തീയേറ്ററിൽ രണ്ടരമണിക്കൂർ ത്രില്ല് അടിച്ചു ഇറങ്ങി വരാം

241
ArJun AcHu
കണ്ണിൽകണ്ട കൊറിയൻ,തമിഴ്, ഹോളിവുഡ് ഒകെ ത്രില്ലെർ സിനിമകൾ കണ്ടു ഗ്രൂപുകളിൽ ചർച്ച നടത്തുമ്പോ എപ്പോഴും പറയും മലയാളത്തിൽ എന്തുകൊണ്ട് ഇങ്ങനെ ഒന്നും വേരുന്നില്ലലോ എന്ന്..അതിനൊരു ഉത്തരം ആണ് ഈ സിനിമ..ദൃശ്യം മെമ്മോറിസ് എന്നി സിനിമയ്ക്കു ശേഷം തീയേറ്ററിൽ കണ്ടു രണ്ടരമണിക്കൂർ ത്രില്ല് അടിച്ചു ഇറങ്ങി വരാൻ നമുക്കു സാധിക്കും..
അഞ്ചാം പാതിരാ (2020)
No Spoiler
ശെരിക്കും മിഥുൻ മനുവേൽ എന്ന സംവിധായകനിൽ നിന്നും ഇങ്ങനൊരു ത്രില്ലെർ ഒരിക്കലും ഒരിക്കലും ഒരിക്കലും പ്രതീക്ഷിച്ചില്ല..കഴിഞ്ഞ വര്ഷം അര്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് സിനിമ എടുത്തു ഒരാൾ ആണലോ ഇങ്ങനെ മനുഷ്യനെ ത്രില്ല് അടിപിച്ച ഒരെണം എടുത്തു എന്ന് ഒര്കുമ്പോഴാ.. പടം ഒരു 20 മിനിറ്റ് ഒകെ കഴിയുമ്പോ തന്നെ പ്രധാന പ്ലോട്ടിലേക്കു കേറുന്നു ,,അപ്പോ തുടങ്ങുന്ന ഒരു ത്രില്ലിംഗ് പടം തീരുന്നതുവരെ എനിക്ക് കിട്ടിയിട്ടുണ്ട്, ഒരു സാദാരണ പ്രേക്ഷകനും അങ്ങനെ തന്നെയായിയിരിക്കും..സാദാരണ ഇങ്ങനെ ഉള്ള സിനിമകളിൽ സിനിമയിൽ ഇവിടെ എങ്കിലും ഒകെ അല്ലേൽ കാണുന്ന നമുക്കു ഒരു ചെറിയ രീതിയിൽ സൂചന ഒകെ കിട്ടും,,പക്ഷെ ഇവിടെ അവസാനത്തെ ട്വിസ്റ്റ് നമ്മളോട് വെളിപ്പെടുത്തുന്നത് വേറെ യാധൊരു തരത്തിൽ ഉള്ള സൂചന നമുക്കു കിട്ടുന്നില്ല,,,പക്ഷെ അവസാനത്തെ ഒരു ഒരു ചെറിയ കാര്യം,,അതായതു എന്തിനു അങ്ങനെ ചെയുന്നു എന്തിന്റെ ഒരു ഒരു ഇത് അതിരു OLD FASHION ആയി ചിലർക്ക് അനുഭവപ്പെടാം..അങ്ങനെ അനുഭവപ്പെട്ടാലും തിയേറ്ററിൽ ഇരുന്നു കാണുമ്പോ നമ്മുടെ മനസ്സിൽ അങ്ങനെ ഉണ്ടാവില്ല..കാരണം നമ്മടെ മനസ് അപ്പോഴും സ്‌ക്രീനിൽ ഇങ്ങനെ നോക്കി ഇരിക്കുവാന്,, എല്ലാം കഴിഞ്ഞു കണ്ടു ഇറങ്ങി ഇങ്ങനെ റിവ്യൂ എഴുതുമ്പോ ആയിരിക്കും ഈ പറഞ്ഞപോലെ മനസ്സിൽ തോന്നുന്നത്.. കണ്ടു കൊണ്ടിരിക്കുമ്പോ ഒന്നുമേ ആ ടൈമിൽ നമ്മൾക്ക് ഓര്മ വരില്ല.
മ്യൂസിക് ബിജിഎം ആണ് ഏറ്റവും എടുത്തു പറയണ്ട ഒന്ന്.. ചിത്രത്തിലുടനീളം ഒരു ത്രില്ലിംഗ് ആൻഡ് സസ്പെൻസ് മൂഡ് ഉണ്ടാകാൻ ബിജിഎം നല്ലപോലെ സാധിച്ചിട്ടുണ്ട്..അതൊരു അഞ്ചിഞ്ചു സ്‌ക്രീനിൽ കണ്ടാൽ കിട്ടുകയില്ല,,തിയേറ്ററിൽ നിന്ന് കണ്ടാലേ അതിന്റെ ഒരു ഒരു ഫീലിംഗ് കിട്ടു…..
കൂടുതൽ പറയുന്നില്ല,,, തിയേറ്ററിൽ നിന്നും കാണേണം,, എന്തായാലും 2020 തുടക്കം ഒരു നല്ല സിനിമയുടെ കൂടി അവേണമെന്നുണ്ടായിരുന്നു. ദർബാർ കാണാൻ കേറാതെ ഇതിനു കേറിയപ്പോഴും സംവിധായകന്റെ പേര് ഓർത്തപ്പോ മുൻ സിനിമകൾ ഓർത്തപ്പോ മനസ്സിൽ ഇവിടെ ഒക്കെയോ ഒരു ഒരു ചെറിയ എന്താ പറയുന്നേ,, ഇനി ഈ പടവും വലിയ മെച്ചം ഇല്ലാത്ത ഒന്നാകുമോ എന്നായിരുന്നു … പക്ഷെ അതെല്ലാം തീർത്തും മാറ്റി തന്നു ഈ ഒരൊറ്റ സിനിമ കൊണ്ട്….