാഷിയെ തിരഞ്ഞു പോയ ഭടന്മാര്‍ തിരിച്ചെത്തി ..; അയാളേയും കാണാനില്ലെന്ന വാര്‍ത്തയോടെ …!, അയാളുടെ കുടുംബാംഗങ്ങള്‍ പോലും അജ്ഞരായിരുന്നു …; ആ തിരോധാനത്തില്‍ ..!, സീതയെ ഹെന്റി കടത്തിക്കൊണ്ട് പോയിരിക്കുകയാണെന്ന ഞങ്ങളുടെ നിഗമനത്തെ ഇതൊന്നുകൂടി അടിവരയിട്ടു ഉറപ്പിച്ചു ..!

അദ്ദേഹം പറഞ്ഞൂ …! ”മരിച്ചവരുടെ അനന്തര കര്‍മ്മങ്ങള്‍ തീര്‍ന്നശേഷം …, കുറുപ്പിന്റെ നേത്രത്വത്തില്‍ നമ്മുടെ സായുധക്കപ്പലുകള്‍ അതിനെ തിരക്കട്ടെ …., അവര്‍ തീരക്കടല്‍ വിട്ടു പോയിട്ടില്ലെങ്കില്‍ നമുക്കവരെ കണ്ടുപിടിക്കാം ….!, അതല്ലാ അവര്‍ പോയിക്കഴിഞ്ഞെങ്കില്‍….?, ഒരു നിമിഷം നിറുത്തി .., എന്റെ തോളില്‍ തട്ടി വളരെ നേരത്ത സ്വരത്തില്‍ അദ്ദേഹം തുടര്‍ന്നു …” രാമാ …, നമ്മുടെ പായ്ക്കപ്പലുകള്‍ക്ക് .., പുറം കടല്‍ വരെ പോകുവാനുള്ള ശേഷി മാത്രമല്ലേയുള്ളൂ …!, അതിനുമപ്പുറം പോകണമെങ്കില്‍ …, അതിനു ശേഷിയുള്ള കപ്പലുകളോ …?കപ്പിത്താന്മാരോ …, നമുക്കില്ലല്ലോ …, രാമാ…?”

ആ വാക്കുകള്‍ നിസ്സഹായയുടെതായിരുന്നൂ …!, കനലെരിയുന്ന എന്റെ മനസ്സ് ഒന്നുകൂടി കത്തി ജ്വലിച്ചു ..!

അമ്മയുടേയും .., സഹോദരിമാരുടെയും .., ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ..; മനസ്സ് ഒരു തീക്കടലായി മാറിക്കഴിഞ്ഞിരുന്നു ..!

”എന്റെ അമ്മയേയും .., സഹോദരിമാരെയും .., മറ്റു നിരപരാധികളെയും കൊന്നൊടുക്കി .., എന്റെ സീതയെ തട്ടിക്കൊണ്ടുപോയ ഹെന്റി …, നീ .. ഈ ലോകത്തിന്റെ ഏതു കോണില്‍ പോയി ഒളിച്ചാലും …, നിന്റെ മരണം എന്റെ കൈകൊണ്ടു തന്നെയായിരിക്കും …, ഈ ബലികര്‍മ്മ വേളയില്‍ ഞാനിതാ പ്രതിജ്ഞ ചെയ്യുകയാണ് ….!, നിന്റെ നിണം ഈ ഭൂമിയില്‍ വീഴ്ത്താതെ ..; ഈ രാമക്കുറുപ്പിന് ഇനി വിശ്രമമില്ല ……”!

പടയാളികളെ വഹിച്ചുകൊണ്ട് അഞ്ച് പായ്ക്കപ്പലുകള്‍ …; തിരമാലകളെ കീറിമുറിച്ച് …; ഹെന്റിയുടെ കപ്പലിനെത്തേടി …; കാപ്പാട് തുറമുഖത്തു നിന്നും യാത്ര തുടര്‍ന്നു …!, അതിലൊന്നിന്റെ അമരത്ത് ..; വിരിച്ചു പിടിച്ച നെഞ്ചുമായി …, മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം തച്ചുടക്കാനുള്ള കരുത്തോടെ ..; ഊരിപ്പിടിച്ച വാളുമായി ഞാന്‍ നിന്നു …!

കാറ്റിന്റെ വേഗത്തിനനുസരിച്ച്..ആ അഞ്ചു പായ്ക്കപ്പലുകളും ..; പുറം കടല്‍ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു ..!,പുറപ്പെടുന്നതിനു മുന്‍പ് …, തിരുമനസ്സിന്റെ മുന്നില്‍ നിന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ….; എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു …!

”തിരുമനസ്സേ …, എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു സമയമാണിത് ..; എന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത് …, എന്റെ പത്‌നിയെ തട്ടിക്കൊണ്ടു പോയ ..; ആ നീചനെ നശിപ്പിച്ച് …, സീതയെ തിരിച്ചു കൊണ്ടുവരാതെ …, ഞാനീ മലബാറിന്റെ മണ്ണില്‍ തൊടുകയില്ലെന്ന് …; അങ്ങയോട് ഞാനിതാ സത്യം ചെയ്യുന്നു ….!”

”രാമാ അതിസാഹസമാണത് …, സാധാരണ ഒരു പായ്ക്കപ്പല്‍ക്കൊണ്ട് ..; പുറം കടലില്‍ ഒരു സാഹസത്തിനും സാധിക്കുകയില്ല …!, കൂടാതെ നമുക്ക് കടല്‍ താണ്ടി പോയുള്ള യുദ്ധത്തിനുള്ള സാമഗ്രികളോ .., അനുഭവ പരിജ്ഞാനമോ ഇല്ല ….!”

”ഇല്ല തിരുമനസ്സേ …!, അങ്ങയുടെ നല്ല മനസ്സിനു നന്ദി …, സ്വന്തം ഇണയെ ശത്രുക്കള്‍ക്ക് വിട്ടുകൊടുത്ത് .., അടങ്ങിയിരിക്കാന്‍ ഈ പടക്കുറിപ്പിന് ആകില്ല …!, പിന്നെ സാഹസീകമാണ് ..; അങ്ങയുടെ ഈ പടക്കുറിപ്പിന്റെ ജീവിതം …, അതില്‍ ഭയമെന്നൊരു വികാരമേയില്ല .., എനിക്കിതിനു കഴിയും …, എന്നുള്ള ഉത്തമ ബോദ്ധ്യം എനിക്കുണ്ട് ..!, അല്ലെങ്കില്‍ കഴിഞ്ഞുപോയ സംഭവവികാസങ്ങള്‍ എന്നെ ആ തലത്തിലേക്കെത്തിചേര്‍ത്തു ….! എന്ത് പ്രതിബന്ധങ്ങളെ തരണം ചെയ്യുവാനും …; രാമക്കുറുപ്പെന്ന .., അങ്ങയുടെ ഈ പടത്തലവന് ശക്തിയുണ്ട് .., തിരുമനസ്സേ ….!, ആയതിനാല്‍ അങ്ങ് മറുത്തൊന്നും പറയരുത് …!”

”രാമന്റെ ആര്‍ജ്ജവത്തെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല …..!, പോയി വരൂ …!”

പുറം കടലില്‍ എത്തുവോളം ..; മനസ്സില്‍ പ്രാര്‍ത്ഥനകളുടെ കെട്ടുകളഴിച്ചിട്ടിരിക്കുകയായിരുന്നു .. ‘
ആ കപ്പല്‍ അവിടെയുണ്ടാകണമേ …., അതില്‍ സീത ഉണ്ടായിരിക്കേണമേ …., !. ”ഇത് മാത്രമായിരുന്നൂവത് …!

എന്നാല്‍ എന്റെ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചുകൊണ്ട് ..; പുറം കടലില്‍ നിന്നും ആ കപ്പല്‍ അപ്രതക്ഷ്യമായിരുന്നു …!, ലക്ഷ്യം നഷ്ട്ടപ്പെട്ട് .., നിരാശയോടെ തരിച്ചു നിന്നു പോയ നിമിഷം …!, ഇനിയെന്തു ചെയ്യണമെന്ന് അറിയില്ല …!, പ്രതീക്ഷയുടെ ഒരു നേരിയ കിരണമാണ് അപ്രതക്ഷ്യമായിക്കഴിഞ്ഞത് ..!

തന്റെ സീത …, എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., എന്നു മനസ്സിലായ ആ നിമിഷം …, ഉള്ളില്‍ നിന്നും ഒരു വിങ്ങല്‍ ഉയര്‍ന്ന് ഹൃദയത്തെ അപ്പാടെ ഞെരിച്ചു കളഞ്ഞു .., എല്ല്‌ലാം തകര്‍ന്ന ഹതാശയനെപ്പോലെ ഞാനാ പായ്മരത്തിന്റെ ചുവട്ടിലേക്ക് ഊര്‍ന്നിരുന്നു..!
എന്നെ അനുഗമിച്ച പടക്കപ്പലുകള്‍ എല്ലാം എനിക്കു ചുറ്റും നങ്കൂരമിട്ടു …!, എല്ലാവരും തന്റെ ആജ്ഞക്കുവേണ്ടി കാത്തു നില്‍ക്കുകയാണ് …!

പടയാളികള്‍ എല്ലാവരും ഉല്‍ക്കന്ദാകുലര്‍ ആണെന്ന് എനിക്ക് തോന്നി …!, താനിങ്ങനെ തളര്‍ന്നിരുന്നാല്‍ പറ്റില്ല …!, താനവരുടെ പടത്തലവനാണ് ..!, താനാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത് ..!, താനാണ് അവരെ നയിക്കേണ്ടത് ..!

പക്ഷേ ……, ഈ അവസരത്തില്‍ താനും ദുര്‍ബ്ബലനാണെന്ന് തിരിച്ചറിയുന്നു ..!, പ്രതിസന്ധികള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സാധാരണക്കാരന്റെ മനോനിലവാരത്തിലേക്ക് ..; താനും തരം താണിരിക്കുന്നു …!, അങ്ങിനെയൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് …, എന്നാല്‍ ഉറ്റവരുടേയും ഉടയവരുടേയും വേര്പാട് മനസ്സ് തകര്‍ത്തിരിക്കുന്നു …!

എന്നാല്‍ എനിക്കിതിനെ അതിജീവിച്ചേ മതിയാകൂ …, കാരണം ഞാനൊരു പടത്തലവനാണ് ..!, ഒരു സൈന്യത്തെ നയിക്കേണ്ടവന്‍ ..!, ഒരു ദേശത്തെ സംരക്ഷിക്കേണ്ടവന്‍…, പ്രതിബന്ധങ്ങളെ എതിര്‍ത്തു ധീരതയോടെ നില്‍ക്കേണ്ടവന്‍ ….!, ഇവിടെ തളര്‍ന്നു കൂടാ …!

പതുക്കെ പതുക്കെ മനസ്സ് അതിന്റെ കരുത്ത് വീണ്ടെടുക്കുന്നു …., എന്നാല്‍ ശക്തമായ ഒരു തീരുമാനത്തില്‍ എത്തുന്നതിനു മുന്‍പായി അല്പസമയ വിശ്രമം അനിവാര്യമാണെന്ന് എനിക്ക് തോന്നി ..!, ശാന്തമായ മനസ്സിനെ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ കഴിയുകയുള്ളൂ…!

പടയാളികളോടായ് ഞാനുറക്കെ വിളിച്ചു പറഞ്ഞു …!” എല്ലാവരും അല്പസമയം വിശ്രമിക്കൂ …, അതിനു ശേഷം ഞാന്‍ അറിയിക്കാം …, നമ്മളുടെ അടുത്ത തീരുമാനം എന്തെന്ന് …”!

കപ്പലിനടിയിലത്തെ അറയിലേക്ക് ഞാന്‍ കടന്നു ….., തലക്കുള്ളില്‍ പെരുമ്പറ മുഴക്കം .., കണ്ണുകള്‍ അടച്ച് ഞാന്‍ അല്പസമയം വിശ്രമിച്ചു …!

ഭയന്നു വിറച്ച പേടമാനിനെപ്പോലെ …..; കപ്പലിന്റെ ഒരു കോണില്‍ സീത പതുങ്ങി നില്‍ക്കുന്നു .., അവളുടെ നേര്‍ക്ക് ആര്‍ത്ത് അട്ടഹസിച്ചുകൊണ്ട് പാഞ്ഞു വരുന്ന ഹെന്റി ..!, കാമാര്‍ത്തി കൊണ്ട് അയാളാകെ വിളറി പിടിച്ചിരിക്കുന്നു ..!

ആ കടന്നാക്രമണത്തെ ഒരു കാട്ടുപോത്തിന്റെ ക്രൌര്യത്തോടെ സീത എതിരിടുകയാണ് …!, എന്നാല്‍ ശക്തനായ ഒരുവനു മുന്നില്‍ ആലംബഹീനയായ ഒരു സ്ത്രീക്ക് എത്ര നേരം എതിര്‍ത്തു നില്‍ക്കാനാകും …?

അയാളുടെ ക്രൌര്യം അവളെ കീഴടക്കും എന്ന് ഉറപ്പായ ഘട്ടത്തില്‍ ..; അവസാന ശക്തിയുമെടുത്ത് അയാളെ ചവുട്ടിതെറിപ്പിച്ചു കളഞ്ഞു ..!, എന്നിട്ട് ഒരു ഉന്മാദത്താല്‍ അലറി വിളിച്ചുകൊണ്ട് പുറത്തേക്കോടിയ …., സീത തന്നെ തടയാന്‍ വന്ന കൈകളെയെല്ലാം തട്ടിമാറ്റി… ”എന്റെ പൊന്നുക്കുറുപ്പേ …”, എന്നുറക്കെ നിലവിളിച്ചുകൊണ്ട് …, ആ കപ്പലില്‍ നിന്നും ..; ആര്‍ത്തലക്കുന്ന കടലിലേക്ക് എടുത്തുചാടി …!

”ഹോ …”, എന്നുറക്കെ അലറിക്കൊണ്ട് ഞാന്‍ ചാടിയെഴുന്നേറ്റു …, ശരീരമാകെ വെട്ടിവിയര്‍ക്കുന്നു …., വല്ലാത്ത ദാഹം .., തൊണ്ട വരളുന്നു .., ശരീരം പേടി പറ്റിയപോലെ വിറക്കുന്നു ..!, മണ്കൂജയില്‍ നിന്നും തണുത്ത വെള്ളം ധാരധാരയായി എന്റെ ഉള്ളിലേക്കൊഴുകി ..; എന്നാല്‍ ആ തണുപ്പിനും എന്റെ ഉള്ളിലെ തീ കെടുത്താനായില്ല …!

”എന്തൊരു സ്വപ്നമായിരുന്നൂവത് …?”, എന്റെ സീതയെ ….,അവര്‍ …, അത് ചിന്തിക്കാന്‍ പോലും ആകാതെ ഞാനെന്റെ കൈകള്‍ കൂട്ടിത്തിരുമ്മി …!, എന്റെ മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ആണുള്ളത് ..! ഒന്നുകില്‍ …, ഇവിടെ വെച്ച് എല്ലാം ഉപേക്ഷിച്ച് തിരിച്ചു പോകാം …!, സീതയെ എന്നന്നേക്കുമായി മറക്കാം ….!, അല്ലെങ്കില്‍ രണ്ടും കല്പിച്ച് …., അനന്തമായി പരന്നുകിടക്കുന്ന ഈ സാഗരത്തില്‍ ഒരു പ്രതീക്ഷക്കായി ഒന്ന് പൊരുതി നോക്കാം ..!

അങ്ങിനെ ചെയ്താല്‍ ….., ഈ ചെറിയ പായ്ക്കപ്പലില്‍ …, ആ …, കപ്പലിനെത്തേടി…., വിശാലമായ .., ഈ കടലില്‍ ഒരു ജീവന്‍ മരണ പോരാട്ടമായിരിക്കും ഞാന്‍ നടത്തേണ്ടത് …!

പോര്‍ച്ചുഗീസിലെ …ലിസ്ബണ്‍ തുറമുഖത്ത് നിന്നുമാണ് ആ കപ്പല്‍ വന്നിരിക്കുന്നത്…!, ആയതിനാല്‍ അത് അങ്ങോട്ടേക്ക് തന്നെയായിരിക്കും തിരിച്ചു പോകാനുള്ള സാദ്ധ്യതയും …! നാവീക യുദ്ധത്തില്‍ നല്ലൊരു പരിചയം തനിക്കുണ്ടെങ്കിലും …, അതെല്ലാം തീരദേശത്തിന്റെ സംരക്ഷണത്തിന് വേണ്ടി മാത്രമുള്ളതായിരുന്നു ..!

എന്നാല്‍ മലബാറിന്റെ ഈ തീരത്തു നിന്ന് ….; പോര്‍ച്ചുഗീസിലെ ലിസ്ബണിലേക്കുള്ള ഈ പായ് വഞ്ചി യാത്ര …, അതിസാഹസം തന്നെയാണ് ..!ഈ പായ് വഞ്ചിയില്‍ ഒരിക്കലും ആ കപ്പലിനെ പിന്തുടര്‍ന്ന് പിടികൂടുവാന്‍ സാദ്ധ്യമല്ല …!, കാരണം ഇത് കാറ്റിന്റെ ഗതിയെയും .., മനുഷ്യ പ്രയന്തത്തേയും ആശ്രയിച്ചു സഞ്ചരിക്കുന്നതാണ്

ഞാന്‍ കപ്പില്‍ ഉള്ള യാത്രാ പഥം വിശകലനം ചെയ്തു മനസ്സില്‍ കണക്കു കൂട്ടി .., ഏകദേശം 6900 മൈലുകള്‍ ദൂരമുണ്ട് കാപ്പടുനിന്നും ലിസ്ബണ്‍ തുറമുഖത്തേക്ക് ..!, ഇത്രയും ദിവസത്തെ യാത്രക്കുവേണ്ട ഭക്ഷണം …, ജലം .., എന്നിവ ശേഖരിക്കാമെന്നുവെച്ചാല്‍ തന്നേയും…, ഈ പായ് വഞ്ചിയില്‍ കടല്‍ക്ഷൊഭത്തെയും .., കൊടുങ്കാറ്റുമെല്ലാം അതിജീവിച്ച് …., എങ്ങിനെ ലിസ്ബണില്‍ എത്തിച്ചേരാന്‍ പറ്റും ..? അതിനും പുറമേ …, കടല്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ വേറെ …!

ഒരു പക്ഷേ …, ഇതിനെയെല്ലാം അതിജീവിച്ച് ലിസ്ബണില്‍ എത്തിയാല്‍ തന്നെ ..; സീതയെ കണ്ടുപിടിച്ച് .., തിരിച്ച് കാപ്പാട് തീരമണിയേണ്ടത് അതിലും വലിയ കഠിന കൃത്യം തന്നെ.., !

തലക്കകം നീറിപ്പുകയുന്നു …, എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടുന്നില്ല ..! ”സീത ..” അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ ഹൃദയത്തിന്റെ ഒരു ഭാഗം മുറിച്ചു നീക്കിയ പോലത്തെ വേദനയാണ് തോന്നുന്നത് …!, പാവം …, അവളിപ്പോള്‍ എന്തു ചെയ്യുകയായിരിക്കും …?, കരഞ്ഞു .., കരഞ്ഞു തളര്‍ന്നു പോയിരിക്കും …!, തനിക്കറിയാമത് .., പാവമാണവള്‍ …, ഇതു പോലത്തെ കഠിനമായ മാനസീക സമ്മര്‍ദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്തവള്‍ ..!, താനായിരുന്നു അവള്‍ക്ക് എല്ലാം …!, താനില്ലാത്ത ഒരു ലോകത്തെക്കുറിച്ച് അവള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല…!

ഈ അപകടഘട്ടത്തിലും ..; അവള്‍ തന്നെക്കുറിച്ച് മാത്രമായിരിക്കും ചിന്തിച്ചു കൊണ്ടിരിക്കുന്നത് …!തന്റെ പൊന്നുക്കുറുപ്പ് .., തന്നെ രക്ഷിക്കാന്‍ വരുമെന്ന് ..; അവള്‍ വിശ്വസിക്കുന്നുണ്ടായിരിക്കും …!

ആ വിശ്വാസത്തെ തകര്‍ക്കാന്‍ പാടില്ല …!അവള്‍ തന്റെ എല്ലാമെല്ലാമാണ് ..!, അവളില്ലാതെ തനിക്കൊരു ജീവിതമില്ല ..!, ഒരു ഭീരുവിനെപ്പോലെ അവളുടെ ഓര്‍മ്മകളും പേറി ജീവിക്കുന്നതിനേക്കാള്‍ നല്ലത് …, അവളെ വീണ്ടെടുക്കുവാനുള്ള ഈ ശ്രമത്തില്‍ മരണം വരിക്കുന്നതാണ് …!

ഞാനൊരു ധീരനാണ് …, ഒരു പടത്തലവനാണ് …., അതിലുപരി തന്നെ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഒരു ഭാര്യയുടെ ഭര്‍ത്താവാണ് ..! അവള്‍ക്ക് ഒരപകടം പിണഞ്ഞിട്ടു …, താന്‍ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നാല്‍ … , പിന്നെ …, താന്‍ അവളെ സ്‌നേഹിക്കുന്നു എന്ന് പറയുന്നതില്‍ എന്താണ് ഒരര്‍ത്ഥം ….?, അവള്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന് എന്താണ് ഒരു മൂല്യം..?

എന്തു വന്നാലും ..; സീതയെക്കൂടാതെ ഇനി ഞാന്‍ മലബാറിന്റെ തീരത്തേക്കില്ല ..! ഈ യാത്രയില്‍ എന്തു തന്നെ സംഭവിച്ചാലും .., എത്ര തന്നെ പ്രതിബന്ധങ്ങള്‍ നേരിട്ടാലും …, എന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ നിന്നും ഇനി ഒരടി പോലും പിന്നിലേക്കില്ല …!, അതല്ല ഈ യാത്രയില്‍ തന്റെ ജീവിതം അവസാനിക്കുകയാണെങ്കില്‍ .., അതെന്റെ പ്രാണസഖിയുടെ മോചനത്തിനായി …, ഒരു ഭര്‍ത്താവിന്റെ സ്‌നേഹോപഹാരമായി ഞാന്‍ സമര്‍പ്പിക്കും …!

ഒരു കൊടുങ്കാറ്റിനോ …?,കടല്‍ക്ഷോഭത്തിനോ ..?കടല്‍ കൊള്ളക്കാരുടെ ഛിദ്രശക്തികള്‍ക്കോ …, ഇനി എന്നെ പിന്‍തിരിപ്പിക്കാനാകില്ല …!, ഇത് മലബാറിന്റെ കരുത്തനായ പടക്കുറുപ്പ് എടുക്കുന്ന പ്രതിജ്ഞയാണ് …!

ഒരു മുരള്‍ച്ചയോടെ .., ഞാന്‍ ചാടിയെഴുന്നേറ്റു …!, എന്നിലെ മുറിവേറ്റ സിംഹം ഗര്‍ജ്ജിക്കുന്നു …!ഊരിപ്പിടിച്ച വാളുമായി .., ഉറച്ച കാല്‍വെപ്പോടെ …; പടയാളികളെ അഭിസംബോധന ചെയ്യുവാനായി …, ഞാന്‍ പായ് വഞ്ചിയുടെ മുകള്‍ത്തട്ടിലേക്ക് നടന്നു …!
എല്ലാവരും തന്നെ അത്യധികം ആകാംക്ഷയോടെ എന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു …, ആ മുഖങ്ങളില്‍ നിറഞ്ഞു പിരിമുറുക്കങ്ങള്‍ എല്ലാം എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞു …..!

ആ പായ്ക്കപ്പലിന്റെ ഒരു ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഉയര്‍ന്ന ഒരു പീഠത്തിലേക്ക് ഞാന്‍ കയറി നിന്നു …!, അവിടെ നിന്നാല്‍ ചുറ്റിനും നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളേയും .., അതിലുള്ള പടയാളികളേയും എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു …!

അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഞാന്‍ ഉറക്കെ പറഞ്ഞു ..!

”എന്റെ ഏറ്റവും പ്രിയപ്പെട്ട ധീരരായ പടയാളികളെ …, നിങ്ങളുടെയെല്ലാം ആത്മാര്‍ത്ഥതയിലും .., കഴിവിലും .., എനിക്ക് അകമഴിഞ്ഞ വിശ്വാസമുണ്ട് ….!, ഒരു നാടിന്റെ കാവല്‍ ഭടന്മാര്‍ എന്ന നിലയില്‍ .., നിങ്ങളുടെ അര്‍പ്പണമനോഭാവത്തേയും .., ഉത്സാഹത്തെയും എനിക്ക് തിരിച്ചറിയുവാന്‍ കഴിഞ്ഞിട്ടുമുണ്ട് …!, എന്നിരുന്നാലും ഇവിടെ …; ഈ സന്ദര്‍ഭത്തില്‍ …, ഞാനൊരു കടുത്ത തീരുമാനം കൈക്കൊള്ളുവാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് …!”

ഒരു നിമിഷം ഞാന്‍ നിശബ്ധത പാലിച്ചു …, എല്ലാവരും എന്റെ വാക്കുകള്‍ക്കായി കാതുകള്‍ കൂര്‍പ്പിച്ചിരിക്കുകയാണ് …!

ഘനഗംഭീര സ്വരത്തില്‍ ഞാന്‍ തുടര്‍ന്നു ….!

” എനിക്കു സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി എല്ലാവരും മനസ്സിലാക്കിയിരിക്കുന്നുവല്ലോ …?, ആയതിനാല്‍ ആ ദുരന്തം ..; എന്റേത് മാത്രം തന്നെയാണ് …!, അതിന്റെ പ്രതിവിധിയും ഞാന്‍ തന്നെ തേടേണ്ടിയിരിക്കുന്നു ….!, അത് കഠിനമായ ഒരു യാത്രയിലേക്കാണ് എന്നെ എത്തിച്ചേര്‍ത്തിരിക്കുന്നത് …!, ഒരു പക്ഷേ ….,മടങ്ങിവരവിന് പോലും സാദ്ധ്യതയില്ലാത്ത ഒരു യാത്രയിലേക്ക് …!, നിങ്ങളെ അതിന്റെ ഭാഗഭാഗാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല …!, കാരണം ഇത് എന്റെ മാത്രം ദുരന്തമാണ് ….; നാടിന്റെതല്ല …!, ആയതിനാല്‍ നിങ്ങള്‍ ഇവിടെ നിന്ന് തിരിച്ചു പോയ് ക്കൊള്ളുക …!, ഈ യാത്രയില്‍ ഞാന്‍ ഒറ്റക്കാണ് .., അത് ജീവിതത്തിലേക്കായാലും …, മരണത്തിലേക്കായാലും ….!”

ഞാന്‍ ചുറ്റിനും നോക്കി …., എന്തോ കേള്‍ക്കാന്‍ പാടില്ലാത്ത ഏതോ ഒന്ന് കേട്ട തരത്തിലുള്ള ഭാവമായിരുന്നു അവര്‍ക്കെല്ലാം ഉണ്ടായിരുന്നത് …!, എങ്ങും നിശബ്ദത .., ആരും ഒന്നും തന്നെ സംസാരിക്കുന്നില്ല …!, കടലിന്റെ ഇരമ്പല്‍ മാത്രം ഉയര്‍ന്നു കേള്‍ക്കാം …!

ഞാന്‍ കണ്ണുകള്‍ അടച്ചു …!, മനസ്സില്‍ സീതയുടെ മുഖം …!, ഇനിയൊട്ടും വൈകിക്കൂടാ ..!, അല്പ നേര നിശബ്ദതക്കൊടുവില്‍ ഒരു ആരവം ഉയരുന്നു ….! അത് പടയാളികളുടെ ഇടയില്‍ നിന്നായിരുന്നു …!

”ഇല്ല പടക്കുറുപ്പേ ….,അങ്ങ് ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവനാണ് …, ഞങ്ങളുടെ നായകനാണ് ഈ നാടിന്റെ കാവല്‍ നായകനാണ് ..!, അങ്ങയുടെ ഈ ദുരന്തം ഞങ്ങളുടേത് കൂടിയാണ് .., ഈ നാടിന്റെത് കൂടിയാണ് …!, അങ്ങയുടെ ഈ യാത്രയില്‍ ഞങ്ങളുമുണ്ട് .., അത് ജീവിതത്തിലേക്കായാലും …, മരണത്തിലേക്കായാലും ….”!

അവരുടെ ആത്മാര്‍ത്തത എന്നെ വികാരം കൊള്ളിച്ചു …!, ആ സ്‌നേഹപ്രകടനത്തില്‍ ഞാന്‍ വാനോളം ഉയര്‍ന്നു ..!. പക്ഷേ ..,എന്റെ മനസ്സ് പറഞ്ഞു …!

”ഈ യാത്ര എന്റേത് മാത്രമാണ് …, നിരപരാധികളായ ഈ ഭടന്മാരെ ബാലികൊടുക്കുവാന്‍ എനിക്ക് കഴിയില്ല ….!”

ഞാന്‍ കൈകളുയര്‍ത്തി …., എല്ലാവരും നിശബ്ദരായി എന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു …!

”നിങ്ങളുടെ ആത്മാര്‍ത്ഥതക്കും …, എന്നോടുള്ള അകമഴിഞ്ഞ സ്‌നേഹത്തിനും നന്ദി …!, എന്നാല്‍ ഞാന്‍ മുമ്പേ പറഞ്ഞതുപോലെ .., ഇത് എന്റെ മാത്രം ദുരന്തമാണ് .., അതിനുള്ള പ്രതിവിധിയും ഞാന്‍ തന്നെ തേടിയെ മതിയാകൂ …!, ഈ യാത്ര .., അതീവ ദുഷ്‌കരമാണ് …, മലബാറിന്റെ ഈ തീരത്തു നിന്നും …, ലോകത്തിന്റെ മറുഭാഗത്തേക്കാണ് യാത്ര ചെയ്യേണ്ടത് .., അതും ഈ പായ് വഞ്ചിയില്‍ കൂടി .., അസാദ്ധ്യമായ ഒരു യാത്രയായിരിക്കും അതെന്ന് എന്റെ മനസ്സ് പറയുന്നു……!, ആ അസാദ്ധ്യതയെ ഞാന്‍ ഏറ്റെടുക്കുകയാണ് …., എന്റെ പ്രാണസഖിക്കായി….!, നിങ്ങളെയെല്ലാം കാത്തിരിക്കുന്ന ഓരോ കുടുംബമുണ്ട് …, മക്കളുണ്ട് .., പത്‌നിമാരുണ്ട് …, വൃദ്ധരായ മാതാപിതാക്കാന്‍മാരുണ്ട് …, അവര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു ..!

മലബാറിന്റെ ഈ പടത്തലവന്‍ .., സ്വന്തം പടയാളികളെ അനാവശ്യമായി ബലികൊടുത്തുവെന്ന് ….; നാളത്തെ ചരിത്രം പറയാതിരിക്കട്ടെ …!

ആയതിനാല്‍ ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുകയാണ് .., എല്ലാവരും തിരിച്ചു പോകൂ.., പോയി നാടു വാഴുന്ന തമ്പുരാനോട് പറയണം …; ,അങ്ങയുടെ പടത്തലവന്‍ .., സീതയേയും കൊണ്ടല്ലാതെ ഇനി തിരിച്ചു വരികയില്ലെന്ന് ….!, തിരിച്ചു വന്നില്ലെങ്കില്‍ …, ഈ യാത്രയില്‍ പടത്തലവന്‍ മരിച്ചുപോയതായി കണക്കാക്കിക്കൊള്ളുവാന്‍ ….!

ദയവായി നിങ്ങള്‍ എല്ലാവരും എന്റെ ആജ്ഞയെ മാനിച്ച് തിരിച്ചു പോയിക്കൊള്ളുക…!, അതിനു മുന്‍പായി നിങ്ങള്‍ ശേഖരിച്ചിട്ടുള്ള ആഹാരവും .., ശുദ്ധ ജലവും എന്റെ പായ് വഞ്ചിയിലേക്ക് മാറ്റുക ….”!

തിരിച്ചു പോകുവാന്‍ നേരം എല്ലാ പടയാളികളും എന്റെ വലതു കൈ ചുംബിച്ചു കൊണ്ട് എനിക്ക് ആശംസകള്‍ നേര്‍ന്നു ….എല്ലാ മുഖങ്ങളിലും ദുഖം ഘനീഭവിച്ചു നില്‍ക്കുന്നു…! ഒരേ നേര്‍രേഖയില്‍ ആ നാലു പായ് വഞ്ചികളും തീരത്തെ ലക്ഷ്യമാക്കി പോകുന്നത് വിങ്ങുന്ന മനസ്സോടെ ഞാന്‍ നോക്കിനിന്നു …!, അവയെല്ലാം തന്നെ അങ്ങകലെ ഒരു പൊട്ടുപോലെ അപ്രതക്ഷ്യമാകുന്നത് കണ്ടിട്ടാണ് ഞാന്‍ മിഴികള്‍ പിന്‍വലിച്ചത് …!,

എന്തോ മനസ്സില്‍ .., അകാരണമായൊരു വേദന വന്ന് നിറയുന്നത് പോലെ ..!, അങ്ങ് ദൂരെ ഒരു പൊട്ടുപോലെ മലബാറിന്റെ തീരം …!, പിറന്നു വീണ ആ മണ്ണില്‍ തൊടാന്‍ …; എനിക്ക് ഇനി കഴിയില്ലെന്ന് മനസ്സിലിരുന്നാരോ മന്ത്രിക്കുന്നത് പോലെ …!, എന്നാല്‍ അടുത്ത നിമിഷത്തില്‍ മറ്റൊരു വിങ്ങലായി സീതയുടെ മുഖമെത്തി …!

അവളില്ലാതെ …; എനിക്കിനി എന്താണുള്ളത് …?, കുറച്ചു കാലമേ ഒന്നിച്ചു കഴിഞ്ഞിട്ടുള്ളൂവെങ്കിലും .., ജന്മാന്തരങ്ങളുടെ അടുപ്പം ഉണ്ടായിരിക്കുന്നു .., പോയ ജന്മങ്ങളില്‍ എല്ലാം തന്നെ അവള്‍ തന്റെ സ്വന്തമായിരുന്നിരിക്കാം …!

ആ കാമവെറി പൂണ്ടവന്‍ ഇണയെ അടര്‍ത്തിയെടുത്തു അകന്നിരിക്കുന്നു .., വേദനയോടെ ഇണയെ തേടുന്ന മുറിവേറ്റവനാക്കി തന്നെ മാറ്റിയിരിക്കുന്നു ..!

ഉള്ളില്‍ പ്രതികാരാഗ്‌നി ജ്വലിക്കുന്നു …, ആ ചൂടില്‍ മനസ്സിനു വന്ന മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നു …!

”എനിക്ക് കഴിയും …, എന്റെ സീതയേയും കൊണ്ട് .., ഞാനീ മലബാറിന്റെ മണ്ണില്‍ തിരിച്ചു തൊടും …!ഇത് സത്യം ….”!, ശരീരം മുഴുവന്‍ ഊര്‍ജ്ജം പരക്കുന്നു ….!

”എനിക്കിത് കഴിയും …, എനിക്കിത് കഴിയും …., ”! എന്ന് മനസ്സ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉരുവിട്ടുകൊണ്ടിരിക്കുന്നു ….!

നേരം സന്ധ്യയാകാന്‍ തുടങ്ങിയിരിക്കുന്നു ..!, എങ്ങും അലകളില്ലാത്ത സാഗരത്തിന്റെ നിശബ്ദത മാത്രം …!,

കടലിനെ ഒരിക്കല്‍ക്കൂടി വിഹഗവീക്ഷണം നടത്തി ഞാന്‍ അടിത്തട്ടിലേക്ക് തിരിച്ചു നടന്നു…!, യാത്രാപഥം അറിയുന്നതിനായി ഒരു ഭൂപടവും .., വടക്കു നോക്കി യന്ത്രവും അവിടെ സ്ഥാപിച്ചിരുന്നു …!, ഇനി മേല്‍ .., എന്റെ യാത്രക്ക് സഹായകമായിട്ടുള്ള ഉപകരണങ്ങള്‍ ഇവ മാത്രമാണ് …!, ഇവയെ ആശ്രയിച്ചു കൊണ്ടു വേണം ..; മൈലുകളോളം അകലേയുള്ള ലെസ്ബണ്‍ എന്ന തുറമുഖത്തേക്ക് ഞാന്‍ എത്തിച്ചേരാന്‍ …!

വെളിച്ചം പകരാനായി റാന്തല്‍ വിളക്കിന് തിരി കൊളുത്തിക്കൊണ്ട് ..; ഞാനത് രണ്ടും എടുത്തുവെച്ച് .., എനിക്ക് പോകേണ്ടതായ ദിക്കുകള്‍ ആ ഭൂപടത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടിരുന്നു …!

കാറ്റിന്റെ ദിശ അനുകൂലമാവുകയാണെങ്കില്‍ …!, ആഫ്രിക്കന്‍ തീരം ചുറ്റി എനിക്ക് പോര്‍ച്ചുഗിലില്‍ എത്തിച്ചേരാന്‍ കഴിയും എന്ന് ഞാന്‍ കണക്കുകൂട്ടി …!യാത്രയില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായില്ലെങ്കില്‍ ഏകദേശം മുന്നൂറു ദിനരാത്രങ്ങള്‍ കൊണ്ട് എനിക്ക് ലക്ഷ്യം നേടാന്‍ കഴിയും എന്ന് ഞാന്‍ മനസ്സിലാക്കി …!, പതിനാറു നാഴിക വേഗതയില്‍ സഞ്ചരിക്കുവാന്‍ കഴിഞ്ഞാല്‍ ….., എന്റെ ഈ കണക്കു കൂട്ടലുകള്‍ ക്രിത്യമായിതീരും എന്ന് എനിക്കുറപ്പുണ്ടായിരുന്നു…!

ഞാന്‍ മേല്‍ത്തട്ടിലേക്ക് വന്ന് കാറ്റിന്റെ ദിശക്കനുകൂലമായി പായ്മരം ഉയര്‍ത്തി …!, മനസ്സിലെ ആശ പോലെത്തന്നെ .., യാതൊരു വിഘനങ്ങുളും ഇല്ലാതെ …., എന്നേയും വഹിച്ചു കൊണ്ട് ആ പായ് വഞ്ചി ..; , തന്റെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു കൊണ്ടിരുന്നു …!