A REVENGE, OF A SOLDIER (8 ) – ബൈജു ജോര്‍ജ്ജ്

304

ghost_recon_future_soldier-1920x1200

നേരമേറെക്കഴിഞ്ഞിരിക്കണം …, ആലസ്യത്തോടെ കണ്ണ് തുറന്ന് കടലിലേക്ക് നോക്കിയ ഞാന്‍ അത്ഭുതപരതന്ത്രനായിത്തീര്‍ന്നു …! അവിശ്വസനീയതയോടെ ..; കണ്ണുകള്‍ തിരുമ്മിക്കൊണ്ട് ഒരു വട്ടം കൂടി ഞാന്‍ അങ്ങോട്ടേക്ക് നോക്കി …!

”ദൈവങ്ങള്‍ എന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു …!, പിതാക്കന്മാര്‍ എന്നില്‍ കനിഞ്ഞിരിക്കുന്നു …”!

ആ പായ്ക്കപ്പല്‍ അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ എനിക്കിപ്പോള്‍ ദൃഷ്ടിഗോചരങ്ങള്‍ ആണ്.., അതേ …, അത് ഇങ്ങോട്ടേക്ക് തന്നെയാണ് വരുന്നത് …!എന്റെ പ്രകടനങ്ങള്‍ അവരുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നു …!

എന്റെ ക്ഷീണമെല്ലാം പമ്പകടന്നു .., ഒരു കാട്ടുകുതിരയുടെ കരുത്തോടെ .., ഞാന്‍ ആ തീരത്തില്‍ അങ്ങോട്ടും .., ഇങ്ങോട്ടും ഓടി …!, ഇതിനിടയിലും എന്തൊക്കയോ അവ്യക്തമായ ശബ്ദങ്ങള്‍ ആഹ്‌ളാദസൂചകങ്ങള്‍ ആയി എന്റെ കണ്ഠത്തില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു ..!

ഈ ദ്വീപില്‍ നിന്നും ഒരു മോചനത്തിനുള്ള രക്ഷാമാര്‍ഗ്ഗമാണ് .., ആ വരുന്നത് …, എനിക്കിനി സീതയെ കണ്ടുപിടിക്കാം …! ഒരു പക്ഷേ ..; ഈ പായ്ക്കപ്പല്‍ ലെസ്ബണ്‍ തുറമുഖത്തേക്ക് ആണെങ്കില്‍ എന്റെ ദൌത്യം കൂടുതല്‍ എളുപ്പമുള്ളതായിത്തീരും ..!, അല്ലെങ്കിലും തനിക്കതൊരു വിഷയമല്ല .., വേറെ ഏതെങ്കിലും തുറമുഖത്ത് ഇറങ്ങി യാത്ര തുടരാവുന്നതെയുള്ളൂ..!, ഇവിടെ നിന്ന് രക്ഷപ്പെടുക എന്നതാണ് പ്രധാനം …!

അടുത്ത ഏതാനും നാഴികക്കുള്ളില്‍ ഞാനീ തീരം വിടുകയാണ് …!; ഞാന്‍ ആ ദ്വീപിനെ ഒന്ന് തിരിഞ്ഞു നോക്കി .., എങ്ങും പച്ചപ്പ് നിറഞ്ഞ ഒരു തുരുത്ത് ..!, കുറച്ചു ദിവസങ്ങള്‍ ആണെങ്കില്‍കൂടി തനിക്കൊരു അഭയ കേന്ദ്രമായിരുന്ന ഇടം .!

ഞാനാ തീരത്തു നിന്നും ഒരു പിടി പൂഴി വാരി എന്റെ നെഞ്ചോട് ചേര്‍ത്തു …!

എനിക്കിപ്പോള്‍ വളരെ വ്യക്തമായിത്തന്നെ കാണുവാന്‍ കഴിയുന്നുണ്ട് …!, വളരെ വലിയൊരു പായ്ക്കപ്പല്‍ തന്നെയാണത് ..! ആഹ്‌ളാദചിത്തനായി .., കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് …, ഞാനാ കപ്പലിലേക്ക് നോക്കി അലറി വിളിച്ചു കൊണ്ടിരുന്നു ..!

അത് ദ്വീപിനോട് വളരെയധികം അടുത്ത് എത്തിക്കഴിഞ്ഞിരിക്കുന്നു .., അതിലുള്ളവരെയെല്ലാം എനിക്കപ്പോള്‍ വളരെ വ്യക്തമായി തന്നെ കാണാനാകുന്നുണ്ട് ….!, വെള്ളക്കാരേപ്പോലെ വസ്ത്രങ്ങള്‍ അണിഞ്ഞ .., ഏകദേശം എട്ടു പത്തോളം പേര്‍ ..; ആ പായ്ക്കപ്പലിന്റെ അമരത്ത് നിന്നുകൊണ്ട് ഇങ്ങോട്ട് നോക്കിക്കൊണ്ടിരിക്കുന്നു …!

അവരിലൊരാള്‍ ..; വളരെ നീട്ടത്തിലുള്ള ഒരു ഉപകരണത്തില്‍ കൂടിയും ഇങ്ങോട്ടേക്ക് ശ്രദ്ധിക്കുന്നു ..!, ഞാനല്ലാതെ മറ്റു വല്ലവരുടേയും സാന്നിദ്ധ്യം ..; ഇവിടെ ഉണ്ടായിരിക്കുമോ …? എന്നതായിരിക്കും ഒരു പക്ഷേ അവരുടെ സൂക്ഷ്മനിരീക്ഷണത്തിന് കാരണം എന്നെനിക്ക് സംശയം തോന്നി …!കാരണം കപ്പലുകള്‍ തട്ടിയെടുത്ത് കൊള്ളയടിക്കുന്നതിനു .., കടല്‍ കൊള്ളക്കാര്‍ അവലംബിക്കുന്ന ഒരു രീതി കൂടിയാണത് …!

സഹായത്തിനായി അപേക്ഷിച്ച് ..; അടുത്തു വരുമ്പോള്‍ വളഞ്ഞു പിടിക്കുക .., അവരുടെ മുഴുവന്‍ ശ്രദ്ധാ കേന്ദ്രം .., ഇപ്പോള്‍ ഞാനും ഈ ചുറ്റുപാടുകളും ആണെന്ന് എനിക്ക് മനസ്സിലായി ..!

ആ ..; പായ്ക്കപ്പല്‍ ഇപ്പോള്‍ തീരത്തിന് ഏതാനും ദൂരെയായി നങ്കൂരമിട്ടിരിക്കുകയാണ് ..!ആഴം കുറവായതിനാല്‍ അതിന് ഇങ്ങോട്ടേക്ക് അടുക്കുവാന്‍ കഴിയുകയില്ല ..! അടുത്ത ഏതാനും നിമിഷങ്ങള്‍ക്കൊടുവില്‍ ഒരു ചെറിയ തോണി ആ കപ്പലില്‍ നിന്നും താഴേക്ക് ഇറക്കുന്നു .., അതില്‍ ആയുധദാരികളായ അഞ്ചു പേര്‍ ഈ ദ്വീപിനെ ലക്ഷ്യമാക്കി തുഴഞ്ഞു വരുന്നു …!

അടക്കാനാകാത്ത ആഹ്‌ളാധത്തോടെ .., ആകാംക്ഷയോടെ …, തീരത്ത് മുട്ടുകുത്തി നിന്നുകൊണ്ട് ഞാനവരുടെ വരവിനായി കാത്തു …!

നീട്ടിപ്പിടിച്ച തോക്കുകളുമായി അതില്‍ നാലു പേര്‍ എനിക്ക് നേരെ വരുന്നു .., അഞ്ചാമന്‍ തോണിയില്‍ തന്നെ ഇരുന്നതേയുള്ളൂ ..!

എന്നെ നോക്കി അവര്‍ എന്തൊക്കെയോ ആക്രോശിച്ചു കൊണ്ടിരിക്കുന്നു .., എനിക്കൊന്നും മനസ്സിലാക്കുവാന്‍ കഴിയുന്നില്ല .., എങ്കിലും എനിക്കറിയാവുന്ന ഭാഷയില്‍ ഞാന്‍ അവരോട് സഹായം അഭ്യര്‍ത്തിച്ചു കൊണ്ടിരുന്നു ..!, എങ്കിലും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്ത ആ ഭാഷാ രണ്ടു കൂട്ടരേയും അജ്ഞാരാക്കിത്തീര്‍ത്തു ..!

ഒരു ആക്രമണ ഭാവം ഞാന്‍ ആ മുഖങ്ങളില്‍ വേര്‍തിരിച്ചു കണ്ടു ..!, നിരാലംബനായ ഒരു മനുഷ്യനോടുള്ള ദയക്കു പകരം ..; ശത്രുവിനെ മുന്നില്‍ കാണുന്നത് പോലെയുള്ള ഒരു തീക്ഷണതയായിരുന്നു ഞാന്‍ അവിടെ കണ്ടത് …!

ആ നാലു പേരിലൊരാള്‍ .., തോക്കിന്‍ കുഴല്‍ എന്റെ നെഞ്ചില്‍ മുട്ടിച്ചു കൊണ്ട് ..; എന്തൊക്കയോ എന്നോട് ആക്രോശിക്കുന്നു …, മനസ്സിലാക്കാനാകാത്ത ഭാഷയില്‍ ഞാന്‍ നിസ്സഹായനായിരുന്നു …!

എന്റെ നിശബ്ദത ..; അവര്‍ ഏതു രീതിയില്‍ മനസ്സിലാക്കിയിരിക്കും എന്നതില്‍ ഞാന്‍ അജ്ഞനാണ് ..!, പക്ഷേ .., ഈ പ്രാക്രതമായ രൂപം .., എന്നേക്കുറിച്ച് ചില ധാരണകള്‍ ..; അവര്‍ക്ക് ലഭിക്കുവാന്‍ ഇടയാക്കിയിരിക്കണം …!

അതില്‍ രണ്ടു പേര്‍ ചേര്‍ന്ന് എന്റെ ശരീരത്തില്‍ സൂക്ഷ്മ പരിശോധന നടത്തുവാന്‍ തുടങ്ങികഴിഞ്ഞിരിക്കുന്നു …., ഒരാള്‍ എന്റെ അരയില്‍ .., തുകല്‍ വാറില്‍ സൂക്ഷിച്ചിരിക്കുന്ന കഠാരയില്‍ കൈവെച്ചതും .., ഞാനാ കൈ ബലമായി പിടിച്ചെടുത്തതും ഒരേ നിമിഷത്തിലായിരുന്നു .., അതേ നിമിഷാര്‍ധത്തില്‍തന്നെ മറ്റൊരുവന്റെ തോക്കിന്റെ പാത്തി ഒരു ശീല്‍ക്കാരത്തോടെ എന്റെ പിന്‍കഴുത്തില്‍ ആഞ്ഞു പതിച്ചത് മാത്രമേ എനിക്കോര്‍മ്മയുള്ളൂ …!

തലക്കു പിന്നില്‍ കൈകള്‍കൊണ്ട് അമര്‍ത്തിപ്പിടിച്ച് .., ഒരു ആര്‍ത്തനാദത്തോടെ ഞാനാ പൂഴിയിലേക്ക് മൂക്കുകുത്തി വീണു …!
ഓളങ്ങളില്‍ കിടന്ന് ചാഞ്ചാടുന്നത് പോലെയുള്ളൊരു അനുഭവം .., തല ഉയര്‍ത്താനായി ശ്രമിച്ചെങ്കിലും എനിക്കതിനു കഴിയുന്നില്ല …, അവിടെ ഏതോ വലിയൊരു ഭാരം കയറ്റിവെച്ചിരിക്കുന്നത് പോലെ ..! കഴുത്തൊന്ന് തിരിക്കുവാന്‍ സാധിക്കാത്തത്രയും കഠിനമായ വേദന ..!

അത്രയും ശക്തമായിരുന്നു എനിക്കേറ്റ ആ താഡനം ..!പതുക്കെ ഞാന്‍ കൈകള്‍ കുത്തി എഴുന്നെല്‍ക്കുവന്‍ ശ്രമിച്ചു ..!, പക്ഷേ .., എന്റെ കൈകള്‍ രണ്ടും ചേര്‍ത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു…, ക്ഷണ നേരത്തില്‍ മറ്റൊരു സത്യം കൂടി ഞാന്‍ തിരിച്ചറിഞ്ഞു .., എന്റെ കാലുകളും ബന്ധസ്ഥമാണെന്ന് ..!

കൈകാലുകള്‍ പരസ്പരം ബന്ധിക്കപ്പെട്ട നിസ്സഹായാവസ്ഥയില്‍ .., ഒന്ന് ഞരങ്ങുവാന്‍ പോലും ആകാതെ ഞാന്‍ കിടന്നു ..!

എത്ര നേരം അങ്ങിനെ …?, പക്ഷേ…, അത് തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല .. എന്തെങ്കിലുമൊരു രക്ഷാമാര്‍ഗ്ഗം തേടേണ്ടിയിരിക്കുന്നു ..!

വേദന വകവെക്കാതെ .., കിടന്നുകൊണ്ട് തന്നെ ഞാന്‍ ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തി ..!, ഇരുട്ട് കനം വെച്ചു കിടക്കുന്ന ഒരു കൊച്ചു മുറിയിലാണ് ഞാന്‍ ..!, പരസ്പര ബന്ധിതങ്ങളായ എന്റെ കാലുകള്‍ ..; നീളമേറിയ ഒരു ചങ്ങലയാല്‍ ..; ആ മുറിയുടെ മദ്ധ്യഭാഗത്തുള്ള ഒരു ഇരുമ്പു തൂണില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു ..!

ശരീരത്തിന്റെ ചാഞ്ചാട്ടത്തില്‍ നിന്നും …, ഞാന്‍ കപ്പലിന്റെ അടിത്തട്ടിലുള്ള ഏതോ ഒരു അറയിലാണ് എന്നെനിക്ക് മനസ്സിലായി …!

എന്തിനായിരിക്കും അവര്‍ എന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നത് …?, സഹായം അഭ്യര്‍ഥിച്ച എന്നെ .., എന്തുകൊണ്ട് അവര്‍ ബന്ധനസ്ഥനാക്കിയിട്ടിരിക്കുന്നു …?

എന്തായിരിക്കും അവരുടെ ഉദ്ദേശ്യം …?, രക്ഷപ്പെടാനായി ശ്രമിച്ചത് മറ്റൊരു ആപത്തിലെക്കായിരുന്നുവോ ..? എങ്ങൊട്ടെക്കായിരിക്കും ഇവരുടെ യാത്ര ..?

സംശയങ്ങള്‍ ഒരുപാടുണ്ട് ….., പക്ഷേ അത് നിവ്രത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നുപോലുമില്ല ..!

ദാഹവും .., വിശപ്പും കൊണ്ട് ഞാന്‍ തളര്‍ന്നു കഴിഞ്ഞിരിക്കുന്നു .., ഒരിറ്റു വെള്ളത്തിനായി എന്റെ ശരീരം കോച്ചിവലിക്കുന്നു ..! കൈകാലുകള്‍ ഒന്ന് ചലിപ്പിക്കുവാന്‍ പോലും ആകാത്ത എന്റെ നിസ്സഹായാവസ്ഥയെ ശപിച്ചുകൊണ്ട് ഞാന്‍ കിടന്നു .., എത്രയോ നേരം ….!

ഒരു കരകര ശബ്ദത്തോടെ ആ മുറിയുടെ ഇരുമ്പു വാതിലുകള്‍ തുറക്കുന്നത് അര്‍ദ്ധമയക്കത്തില്‍ ഞാന്‍ അറിഞ്ഞു …! ഞെട്ടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ ചരിഞ്ഞുവീണ എന്റെ മുന്നിലേക്ക് കൈകളില്‍ ഒരു പാത്രവുമായി ആജാനുബാഹുവായൊരു മനുഷ്യന്‍ പ്രവേശിച്ചു …, കറുത്തിരുണ്ട നിറമുള്ള അയാള്‍ ഒരു നീഗ്രോ വംശജന്‍ ആയിരിക്കണം എന്ന് ഞാന്‍ ഊഹിച്ചു …!

ആ പാത്രത്തില്‍ വെള്ളവും ഭക്ഷണവും ആയിരുന്നു …!എന്റെ മുന്നിലേക്ക് അതയാള്‍ നീക്കി വെച്ചു ….!

ബന്ധസ്ഥമായ എന്റെ കൈകള്‍ …, ദയനീയമായ ഭാവത്തില്‍ ഞാന്‍ അയാളുടെ മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു …, എന്നാല്‍ അയാള്‍ ആ പാത്രങ്ങള്‍ എന്റെ അടുക്കലേക്ക് ഒന്നുകൂടി നീക്കി വെക്കുകയാണ് ചെയ്തത് …!

തോളില്‍ കൈകള്‍ വെച്ച് നിസ്സഹായതയോടെ അയാള്‍ എന്റെ മുഖത്തേക്ക് നോക്കി .., ക്രൂരത തോന്നിപ്പിക്കുന്ന ആ മുഖത്ത് അലിവിന്റെ ഒരു നേര്‍ത്ത കണിക ഞാന്‍ കണ്ടു …!, ഒന്നും മിണ്ടാതെ അയാള്‍ ആ മുറി വിട്ടിറങ്ങി .., അയാള്‍ക്ക് പിന്നില്‍ ഒരു ഹുങ്കാരത്തോടെ ആ വാതിലുകള്‍ ചേര്‍ന്നടഞ്ഞു ..!

വിശപ്പും .., ദാഹവും .., താങ്ങാനാകാതെ .., ആര്‍ത്തി പൂണ്ട ഒരു നായയെപ്പോലെ ഞാനാ പാത്രങ്ങളിലേക്ക് തല പൂഴ്ത്തി ..,രുചി ഭേദം തിരിച്ചറിയാനാകാത്ത എന്തൊക്കെയോ വസ്തുക്കള്‍ .., വിശപ്പിനു മുന്നില്‍ സ്വാദിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒന്നുമല്ലാതാകുന്നത് ഞാന്‍ അറിഞ്ഞു …

മണിക്കൂറുകളോ …?, ദിവസങ്ങളോ …?, രാവാണോ .., പകലാണോ ..?ഞാന്‍ ഒന്നുമറിയുന്നില്ല.., എങ്ങും മൂകത കനം വെച്ചു കിടക്കുന്ന ഇരുട്ടു മാത്രം .., ഏകനായി ആ കാരാഗ്രഹത്തില്‍ ഞാന്‍ കഴിച്ചുകൂട്ടി …!

ഞാന്‍ ബന്ധസ്ഥനാക്കപ്പെട്ട് ഒന്നോ .., രണ്ടോ ദിവസങ്ങള്‍ ആണെന്ന് തോന്നുന്നു .., കൃത്യമായി എനിക്കോര്‍ക്കാന്‍ കഴിയുന്നില്ല ..!, രണ്ടു പേര്‍ വന്ന് .., പരസ്പര ബന്ധിതങ്ങള്‍ ആയിരുന്ന എന്റെ കൈകാലുകള്‍ മോചിതമാക്കി .., പക്ഷേ .., അപ്പോഴും ഒരു കാല്‍ ..; നീട്ടമുള്ള ഒരു ചങ്ങലകൊണ്ട് ആ തൂണിന്‍ മേല്‍ ബന്ധിച്ചിരുന്നു …! എങ്കിലും അതൊരു വലിയ ആശ്വാസമാണ് എനിക്ക് പ്രധാനം ചെയ്തത് ..!

പ്രാഥമിക ആവശ്യങ്ങള്‍ നിവ്രത്തിക്കുന്നതിനായി .., ആ മുറിയുടെ ഒരു കോണില്‍ തനതായ ഒരു സ്ഥലം സജ്ജീകരിച്ചിരുന്നു …!.., ചങ്ങലയുടെ നീട്ടം ആ മുറിയുടെ വിസ്തൃതിക്കനുസരണമായാണ് ക്രമീകരിച്ചിരിക്കുന്നത് …!

ഭക്ഷണവും .., വെള്ളവും ദിവസത്തില്‍ രണ്ടു നേരം എനിക്ക് ലഭ്യമായിരുന്നു .., പുഴുക്ക് പോലെയുള്ള എന്തോ ഒരു സാധനം …, എങ്കിലും ഞാനത് വാരിവലിച്ചു തിന്നു …!, കാരണം എനിക്ക് ജീവന്‍ നില നിറുത്തണം .., എനിക്കൊരു ലക്ഷ്യമുണ്ട് .., എന്റെ സീതയെ വീണ്ടെടുക്കണം .., എന്റെ പ്രതിജ്ഞ നിറവേറ്റണം …!

എനിക്ക് ഭക്ഷണം കൊണ്ട് വരുന്നവരെല്ലാം തന്നെ ആജാനുബാഹുക്കളായ നീഗ്രോകള്‍ ആയിരുന്നു …!എല്ലാ മുഖങ്ങളിലും ഒരേ തരത്തിലുള്ള നിസ്സംഗത നിഴലിച്ചിരുന്നു..! എന്റെ ആംഗ്യ രൂപത്തിലുള്ള അപേക്ഷകള്‍ക്കും .., ചോദ്യങ്ങള്‍ക്കും .., യാതൊരു വിധ ഉത്തരങ്ങളും .., എനിക്കവരില്‍ നിന്നും ലഭിച്ചില്ല ..!

പലപ്പോഴും എന്റെ ചോദ്യങ്ങള്‍ ആ മുഖങ്ങളില്‍ ഭയപ്പാട് ഉളവാക്കുന്നത് എനിക്ക് കാണാമായിരുന്നു .., അവരെല്ലാവരും ആരെയോ ഭയപ്പെടുന്നു …!

അന്നൊരു ദിവസം .., സാധാരണ വരാറുള്ള നീഗ്രോകള്‍ക്ക് പകരം അന്ന് വെള്ളക്കാരാണ് എത്തിയത് …, ഈ കപ്പലില്‍ എത്തിപ്പെട്ടതിനു ശേഷം .., അന്നാണ് ഞാന്‍ ആദ്യമായി വെള്ളക്കാരെ കാണുന്നത് …!.., നീളമുള്ള കൂര്‍ത്ത തൊപ്പികള്‍ ധരിച്ച അവര്‍ നാലുപേരും ആയുധധാരികള്‍ ആയിരുന്നു ..!

എന്നെ ബന്ധിച്ചിരുന്ന ചങ്ങലയില്‍ പിടിച്ച് അവര്‍ കപ്പലിന്റെ മുകള്‍ത്തട്ടിലേക്ക് കൊണ്ടുപോയി …!

കടലില്‍ നിന്നും വീശിയടിക്കുന്ന നല്ല കുളിര്‍മ്മയുള്ള കാറ്റ് എന്നില്‍ അല്പം ഉന്മേഷം നിറച്ചു .., ദിവസങ്ങള്‍ക്കു ശേഷമാണ് ഞാന്‍ സൂര്യ പ്രകാശം കാണുന്നത് .., ശുദ്ധവായു ഞാന്‍ അഞ്ഞാഞ്ഞു ശ്വസിച്ചു …!

ഉള്ളില്‍ അകാരണമായൊരു ഭയം എന്നെ വലയം ചെയ്തിരിക്കുന്നു .., !, എങ്ങോട്ടാണിവര്‍ എന്നെ കൊണ്ട് പോകുന്നത് …? എന്താണ് ഇവരുടെ ഉദ്ദേശ്യം …?, ഈ വക ചോദ്യങ്ങള്‍ എല്ലാം എന്റെ ഉള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുന്നു ..!

അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കപ്പലിന്റെ മുകള്‍ ഭാഗത്തുള്ള .., വിശാലമായൊരു മുറിയുടെ മദ്ധ്യഭാഗത്ത് അവര്‍ എന്നെ കൊണ്ട് ചെന്നു നിറുത്തി …!, എനിക്കു മുന്നിലായി ആ മുറിയുടെ ഒരറ്റത്ത് സിംഹാസനത്തോട് സമാനമായ ഒരു ഇരിപ്പടത്തില്‍ ..; തിളങ്ങുന്ന .., നെടുങ്കന്‍ കുപ്പായം ധരിച്ച രാജകീയ വസ്ത്രങ്ങള്‍ അണിഞ്ഞ .., ആജാനുബാഹുവായൊരു വെള്ളക്കാരന്‍ ഇരിക്കുന്നു .., അയാളുടെ ഇരുവശത്തുമായി ആയുധധാരികളായ രണ്ടു പേര്‍ ..!

ആ കപ്പലിലെ വളരെ പ്രധാനപ്പെട്ട ഒരാള്‍ തന്നെയായിരിക്കും അതെന്ന് ഞാനൂഹിച്ചു ..!, ആ കണ്ണുകള്‍ എന്നെ ആപാദചൂഡം ഉഴിയുന്നു .., എന്തും നേരിടുവാനുള്ള ചങ്കൂറ്റത്തോടെ ഞാന്‍ അവര്‍ക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു …!

എനിക്കു ചുറ്റും ഭീമാകാരന്മാരായ ആ നാലുപേര്‍ .., എന്നെ ബന്ധിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം .., അവരില്‍ ഒരാളുടെ കൈത്തണ്ടയില്‍ ചുറ്റി വെച്ചിരിക്കുന്നു ..

അല്പ നിമിഷത്തെ നിശബ്ദതക്ക് ശേഷം .., ആ വെള്ളക്കാരന്‍ ഘനഗംഭീരസ്വരത്തില്‍ തന്റെ അനുചരരോടായി പറഞ്ഞു …!

”He is very good..!, good health , good physique..!, Put him in the down deck with other slaves..! We can sail him in England.., with very good money…”!

;ഒന്ന് നിറുത്തി അയാള്‍ .., അവരുടെ മുഖത്തേക്ക് ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു …!

”am i correct…?”, , ഒരു നിമിഷം അയാള്‍ അവരുടെ മറുപടിക്കായി കാത്തു …!

”Yes your correct sir….”!

പുച്ഛം കലര്‍ന്നൊരു ചിരി ആ മുഖത്ത് വിരിഞ്ഞു …!

”Take him out…..’!

അയാള്‍ പറഞ്ഞ് അവസാനിക്കുന്നതിനു മുന്‍പു തന്നെ .., ഭീമാകാരന്മാരായ ആ നാലുപേരും എന്നേയും കൂട്ടി തിരിച്ചു നടക്കാന്‍ ആരംഭിച്ചിരുന്നു ..!

ആ യാത്ര അവസാനിച്ചത് ; കപ്പലിന്റെ അടിത്തട്ടിലുള്ള ഒരു വലിയ കമാനത്തിനു മുന്നിലായിരുന്നു .., കൂട്ടത്തിലോരുവാന്‍ തന്റെ അരപ്പട്ടയില്‍ നിന്നും കൂറ്റന്‍ ഒരു താക്കോല്‍ എടുത്ത് അത് തുറന്നു ..!

ഒരു ഹുങ്കാരത്തോടെ എനിക്ക് മുന്നില്‍ തുറക്കപ്പെട്ട ആ കമാനത്തിനുള്ളിലെ കാഴ്ച്ച എന്നെ സ്തബ്ധനാക്കിക്കളഞ്ഞു ..!

വിശാലമായ ആ മുറിക്കുള്ളില്‍ ധാരാളം ആളുകളെ ചങ്ങലകളാല്‍ ബന്ധിച്ചിരിക്കുന്നു.., വെളിച്ചം കടന്നു ചെല്ലാന്‍ മടിക്കുന്ന ആ അറയില്‍ അവര്‍ തലങ്ങും വിലങ്ങും കിടക്കുന്നു .., പുതിയോരാളുടെ ആഗമനം ..; ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുവാന്‍ പോന്നതായിരുന്നില്ല .., എന്നിരുന്നാലും ചില നിസ്സംഗതയാര്‍ന്ന നോട്ടങ്ങള്‍ എന്നില്‍ പതിക്കുന്നത് ഞാന്‍ അറിഞ്ഞു.., എന്നെ കൂട്ടിക്കൊണ്ടു വന്നവരിലോരാള്‍ ..; ചങ്ങലയുടെ ഒരറ്റം കപ്പലിന്റെ അടിത്തട്ടില്‍ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പു വളയങ്ങളില്‍ ഒന്നില്‍ ബന്ധിച്ചു …!

അവിടെയുള്ള എല്ലാവരേയും അത്തരത്തിലുള്ള വളയങ്ങളില്‍ തന്നെയാണ് ബന്ധിച്ചിരിക്കുന്നത് ..!

എന്നെ പൂട്ടിയ ആ ചങ്ങല അയാള്‍ ഒന്ന് വലിച്ചു നോക്കി ഉറപ്പ് ബോദ്ധ്യപ്പെട്ടതിനു ശേഷം അവര്‍ നാലുപേരും ആ മുറിയില്‍ നിന്നും പിന്‍വാങ്ങി …!, അവര്‍ക്ക് പിന്നില്‍ ഒരു ഹുങ്കാരത്തോടെ ആ കമാനം ചേര്‍ന്നടഞ്ഞു …!

കപ്പലിന്റെ പ്രകാശം നിറഞ്ഞ മുകള്‍ത്തട്ടില്‍ നിന്നും …; താഴേത്തട്ടിലുള്ള ഈ ഹാളിലേക്ക് പെട്ടെന്ന് പ്രവേശിച്ചതിനാലായിരിക്കണം കടുത്ത അന്ധകാരമാണ് എനിക്കപ്പോള്‍ തോന്നിയത് എങ്കിലും .., ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു ..!

ഞാന്‍ ചുറ്റിലും ഒരു വിഹഗ വീക്ഷണം നടത്തി .., ഞാന്‍ ഉള്‍പ്പെടെ ഏകദേശം നാല്പത് പേരോളം ആ മുറിയില്‍ ബന്ധിതരായിട്ടുണ്ട് …!, എല്ലാവരും തന്നെ നല്ല ആരോഗ്യദ്രിഡഗാത്രരായ കറുത്ത വര്‍ഗ്ഗക്കാര്‍ 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവാക്കള്‍ …!

കപ്പലിന്റെ വശങ്ങളില്‍ കിളിവാതിലുകള്‍ പോലെയുള്ള നാല് ദ്വാരങ്ങള്‍ .., അതില്‍ നിന്നും നേരിയ തോതിലുള്ള പ്രകാശ കിരണങ്ങള്‍ അരിച്ചിറങ്ങുന്നു ..!.സന്ധ്യയായതിനാല്‍ ആയിരിക്കണം മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ ..!, പകല്‍ സമയങ്ങളില്‍ ഇതില്‍ നിന്നും കൂടുതല്‍ മാറ്റം പ്രതീക്ഷിക്കാം ..! കാറ്റിനും .., വെളിച്ചത്തിനും ആ കുഞ്ഞു കിളി വാതിലുകള്‍ മാത്രമാണ് ആശ്രയം …!

ആരും ഒന്നും തന്നെ പരസ്പരം സംസാരിക്കുന്നില്ല .., എന്തിന് പരസ്പരം ഒന്ന് നോക്കുന്നു പോലുമില്ല ..! എല്ലാവരും അവരവരുടേതായ ലോകത്ത് മുഴുകിയിരിക്കുന്നു .., അതിലൊരാളായി ഞാനും മാറിക്കഴിഞ്ഞു …!

സീതയേക്കുറിച്ചുള്ള ഓര്‍മ്മകളിലേക്ക് ചേക്കേറിക്കൊണ്ട് .., ഒരു തരം നിസ്സംഗതയോടെ ഞാന്‍ ആ കപ്പല്‍ത്തട്ടില്‍ ചാഞ്ഞിരുന്നു ..!

ഇതൊരു അടിമക്കപ്പലാണ് .., ഇവിടെ ബന്ധിതരായിരിക്കുന്ന എല്ലാവരും അടിമകള്‍ ..!, ഈ അടിമ വ്യാപാരത്തെക്കുറിച്ച് ഞാന്‍ ധാരാളം കേട്ടിട്ടുണ്ടായിരുന്നു ..!, യാതൊരു വിധ ദയാ ദാക്ഷ്യണ്യവും ഇല്ലാത്ത ക്രൂരമായ പെരുമാറ്റ ചട്ടങ്ങള്‍ ആയിരുന്നു അവര്‍ക്ക് വിധിച്ചിട്ടുണ്ടായിരുന്നത് ..!

ദരിദ്രരാജ്യങ്ങള്‍ ആയ ആഫ്രിക്കയില്‍ നിന്നും മറ്റു അനുബന്ധ ദേശങ്ങളില്‍ നിന്നും ആരോഗ്യദ്രിഡഗാത്രന്‍മാരായ യുവാക്കളെ ബലപ്രയോഗത്താല്‍ പിടിച്ചു കൊണ്ട് വന്ന് .., ഇംഗ്ലണ്ടില്‍ കൊണ്ട് പോയി ലേലം ചെയ്ത് വില്‍ക്കുക ..!, കൂടുതല്‍ ആരോഗ്യമുള്ളവര്‍ക്ക് കൂടുതല്‍ തുക ലേലത്തില്‍ ലഭ്യമാകും …!

ജീവിത കാലം മുഴുവനും അടിമജീവിതം നയിക്കുവാനായിരിക്കും പിന്നെ അവരുടെ വിധി ..!, ശരിയായ ഭക്ഷണവും .., ജീവിത സൌകര്യങ്ങളും ഇല്ലാതെ ക്രൂര മര്‍ദ്ധനങ്ങള്‍ ഏറ്റ് കാലം കഴിക്കുന്നതിനിടയില്‍ ..; ആരോഗ്യം ക്ഷയിച്ച് അവശരാകുന്നവരേയും …, രോഗികളേയും.., കടലില്‍ എറിഞ്ഞും …, വെടിവെച്ചു കൊന്നും ക്രൂരമായതരത്തില്‍ ഇല്ലായ്മ ചെയ്യുമായിരുന്നു ..!

അടിമവ്യാപാരത്തിന്റെ ഏറ്റവും ക്രൂരമായ വശങ്ങളില്‍ ഒന്നായിരുന്നൂവത് ..,!, ഈ അടിമക്കൂട്ടത്തില്‍ ഒരാളായി ഞാനും മാറിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോദ്ധ്യമായി …!

മറ്റൊരുവന്റെ അടിമയായി ജീവിതകാലം മുഴുവന്‍ കഴിയുന്നതിനേക്കാള്‍ നല്ലത് മരണം വരിക്കുകയാണ് …!

ആരും പരസ്പരം ഒന്നും തന്നെ ഉരിയാടാതെ ശൂന്യതയിലേക്ക് ദ്രിക്ഷിട്ടികള്‍ നട്ടിരിക്കുന്നു .., പ്രതികരണശേഷി തന്നെ എല്ലാവരിലും നഷ്ട്ടമായിക്കഴിഞ്ഞിരിക്കുന്നു .., ഒരു പക്ഷേ …; പ്രതികരിച്ചാലും ഫലമില്ലെന്ന് അറിയാവുന്നത് കൊണ്ടായിരിക്കാം ..!

ഇറച്ചിക്ക് വേണ്ടി അറക്കാന്‍ കൊണ്ടുപോകുപ്പെടുന്ന മൃഗത്തിന്റെ ദൈന്യഭാവം എല്ലാ മുഖങ്ങളിലും ..!, കുറിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന വിധിയെക്കുറിച്ച് അവര്‍ ബോധവാന്‍മാരായിരിക്കണം ..!

ഭാര്യയേയും …, മക്കളേയും …, അച്ഛനേയും .., അമ്മയേയും …, ഉറ്റവരേയും .., ഉടയവരേയും .., പിരിഞ്ഞ് , അല്ലെങ്കില്‍ മറ്റുള്ളവരാല്‍ ബലമായി പിരിക്കപ്പെട്ടു മൈലുകള്‍ അപ്പുറമുള്ള വേറൊരു ദേശത്തേക്ക് ഒരു പറിച്ചു നടല്‍ .., ഇനിയൊരിക്കലും അവര്‍ക്ക് തമ്മില്‍ പരസ്പരം കാണുവാന്‍ സാധിക്കുകയില്ല .., പിറന്നു വീണ മണ്ണിലേക്ക് ഇനിയൊരിക്കലും ഒരു തിരിച്ചു വരവ് സാദ്ധ്യമല്ല …! അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ വലിയൊരു അശിനിപാതം വീണിരിക്കുന്നു ..!, സ്‌നേഹിക്കുന്ന മുഖങ്ങളെ ഇനിയൊരിക്കലും കാണാനാകില്ലെന്ന തിരിച്ചറിവ് എത്ര വലിയ നിരാശയാണ് ഉള്ളില്‍ നിറക്കുക …? എത്ര വലിയൊരു മുറിവാണ് അത് ഹൃധയത്തിനുണ്ടാക്കുക …?

ആ ഒരു വിങ്ങലാണ് താനും അനുഭവിക്കുന്നത് .., അതിന്റെ പ്രതിഫലനങ്ങളില്‍ ഒന്നാണ് ഒരു നിസ്സംഗതയും .., ശൂന്യതയിലേക്ക് നോക്കിയുള്ള ഈ ഇരിപ്പും ..,തങ്ങള്‍ക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു .., ഇനി എന്ത് സംഭവിച്ചാല്‍ തന്നെ എന്താണ് ….?

മണിക്കൂറുകളും .., ദിവസങ്ങളും കടന്നു പോകുന്നത് ഞങ്ങള്‍ അറിയുന്നില്ല .., ആ കിളിവാതിലിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിന്റെ തോത് അനുസരിച്ച് രാവും .., പകലും മാത്രം തിരിച്ചരിയാനാകുന്നുണ്ട് ..!