A REVENGE, OF A SOLDIER (5 ) – ബൈജു ജോര്‍ജ്ജ്

197

soldier_in_sunset-1600x900

എന്റെ യാത്ര ആരംഭം കുറിച്ചതിന്റെ …, പതിനഞ്ചാം ദിനം .., അന്ന് രാവിലെ മുതല്‍ ആകാശമാകെ മൂടിക്കെട്ടിയത് പോലെ …!, ചക്രവാളമെങ്ങും ആകെ ഒരു ഇരുള്‍ വ്യാപിച്ചിരിക്കുന്നു , കൂടാതെ സാമാന്യം ശക്തിയായി കാറ്റും വീശിയടിക്കുന്നു …!

ഏകദേശം നാലു മണിയോട് കൂടി കടലിന്റെ ഭാവം മാറിത്തുടങ്ങി ..!, കാറ്റ് വളരെ ശക്തിയാര്‍ജ്ജിച്ച് കഴിഞ്ഞിരിക്കുന്നു .., തിരമാലകള്‍ക്ക് കരുത്ത് കൂടി വന്നു കൊണ്ടിരിക്കുന്നു .., അന്തരീക്ഷമാകെ കാറും കോളും .., പൂണ്ടു .., കൊള്ളിയാന്‍ പിണരുകള്‍ ഭയാനകമായ മിന്നല്‍ പ്രഭവങ്ങള്‍ സ്രിക്ഷ്ടിക്കുന്നു …!

അനുനിമിഷം കഴിയും തോറും കടല്‍ സംഹാരരുദ്രയായിതീര്‍ന്നുകൊണ്ടിരിക്കുന്നു ..!, ഭീമാകാരങ്ങളായ തിരമാലകള്‍ക്കൊപ്പം …; അതിശക്തമായ കൊടുംങ്കാറ്റും …, പേമാരിയും …!

കാറ്റ് ..; അതൊരു ഹുങ്കാരത്തോടെ പായ് മരത്തില്‍ വന്നലച്ച് …, അത് കപ്പലിനെ ദിശമനസ്സിലാക്കാന്‍ സാധിക്കാത്ത ഏതോ ദിക്കിലേക്ക് വലിച്ചു കൊണ്ട് പോകുന്നു .., , അതോടൊപ്പം തിരമാലകള്‍ കപ്പലിനെ അമ്മാനമാടുന്നു …!

കാറ്റിലും .., കോളിലും അകപ്പെട്ട യാനത്തെ നിയന്ത്രിക്കാനാകാതെ ഞാന്‍ കുഴഞ്ഞു .., കപ്പലിന്റെ ഗതിയെ നിയന്ത്രിച്ചില്ലെങ്കില്‍ …, ശക്തമായ കാറ്റ് .., ഈ പായ് കപ്പലിനെ ..; വിശാലമായ ഈ സമുദ്രത്തിന്റെ .., ദിക്കറിയാത്ത ഏതെങ്കിലും ഒരു കോണിലേക്ക് എന്നെ എത്തിച്ചേക്കും …!, യാത്രാ പഥത്തില്‍ നിന്നും വരുന്ന ദിശമാറ്റം …, എന്റെ കണക്കുകൂട്ടലുകളെ അപ്പാടെ തകിടം മറിക്കും എന്നെനിക്കുറപ്പായിരുന്നു …!

എങ്കിലും…; കലിതുള്ളിയാടുന്ന .., സമുദ്രത്തില്‍ എന്റെ ശക്തി ബാലിശമായിരുന്നു ..!, തിരമാലകള്‍ ..; അട്ടഹാസത്തോടെ ആകാശം മുട്ടെ ഉയരത്തില്‍ ഉയരുന്നു ..!, അത് കാറ്റിന്റെ ശക്തിയോട് കൂടിച്ചേര്‍ന്ന് …., ഈ കൊച്ചു പായ് കപ്പലിനെ തലകീഴായി മറിച്ചേക്കുമെന്നെനിക്ക് തോന്നി ..!

എത്രയും പെട്ടെന്ന് …, പായ് മരത്തില്‍ നിന്നും ..; പായ് അഴിച്ചുമാറ്റി …, കാറ്റിന്റെ ശക്തിയെ കുറച്ചൊന്നു നിയന്ത്രിക്കാന്‍ ഞാന്‍ തീരുമാനിച്ചു …!, എന്നാല്‍ എനിക്ക് അവിടേക്ക് എത്താന്‍ കഴിയുന്നില്ല …, അത്രയും ശക്തമായി കപ്പല്‍ ഉലഞ്ഞു കൊണ്ടിരിക്കുകയാണ് ..!, കാറ്റ് ഒരു ഹുങ്കാരത്തോടെ കപ്പലിനെ വട്ടം ചുറ്റിക്കുകയാണ് …!, ഈ നിലയില്‍ ഞാന്‍ പായ് മരത്തിനടുത്തെക്ക് ചെന്നാല്‍ …, തെറിച്ചു കടലില്‍ വീഴും എന്നെനിക്ക് ഉറപ്പാണ് …!

അമരത്ത് ബന്ധിപ്പിച്ചിരിക്കുന്ന കൂറ്റന്‍ കയറിന്റെ ഒരറ്റം ഞാന്‍ എന്റെ അരയില്‍ കെട്ടി …, കപ്പലിന്റെ വശങ്ങളില്‍ ഉറപ്പിച്ചിട്ടുള്ള മരത്തടികളില്‍ പിടിച്ച് …, അടിവെച്ചടിവെച്ച് …, ഒരു വിധത്തില്‍ ഞാന്‍ പായ്മരത്തെ ലക്ഷ്യമാക്കി നടന്നു …!

ശക്തമായ കാറ്റേറ്റ് .., പറന്നു പോകുമോ ..? എന്ന് ഞാന്‍ ഭയന്നു ….!, മഴയുടെ കാഠിന്യം ശരിയായ രീതിയിലുള്ള കാഴ്ച്ചയെ മറക്കുന്നു …, കപ്പല്‍ ഉലയുമ്പോള്‍ .., കടല്‍ വെള്ളം ശക്തിയായി കപ്പളിനുള്ളിലെക്ക് അടിച്ചു കയറുന്നു …!

ഇന്നത്തോട് കൂടി എന്റെ യാത്ര തീരുകയാണെന്ന് ഞാനുറപ്പിച്ചു …, ഒരു വിധത്തിലാണ് ഞാനാ പായ് മരത്തിനു മുകളില്‍ കയറിയത് …!, എന്നാല്‍ ചാഞ്ചാടുന്ന ആ കപ്പലില്‍ ഇരുന്നുകൊണ്ട് .., എനിക്കാ പായ് ..,,അഴിച്ചെടുക്കുവാന്‍ കഴിയുന്നില്ല .., ശക്തമായ കാറ്റും .., ഓളങ്ങളും എന്റെ പ്രയത്‌നത്തെ നിഷ്ഫലമാക്കിക്കൊണ്ടിരുന്നു …!

അഴിച്ചെടുക്കാനാകാത്ത .., ആ കുരുക്ക് .., ഞാന്‍ എന്റെ കഠാര കൊണ്ട് അറുത്തെടുത്തു ..!, ഒരു വശം അറുത്തെടുത്തതും ..; ശക്തമായ കാറ്റാല്‍ ..; ആ പായ് …, പായ് മരത്തോട് ചേര്‍ത്ത് .., എന്നെ വട്ടം ചുറ്റിക്കളഞ്ഞതും .., ഒരു നിമിഷാര്‍ദ്ധത്തിലായിരുന്നു ..!

എന്റെ ശരീരം .., പായ് മരത്തിനും …, പായ്ക്കുള്ളിലും പെട്ട് …, ഒന്ന് അനങ്ങാന്‍ പോലും ആകാത്ത വിധത്തില്‍ ബന്ധിക്കപ്പെട്ടു …!

ആ നടുക്കുന്ന കാഴ്ച്ച …, അപ്പോഴാണ് ഞാന്‍ .., കണ്ടത് …!,

അങ്ങകലെ .., ഒരു ഹുങ്കാരത്തോടെ സമുദ്രം വട്ടം ചുറ്റുന്നു …!, കാറ്റ് ഒരു സ്തൂഭം കണക്കെ ആ വൃത്തത്തിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങുന്നു …!
എല്ലാത്തിനെയും തച്ചു തകര്‍ക്കാന്‍ കെല്‍പ്പുള്ള ഭീകരമായ ഒരു ചുഴിക്കുള്ളിലേക്കാണ് .., ആ പായ്ക്കപ്പല്‍ എന്നെയും കൊണ്ട് കുതിച്ചു നീങ്ങുന്നതെന്ന് ഒരു നടുക്കത്തോടെ ഞാന്‍ അറിഞ്ഞു.., എന്നെ വട്ടം ചുറ്റി പായ്മരത്തോട് ബന്ധിച്ചിരിക്കുന്ന ആ പായ് അഴിച്ചു മാറ്റി ബന്ധനവിമുക്തനാകാന്‍ ഞാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നുവെങ്കിലും അത് വിജയം കാണുന്നില്ല …!

അത്രയും ശക്തിമത്തായ കാറ്റ് .., കണ്ണുകളെ തുളച്ചു കയറുന്ന സൂചി മുന പോലത്തെ കൂര്‍ത്ത മഴ …!, ആടിയുലയുന്ന പായ്ക്കപ്പല്‍ …, അതങ്ങനെ വട്ടം ചുറ്റുന്നു …!, കണ്‍മുന്നില്‍ ചുഴി എല്ലാത്തിനെയും വലിച്ചെടുക്കുന്നു .., , അവസാനം അരയില്‍ തുകല്‍ വാറില്‍ ഉറപ്പിച്ചിരിക്കുന്ന കഠാര ഒരു വിധത്തില്‍ ഞാന്‍ പുറത്തെടുത്ത് ആ പായ നെടുകെ കീറി …!

പാതി കീറിയതും …, ശക്തമായ കാറ്റേറ്റ് …, ഒരു ഹുങ്കാരത്തോടെ അത് ആകാശ നീലിമയിലെക്ക് വലിച്ചെടുക്കപ്പെട്ടു .., ഒരു പക്ഷെ ആ ശക്തിയില്‍ ഞാനും വലിച്ചെടുക്കപ്പെട്ടേനെ.., എന്നാല്‍ പായ്മരത്തില്‍ ഞാന്‍ പൂണ്ടടക്കം പിടിച്ചിരുന്നതിനാല്‍ .., ആ അത്യാഹിതം ഒരു നെല്ലിട വ്യത്യാസത്തില്‍ എന്നെ കടന്നു പോയി …!

തിരിച്ചിറങ്ങിയ ഞാന്‍ …;ചുഴിക്കടുത്തെക്ക് അതിവേഗത്തില്‍ കുതിച്ചു കൊണ്ടിരിക്കുന്ന പായ്ക്കപ്പലിനെ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചുവെങ്കിലും .., അതെന്റെ ശക്തിക്കും .., കഴിവിനും അപ്പുറത്തായിരുന്നു ….!

അതിവേഗത്തില്‍ ചുഴിക്കുള്ളിലെക്ക് അടുക്കുന്ന പായ്ക്കപ്പലിനെ ..; ഇനി നിയന്ത്രിക്കാന്‍ സാധ്യമല്ല എന്നെനിക്ക് മനസ്സിലായി ..!, ആലോചിച്ചു നില്‍ക്കാന്‍ സമയം ഒട്ടും തന്നെയില്ല .., എന്റെ സമയം അടുത്തിരിക്കുന്നു എന്നെനിക്ക് മനസ്സിലായി ..!, അവസാനമായി സീതയുടെ മനോഹര മുഖം ..; ഒരിക്കല്‍ കൂടി എന്റെ മനസ്സില്‍ തെളിഞ്ഞു ….!

ഒന്നുകില്‍ പായ്ക്കപ്പല്‍ ഉപേക്ഷിച്ച് കടലിലേക്ക് എടുത്തുചാടുക .., അല്ലെങ്കില്‍ ഈ പായ്ക്കപ്പലിനോടൊപ്പം .., ചുഴിക്കുള്ളിലെക്ക് എടുത്തെറിയപ്പെട്ട് .., കടലിന്റെ അടിത്തട്ടില്‍ അവസാനിക്കുക .., ഇത് രണ്ടുമല്ലാതെ വേറൊരു മാര്‍ഗ്ഗവും എന്റെ മുന്നില്ലില്ല …!, ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല …!, കപ്പലിനെ ഉപേക്ഷിക്കുക .., , പരദേവതകളെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് .., കാറും കോളും നിറഞ്ഞ ആ ആഴക്കടലിലേക്ക് ഞാന്‍ എടുത്തു ചാടി ..!

ശക്തമായ തിരമാലകള്‍ …, ശരീരം മരവിപ്പിക്കുന്ന തണുപ്പ് …!ഞാന്‍ നീന്തുന്നുവെങ്കിലും.., ശക്തമായ തിരയിളക്കം ..; എന്നെ ആ ചുഴിക്കരുകിലേക്ക്തന്നെ വലിച്ചുകൊണ്ട് പോകുന്നു ..!, എങ്കിലും സര്‍വ്വ ശക്തിയും സംഭരിച്ച് .., ഞാനാ തിരമാലകളെ മുറിച്ച് നീന്തിക്കൊണ്ടിരുന്നു .., കുറച്ചു നേരത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ ഞാനാ .., ചുഴിക്കരികിലേക്കുള്ള ഒഴുക്കിന്റെ ശക്തിയെ അതിജീവിച്ചു ..!

തിരമാലകളുടെ ചാഞ്ചാട്ടത്തില്‍ ആടിയുലഞ്ഞുകൊണ്ട് .., ഞാന്‍ എന്റെ പായ്ക്കപ്പലിനെ നോക്കി ….!, അത് ശരവേഗത്തില്‍ ആ ചുഴിക്കരുകിലേക്ക് വലിച്ചെടുക്കുന്നു .., ചുഴിയുടെ ഏതാനും വാര അടുത്തെത്തിയപ്പോള്‍ .., ആ പായ്ക്കപ്പല്‍ ആരോ എടുത്തെറിഞ്ഞത് പോലെ ആകാശത്തേക്ക് കുതിച്ചുയര്‍ന്നു …., അടുത്തനിമിഷം അത് വായുവില്‍ ഒന്ന് വട്ടം കറങ്ങിയതിനുശേഷം .., അതിശക്തിയോടെ ആ ചുഴിക്കുള്ളിലെക്ക് വലിച്ചെടുക്കപ്പെട്ടു …!

ആ കാഴ്ച്ച …, ഒരു നടുക്കമാണ് എന്നില്‍ സൃഷ്ട്ടിച്ചത് …!, എങ്ങോട്ടേക്ക് ആണ് പോകേണ്ടത് …?എവിടെയാണ് തീരം …?.., അലഞ്ഞുറയുന്ന .., ആ സമുദ്രത്തില്‍ .., ജീവന്റെ ഒരു തുരുത്ത് തേടി .., ലക്ഷ്യബോധമില്ലാതെ ഞാന്‍ നീന്തിത്തുടങ്ങി …!

അങ്ങിനെ എത്ര നേരം .., എനിക്കറിഞ്ഞുകൂടാ …!, എന്റെ കൈകാലുകള്‍ കുഴഞ്ഞു തുടങ്ങി …ശരീരം തളരുന്നു ..!, എത്തിപ്പിടിക്കുവാനായി ഒന്നുമില്ലാത്ത അവസ്ഥ …!, ഉപ്പുവെള്ളം അനുവാദമില്ലാതെ വായിക്കുള്ളിലേക്കും ..,നാസാരന്ദ്രങ്ങളിലേക്കും കടന്നു വരുന്നു ..!,ശരീരം നിശ്ചലമാകുന്ന അവസ്ഥ ..!, നിലയില്ലാക്കയത്തില്‍ ഒരു കച്ചിത്തുരുമ്പിനായി ഞാന്‍ പരതി..!
ശരീരം കോച്ചിവലിക്കുന്ന തണുപ്പ് .., ഒരു വശത്ത് …!ശക്തമായ തിരമാലകള്‍ എന്നെ എടുത്തിട്ട് അമ്മാനമാടുന്നു …!

ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങുവാന്‍ കെല്‍പ്പില്ലാത്ത വിധം എന്റെ കൈകാലുകള്‍ കുഴഞ്ഞു .., മരണം തൊട്ടുമുന്നില്‍ നിന്ന് പല്ലിളിക്കുന്നു ..! എന്റെ പ്രജ്ഞ നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്നു …! വായിലേക്ക് ഉപ്പുവെള്ളത്തിന്റെ ശക്തമായ തള്ളിക്കയറ്റം .., കുഴഞ്ഞു കഴിഞ്ഞ കൈകാലുകള്‍ വെള്ളത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു ..! നിശ്ചലമായിക്കൊണ്ടിരിക്കുന്ന ശരീരം പതുക്കെ താഴ്ന്നുകൊണ്ടിരിക്കുന്നു ..!

ജീവശ്വാസത്തിനായി ആഞ്ഞുവലിച്ചപ്പോള്‍ ..; ഉപ്പു വെള്ളം തള്ളിക്കയറി ശ്വാസകോശത്തെ തകര്‍ത്തു കളയുന്നു ..! ”ഹാ ..!” എന്നൊരു അടഞ്ഞ ശബ്ദത്തോടെ .., ഞാന്‍ കടലിന്റെ അടിത്തട്ടിലേക്ക് താഴാന്‍ തുടങ്ങി ..!,നിലയില്ലാക്കയത്തില്‍ .., അവസാനമായി കാലുകള്‍ ഒരു ആശ്രയത്തിനായി വിളറി പൂണ്ടു ..!

മരണപരാക്രമമെല്ലാം വെടിഞ്ഞ് .., ഏതോ .., സുഖകരമായ ഒരു ആലസ്യത്തിലേക്ക് ഞാന്‍ വഴുതി വീഴുകയാണ് ..!, എന്റെ ശരീരം ..; കടലിന്റെ അഗാതതയിലേക്ക് ..; കാറ്റത്ത് .., താഴുന്ന അപ്പൂപ്പന്‍താടിപോലെ പതുക്കെ താഴ്ന്നു കൊണ്ടിരിക്കുന്നു …!

അവസാനമായി ..; ഒരിക്കല്‍ കൂടി .., സീതയുടെ മനോഹര മുഖം എന്റെ കണ്മുന്നില്‍ തെളിയുന്നു …!

”എന്നെ ഒറ്റക്കാക്കി പോവുകയാണോ …, എന്റെ പോന്നുക്കുറുപ്പ് …?, എന്നെ ക്രൂരന്മാരായ ഈ രാക്ഷസ്സന്‍മാരുടെ നടുവിലാക്കി കുറുപ്പ് രക്ഷപ്പെടുകയാണോ …?.. എന്റെ കുറുപ്പ് .., എന്നെ രക്ഷിക്കാന്‍ വരും .., എന്ന എന്റെ വിശ്വാസത്തെ തകര്‍ക്കുകയാണോ …?”’

കണ്ണീരണിഞ്ഞ ആ മുഖം …, മന്ത്രിക്കുകയാണ് …., എന്നോട് …!

”ഇല്ല അവളെ ഒറ്റക്കാക്കി പോകാന്‍ എനിക്കാകില്ല …, ആ കാപാലികന് ..; ഞാന്‍ അവളെ വിട്ടുകൊടുക്കില്ല …!” ആ ഒറ്റ ഊര്‍ജ്ജത്തില്‍ ഞാനൊന്ന് വിറച്ചു …!, ആഴിയുടെ അടിത്തട്ടില്‍ നിന്ന് ഒരു നീര്‍ നായ കണക്കെ ഞാന്‍ മുകളിലേക്ക് കുതിച്ചു …!

ആഞ്ഞു ശ്വസിച്ച ശ്വാസ നിശ്വാസങ്ങള്‍ക്കൊടുവില്‍ …., ഒരു മൂടല്‍ മഞ്ഞു കണക്കെയാണ് കടല്‍പ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ആ കൂറ്റന്‍ വീപ്പയില്‍ എന്റെ ദൃഷ്ടിയുടക്കിയത് …!, ഏതോ ഒരു കപ്പലില്‍ നിന്നും തെറിച്ചു വീണതായിരിക്കും ..!

അതിന്മേല്‍ എത്തിപ്പിടിക്കുവാനുള്ള .., മനസ്സിന്റെ ഉല്‍ക്കടമായ മോഹത്തെ ശരീരം നിര്‍ജ്ജീവമാക്കിക്കളയുന്നു …! ദേഹം മുഴുവനും കോച്ചിവലിച്ചതുപോലെ .., വിറങ്ങലിച്ചു പോയ ശരീരത്തിന് ഒരിഞ്ചുപോലും മുന്നോട്ട് നീങ്ങുവാന്‍ കഴിയുന്നില്ല ..!

ജീവിതത്തിനും .., മരണത്തിനും ഇടക്കുള്ള ആ പിടിവള്ളി നഷ്ട്ടപ്പെട്ടാല്‍ …, ഞാനീ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ അലിഞ്ഞുചേരും എന്നെനിക്ക് ഉറപ്പായിരുന്നു …!, ആ ഒരു ചിന്ത എന്നിലെ അവസാനശക്തിക്ക് തിരി കൊളുത്തി ..!, നിമിഷാര്‍ദ്ധത്തില്‍ ആര്‍ജ്ജിച്ച ഊര്‍ജ്ജത്തില്‍ ഞാനൊന്ന് ഊളയിട്ട് ..; ഉയര്‍ന്നു പൊങ്ങി …!, ഒറ്റ നിമിഷം …; ആ കൂറ്റന്‍ വീപ്പക്കുള്ളിലേക്ക് കയറിക്കിടന്നത് മാത്രം എനിക്ക് ഓര്‍മ്മയുണ്ട് …!

എന്റെ പ്രജ്ഞ നശിച്ചു കഴിഞ്ഞിരിക്കുന്നു ….!, ബോധം നഷ്ട്ടപ്പെട്ട എന്നേയും വഹിച്ചു കൊണ്ട് .., ആ വീപ്പ ..; ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിരമാലകളിലൂടെ ലക്ഷ്യമില്ലാതെ ഒഴുകി നടന്നു …!

കണ്ണു തുറന്നു നോക്കുമ്പോള്‍ എനിക്കു ചുറ്റും കനത്ത ഇരുട്ട് …!ബോധം നഷ്ട്ടപെട്ട ആ കിടപ്പ് എത്രനേരം കഴിഞ്ഞിരുന്നൂവെന്നു എനിക്ക് അറിഞ്ഞു കൂടായിരുന്നു …!, എന്താണെന്നോ …?, ഏതാണെന്നോ ..?, എവിടെയാണെന്നോ ….?, ഒന്നും തന്നെ തിരിച്ചറിയുവാന്‍ കഴിയാത്ത നിമിഷങ്ങള്‍ …!

ഏറെ നേരം അങ്ങനെ കണ്ണുകള്‍ തുറന്നു പിടിച്ച് നിശ്ചെതനായി കിടന്നു ….!

പതിയെ .., പതിയെ .., എല്ലാം ഓര്‍മ്മയിലേക്ക് തിരിച്ചിറങ്ങുന്നു …!, ആ ചുഴിയില്‍ നിന്നും രക്ഷപ്പെട്ടത് ഒരു നടുക്കത്തോടെ മാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ ..!

പായ്ക്കപ്പല്‍ നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., ഈ നടുക്കടലില്‍ ഞാന്‍ ഒറ്റപ്പെട്ടു …!, ഇനിയെങ്ങനെ എന്റെ യാത്ര മുന്നോട്ട് കൊണ്ട് പോകാനാകും …?, സീതയെ എങ്ങിനെയെനിക്ക് കണ്ടുപിടിക്കാനാകും ..?, നിരാശ എന്റെ മനസ്സില്‍ മേല്‍പടം മൂടുന്നു …!

പക്ഷേ .., ഇങ്ങനെ പ്രതീക്ഷ അറ്റവനെപ്പോലെ കിടക്കുന്നതില്‍ അര്‍ത്ഥമില്ല …!എന്തെങ്കിലും ചെയ്‌തേ .., മതിയാകൂ …!

നിരാശന്‍ .., എപ്പോഴും തോറ്റുകൊണ്ടേയിരിക്കും …!, ഞാന്‍ പതുക്കെ തിരിയാന്‍ ശ്രമിച്ചു .., ശരീരം ആസകലം ഒടിച്ചു നുറിക്കിയപോലത്തെ വേദന ..!, വിശപ്പും .., ദാഹവും .., അതിരു കടന്നു കഴിഞ്ഞിരിക്കുന്നു ..!,

ജലാംശം ഇല്ലാതെ ചുണ്ടുകളും .., നാവുമെല്ലാം വരണ്ടുണങ്ങിയിരിക്കുന്നു ..!, ഒരു പടുകൂറ്റന്‍ ഭരണി വെള്ളം ..; അപ്പാടെ കുടിച്ചു തീര്‍ക്കുവാനുള്ള ആര്‍ത്തി …!

ചുറ്റും അലയടിച്ചുയരുന്ന ജലാശയത്തില്‍ .., ചുണ്ട് നനക്കാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥ …!

പ്രതിജ്ഞ ചെയ്ത ലക്ഷ്യം നിറവേറ്റാന്‍ സാധിക്കാതെ …, എന്റെ ജീവിതം ഈ സാഗരത്തില്‍ അടിയറവു പറയുമോ ..? , എന്നെനിക്ക് സംശയം തോന്നി …!

ഇപ്പോള്‍ തിരമാലകള്‍ ഏതുമില്ലാതെ .., കടല്‍ ശാന്തമാണ് …!, എങ്ങും ശാന്ത സുന്ദരമായ സംഗീതത്തിന്റെ നേര്‍ത്ത അലയോലികളെ ഓര്‍മ്മിപ്പിക്കുന്ന ഒരു മുരളല്‍ മാത്രം…!സംഹാരരുദ്രയുടെ പട്ടം അഴിച്ചു വെച്ച് .., ഇപ്പോള്‍ അവള്‍ ശാന്ത മോഹിനിയായിരിക്കുന്നു …!, സൌമ്യതയില്‍ അവള്‍ പരിലസിക്കുന്നു …!

വേദന വകവെക്കാതെ …; ഒരു വശത്ത് കൈകുത്തി .., ഞാന്‍ പതുക്കെ മലര്‍ന്നു …!, ആകാശമാകെ നിലാശോഭയില്‍ വിളങ്ങിനില്‍ക്കുന്നു ..!, ഒരു പാടൊരുപാട് നക്ഷത്രങ്ങള്‍ .., ചന്ദ്രനു ചുറ്റും .., പുഞ്ചിരി പൊഴിച്ചുകൊണ്ട് നില്‍ക്കുന്നു … !

പ്രകാശം പൊഴിച്ചു നില്‍ക്കുന്ന …, ആ നക്ഷത്രങ്ങള്‍ എല്ലാം ..; മരിച്ചുപോയ ..; തങ്ങളുടെ പൂര്‍വ്വീകരുടെ ആത്മാക്കള്‍ ആയിരിക്കുമെന്ന് .., ബാല്യത്തില്‍ മുത്തശ്ശി പറഞ്ഞു തന്നത് .., ഓര്‍മ്മയില്‍ തെളിയുന്നു …!

അങ്ങിനെയെങ്കില്‍ …, എന്റെ പൂര്‍വ്വീകരില്‍ പലരും .., ഈ നക്ഷത്രക്കൂട്ടത്തില്‍ ഉണ്ടായിരിക്കുകയില്ലേ .., അവര്‍ കാണുന്നുണ്ടായിരിക്കുമോ എന്റെ ഈ ദുരവസ്ഥ …?

കൊടിയ ദാഹം എന്റെ ശരീരത്തെ തകര്‍ത്ത് കളയു,മെന്നെനിക്ക് തോന്നി .., ജലാംശമില്ലാതെ .., ശരീരം നിര്‍ജ്ജീവമാകുന്ന അവസ്ഥ ..!, ഉമിനീരിന്റെ അംശം പോലുമില്ലാതെ തൊണ്ടയും .., നാവും വരണ്ടുങ്ങി കഴിഞ്ഞു …!, ജീവജലത്തിന്റെ അഭാവത്താല്‍ ശരീരം മുഴുവന്‍ തളര്‍ന്നു …!

മനസ്സിന്റെ ഉല്‍ക്കടമായ അഭിവാഞ്ച താങ്ങാനാകാതെ ….; തല പുറത്തേക്കിട്ട് ..; സമുദ്രത്തില്‍ നിന്നും അഞ്ചാറു കവിള്‍ ഉപ്പുവെള്ളം ഞാന്‍ ആര്‍ത്തിയോടെ അകത്താക്കി …!

എന്നാല്‍ അതിലും വേഗത്തില്‍ …., ശക്തമായ ഏക്കത്തോടെ .., അത് അപ്പാടെ പുറത്തേക്ക് തള്ളി വന്നു …!, ജലാംശം നഷ്ട്ടപ്പെട്ട ശരീരത്തില്‍ നിന്നും ..; ശര്‍ദ്ധിക്കാന്‍ ഒന്നുമില്ലാതെ ശരീരം വെമ്പിയപ്പോള്‍ …,; സഹിക്കാനാകാത്ത വേദനയോടെ ..; ഞാന്‍ വയറും പൊത്തിപ്പിടിച്ച് ചുരുണ്ടുപോയി …!

ശരീരത്തിനകത്തു നിന്നും ഒരു കൊഴു കൊഴുത്ത ദ്രാവകം .., എന്റെ കടവായിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു ..!

പിതാക്കാന്‍മാരെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ..; ഒന്നിനും ശക്തിയില്ലാതെ ..; ആസന്നമായ മരണത്തിന്റെ കാലൊച്ചകള്‍ക്കായി .., ഞാന്‍ കണ്ണുകള്‍ അടച്ചു കിടന്നു ….!

***************************************************************************************

ആരോ തഴുകുന്നത് പോലൊരു അനുഭവം .., അതായിരുന്നു എന്നെ ഉണര്‍ത്തിയത് ..!, മിഴികള്‍ക്കുള്ളിലേക്ക് തെളിനീരായി പെയ്തിറങ്ങുന്ന മഴത്തുള്ളികള്‍ ..!, അനിര്‍വച്ചനീയമായ ഒരു ആനന്ദത്തോടെ ഞാനെന്റെ ചുണ്ടുകള്‍ വിടര്‍ത്തി …!

വരണ്ടുണങ്ങി കിടക്കുന്ന മരുഭൂമിയിലേക്ക് .., ജീവന്റെ പുതുനാമ്പുമായി .., ആ ജീവജലം എന്റെ ശരീരത്തിലേക്ക് അമ്രതായി ഒഴുകിയിറങ്ങുകയായിരുന്നു ..!, ശുദ്ധജലത്തിന്റെ മഹത്വം അന്നാണ് ഞാന്‍ ആദ്യമായി മനസ്സിലാക്കുന്നത് .., മറ്റെന്തിനേക്കാളും മഹത്വരമായിരുന്നുവത് ..!, ഒരു ശക്തിയായി .., ഒരു പുത്തനുണര്‍വ്വ്ആയി അതെന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറി ..!

നഷ്ട്ടപെട്ടു കഴിഞ്ഞ ഊര്‍ജ്ജസ്വലത ..; ശരീരം പതുക്കെ പതുക്കെ വീണ്ടെടുത്തു കൊണ്ടിരുന്നു ..!, എങ്ങും അന്ധകാരം നിറഞ്ഞു നില്‍ക്കുന്നു .., വെളിച്ചത്തിനായി ചന്ദ്രന്റെ ഒരു നേരിയ ഭാഗം പോലും എങ്ങുമില്ല ..!, ആ വീപ്പക്കുള്ളില്‍ നിന്നും ഒരു മരപ്പലക ഒടിച്ചെടുത്ത് .., ഞാന്‍ പതുക്കെ തുഴയുവാന്‍ തുടങ്ങി …!, എന്നാല്‍ അടുത്ത നിമിഷത്തില്‍ തന്നെ അതിന്റെ നിരര്‍ത്ഥകത മനസ്സിലാക്കി ഞാനാ പാഴ് വേല ഉപേക്ഷിച്ചു …, ഈ രാത്രിയില്‍ ദിക്ക് എതെന്ന് അറിയാതെ ..,കര എവിടെയെന്ന് അറിയാതെ .., എങ്ങോട്ടെന്നില്ലാതെ തുഴയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല ..!

ഏതായാലും നേരം വെളുത്തിട്ടാകാം ബാക്കി ശ്രമം എന്ന തീരുമാനത്തോടെ ഞാനാ പങ്കായം പോലെയുള്ള വസ്തു വീപ്പയുടെ ഒരു അരികിലേക്ക് നീക്കി വെച്ചു ..!, കടല്‍ തീര്‍ത്തും ശാന്തമായി കഴിഞ്ഞിരുന്നു .., കോലാഹലങ്ങള്‍ ഇല്ലാതെ പെയ്ത മഴയും തോര്‍ന്നു കഴിഞ്ഞു .., വിസ്ത്രതമായ ആ വീപ്പയുടെ ഒരു അരികിലായി ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു …!

ഗാഡനിദ്രയില്‍ .., എപ്പോഴെന്നറിയില്ല .., ഒരു മനോഹര സ്വപ്നമായി സീത എന്നിലേക്ക് പറന്നിറങ്ങി …!

വിശാലമായി പരന്നുകിടക്കുന്ന വയലിനോട് ചേര്‍ന്ന് കിടക്കുന്ന ..; ആ മലയുടെ താഴ് വാരത്തിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന മലമ്പാതയില്‍കൂടി ..; തൂവെള്ള നിരത്തിലുള്ള ആ കുതിര പാഞ്ഞു വരികയാണ് …!, അതിന്മേല്‍ കുതിരയുടെ താളത്തിനനുസരിച്ച് .., ചലിച്ചു കൊണ്ടിരിക്കുന്ന ശരീരഭാവങ്ങളോടെ ഞാനെന്ന രാമക്കുറുപ്പ് …!

അങ്ങകലെ എട്ടുകെട്ടിന്റെ മട്ടുപ്പാവില്‍ ..; മനോഹര വസ്ത്രങ്ങള്‍ അണിഞ്ഞ് .., എന്നേയും പ്രതീക്ഷിച്ചു കൊണ്ട് നില്‍ക്കുന്ന സീത ..!, ഒരു ഇളം തെന്നലായി ഞാന്‍ അവളിലേക്ക് പറന്നു ചെല്ലുന്നു ..!

വിടര്‍ന്നു നില്‍ക്കുന്ന പനിനീര്‍ പൂവിനെ ലാളിക്കുന്ന സ്‌നേഹത്തോടെ ..; താന്‍ അവളെ കൊരിയെടുത്തുകൊണ്ട് പള്ളിയറയിലേക്ക് കടക്കുന്നു …!.., എന്റെ കരാംഗുലികള്‍ ആ മൃദുല മേനിയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു .., ആ കൈകള്‍ .., എന്റെ മുഖത്തെ ആ വദനങ്ങളോട് ചേര്‍ത്തു പിടിച്ചിരിക്കുന്നു …! ധാന്യമണികള്‍ തേടുന്ന …അരിപ്രാവുകള്‍ കുറുകുന്നത് പോലൊരു സ്വരം സീതയില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരുന്നു …!

പുണര്‍ന്നു കിടക്കുന്ന ശരീരങ്ങളില്‍ തീക്കടല്‍ ഉണര്‍ന്നു കഴിഞ്ഞു ..!, ആസ്വാദ്യകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ ഞാനവളെ എന്നിലേക്ക് വരിഞ്ഞു മുറുക്കി ….!

സുഖകരമായൊരു ആലസ്യത്തോടെ മിഴികള്‍ തുറന്നു നോക്കിയപ്പോള്‍ .., സീതയെ കാണാനില്ലായിരുന്നു .., സീതേ .., സീതേ ..എന്ന് വിളിച്ചു കൊണ്ട് പരതിയപ്പോള്‍ .., , കൈകള്‍ തണുത്ത എന്തിലോ ചെന്ന് മുട്ടി ..!

Advertisements