Novel
A REVENGE, OF A SOLDIER (7 ) – ബൈജു ജോര്‍ജ്ജ്
പിന്കാലുകള് മടക്കി .., നിലത്തമര്‍ന്ന് …, മുരണ്ടുകൊണ്ട് .., ഏതു നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ അത് തയ്യാറെടുത്ത് നില്‍ക്കുകയാണ് …!, അതിന്റെ കൂര്‍ത്ത് നീണ്ട ദ്രംഷട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു ..!
120 total views

പിന്കാലുകള് മടക്കി .., നിലത്തമര്‍ന്ന് …, മുരണ്ടുകൊണ്ട് .., ഏതു നിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ അത് തയ്യാറെടുത്ത് നില്‍ക്കുകയാണ് …!, അതിന്റെ കൂര്‍ത്ത് നീണ്ട ദ്രംഷട്ടങ്ങള്‍ പുറത്തേക്ക് തള്ളി നില്ക്കുന്നു ..!
ഞങ്ങളുടെ ദ്രിഷ്ട്ടികള്‍ പരസ്പരം കൊമ്പുകോര്‍ത്തു .., ഇരയുടെ മേല്‍ ചാടിവീഴാന്‍ തയ്യാറെടുക്കുന്ന ക്രൂരമായ വന്യഭാവം ഞാന്‍ ആ കണ്ണുകളില്‍ ദര്‍ശിച്ചു …!
എന്റെ ചെറിയൊരു ചലനം മാത്രം മതി അതെന്റെ മേല്‍ ചാടിവീഴാന്‍ എന്നെനിക്ക് ഉറപ്പായിരുന്നു …!, ആദ്യത്തെ ഞെട്ടലില്‍ നിന്നും മോചിതനായ ഞാന്‍ പെട്ടെന്ന് തന്നെ സമചിത്തത വീണ്ടെടുത്തു ..!, തിരിഞ്ഞോടാന്‍ ശ്രമിക്കുന്നത് മണ്ടത്തരമാണ് …, വേഗത്തില്‍ എനിക്കൊരിക്കലും അതിനെ തോല്‍പ്പിക്കാനാകില്ല …!
ഇവിടെ അതിനെ ഭയപ്പെടുത്തി ഓടിക്കുകയെ നിവ്രത്തിയുള്ളൂ …!, പക്ഷേ …, അത് ഭയക്കുന്നില്ലെങ്കില്‍ …? ക്രൂരമായ ഒരു തീക്ഷ്ണതയോടെ അത് നിന്ന് മുരണ്ടു കൊണ്ടിരിക്കുകയാണ് ..!
അതിന്റെ ആക്രമണഭാവം എന്നെയും ഭ്രാന്തു പിടിപ്പിച്ചു ..!, ഒരു തരം എന്നില്‍ വന്നു നിറഞ്ഞു തുടങ്ങി ..!, ചാടി വീഴാന്‍ തയ്യാറെടുത്തു നില്ക്കുന്ന ..; ആ പുള്ളിപ്പുലിയെ അരിഞ്ഞു വീഴ്ത്തുവാനുള്ള ആവേശം എനിക്കുണ്ടായി …!
ആ ക്രൂരമ്രഗത്തിന്റെ കണ്ണുകളില്‍ നിന്നും ഇമ വെട്ടാതെ നിന്നുകൊണ്ട് തന്നെ ..; എന്റെ വലതു കൈ പതുക്കെ അരപ്പട്ടയില്‍ ഉറപ്പിച്ചിരിക്കുന്ന കഠാരയിലേക്ക് നീണ്ടു …!
അതിന്റെ പിടിയില്‍ എന്റെ കൈത്തലം അമര്‍ന്ന അതേ .., നിമിഷത്തില്‍ തന്നെ …; വന്യമായൊരു മുരള്‍ച്ചയോടെ .., ആ പുള്ളിപ്പുലി എന്റെ നേര്‍ക്ക് ഉയര്‍ന്നു ചാടി …, ആ നിമിഷാര്‍ദ്ധത്തില്‍ തന്നെ ..; ഒരു ആക്രോശത്തോടെ ഞാന്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങി ..!
വടക്കന്‍ മലബാറിന്റെ തനതു കളരി ശൈലിയില്‍ …, അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്ന പുള്ളിപ്പുലിയുടെ അതേ ലംബദിശയില്‍ ..; അതിനു നേര് കീഴെ ..; മലര്‍ന്നു പൊങ്ങിക്കൊണ്ട് ..; ഒരു ശീല്‍ക്കാരത്തോടെ എന്റെ വലതു കാല്‍പ്പാദം .., ആ പുള്ളിപ്പുലിയുടെ അടിവയറ്റില്‍ ആഞ്ഞു പതിച്ചു ..!
ലക്ഷ്യം തെറ്റിയ അത് ഒരു മോങ്ങലോടെ താഴേക്കു മലര്‍ന്നു വീണു ..!, അന്തരീക്ഷത്തില്‍ ഒരു ആവര്‍ത്തി മലക്കം മറിഞ്ഞു …; ശരീരഭാരം ശരിയായ രീതിയില്‍ ക്രമീകരിച്ച്…., ഊരിപ്പിടിച്ച കഠാരയുമായി നിലത്തമര്‍ന്ന എനിക്ക് നേരെ .., ;പിന്നീട് ഒരു ആക്രമണത്തിനു മുതിരാതെ ..; ഭയപ്പാടോടെ എന്നെ ഒന്ന് നോക്കി അത് എങ്ങോട്ടോ ഓടിപ്പോയി..!
വലിയൊരു ഭീതി എന്റെ ഉള്ളില്‍ നിറയ്ക്കുന്നതിനു .., ഈ സംഭവം ഹേതുവായിത്തീര്‍ന്നു…! കാരണം…; ഈ ദ്വീപില്‍ ക്രൂരമൃഗങ്ങള്‍ .., ഒന്നും തന്നെ ഇല്ല എന്ന എന്റെ വിശ്വാസത്തിന് ഏറ്റ …, ഏറ്റവും വലിയ ഒരു പ്രഹരമായിരുന്നു അത് …!
സമയം ഏതാണ്ട് മദ്ധ്യാഹനമായിരിക്കുന്നു .., ഇനിയും വൈകിയാല്‍ ..; ഞാനിവിടെ അകപ്പെട്ടു പോകും എന്ന് എനിക്ക് ഉറപ്പായിരുന്നു .., ആയതിനാല്‍ എത്രയും വേഗം തീരത്തേക്ക് മടങ്ങുകയാണ് ഉചിതം ..!, കാരണം അവിടെ ക്രൂര മൃഗങ്ങളുടെ ആക്രമണത്തെ ഒരു പരിധി വരെ ഭയക്കാതെ കഴിക്കാം ..!
ഈ ഒരു സംഭവത്തിനുശേഷം എന്റെ ജാഗ്രത പതിന്മടങ്ങ് വര്‍ദ്ധിച്ചു …!
അങ്ങിനെ വീണ്ടും ഒരു രാത്രി കൂടി …!, ദിക്കറിയാതെ .., സ്ഥലമറിയാതെ .., ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി ഞാന്‍ കിടന്നു …! ഏഴു രാവും പകലും കഴിഞ്ഞിരിക്കുന്നു ഞാന്‍ ഈ ദ്വീപില്‍ അകപ്പെട്ടിട്ട് ..!
ഈ ദിവസങ്ങള്‍ക്കുള്ളില്‍ ദ്വീപിന്റെ പല ഭാഗങ്ങളും ഞാന്‍ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു ..!, സദാ ജാഗരൂഗതയോടെ ഇരിക്കുന്ന എനിക്ക് ….., പക്ഷേ .., ആ ഒരു സംഭവത്തിനു ശേഷം ക്രൂരമൃഗങ്ങളുടെ മറ്റൊരു തരത്തിലുള്ള ആക്രമണവും നേരിടേണ്ടി വന്നിട്ടില്ല ..!
കടലില്‍ നിന്ന് മീനുകളെ പിടിച്ചും …, കായ്കനികള്‍ ഭക്ഷിച്ചും ഞാന്‍ ദിനരാത്രങ്ങള്‍ തള്ളി നീക്കി ..!, എങ്ങിനെയെങ്കിലും ഈ ദ്വീപില്‍ നിന്ന് പുറത്തു കടക്കുവാന്‍ ഞാന്‍ ഉത്ക്കടമായി ആഗ്രഹിച്ചു …,!, ഓരോ ദിനവും വൈകും തോറും സീത എന്നില്‍ നിന്നും കൂടുതല്‍ …, കൂടുതല്‍ അകലങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി …!
പക്ഷേ …., നാലുവശവും വെള്ളത്താല്‍ വലയം ചെയ്യപ്പെട്ട…, ആള്‍ത്താമസമില്ലാത്ത ഈ ദ്വീപില്‍ നിന്നും എനിക്കൊരു രക്ഷാമാര്‍ഗ്ഗം അപ്രാപ്യമായിരുന്നു .., എങ്കിലും ഞാന്‍ പ്രതീക്ഷ കൈവിട്ടിരുന്നില്ല …! ഏതെങ്കിലും ഒരു കപ്പല്‍ .., ഒരു വഞ്ചി .., ആ വിശ്വാസം വിദൂരമല്ലെന്ന് ഞാന്‍ കരുതി …!
ദ്വീപിന്റെ തെക്കു ഭാഗത്തായി സമുദ്രത്തിലേക്ക് തള്ളി നില്ക്കുന്ന ..; കൂറ്റന്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ചെങ്കുത്തായ ഒരു പ്രദേശമായിരുന്നു ..!, അവിടെ നിന്ന് നോക്കിയാല്‍ സമുദ്രത്തിന്റെ വിശാലമായ ഭാഗം മുഴുവന്‍ തന്നേയും .., യാതൊരു വിധ തടസ്സങ്ങളും കൂടാതെ കാണാനാകും ..!, വളരെ ദൂരെ ക്കൂടി ഏതെങ്കിലും തരത്തിലുള്ള പായ്ക്കപ്പലുകളോ .., മറ്റോ സഞ്ചരിച്ചാല്‍തന്നെ എനിക്കവയെ കാണുവാന്‍ സാധിക്കും ..!
ഏതെങ്കിലും രക്ഷാമാര്‍ഗ്ഗം തുറന്നു കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ..; ദിവസത്തിലെ ഭൂരിഭാഗം സമയവും.., ഞാനാ മലയുടെ മുകളില്‍ തന്നെ ചിലവഴിക്കും …, സന്ധ്യ മയങ്ങുന്നതോടെ ഞാന്‍ തീരത്തേക്ക് മടങ്ങും ..!
അവിടെ രണ്ടു വൃഷങ്ങളില്‍ ആയി കാട്ടു തടികള്‍ കൊണ്ട് ഞാന്‍ കെട്ടിപ്പൊക്കിയ ഏറുമാടത്തില്‍ ആയിരുന്നു എന്റെ ഉറക്കം ..!, ഒരു പരിധിവരെ മറ്റൊന്നിനേയും ഭയക്കാതെ .., സുഖമായുറങ്ങാന്‍ ..; എനിക്കാ ഏറുമാടത്തിന്റെ സുരക്ഷിത്വംമൂലം കഴിഞ്ഞിരുന്നു …!
രാത്രിയില്‍ ചന്ദ്രശോഭയേറ്റ് തിളങ്ങി നില്ക്കുന്ന ..; അതിരുകളില്ലാതെ പരന്നു കിടക്കുന്ന ആ നീല സാഗരത്തിന്റെ തീരത്ത് ..; വിണ്ണിലെ പ്രകാശം പൊഴിച്ചു നില്ക്കുന്ന നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോള്‍ ……!, എവിടേയോ ….? തന്റെ വരവിനായി പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ..; എന്റെ പ്രിയതമയുടെ സവിധത്തിലേക്ക് .., എന്റെ മനസ്സ് ഒഴുകിയെത്തും..!
സീതയിപ്പോള്‍ എവിടെയായിരിക്കും …? എന്തായിരിക്കും അവളുടെ അവസ്ഥ ..? അനുഭവിക്കുന്ന പീഡനങ്ങള്‍ താങ്ങുവാന്‍ കരുത്തില്ലാതെ അവള് കരഞ്ഞു കൊണ്ടിരിക്കുകയായിരിക്കും .., തനിക്ക് വന്നു ചേര്‍ന്ന നിസ്സഹായ അവസ്ഥയില്‍ .., സ്വന്തം വിധിയെ പഴിക്കുകയായിരിക്കും …!
രക്ഷപ്പെടുമെന്നുള്ള പ്രതീക്ഷയില്‍ .., തന്റെ പ്രിയതമന്റെ വരവിനായി അവള് ആത്മാര്‍ത്ഥതയോടെ പ്രാര്‍ഥിക്കുന്നുണ്ടാകാം …!
ഹൃദയത്തില്‍ ആരോ സൂചികൊണ്ട് കുത്തിയത് പോലെ ഞാനൊന്ന് പിടഞ്ഞു ..!
എത്ര സന്തോഷത്തില്‍ ഉള്ളതായിരുന്നു ഞങ്ങളുടെ ജീവിതം .., എപ്പോഴും കൊക്കുരുമ്മിയിരിക്കുന്ന ഇണക്കുരുവികള്‍ …!, അതിലോന്നിനെയാണ് കാട്ടാളന് കൂട്ടിലടച്ച് ദൂരദേശത്തേക്ക് കൊണ്ട് പോയിരിക്കുന്നത് …!
എല്ലാ ദുരന്തങ്ങളും കൊണ്ടായിരുന്നു അവന്റെ വരവ് …!, വിദേശികളെ ആത്മാര്‍ത്ഥമായി വിശ്വസിക്കാന്‍ പാടില്ലായെന്ന് അവര്‍ വീണ്ടും തെളിയിച്ചു….!
പോര്ച്ചുഗീസ്കാരേയും .., ഡച്ച്കാരേയും …, തുരത്തുന്നതിനു വേണ്ടി ..,നാട്ടു രാജാക്കന്മാരുമായി സന്ധികൂടിയും .., അവര്‍ക്ക് കൂടുതല്‍ വാഗ്ദാനങ്ങള്‍ നല്‍കിയും .., കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് എതിരാളികളെ അടിച്ചമര്‍ത്തുന്നതിനായി അവരുടെ സഹായം ഉപയോഗിച്ച് .., മറ്റുള്ളവരെ അടിച്ചമര്‍ത്തി .., അവസാനം …; സഹായിച്ചവരേയും .., അടിച്ചമര്‍ത്തിയും ,..അവര്‍ പതുക്കെ .., പതുക്കെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ച് എടുത്തുകൊണ്ടിരുന്നു ..!, ചെറിയ .., ചെറിയ .., നാട്ടു രാജാക്കാന്മാരെല്ലാം അവര്‍ വിരിച്ച വലയില്‍ വീണു …!
ഒരു പക്ഷേ .., അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല …!, തുച്ഛമായ സൈനീകശക്തിയും .., പരിമിതമായ അധികാരങ്ങളും കൈയാളുന്ന .., നാട്ടു രാജാക്കന്മാര്ക്ക് .., കൂടുതല്‍ അധികാരങ്ങളും ശക്തിയും വാഗ്ദാനം ചെയ്ത് വിഡ്ഢികള്‍ ആക്കുകയായിരുന്നു വിദേശികള്‍ ചെയ്തു പോന്നിരുന്നത്…!
പൊള്ളയായ വാഗ്ദ്ധാനങ്ങളുടെ .., പ്രായോഗിഗതയേക്കുറിച്ച് .., ചിന്തിക്കാനുള്ള അറിവും .., കഴിവും അവര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും …., അധികാര ദുര്‍മോഹത്തിന്റെ സുഖലോലുപത അവരെ ആജ്ഞരാക്കിത്തീര്ത്തു …!
ഭിന്നിപ്പിച്ച് ശക്തി ക്ഷയിപ്പിക്കുക .., എന്ന സൂത്രവാക്യം .., വിദേശികള്‍ ഇവിടെ ഫലപ്രദമായി പ്രയോഗിച്ചു ..!
ഒരു നാട്ടു രാജ്യത്തെ ആക്രമിക്കുവാനായി ..; മറ്റൊരുവന് സഹായം നല്‍കുക …, അവനെ എതിരിടുവാനായി മൂന്നാമതൊരുവന്റെ കൂടെ ചേരുക .., ഇതായിരുന്നു അവര്‍ അനുവര്‍ത്തിച്ചിരുന്ന കുതന്ത്രം …!
എന്നാല്‍ മലബാറും അനുബന്ധ പ്രദേശങ്ങളും എല്ലാം സാമൂതിരിയുടെ ശക്തമായ ഭരണത്തിന് കീഴിലായിരുന്നു .., ആ ഒരു ചിന്ത മനസ്സിലേക്ക് കടന്നു വന്നപ്പോള്‍ എനിക്കൊരു ആത്മാഭിമാനം തോന്നി ..!
കീഴടക്കപ്പെടുന്ന നാട്ടു രാജാക്കാന്മാരെ തങ്ങളുടെ കീഴില്‍ കൊണ്ടുവരിക .., അവരില്‍ നിന്ന് അമിതമായ കപ്പവും .., വസ്തുവകകളും ഈടാക്കി ..; അധികാരമില്ലാത്ത ഭരണകര്‍ത്താക്കളായി മാറ്റിക്കൊണ്ട് ഭരിക്കുവാന്‍ വിടുക ..!,
ഇതിനെതിരെ .., പലപ്പോഴും ഒറ്റപ്പെട്ട ചില വീരനായകന്മാരുടെ സിംഹഗര്‍ജ്ജനങ്ങള്‍ ഉയര്‍ന്നു വന്നുവെങ്കിലും …, വിദഗ്ദ്ധമായി അവര്‍ അതിനെയെല്ലാം അടിച്ചമര്‍ത്തി ….!
കപ്പലില്‍ നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ഒരു ചൂളം വിളിയാണ് എന്നെ ഉണര്‍ത്തിയത് .., കാതുകൂര്‍പ്പിച്ചപ്പോള്‍ ആ സത്യം എനിക്ക് ബോധ്യമായി …, അടക്കാനാകാത്ത ആവേശത്തോടെ ഞാന്‍ ചാടിയെഴുന്നേറ്റു …!
കിഴുക്കാം തൂക്കായ ആ പാറക്കെട്ടിനു മുകളിലേക്ക് ഞാന്‍ പറന്നിറങ്ങുകയായിരുന്നു …!, സമുദ്രത്തിലേക്ക് തള്ളി നില്ക്കുന്ന അതിന്റെ ഉച്ചിയില്‍ നിന്ന് കൊണ്ട് ഞാനത് കണ്ടു …!
അങ്ങകലെ ചക്രവാളസീമയോട് ചേര്‍ന്ന് …, പൊട്ടു പോലൊരു പായ്ക്കപ്പല്‍ .., അതില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഉയര്ന്നുനില്ക്കുന്ന എന്തോ ഒന്ന് .., അതിന്റെ കൊടിമരമായിരിക്കണം അതെന്ന് ഞാന്‍ ഊഹിച്ചു ..!
ഉച്ച വെയിലേറ്റു വെട്ടിത്തിളങ്ങി നില്ക്കുന്ന കടലിന്റെ അങ്ങേത്തലക്കല്‍ ..; സൂര്യബിംബത്തിനു മുന്നിലായി ഒരു നിഴല്‍ പോലെ കാണപ്പെട്ട ആ പായ്ക്കപ്പല്‍ .., പണ്ടെങ്ങോ കണ്ടു മറഞ്ഞ .., ഒരു ചിത്രകാരന്റെ ഭാവനയില്‍ വിരിഞ്ഞ മനോഹരമായൊരു ചിത്രത്തെ എന്നില്‍ അനുസ്മരിപ്പിച്ചു …!
പതുക്കെ .., പതുക്കെ .., അതിന്റെ പൂര്‍ണ്ണ രൂപം എന്റെ ദ്രിഷ്ട്ടികള്‍ക്ക് ഗോചരങ്ങള്‍ ആയിത്തീര്‍ന്നു …!
പക്ഷേ .., അത് അടുത്ത് വരുംതോറും .., അകന്ന് പോവുകയാണോ എന്നെനിക്ക് സംശയം തോന്നി ..!, എന്റെ ഊഹം ശരി തന്നെ ആയിരുന്നൂവെന്ന് …; ആ പായ്ക്കപ്പലിന്റെ പ്രയാണത്തില്‍ നിന്നും എനിക്ക് മനസ്സിലാക്കുവാന്‍ കഴിഞ്ഞു …!അതിന്റെ ലക്ഷ്യം ഈ ദ്വീപല്ല..!
ദ്വീപിന്റെ സമാന്തരമായുള്ള യാത്രാ പഥത്തിലൂടെ അത് മറ്റേതോ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ് ..!
ആശയറ്റവനെപ്പോലെ ..; ആ കിഴുക്കാംതൂക്കായ പാറകെട്ടില്‍ നിന്നും ഞാന്‍ അലറി വിളിച്ചു കൊണ്ടിരുന്നു …!
ഉയര്‍ന്നു ചാടിക്കൊണ്ടും …, കൈകള്‍ ഉയര്‍ത്തി വീശിക്കൊണ്ടും .., ഉച്ചത്തില്‍ ഓരിയിട്ടു കൊണ്ടും ..; ഞാന്‍ അവരുടെ ശ്രദ്ധയെ എന്നിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിച്ചു …!, എന്നാല്‍ എന്റെ ശബ്ദവീചികള്ക്ക് എത്തിചെരാവുന്നതിലും അപ്പുറത്തായിരുന്നു ആ പായ്ക്കപ്പലിന്റെ പ്രയാണം …!
അവസാന പിടിവള്ളിയും നഷ്ട്ടപ്പെടുന്നവന്റെ .., ഉല്‍ക്കടമായ ..; ഉല്‍ക്കണ്ടയോടെ …, വന്യമായ കരുത്തോടെ …, ഞാനാ പായ്ക്കപ്പല്‍ നോക്കി ഉറക്കെ .., ഉറക്കെ .., അലറി വിളിച്ചു കൊണ്ടിരുന്നു …!
ഭ്രാന്തു പിടിച്ചപോലുള്ള ഈ പരാക്രമങ്ങള്‍ക്കിടയില്‍ .., എന്റെ പിന്നില്‍ .., എനിക്ക് നേരെ നടന്നടുക്കുന്ന ആ കൊടിയ ആപത്ത് ..; ഞാന്‍ തിരിച്ചറിഞ്ഞില്ല …!
അതി ശക്തമായൊരു താഡനം എന്നെ ദൂരേക്ക് തെറിപ്പിച്ചു കളഞ്ഞു .., അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ നിന്നും മുക്തനാകാന്‍ കഴിയാതെ രണ്ടു നിമിഷത്തോളം ഞാന്‍ തറയില്‍ കിടന്നു പോയി …!, പതുക്കെ തലയുയര്‍ത്തി നോക്കിയ എനിക്കു മുന്നില്‍ ആകാശത്തോളം ഉയരത്തില്‍ ഭീമാകാരനായൊരു ആള്‍ക്കരടി …!
അത്രയും വലുപ്പമുള്ള ഒന്നിനെ ഞാന്‍ എന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു …!, ഇരയുടെ നേര്‍ക്ക് .., വായ് പിളര്‍ന്നു ..; മുരണ്ടുകൊണ്ട് .., മുന്നോട്ട് വരുന്ന അതിനെ കണ്ടപ്പോള്‍ എന്റെ കരളുറഞ്ഞു പോയി ..!
ഞാന്‍ കടലിലേക്ക് നോക്കി .., ആ പായ്ക്കപ്പല്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു .., എന്റെ അവസാന ആശ്രയമാണത് …!ഈ ദ്വീപില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ഏക മാര്‍ഗ്ഗം..!, പക്ഷേ …, ഈ കരടി …!
ജീവിതത്തിനും .., മരണത്തിനും ഇടയില്‍ അകപ്പെട്ട നിര്ഭാഗ്യവാനേപ്പോലെ .., ഞാന്‍ ഹതാശയനായിത്തീര്ന്നു …!, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല ..!
ഈ ക്രൂര മൃഗത്തോട് എതിരിട്ടു നില്‍ക്കുന്നത് ശുദ്ധ മടയത്തരമാകും ..!, ആ പായ്ക്കപ്പല്‍ ഈ തീരത്ത് നിന്നും അകലുന്നതിനു മുന്‍പായി അവരുടെ ശ്രദ്ധ എന്നിലേക്ക് ആകര്‍ഷിക്കുകയും വേണം ..!
അനാവശ്യമായി ഈ ജന്തുവിനോട് ഏറ്റുമുട്ടി സമയം കളയുന്നതിലും പ്രധാനം ..; ഇവിടെ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുക എന്നുള്ളതാണ് ..!, തീരത്ത് ഞാന്‍ ഭക്ഷണം പാചകം ചെയ്യുന്നതിനും .., ചൂട് കായുന്നതിനും വേണ്ടി തയ്യാറാക്കിയിട്ടുള്ള അഗ്നികുണ്ടം ഒന്ന് ആളിക്കത്തിക്കാനായാല് ..; ഒരു പക്ഷേ .., ആ കപ്പലില്‍ ഉള്ളവരുടെ ശ്രദ്ധയെ എന്നിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞേക്കും …!
എന്നാല്‍…, എനിക്ക് എങ്ങിനെയാണ് ഈ ജന്തുവിന്റെ കണ്ണ് വെട്ടിച്ച് തീരത്ത് എത്തിച്ചേരാന്‍ കഴിയുക ..?
എന്റെ മുന്നില്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ആണ് ഉള്ളത് …!, ഒന്ന് ഏകദേശം നൂറ്റമ്പത്അടിയോളം ഉയരമുള്ള .., കുഴുക്കാം തൂക്കായ ഈ പാറക്കെട്ടില്‍ നിന്നും സമുദ്രത്തിലേക്ക് എടുത്തു ചാടുക ..!, ലക്ഷ്യമൊന്നു പിഴച്ചാല്‍ .., പാറക്കെട്ടുകളിലേക്കായിരിക്കും എന്റെ ശരീരം കൂപ്പു കുത്തുന്നത് ..!
മറ്റൊരു മാര്‍ഗ്ഗം .., എങ്ങിനെയെങ്കിലും ഈ മൃഗത്തിന്റെ കണ്ണു വെട്ടിച്ച് .., കാട്ടില്‍ കൂടി തീരം ലക്ഷ്യമാക്കി ഓടുക ..!എന്നാല്‍ എന്നേക്കാള്‍ കായിക ബലമുള്ള അതിന് .., എന്റെ വേഗത്തെ അതിജീവിക്കാവുന്നതേയുള്ളൂ ..! ഒരു പക്ഷേ .., ഒരൊറ്റ കുതിപ്പിനു തന്നെ .., അതിന് എന്റെ മേല്‍ ചാടി വീഴാം .., ഇനി കബളിപ്പിച്ചാല്‍ തന്നെ ..; ഞാന്‍ തീരത്തേക്ക് ഓടി എത്തുമ്പോഴേക്കും ആ കപ്പല്‍ ദ്രിക്ഷ്ട്ടി പഥത്തില്‍ നിന്നും മറയുവാനുമുള്ള സാദ്ധ്യതകള്‍ ഏറെയാണ് ..!
ഏതുനിമിഷവും എന്റെ മേല്‍ ചാടിവീഴാന്‍ തയ്യാറെടുത്തുകൊണ്ട് .., ആ ഭീമാകാരമായ കരടി നീങ്ങുന്നതിന് അനുസ്രതമായി ഞാന്‍ പതുക്കെ പതുക്കെ പിന്നിലേക്ക് ചുവടുകള്‍ വെച്ചു..!
അവസാനം ഇനി പിന്നിലേക്ക് കാല്പാദം വെക്കാന്‍ ഇടമില്ലാതെ ..; ആ ചെങ്കുത്തായ പാറയുടെ മുകളില്‍ കാലുകള്‍ ഉറപ്പിച്ച് ഞാന്‍ നിന്നു ..!
പിന്നില്‍ അഗാധമായ താഴ്ച്ചയില്‍ സമുദ്രം അലയടിക്കുന്നു .., മുന്നില്‍ ഭീമാകാരനായ ആ മൃഗം എന്റെ നേരെ നടന്നടുക്കുന്നു ..!, അതിന്റെ ചലനത്തില്‍ നിന്നും ശ്രദ്ധ തിരിക്കാതെ തന്നെ ..; താഴേക്കുള്ള ദൂരവും .., തല്സ്ഥിതിയുമായി ഞാനൊരു താരതമ്യ പഠനം മനസ്സില്‍ നടത്തി ..!, എന്റെ ചാട്ടം അല്പമൊന്നു പിഴച്ചാല്‍ ..,താഴെയുള്ള പാറക്കെട്ടുകളില്‍ ഇടിച്ച് .., എന്റെ ശരീരം ഛിന്ന ഭിന്ന മായിത്തീരും ..!
ഇര രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നുള്ള തിരിച്ചറിവോ .., അതോ മറ്റെന്തോ .., ഒരു മുരള്‍ച്ചയോടെ അതെന്റെ നേര്‍ക്ക് കുതിച്ചു ചാടി ..; അതെ നിമിഷാര്‍ദ്ധത്തില്‍ തന്നെ അന്തരീക്ഷത്തിലൊരു മലക്കം മറിഞ്ഞ് …, വലത്തു വശത്തേക്ക് ശരീരത്തെ അല്പമൊന്ന് വെട്ടിച്ച് ഞാന്‍ താഴേക്ക് കൂപ്പുകുത്തി ..!
എനിക്ക് നേരെയുള്ള ചാട്ടം പിഴച്ച ആ ജന്തു ..; ഭൂമിക്കും അന്തരീക്ഷത്തിനും നടുവില്‍ ഒരു നിമിഷം തങ്ങി നിന്നതിനു ശേഷം ..; ഒരു മോങ്ങലോടെ എന്റെ ലംബ ദിശയില്‍ താഴേക്കു പതിച്ചു ..!
സമുദ്രത്തിന്റെ അഗാധതയില്‍ നിന്നും കുതിച്ചുയര്‍ന്ന ..; ഞാന്‍ കണ്ടത് .., പാറക്കെട്ടുകള്‍ക്കിടയില്‍ വീണ് ശരീരം ഛിന്ന ഭിന്നമായിക്കിടക്കുന്ന ആ ജീവിയെയാണ് ..!
തല തിരിച്ച് .., ആ പായ്ക്കപ്പലിനെ നോക്കിയ ശേഷം .., ഞാന്‍ തീരം ലക്ഷ്യമാക്കി ആഞ്ഞു നീന്തി ..!, ഏതാനും നിമിഷത്തെ അശ്രാന്ത പരിശ്രമത്തിനൊടുവില്‍ .., ചുള്ളിക്കമ്പുകളും.., കരിയിലകളും വാരിയിട്ട് ഞാനാ കനലിനെ ഒരു അഗ്നികുണ്ടമാക്കിത്തീര്ത്തു …!
ആകാശത്തോളം ഉയരുന്ന തീ ജ്വാലകള്‍ക്ക് മുന്നില്‍ നിന്ന് ഉന്മാദം ബാധിച്ചവനേപ്പോലെ അലറിക്കൊണ്ട് .., ഞാന്‍ നൃത്തം ചവിട്ടി …!
അലര്‍ച്ചകള്‍ക്കും .., ഓരിയിടലുകള്‍ക്കും ഒടുവില്‍ .., ഞാന്‍ ആ പായ്ക്കപ്പലിനെ നോക്കി .., എന്നാല്‍ അത് അപ്പോഴും അങ്ങകലെ തന്നെ ആയിരുന്നു ..!, എന്റെ പ്രയത്നങ്ങള്‍ക്കും .., പരിശ്രമങ്ങള്‍ക്കും .., അവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞില്ലെന്ന് മനസ്സിലായപ്പോള്‍ .., ജീവിതം വഴിമുട്ടിയ ഹതാശയാനെപ്പോലെ ..; ഞാനാ മണലിലേക്ക് കമിഴ്ന്നു വീണു ..!
എന്റെ ജീവിതം ഈ ദ്വീപില്‍ കിടന്ന് അവസാനിക്കുകയേ ഉള്ളൂ എന്ന് എനിക്കുറപ്പായി.., അതിലും കൂടുതല്‍ എന്നെ അലട്ടിയ ചിന്ത .., എന്റെ പ്രിയപ്പെട്ടവളുടെ അടുത്തേക്ക് എനിക്ക് എത്തിച്ചേരാന്‍ സാധിക്കില്ലല്ലോ എന്നതായിരുന്നു …!
പൂഴിയില്‍ മുഖം അമര്‍ത്തി .., ഞാന്‍ വാവിട്ടു കരഞ്ഞു .., അതിനിടയിലും ഞാന്‍ സീതേ .., സീതേ .., എന്ന് ഉറക്കെ വിളിച്ചു കൊണ്ടിരുന്നു …!
ആ ക്ഷീണത്തിനൊടുവില്‍ .., എപ്പോളോ ഞാന്‍ മയങ്ങിപ്പോയി …!
121 total views, 1 views today